വീൽ ചെയറിലായ നിന്നെ ഏറ്റെടുക്കാൻ പറ്റില്ല. അനിയത്തിയെ നോക്കാം. ഇവരുടെ ജീവിതത്തിൽ സംഭവിച്ചത്.

in Uncategorized 1,276 views

ശ്രീകണ്ഠൻ നായർ അവതാരകനായ ഫ്ലവേഴ്സ് ഒരു കോടിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടി എന്ന പരമ്പരയ്ക്ക് ഇന്ന് കേരളക്കരയിൽ നിരവധി ആരാധകരാണുള്ളത്. ജീവിതത്തിലെ പ്രതിസന്ധികളും വിഷമങ്ങളും പറഞ്ഞുകൊണ്ടാണ് അധികവും മത്സരാർത്ഥികൾ ഷോയിലേക്ക് എത്തുന്നത്. കഴിഞ്ഞദിവസം മാതാപിതാക്കളെ നഷ്ടപ്പെട്ട രണ്ടു പെൺകുട്ടികൾ ഷോയിൽ എത്തിയിരുന്നു. രണ്ടാഴ്ച മുൻപ് അച്ഛൻ മരിക്കുകയും അഞ്ചു വർഷം മുൻപ് അമ്മ വിട്ടുപിരിയുകയും ചെയ്തതിൻ്റെ വേദനയിലും തങ്ങളെ ഏറ്റെടുക്കുവാൻ ആർക്കും കഴിയില്ല എന്ന ഒറ്റപ്പെടലിൻ്റെ വേദന എത്രത്തോളമാണെന്ന് മനസ്സിലാക്കുകയും ചെയ്ത രണ്ടു പെൺകുട്ടികൾ പ്രേക്ഷകരെ ആകെ ഈറനണിയിക്കുക ഉണ്ടായി.

ഹർഷയുടെയും ആർദ്രയുടെയും ജീവിതം ഇങ്ങനെ. ഹീമോഗ്ലോബിൻ്റെ കുറവ് മൂലം ഗ്യാസ് കയറിയത് പോലെയുള്ള അവസ്ഥ ആയിരുന്നു അച്ഛന്. 57 വയസ്സിൽ അപ്രതീക്ഷിതമായ വിയോഗമായിരുന്നു. ക്ഷീണം കൂടിയതോടെ ആശുപത്രിയിൽ പോയി ബ്ലഡ് കയറ്റിയെങ്കിലും താങ്ങാനായില്ല. ബ്ലഡ് ക്യാൻസർ ലക്ഷണങ്ങൾ ഉണ്ടായിരുന്നു, അങ്ങനെയാണ് ഡോക്ടർ പറഞ്ഞത്. പെട്ടെന്നാണ് വയ്യാതായത്. നേരത്തെയും അച്ഛനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.അപ്പോഴും ഗ്യാസ്ട്രബിൾ ആണെന്നായിരുന്നു പറഞ്ഞത്. അച്ഛന് എക്കോ ടെസ്റ്റ് എടുക്കാൻ പറഞ്ഞിരുന്നു. ഏഴാം തീയതി എന്നുള്ളത് നാലായാണ് അച്ഛൻ മനസിലാക്കിയത്. കുഴപ്പം ഉണ്ടെന്ന് പറഞ്ഞിരുന്നു. നല്ല ചികിത്സ കൊടുത്തില്ലെങ്കിൽ ഒരുപക്ഷേ മ.രി.ച്ചു.പോകുമെന്ന് വരെ ഡോക്ടർമാർ വിധിയെഴുതി. ഷുഗർ കൂടി എഴുന്നേറ്റ് നിൽക്കാനോ സംസാരിക്കാനോ ഒന്നും അച്ഛന് പറ്റുന്നുണ്ടായിരുന്നില്ല.

ബ്ലഡ് കയറ്റാൻ പറഞ്ഞിരുന്നു. ശ്വാസംമുട്ടൽ ഉണ്ടെങ്കിലും പറയാൻ പറഞ്ഞിരുന്നു. അപ്പച്ചൻ ശരിക്കും വലിക്കുന്നുണ്ടായിരുന്നു. ആ സമയം കണ്ണൊക്കെ പുറത്തു വന്നിരുന്നു എന്നാണ് ആർദ്ര പറഞ്ഞത്. അച്ഛൻ്റെ കൂട്ടുകാരൻ ഉണ്ടായിരുന്നു കൂടെ. എന്നോട് വല്യച്ഛൻ്റെ വീട്ടിലേക്ക് പോകാനായി പറയുകയായിരുന്നു. അവിടെ ചെന്ന് അരമണിക്കൂർ ഉറങ്ങി. ആശുപത്രിയിൽ ആയിരുന്നതിനാൽ അതുവരെ ഉറക്കം ഇല്ലായിരുന്നു. അതിനിടയിലാണ് അച്ഛൻ പോയി എന്നു പറഞ്ഞുള്ള വിളിവന്നതെന്ന് ഹർഷയുടെ അനിയത്തി ആർദ്ര പറയുന്നു. ഞാൻ ഒരു അരമണിക്കൂർ മാറിയപ്പോൾ ആയിരുന്നു അച്ഛൻ വിട്ടു പിരിഞ്ഞത്. ഞങ്ങളുടെ അമ്മ മ.രി.ച്ചി.ട്ട് അഞ്ചുവർഷമായി. അച്ഛന് എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ ഒന്നും എന്നോട് ആരും പറഞ്ഞിരുന്നില്ല.

