വർഷങ്ങൾക്ക് ശേഷം ആ അമ്മ സ്വന്തം മകളെ ചെയ്തത് കണ്ടാൽ ആരായാലും ചെറുപ്പൂരി തല്ലും

in Story 1,097 views

മരം കയറ്റാൻ പോയ കൂപ്പിൽ ആനയും പാപ്പാനും എത്താത്തത് കാരണം ലോറിക്കാരൻ ജഗ്ഗു ലോറിയുടെ ക്ലീനർ രാജപ്പനെ ലോറിക്ക് കാവൽ നിർത്തി ആ പഴയ ഇടവഴിയിലെ മുന്നോട്ടുനടന്നു..
പഴയ വഴികളൊക്കെ പുല്ലു പിടിച്ചു ഇരിക്കുന്നു..അന്നത്തെ ആക്രാന്തം പിടിച്ച രാവുകളിൽ പോലും ഒരുപാട് പ്രാവശ്യം ഈ വഴികളിലൂടെ കണ്ണുചിമ്മി നടന്നിട്ടുണ്ട്..വെള്ളമടിക്കാരുടെ മുറി ബീഡി കഷണങ്ങൾ കൊണ്ടും സിഗരറ്റ് കൂടും പൊട്ടി കൂടും അലങ്കാരമായി നിന്നിരുന്ന ഒരു ഇടവഴി ആയിരുന്നു അന്നത്തെ ഈ ഊടു വഴി…

പട്ടാപ്പകൽ ആയിട്ടു പോലും മൂകത നിഴലിക്കുന്ന ഇതിലെ ഇപ്പൊ ആരും പോകാറില്ലേ.. അയാൾക്ക് സംശയമായി..

ഈ ഭാഗങ്ങളിലെ കാടുകളിൽ നിന്നും മരം വെട്ടുമ്പോൾ കൂപ്പു മുതലാളിമാർ അയാളുടെ
ലോറിയിലാണ് മരം കയറ്റാൻ വിളിക്കുക..

അന്നൊക്കെ സമയം കിട്ടുമ്പോൾ എത്രയോ പ്രാവശ്യം ആ ഇടവഴിയിലൂടെ നടന്നു കാർത്തു ഏടത്തിയുടെ അടുത്ത് എത്തിയിട്ടുണ്ട്..

നാടൻ വാറ്റ് കുടിച്ചു കഴിയുമ്പോൾ അവരുടെ ഭക്ഷണവും കഴിച്ച് എത്രയോ രാത്രികളിൽ അവർ വിരിച്ചു തന്ന പായയിൽ അയാളവിടെ അന്തി ഉറങ്ങിയിട്ടുണ്ട്..കാർത്തു ഏട്ടത്തിക്ക് അന്ന് പത്തു നാല്പത് വയസ്സുണ്ടു.

എങ്കിലും എപ്പോഴും പതിനാറിന്റെനിറവിൽ ഉള്ള കൗമാരക്കാരിയുടെ ചപാല്യവും വശ്യതയും ഊർജ്ജസ്വലതയും അവർക്കു മാത്രം സ്വന്തം.
.
പതിനെട്ടു വയസ്സുള്ള ചിലങ്ക എന്ന ഒരു മകൾ കൂടി ഉണ്ട് അവർക്ക്…വെളുത്തു മെലിഞ്ഞ സുന്ദരിയായ പെൺകുട്ടി.പക്ഷേ ഇരുനിറമാർന്ന കാർത്തു ഏട്ടത്തിയുടെ ശരീര ലാവണ്യമോ കാമം നിഴലിക്കുന്ന കണ്ണുകളോവശീകരണ ചാതുര്യമോ അവൾക്കില്ല…

