വർഷങ്ങൾക്ക് ശേഷം ഈ പെൺകുട്ടി ആരായി എന്ന് കണ്ടപ്പോൾ ഈ ആൺകുട്ടി ഞെട്ടി പോയി

in Story 12,655 views

എന്റെ സ്കൂൾ ജീവിതം ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരനുഭവ കഥ…
വീട്ടിൽ മക്കളിൽ ഇളയവനായ എനിക്ക്.. അന്നൊന്നും വലിയ ബുദ്ദിമുട്ട് ഉണ്ടായിട്ടില്ല…
പഠിക്കാൻ മിടുക്കൻ എന്ന പേരും… നേടിയെടുത്ത എന്നിൽ അല്പം അഹങ്കാരം ഉണ്ടായിരുന്നു എന്നത് സത്ത്യമായിരുന്നു…ഉച്ചക്ക്… ബെൽ അടിച്ചാൽ ഭക്ഷണം കൊണ്ട് ഞാൻ സ്കൂൾ മുറ്റത്തെ പൂമര ചുവട്ടിൽ പോയി ആണ് കഴിക്കാൻ ഇരിക്കുക.. കാരണം… മറ്റുള്ള കുട്ടികളുടെ കൂടെ കഴിക്കാൻ… താല്പര്യം ഉണ്ടായിരുന്നില്ല…

ഒരു നാൾ ഞാൻ ബെൽ അടിച്ചപ്പോൾ.. ഭക്ഷണ പാത്രവും എടുത്തു… പൂമര ചുവട്ടിൽ പോയിരുന്നു…കഴിക്കാൻ വേണ്ടി പാത്രം തുറന്ന ഉടനെ ഒരു പെൺകുട്ടി മുന്നിൽ വന്ന് എന്നെയും നോക്കിനിൽക്കുന്നു….

എനിക്കാകെ ദേഷ്യം വന്നു… മുഖത്തു നോക്കി നിൽക്കുന്ന അവളുടെ… കണ്ണുകൾ എന്റെ പാത്രത്തിൽ ആയിരുന്നു……

അല്പം ദേഷ്യത്തോടെ… ഞാൻ.. പോ പെണ്ണെ.. എന്ന് പറഞ്ഞു….അത് കേട്ടപ്പോൾ അവളുടെ.. കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിതുമ്പുന്നതും ഞാൻ കണ്ടു…..എനിക്ക് അല്പം പേടി തോന്നി….

എന്താ എന്തിനാ കരയുന്നത്… ഞാൻ ചോദിച്ചു….കീറിയ തട്ടം….. കീറിയ ഭാഗം മറച്ചു പിടിച്ചു കൊണ്ട് അവൾ പറഞ്ഞു… ഇത്തിരി ചോറ് തരുമോ ..

കേട്ടപ്പോൾ വല്ലാത്ത ഒരവസ്ഥ… എവിടെയോ ഒരു വേദന അനിയത്തി ഇല്ലാത്ത എനിക്ക്… അവളിൽ ഒരനിയത്തിയെ കാണാൻ… വഴിയൊരുക്കി….

പോയി പാത്രം എടുത്തു വാ …… ഞ്ഞാൻ പറഞ്ഞു… അത് കേട്ട് അവൾ ഉത്സാഹത്തോടെ ഓടിപ്പോയി…. ആ ഓട്ടം കണ്ടപ്പോൾ…. അവളുടെ… അവസ്ഥ അറിയണമെന്ന് തോന്നി… എന്നിലെ അഹങ്കാരം… അലിഞ്ഞു പോയ പോലെ….

അവൾ മടങ്ങി എത്തി.. കയ്യിൽ… വലിയ രണ്ട് ഇല (ഉപ്പില.. പോടുകണ്ണി )എന്ന മരത്തിന്റെ ഇലകൾ… അവൾ അത്‌ നിലത്തു വിരിച്ചു… ഞാൻ അതിലേക്കു ചോറ് ഇട്ടു കൊടുത്ത താമസം ഒരു ചെറു ചിരിയോടെ ആർത്തിയോടെ വാരി കഴിക്കാൻ തുടങ്ങി….

കൈ തട്ടി ഇല കീറി വിരലുകൾ മണ്ണിൽ പതിയുന്നത് ഞാൻ കണ്ടു ചോറ് കിട്ടിയപ്പോൾ അവളുടെ.. ആർത്തി കണ്ടപ്പോൾ… ഒരു കുഞ്ഞു തുള്ളി എന്റെ കണ്ണിൽ നിന്നും അടർന്നു വീണു… ഞാൻ പതിയെ ചോദിച്ചു…. രാവിലെ നീ എന്താ കഴിച്ചത്…. അവൾ പറഞ്ഞു… ഇന്നലെ രാത്രി കഞ്ഞി കുടിച്ചു…. ഉമ്മാക്ക് പനി ആണ് അപ്പൊ ഉമ്മാന്റെ കഞ്ഞി കൂടി എനിക്ക് തന്നു….