അമ്മയ്ക്ക് ആയിരുന്നെങ്കിൽ ക്യാൻസറായിരുന്നു. പാൻക്രിയാസിൽ സിസ്റ്റം വന്നു. അസുഖം നേരത്തെ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല.ഓപ്പറേഷൻ കഴിഞ്ഞ് രണ്ടുമാസം മാത്രമാണ് അമ്മ ഞങ്ങളെ കൂടെ ഉണ്ടായത്. അമ്മ പോയതിനു ശേഷം അച്ഛനും ഞാനും അനിയത്തിയും ആയിരുന്നു വീട്ടിലെ കാര്യങ്ങൾ നോക്കിയത്. അമ്മ എല്ലാം ചെയ്യാൻ ഞങ്ങളെ പരിശീലിപ്പിച്ചിരുന്നു. അമ്മയായിരുന്നു എനിക്ക് എല്ലാം. ജനിച്ചപ്പോഴേ എനിക്ക് അസ്ഥിക്ക് ബലം കുറവായിരുന്നു. ഒരു വയസ്സായ സമയത്ത് ഓപ്പറേഷൻ നടത്തിയിരുന്നു. എവിടെയെങ്കിലും വീണാലോ തട്ടിയാലോ പൊടിയുന്ന അവസ്ഥയായിരുന്നു. എന്നെ സ്കൂളിലേക്ക് കൊണ്ടുപോയതൊക്കെ അമ്മയാണ്.ബികോം വരെ പഠിച്ചു. പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു അമ്മയ്ക്ക് അസുഖം വന്നത്. അമ്മയുടെ മ.ര.ണ.ശേഷം അനിയത്തിയെ നോക്കി കൊള്ളാം എന്നും, എന്നെ ഏതെങ്കിലും മംത്തിൽ ആക്കാം എന്ന് പറഞ്ഞാണ് ബന്ധുക്കൾ വന്നത്.

അമ്മയുടെ മ.ര.ണ.ശേഷം തന്നെ ഇത്തരം കാര്യങ്ങൾ ചർച്ച ഉണ്ടായിരുന്നു. എന്നാൽ അന്ന് ഞങ്ങൾ അതൊന്നും അറിഞ്ഞിരുന്നില്ല. അച്ഛൻ്റെ മ.ര.ണം കഴിഞ്ഞ അന്നും, സഞ്ചയനത്തിൻ്റെ അന്നും ഇതേ കാര്യങ്ങൾ പറഞ്ഞ് വഴക്കുണ്ടായി. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധിയും, പ്രയാസവും, സങ്കടം ഒക്കെ ഉണ്ടായപ്പോഴും ഞങ്ങൾ ഒന്നിച്ചായിരുന്നു. അതുകൊണ്ടുതന്നെ നിൽക്കുകയാണെങ്കിൽ ഒന്നിച്ചു നിൽക്കും. രണ്ടായി നിൽക്കുവാൻ ഞങ്ങൾക്ക് താൽപര്യമില്ല. ഇപ്പോൾ അത്യാവശ്യം ഒരു ജോലിയാണ്. പകൽ തങ്ങൾക്ക് ആരുടെയും സഹായം വേണ്ട. രാത്രി ഒരു തുണ ആയാൽ മതിയെന്ന് ബന്ധുക്കളോട് പറഞ്ഞപ്പോൾ എല്ലാവർക്കും ഞങ്ങൾ ഒരു ബാധ്യതയാകുന്നുവോ എന്ന ഭയമായിരുന്നു.

അമ്മ ജീവിച്ചിരുന്ന സമയത്ത് എല്ലാവരും വരികയും സഹായിക്കുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നു. അമ്മ മ.രി.ച്ച.തോടെയാണ് അവർക്കൊക്കെ ഞങ്ങൾ ഒരു ബാധ്യതയായി മാറിയത്. ഞങ്ങൾക്ക് പറ്റത്തില്ല. പ്രാരാബ്ധമാണ്. അനിയത്തിയെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞവരുണ്ട്. അച്ഛൻ മ.രി.ച്ച. സമയത്ത് ഞങ്ങളെ ആരു നോക്കുമെന്ന് പറഞ്ഞു വഴക്കൊക്കെ നടന്നു. കുത്തുവാക്കുകളും മോശമായ സംസാരവും ഒക്കെയായിരുന്നു. അങ്ങനെ പറയരുത് എന്ന് പറഞ്ഞപ്പോൾ നീ ഇങ്ങനെയൊന്നും പറയാനായില്ലെന്ന് ആയിരുന്നു പറഞ്ഞത്. വല്യച്ഛൻ്റെ മകളും ഞങ്ങളും മാത്രമായിരുന്നു അന്ന് വീട്ടിൽ. സംസ്കാരചടങ്ങുകഴിഞ്ഞതോടെ എല്ലാവരും പോയി. അങ്ങനെയാണ് അമ്മയുടെ പേരമ്മ ഞങ്ങളുടെ കൂടെ വന്നത്.
All rights reserved News Lovers.

Share this on...