മുഖസൗന്ദര്യവും ഗോതമ്പ് നിറവുമുള്ള അവൾ അമ്മയുടെ ഇടപാടുകാരുടെ മോഹന സ്വപ്നമായി..
ആർക്കും പിടികൊടുക്കാതെ വഴുതി നടക്കുന്ന ഒരു പരൽ മീനിനെ പോലെ അവിടെ അങ്ങനെ ഒഴുകി നടന്നു…

ഇടയ്ക്ക് ചിലങ്ക ജഗുവിനെ ഒളികണ്ണിട്ടു നോക്കുന്നത് എന്തിനാണെന്ന് ആർക്കുമറിഞ്ഞില്ല..
ചിലങ്ക വലുതായി വരുമ്പോഴാണ് കാർത്തു ഇത്തിരി പച്ച പിടിച്ചത്..
ചിലങ്കയെ കണ്ടുമോഹിച്ചു എത്തുന്നവർ കാർത്തുവിൽ അവരുടെ ദാഹമടക്കി മോഹം ഇറക്കി ചിലങ്കയെ നോക്കി വെള്ളമിറക്കി കടന്നുപോകുന്നു..

ചിലങ്കയോടുള്ള വിവാഹ മോഹത്തിന്റെ നിയന്ത്രണം വിട്ട ഒരു ദിവസം കാർത്തു ഏട്ടത്തിയുടെ സമീപം ചുമ്മാ പായയിൽ കിടന്ന താൻ ചോദിച്ചുപോയി “എനിക്ക് ചിലങ്കയെ കെട്ടിച്ചു തരുമോ?”

“ഫാ എഴുന്നേൽക്കാഡോ.. ഇതിനായിരുന്നോ എന്നും കാശ് തന്നു ചുമ്മാ മനുഷ്യനെ ആശ്വസിപ്പിച്ചു കിടത്തി വേറൊരു പായയിൽ മാറി കിടന്നു ഉറങ്ങിയിരുന്നത്.. നിന്റെ ആഗ്രഹം ഒന്നും നടക്കില്ല..”
അതൊരു അലർച്ചയായിരുന്നു..

പിന്നെ പോയപ്പോൾ ഒക്കെ കാർത്തു ഏട്ടത്തിയുടെ മുന്നിൽവച്ച് ചിലങ്കയുടെ മുഖത്ത് പോലും നോക്കാൻ ധൈര്യപ്പെട്ടില്ല

കൂപ്പിൽ വന്നപ്പോഴൊക്കെ തനിക്ക് പോകാതിരിക്കാൻ പറ്റിയില്ല ചിലങ്ക അത്രയേറെ തന്നെ മനസ്സിനെ സ്വാധീനിച്ചിരിക്കുന്നു. അവളോട് . ഉള്ളിൽ പ്രണയമായിരുന്നു.. വെറും വാറ്റ് കുടിക്കാൻ ആണെങ്കിൽ വീടിന്റെ പുറത്തെ പറമ്പിലോ തൊടിയിലെ വച്ച് മാത്രമേ അവർ തരൂ… ഇതാകുമ്പോൾ ഉള്ളിൽ കയറാം ഒരു ദിവസം മുഴുവൻ കഴിയാം..കാശ് ചെലവുണ്ട് എന്നേയുള്ളൂ.. ചിലങ്കയും അന്നം കഴിക്കാൻ ഉള്ളതല്ലേ എന്നോർത്തപ്പോൾ തനിക്കതിൽ സന്തോഷമേയുള്ളൂ..

ഇതൊക്കെ ചിന്തിച്ചു ജഗ്ഗു കാത്തു വിന്റെ പഴയവീട് ഇരുന്ന സ്ഥലത്തെത്തി..പഴയ വീടിന്റെ മുൻവശം അല്പം ഭംഗി കൂട്ടിയിട്ടുണ്ട്..പരിസരം ഒക്കെ അങ്ങനെ തന്നെ ഒരു മാറ്റവുമില്ല.