ഇന്ന് മദ്രസയിൽ പോയി വന്നപ്പോൾ… ഒന്നും ഉണ്ടായില്ല…. സ്കൂൾ വിട്ടു ചെല്ലുമ്പോൾ ഉണ്ടാവും എന്ന് പറഞ്ഞു ഉപ്പ പണിയില്ല കടയിൽ നിന്നും കടം തരില്ല എന്നാ പറഞ്ഞത് അവൾ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു നിർത്തി…

പേര് ചോധിച്ചപോൾ… സാബിറ എന്നാണെന്നു അല്പം നാണത്തോടെ പറഞ്ഞു…. ബാക്കി ചോറ് കൂടി അവൾക്കു കൊടുക്കാൻ ശ്രമിച്ചപ്പോൾ… വേണ്ട ഇക്ക കഴിച്ചോ എന്ന അവളുടെ… സ്നേഹത്തോടെ ഉള്ള മറുപടി…..

ആ ഇക്കാ എന്ന വിളി…. അവൾ ആ നിമിഷം എന്റെ അനിയത്തി കുട്ടി ആയി മാറുകയായിരുന്നു… സ്നേഹമെന്നത് ഇതാണെന്നും അഹങ്കാരം നല്ലതല്ലെന്നും അന്ന് പഠിച്ചു…. അന്ന് വിശപ്പ് തോന്നിയില്ല… പോയ്‌ കൈ കഴുകി പാത്രവും കഴുകി അവളെയും കൂട്ടി കടയിൽ പോയി..
മിഠായി വാങ്ങി കൊടുത്തു തിരിച്ചു വരുമ്പോൾ… അവളോട് ഇത്രയും പറഞ്ഞു…. ഇനി എന്നും നിനക്ക് ചോറ് ഞാൻ കൊണ്ട് വരാം എന്ന്… അവൾ എന്റെ കണ്ണിലേക്കു നോക്കി…. സത്യമാണോ എന്ന നോട്ടം ആയിരിക്കാം…

അവൾ അഞ്ചാം ക്‌ളാസിൽ ആണെന്നും.. നാളെ വരുമ്പോൾ… കാണാം എന്നും പറഞ്ഞു പിരിഞ്ഞു….

അന്ന് ക്ലാസിൽ ശ്രദ്ധ ഉണ്ടായില്ല… സ്കൂൾ കഴിഞ്ഞു വീട്ടിൽ എത്തിയ ഉടനെ ഉമ്മാനോട് എല്ലാം പറഞ്ഞൂ…

ഉമ്മാന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു എന്നെ ചേർത്ത് പിടിച്ചു കൊണ്ട് ഉമ്മ പറഞ്ഞു… മുത്തൂ… എന്നും നീ ആ കുട്ടിക്ക് ചോറ് കൊണ്ട് പോകണം ഞാൻ രണ്ട് പാത്രത്തിൽ തന്നു വിടാം…ഇത് കേട്ടപ്പോൾ… എന്നാദ്യമായി.. വല്ലാതെ സന്തോഷിച്ചു…പിറ്റേ ദിവസം സ്കൂളിൽ ചെന്ന ഉടനെ അവളെ അന്വേഷിച്ചു കണ്ടു പിടിച്ചു…

ഉച്ചക്ക് പൂമര ചുവട്ടിൽ വരാൻ പറഞ്ഞൂ…. അവൾ വന്നു….അങ്ങിനെ ഞാനും എന്റെ അനിയത്തിയും… സ്കൂളിൽ…ഏഴാം ക്ലാസ് വരെ ഉള്ള ആ up സ്കൂളിന്റെ പടി ഞാൻ ഇറങ്ങുന്നത് വരെ അവൾക്കു വേണ്ടി ഞാൻ രണ്ട് പാത്രം . കയ്യിലെന്തി… എല്ലാം കഴിഞ്ഞു സ്കൂളിന്റെ പടി ഇറങ്ങുമ്പോൾ… അവളെന്നെ നോക്കി നിരാശയോടെ ഒന്ന് ചിരിച്ചു….. ആ ചിരിയിൽ…കണ്ണീരും ഉണ്ടായിരുന്നു…

