സർജറി കഴിഞ്ഞു. ഇപ്പോഴത്തെ അവസ്ഥ ഇതാണ്. ലൈവിൽ തുറന്നുപറഞ്ഞു വീണ നായർ.

in Beauty 88 views

മിനാ സ്ക്രീൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട ഒരു താരം തന്നെയാണ് വീണ നായർ എന്ന് പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന് ഒരു അപകടം സംഭവിച്ചു എന്നും സർജറി കഴിഞ്ഞു എന്നുള്ള വാർത്തകളെല്ലാം തന്നെ നമ്മൾ എല്ലാവരും അറിഞ്ഞതാണ്. ഏഷ്യാനെറ്റ് തന്നെ നടത്തുന്ന ഔട്ട്ഡോർ ടർഫ്ഗയിം ആയ ഏഷ്യൻ സൂപ്പർ ചലഞ്ചിൽ പങ്കെടുക്കുന്ന സമയത്തായിരുന്നു താരത്തിന് ഒരു ചെറിയ അപകടം സംഭവിച്ചത്. വാശിയേറിയതും കായികബലം ഏറെ വേണ്ടതുമായ ഗെയിം ഷോയിൽ താരത്തിന് അപകടം സംഭവിച്ചത് അല്പം ഗുരുതരമാണെന്ന് പിന്നീട് അറിയുവാൻ കഴിഞ്ഞിരുന്നു. മത്സരം നടക്കുന്നതിനിടയിൽ ശക്തമായി വലിപിടികൾക്കിടയിൽ ശക്തമായി പിറകോട്ട് വലിച്ചു അപ്പോഴാണ് താരം വീണുപോകുന്നത്.

ഈ ഒരു ദൃശ്യങ്ങൾ എല്ലാം തന്നെ ഈ ഒരു പ്രോഗ്രാമിന് പ്രമോയിൽ തന്നെ നേരത്തെ കാണിച്ചിരുന്നു. അന്നുമുതൽ ആരാധകർ എല്ലാ പേരും വീണയുടെ ആരോഗ്യസ്ഥിതിയെ പറ്റി അന്വേഷിച്ചിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി തന്നെ സോഷ്യൽ മീഡിയ പേജിലൂടെ വീണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.’ I’m ok ‘ എന്നുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അതിനുതാഴെ തൻ്റെ ഇപ്പോഴത്തെ അവസ്ഥ യെ പറ്റിയുള്ള കുറിപ്പും വീണ നായർ പങ്കുവെച്ചിട്ടുണ്ട്. വീണയുടെ വാക്കുകൾ ഇങ്ങനെയാണ്. എനിക്ക് പറ്റിയ അപകടം അറിഞ്ഞ് ഒരുപാട് ആളുകൾ നേരിട്ടും അല്ലാതെയും വിവരങ്ങൾ തിരക്കുകയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തത് അറിയാൻ സാധിച്ചു.

സർജറി നല്ല രീതിയിൽ കഴിയുകയും കുറച്ചുനാളത്തെ റസ്റ്റും, ഫിസിയോയും ആണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. നിങ്ങളുടെ വലിയ സ്നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിവരില്ല. നിങ്ങളുടെ പ്രാർത്ഥനയും ഈ സ്നേഹവും എന്നും കൂടെ ഉണ്ടാകണം എന്ന് പറഞ്ഞു കൊണ്ടാണ് വീണാ നായർ തൻ്റെ ആ ഒരു കുറിപ്പ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്. വീണയുടെ അവസ്ഥ എന്താണെന്ന് അറിയാൻ ആഗ്രഹിച്ചിരുന്ന ആരാധകർക്ക് ഈ ഒരു കുറിപ്പ് ഇപ്പോൾ വലിയൊരു ആശ്വാസമായി തന്നെ മാറിയിരിക്കുകയാണ്. മുട്ടിനു പറ്റിയത് ഗുരുതരമായി പരിക്ക് ആയതിനാൽ ഡോക്ടർ ജോൺ ടി ജോണിൻ്റെ നേതൃത്വത്തിലായിരുന്നു അന്ന് സർജറി എല്ലാം തന്നെ കഴിഞ്ഞത്.

അതിനുശേഷം വീണ നായർ വിശ്രമത്തിലായിരുന്നു എന്നുള്ള വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ഇങ്ങനെയൊരു സാഹചര്യത്തിലാണ് കെപിഎസി ലളിതയുടെ വിയോഗ സമയത്ത് താരത്തനെ അവസാനമായി ഒന്ന് കാണാൻ ഈയൊരു സർജറിക്കുശേഷം വീണ നായർ അവിടെ എത്തിയത്. അന്ന് വീണാനായർ എന്താണ്, വീണാ നായർക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകർ അന്വേഷിച്ചിരുന്നു. ഇപ്പോൾ താരത്തിൻ്റെ ഈ ഒരു കുറിപ്പ് കൂടി വന്നതോടുകൂടി ആരോഗ്യസ്ഥിതിയിൽ മാറ്റമുണ്ട് എന്ന് അറിഞ്ഞതോടുകൂടി വീണയുടെ ആരാധകരെല്ലാം അല്ലം ആശ്വാസത്തിൽ തന്നെയാണ്.

Share this on...