പുറത്ത് ആരെയും കാണുന്നില്ല ” കാർത്തു ഏട്ടത്തി കാർത്തു ഏട്ടത്തി. ”
ജഗ്ഗു ഉച്ചത്തിൽ വിളിച്ചു.

അമ്മയുടെ പേരു ആരോ ഉച്ചത്തിൽ വിളിക്കുന്നത് കേട്ട് ചിലങ്ക യാണ് പുറത്തിറങ്ങിയത്..!
അവൾക്ക് ആളെ മനസ്സിലായില്ല. പക്ഷേ ജഗ്ഗുവിന് ആളെ പിടികിട്ടി.. “ചിലങ്ക യല്ലെ?”

“അതെ ആരാ? ” “ഞാൻ ജഗ്ഗു..” അയാൾ തുടർന്നു “ഞാൻ നാലു വർഷം മുമ്പ് ഇവിടെ വരാറുണ്ടായിരുന്നു..”

“ആണോ?… ശരിയാ എനിക്ക് ഇപ്പൊ ഓർമ്മ വന്നു.. ഡ്രൈവർ ജഗ്ഗുവേട്ടൻ..”
“അമ്മ എവിടെ?”ജഗ്ഗു സംശയത്തോടെ ചോദിച്ചുഅമ്മ ഇപ്പോൾ ദീനം ബാധിച്ച് കിടപ്പിലാണ് അകത്തേക്ക് വരൂ.. ”

ചിലങ്ക ജഗ്ഗു വിനെ വീടിനകത്തേക്ക് ക്ഷണിച്ചു. അമ്മയുടെ വശ്യതയും ശരീര ലാവണ്യവും മകൾക്ക് കിട്ടിയിരിക്കുന്നു..പെണ്ണ് ആകെ മാറിപ്പോയി ഈർക്കിൽ പോലെ മേലിഞ്ഞിട്ടുണ്ടായവൾ ഇപ്പോൾ പഴയ കാർത്തു ഏട്ടത്തി വെളുത്ത നിറത്തിൽ പ്രത്യക്ഷപെട്ടത് പോലെയുണ്ട്….
അവൾ അകത്ത് കസേര വലിച്ചിട്ടു..

“ഇരിക്കൂ” “അമ്മേ.നിങ്ങളുടെ ഒരു പഴയ ഫ്രണ്ട് വന്നിട്ടുണ്ട്..!” “ആരാണ് മോളെ…” “ജഗ്ഗു എന്നാണ് പേര് പറഞ്ഞത്”

“ഓ കൂപ്പിലെ ഡ്രൈവർ ജഗ്ഗു ആണോ?” “ആണ്” കാർത്തു ഏട്ടത്തിയുടെ വിറയാർന്നശബ്ദം കേട്ട ജഗ്ഗു അകത്തേക്കു കയറി നോക്കികാട്ടിലിനോട് ചേർന്നു കിടക്കുന്ന ഒരു അസ്ഥിപഞ്ചരം..

“എന്താ അസുഖം?” “അറിയില്ല കുറെ നാളായി കിടപ്പു തുടങ്ങിയിട്ട്.” ജാഗ്ഗുവിനു അധികനേരം അത് കണ്ടു നിൽക്കാനാവില്ല അവൻ കസേരയിൽ വന്നിരുന്നു.. ഈ സമയം ചിലങ്ക അപ്പുറത്ത് മറ്റൊരു റൂമിൽ കിടക്ക വിരിച്ചു..

ഇങ്ങോട്ട് വരൂ അവൾ ജഗ്ഗുവിനെ അങ്ങോട്ട് ക്ഷണിച്ചു. ജഗ്ഗുവിന് അത്ഭുതം അമ്മയുടെ പരിപാടി മകൾ തുടങ്ങിയൊ “അപ്പോൾ നീ കല്യാണം കഴിഞ്ഞില്ലേ” ” കല്യാണം ആയിട്ട് ഒന്നും കഴിഞ്ഞിട്ടില്ല.. ”

“അതെന്താ?” “ഇങ്ങനെ ആയ അമ്മയുടെ മകളെ ആരാ കല്യാണം കഴിക്കുക ജഗ്ഗു ഏട്ടാ”
“അതുശരി..” “നീ നല്ല കുട്ടി ആയിരുന്നല്ലോ അന്ന്.?”