അതോടെ എന്റെ വിദ്യാഭ്യാസം തീർന്നു പിന്നെ പഠിക്കാൻ പോയില്ല…. ബാൻറ്റ് മ്യൂസിക് പഠിക്കാൻ പോയി… വർഷങ്ങൾ കടന്നു പോയി… ചിലതൊക്കെ അങ്ങിനെ ആണ് പലതും മറന്നു പോകും…
അങ്ങിനെ ഒരു നാൾ എന്റെ വീടിന്റെ അടുത്തുള്ള ഒരു മാഷ്(കരീം ) അദ്ദേഹം ഗൾഫിൽ പോയി വന്ന സമയം…

സ്കൂളിൽ ലീവ് എഴുതി കൊടുത്തു ഗൾഫിൽ അവിടുത്തെ പത്രത്തിന്റെ എഡിറ്റർ ആയി ജോലി കഴിഞ്ഞ് ലീ വിന് വന്നതാണ്.. അദ്ദേഹം എന്നോട് പറഞ്ഞൂ.. മുത്തൂ… നമുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്… നിന്റെ ബൈക്കിൽ പോകാൻ പറ്റുമോ എന്ന്….. ഞാൻ സമ്മതിച്ചു….
എന്റെ ഗുരു കൂടിയാണ്…പിറ്റേ ദിവസം njan ബൈക്കും എടുത്തു മാഷിന്റെ വീട്ടിലെത്തി…. ഒറ്റപ്പാലം വരെ പോകണം അവിടെ ഒരു വീട്ടിൽ കുറച്ചു സാധനങ്ങൾ കൊടുക്കാൻ തന്നു വിട്ടിട്ടുണ്ട്… അതിനാണ് പോകുന്നത് മാഷ് പറഞ്ഞൂ….

പുറപ്പെട്ടു…. ഒറ്റപ്പാലം… എത്തി മാഷ് പറഞ്ഞ വീടിന്റെ മുന്നിൽ ബൈക്ക് നിർത്തി..
വലിയൊരു കൊട്ടാരം…മാഷ് കോളിങ് ബെൽ അമർത്തിയപ്പോൾ.. സുന്ദരിയായ ഒരു സ്ത്രീ വാതിൽ തുറന്നു…മാഷ് എന്നെയും അകത്തേക്ക് ക്ഷണിച്ചു…. അതിഥികളെ സൽക്കരിക്കാൻ അവർ നല്ല ജൂസ് കൊണ്ട് വന്നു…. മാഷ് എന്നെ പരിചയപ്പെടുത്തി….

എന്റെ പേര് കേട്ടപ്പോൾ.. ആ സ്ത്രീ എന്നെ വല്ലാതെ ഒന്ന് നോക്കി… ആ കണ്ണ് നിറയുന്നത് ഞാൻ കണ്ടു…. എന്നരികിൽ വന്നു ഇക്കാ എന്നൊരു വിളി… …

ഹൃദയം പിടഞ്ഞു പോയി… എന്റെ സാബിറ കുട്ടി…. ആ വിളിയിൽ ഞാൻ തിരിച്ചറിഞ്ഞു… എന്റെ സാബിറ വലിയ മാളികയിലെ…റാണി ആയിരിക്കുന്നു.. ആ നോട്ടം… എന്റെ പഴകിയ നരച്ച ഷർട്ടിലേക്കു ആയിരുന്നു…. ഒരു വിറയൽ.. എന്നിൽ… ഉളവായി…സാബിറ ഉടനെ അകത്തേക്ക് ഓടി… തിരിച്ചു വരുമ്പോൾ കയ്യിൽ ഒരു കുഞ്ഞ്… അവൾ കുഞ്ഞിനെ എന്റെ കയ്യിൽ തന്നു…ആ കുഞ്ഞ് മുഖം കണ്ടപ്പോൾ… എന്റെ പഴയ സാബിറ കുട്ടിയെ ഓർമ്മ വന്നു കണ്ണ് നിറയാതൊരിക്കാൻ വല്ലാതെ പാടുപെട്ടു…

അവൾ മാഷിനോട് എല്ലാം പറഞ്ഞു…മാഷ് എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. മുത്തു… നീയാണ് ശെരി…ആ വാക്കുകൾ..വലിയൊരു..അവാർഡ് ആയി തോന്നി….
യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ.. വാതിലിന്റെ മറവിൽ കണ്ണുനീർ തുടച്ചു കൊണ്ട് എന്റെ അനിയത്തി കുട്ടി തേങ്ങുന്നത് കാണാമായിരുന്നു….

ഇനിയും വരാമെന്ന ഉറപ്പോടെ… കൈവീശി കാണിച്ചു ഗേറ്റ്‌ കടക്കുമ്പോൾ… കണ്ണിൽ നിന്നും.. വല്ലാത്തൊരു പ്രവാഹം അണ പൊട്ടിയിരുന്നു…. ഇന്നും എന്നെയും ഓർക്കുന്ന എന്റെ അനിയത്തി കുട്ടിക്കായ് മുത്തു

Share this on...