സിനിമയിൽ സജീവമല്ലെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇഷ്ടം നേടിയെടുത്ത നടിയാണ് ശില്പബാല. അഭിനേത്രിയായും അവതാരികയായും കഴിവ് തെളിയിച്ച ശില്പ ബാല പ്രേക്ഷകർക്ക് പ്രിയങ്കരിയായത് ചുരുങ്ങിയ സമയം കൊണ്ടാണ്. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന താരമിപ്പോൾ കുടുംബജീവിതത്തിൻ്റെ തിരക്കുകളിലാണ്. സിനിമകൾ ചെയ്യുന്നില്ലെങ്കിലും യുട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ശിൽപബാല സജീവമായുണ്ട്.
ust ബാല എന്ന പേരിലാണ് താരം യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നത്.ഈ ചാനൽ വഴി ഏകമകളുടെ രസകരമായ വീഡിയോകളും തൻ്റെ ചിന്തകളും വിശേഷങ്ങളുമെല്ലാം ശിൽപ ബാല പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താൻ ഒരു സർജറിക്ക് വിധേയയായതിനെക്കുറിച്ച് ശിൽപബാല തൻ്റെ സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുന്നത്. വളരെ ചെറിയ സർജറി ആയിരുന്നുവെന്നും താനിപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും ശിൽപ ബാല കുറിച്ച്.സർജറിയെ കുറിച്ച് അറിഞ്ഞും, കേട്ടും നിരവധിപേർ തനിക്ക് മെസ്സേജുകൾ നിരന്തരമായ ആയച്ചിരുന്നുവെന്നും ശില്പ ബാല പറയുന്നു.
‘ വളരെ ചെറിയ ഒരു സർജറി. ഇപ്പോൾ അതിൽ നിന്നും മുക്തയായി കൊണ്ടിരിക്കുകയാണ്. വീണ്ടും വീഡിയോകൾ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഒരുപാട് മെസ്സേജുകൾ എനിക്ക് സർജറി ആണെന്നറിഞ്ഞപ്പോൾ ലഭിച്ചിരുന്നു. നിങ്ങളെല്ലാം എൻ്റെ കുടുംബത്തിൻ്റെ ഭാഗമായതിൽ ഞാൻ സന്തോഷിക്കുന്നു. ഞാൻ ഞാൻ ഒരുപാട് മെച്ചപ്പെട്ടിരിക്കുന്നു. ഇപ്പോൾ അഞ്ചു ദിവസമായിരിക്കുന്നു. എല്ലാം നന്നായി പോകുന്നു. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ വീണ്ടും നൃത്തം ചെയ്തു തുടങ്ങാം. നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന് ഒരുപാട് നന്ദി അറിയിക്കുന്നു.
സർജറി കഴിഞ്ഞ ശേഷം ഭർത്താവാണ് കാര്യങ്ങൾ നോക്കിയത്. ജങ്ക് ഫുഡ്സ് വാങ്ങി നൽകിയാണ് അദ്ദേഹം എന്നെ ശുശ്രൂക്ഷിക്കുന്നത് എന്ന് ഓർക്കുമ്പോൾ ഭയം തോന്നുന്നുണ്ട്. ഒരു തവണ മാത്രമാണ് എന്നത് കൊണ്ട് കുഴപ്പമില്ല എന്നും ശില്പ ബാല കുറിച്ചു.സർജറിയെക്കുറിച്ച് പറഞ്ഞു കൊണ്ട് ശില്പ ബാല എത്തിയപ്പോൾ നിരവധിപേരാണ് കമൻറുകളുമായി എത്തിയിട്ടുള്ളത്. എത്രയും വേഗം പൂർണ്ണ ആരോഗ്യവതിയായി തിരികെ എത്തട്ടെ എന്നാണ് എല്ലാവരും ആശംസിക്കുന്നത്. പഴയതുപോലെ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായി നിൽക്കണം എന്ന് എല്ലാവരും പറയുന്നു.