“വളരെ നല്ല കുട്ടി ആയിരുന്നു പക്ഷേ ഇപ്പോൾ ഞാൻ അമ്മയുടെ വഴി തന്നെ തിരഞ്ഞെടുത്തു..!”
എനിക്ക് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല.. കാരണം നീ അത്രയും ശ്രദ്ധിച്ചായിരുന്നു ജീവിച്ചിരുന്നത്.. പിന്നെ എങ്ങനെയാണ് ഈ വഴിയിലേക്ക് വന്നത്..”

ഇരപിടിയൻ പരുന്തിനു മുന്നിൽ കോഴിക്കുഞ്ഞ് എത്രസമയം സുരക്ഷിതമായിരിക്കും.. .കൊത്തി വലിക്കാൻ ഒരുമ്പെടുന്ന കഴുകുകൾക്ക് മുന്നിൽ ഒരു ഇര എത്രമാത്രം സുരക്ഷിതമായിരിക്കും.. അത്രയേ എന്റെ കാര്യത്തിലും ഉണ്ടായുള്ളൂ.. ”

“എന്താണ് സംഭവം?” ജഗ്ഗു വിഷമത്തോടെ ചോദിച്ചു ചിലങ്ക പറഞ്ഞു തുടങ്ങി

“അമ്മ എന്നെ രാജകുമാരിയെപ്പോലെ വളർത്തിയത്… പക്ഷേ അത് ആർക്കും കൊടുക്കാതെ നല്ലൊരു ജീവിതത്തിന് വേണ്ടിയാണെന്നാണ് നിങ്ങൾ കരുതിയത് അല്ലേ..?” “സത്യായിട്ടും അങ്ങനെതന്നെ..”

“ജഗ്ഗുവേട്ടാ ഈ അമ്മ എന്നെ ചതിക്കുകയായിരുന്നു… ഈ ഈ പറമ്പ് കണ്ടോ..? ഇതിൽ ഞങ്ങൾ വാടകയ്ക്ക് ആയിരുന്നു അന്ന്.. ഇത് സ്വന്തമാക്കാൻ വേണ്ടി ഇതിന്റെ മുതലാളിക്ക് എന്നെ അമ്മ കാഴ്ചവെക്കുകയായിരുന്നു.. അതിനുവേണ്ടിയാണ് എന്നെ ഒരുക്കിയത് തന്നെ..”

“ങേ എന്നിട്ട്..?”
“അയാളുടെ മന്ദബുദ്ധിയായ ഏക മകനു എന്നെ കെട്ടിച്ചു വിട്ടത് അയാളുടെ മണിയറയിലേക്ക് ചെല്ലാൻ വേണ്ടിയാണ്.. ആദ്യരാത്രി പോലും പോത്തുപോലെ ഉറങ്ങുന്ന മകന്റെ സമീപത്തുവച്ച് അയാൾ എന്നെ നശിപ്പിച്ചു.. പാരിതോഷികമായി അമ്മയ്ക്ക് ഇരിക്കുന്ന ഈ സ്വത്തു ലഭിച്ചു..

പക്ഷേ അയാൾ അതിന് എത്രയോ ഇരട്ടി അയാളുടെ സുഹൃത്തുക്കൾക്ക് പിന്നീട് എന്നെ കാഴ്ചവെച്ചു ലാഭമുണ്ടാക്കി.. ക്രമേണ അമ്മയെ പോലെ തന്നെ എന്നിൽ വരുന്നവരെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി. അവരിൽ നിന്നും സുഖം ഞാനും ആസ്വദിച്ചു തുടങ്ങി.. ഞാൻ കുറച്ചു ദിവസം അമ്മയെ പരിചരിക്കാൻ ഇങ്ങോട്ട് വന്നതാണ്.. ആ പൊട്ടൻറെ ഭാര്യയായി അവിടെ നിൽക്കുന്നിടത്തോളം കാലം അയാളുടെ ഇടപാടുകാരെ തൃപ്തിപ്പെടുത്താൻ എനിക്കിനിയും പോകേണ്ടിവരും..

അയാൾ എന്നെ വിദേശത്ത് കൊണ്ടുപോകാൻ ആണ് അടുത്ത പ്ലാൻ
അതൊക്കെ പോകട്ടെ.. നിങ്ങൾ വരൂ..വേഗം കഴിഞ്ഞിട്ടും പൊയ്ക്കോളൂ… ഇവിടത്തെ നാട്ടുകാർക്ക് ഞാൻ ഇങ്ങനെയാണ് എന്ന് അറിയില്ല.. കാരണം ഞാൻ ആ പൊട്ടന്റെ ഭാര്യയാണ് അവർക്ക്.”
“നിന്റെ കാര്യം ഓർത്ത് എനിക്ക് വിഷമം തോന്നുന്നു” ജഗു സങ്കടത്തോടെ പറഞ്ഞു

“നിങ്ങൾ വിവാഹിതനാണോ?” “അല്ല” “എന്താ വിവാഹം കഴിക്കാതെ ഇരുന്നത്?” “ഒന്നും ഒത്തുവന്നില്ല”

“ദാമ്പത്യം എന്നത് എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും ലഭിക്കണമെന്നില്ല..നമ്മുടെ കണ്ണിൽനിന്നും നോക്കുമ്പോൾ ദാമ്പത്യവും അതുവഴിയുള്ള ജീവിതവും സൗഭാഗ്യമായി കാണാം. ദമ്പതികളിൽ തന്നെ ലൈംഗിക തൃപ്തി ലഭിക്കാതെ വരുമ്പോൾ നമ്മളെ പോലുള്ളവരുടെ ജീവിതം സൗഭാഗ്യകരം ആണെന്ന് തോന്നിയേക്കാം..തോന്നലുകളാണ് ലോകത്തെ നയിക്കുന്നത്..”

അന്ന് മുഴുവൻ ജഗ്ഗു ചിലങ്കയും ആയി ചിലങ്ക പറഞ്ഞ ആ സൗഭാഗ്യം പങ്കിട്ടപ്പോൾ
അവർക്ക് അത്തരം ജീവിതത്തോട് മടുപ്പ് തോന്നിത്തുടങ്ങി…

“നീ വരുന്നോ എന്റെ കൂടെ യഥാർത്ഥ സൗഭാഗ്യം നമുക്ക് എന്റെ നാട്ടിൽ നല്ല ദമ്പതികളായി കുഞ്ഞു കുട്ടികളെ വളർത്തി സമൂഹത്തിനിടയിലും നാട്ടുകാർക്കും ദോഷം കേൾപ്പിക്കാതെ നല്ല രീതിയിൽ നമ്മുടെ വികാരത്തെ നമ്മിൽ തന്നെ ലയിപ്പിച്ചു ഒരു കുടുംബമായി ജീവിച്ചിട്ടു ഉണ്ടാക്കാം വരുന്നോ… നീ.. ആ സൗഭാഗ്യത്തിലേക്ക്…”

സത്യമാണോ ജഗുവേട്ട ഈ പറയുന്നത്.. “” സത്യമാണ് ചിലങ്കേ എനിക്ക് നിന്നോട് പ്രേമം ആയിരുന്നു.. അതു പറയാൻ എനിക്ക് പറ്റിയില്ല.. കാരണം നീ എന്നെ കാണുന്നത് അമ്മയെ പ്രാപിക്കാൻ വരുന്ന ഒരുത്തൻ ആയിട്ടാണ്.. ഞാൻ അവിടെ വന്നത് തന്നെ നിന്നെക്കാണാൻ വേണ്ടിയായിരുന്നു..”

“ശരിയായിരുന്നു എനിക്കും നിങ്ങളോട് സ്നേഹമായിരുന്നു.. അമ്മയോട് നിങ്ങൾക്ക് അങ്ങനെയുള്ള താൽപര്യം ആണെന്ന് വിശ്വസിച്ചിരുന്ന എനിക്ക് പിന്നെ അതിൽ ഒട്ടും താല്പര്യം ഇല്ലാതായത്.. എന്റെ ഉള്ളിൽ നിങ്ങൾ ഉണ്ടായിരുന്നു.. ”

“ഹാ ഹാ..ഞാൻ എന്തായിരുന്നു എങ്ങനെയായിരുന്നു എന്ന് നിന്റെ അമ്മയ്ക്ക് അറിയാം ഇപ്പോൾ ജീവനോടെ ഉണ്ടല്ലോ എന്ന് ചോദിച്ചു നോക്കൂ..”
ജഗ്ഗു ചിരിച്ചുകൊണ്ടു പറഞ്ഞു.

ജഗുവേട്ടൻ നല്ലൊരു ജീവിതം വാഗ്ദാനം ചെയ്ത സന്തോഷം അമ്മയെ അറിയിക്കാൻ അറിയിക്കാൻ അവൾ അമ്മയുടെ അടുത്ത് പോയിപ്പോൾ “അതെ മോളെ അവൻ പാവമാണ് നല്ലവനാണ്.. എന്നെ ഒന്നു തൊട്ടിട്ടു പോലുമില്ല..അവൻ ഓരോ പ്രാവശ്യവും ഇവിടെ വന്നതും നിന്നതും എല്ലാം നിനക്ക് വേണ്ടി ആയിരുന്നു.. ആ സാഹചര്യത്തിൽ അവന് നിന്നോട് പറയാൻ പറ്റില്ല അവൻ എല്ലാം മനസ്സിന്റെ ഉള്ളിൽ തന്നെ വച്ചു…

നിന്റെ വിവാഹകാര്യം സൂചിപ്പിച്ച ഒരുരാത്രി അവൻ നിന്നെ എനിക്ക് കെട്ടിച്ച് തരുമോ എന്ന് പോലും ചോദിച്ചു.. അന്ന് ഞാനവനെ ആട്ടി.. ഒരു ദുരാഗ്രഹിയായ അമ്മയാണ് ഞാൻ.. സ്വന്തം മകളുടെ ജീവിതം തകർത്ത ദുഷ്ടയും നീചയുമായ അമ്മ… അവൻ എവിടെ വിളിച്ചാലും നീ പൊയ്ക്കോളൂ അവൻ നിന്നെ കൈവിടില്ല..”

എന്നും പറഞ്ഞവർ കണ്ണീർവാർത്തു.. ആ കണ്ണുകളടച്ചു… അത് എന്നെന്നേക്കുമായി അടഞ്ഞു. അമ്മ ഈ ലോക ജീവിതം മതിയാക്കി പോയിരുന്നു…

അമ്മയുടെ മ,ര,ണാ,ന,ന്തര ചടങ്ങുകൾക്ക് ശേഷം വന്നു തിരിച്ചുപോകുന്ന ജഗ്ഗുവിന്റെ കൂടെ ലോറിയിൽ അവളും ഉണ്ടായിരുന്നു…., അവന്റെ കൂടെ ജീവിക്കാൻ വേണ്ടി….,അവന്റെ നാട്ടിലേക്ക്….!

Vijay Lalitwilloli Sathya
All rights reserved News Lovers.

Share this on...