വീടിന്റെ മുകളിൽ നിന്നും എന്നും ഓരോ ശബ്ദങ്ങൾ; മുകൾ നില പരിശോധിച്ചപ്പോൾ ആ കാഴ്ച്ച കണ്ട് ഞെട്ടി പോയി

in Story 4,256 views

ചില കാര്യങ്ങൾ നമ്മെ കുറച്ചധികം അത്ഭുതപ്പെടുത്താറില്ലേ. അത് ചിലപ്പോഴൊക്കെ നമ്മുടെ സ്വാഭാവിക ബുദ്ധിക്ക് താങ്ങാവുന്നതിലും അപ്പുറം ആകാറുണ്ട്. എന്നാൽ നമ്മുടെ ലോകത്ത് അത്തരത്തിലുള്ള ധാരാളം സംഭവങ്ങൾ നടക്കാറുണ്ട്. ഇന്ന് നമ്മൾ കേൾക്കാൻ പോകുന്ന കഥ അത്തരത്തിലുള്ള ഒന്നാണ്. ഒരു സ്ത്രീയും അവരുടെ കുട്ടികളും താമസിക്കുന്ന വീട്ടിൽ വർഷങ്ങളോളം നിശബ്ദമായി കളിച്ചു താമസിച്ച ഒരാളുടെ കഥ .ഈ കഥയിലെ ഓരോ നിമിഷവും ആകാംഷ ഭരിതമാണെന്ന് നമുക്ക് തോന്നും. കഥയിലെ സ്ത്രീയുടെ പേര് ട്രേസി എന്നാണ്. 2011 ലാണ് സംഭവം നടക്കുന്നത്. ട്രേസിയും അഞ്ചു മക്കളും അവരുടെ സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്നു. തെക്കേ അമേരിക്കയിലെ ഒരു സ്ഥലമായിരുന്നു അവരുടെ താമസം. ട്രേസി അവരുടെ ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുകയാണ്.

സ്വന്തം മക്കളെ പോറ്റാനായി വ്യത്യസ്തമായ ജോലികൾ ചെയ്തായിരുന്നു അവർ ജീവിച്ചിരുന്നത്. അവരുടെ മക്കൾ എല്ലാം വളരെ ചെറിയ കുട്ടികൾ ആയിരുന്നു. അതിനാൽ തന്നെ അവരുടെ ജീവിതം വളരെയധികം കഷ്ടതകൾ നിറഞ്ഞതായിരുന്നു. ജോലിത്തിരക്കുകൾ ഉള്ളതുകൊണ്ട് തന്നെ ട്രേസി അവരുടെ വീട്ടിൽ കുറഞ്ഞസമയം മാത്രമായിരുന്നു കഴിച്ചു കൂട്ടിയിരുന്നത്. അങ്ങനെയിരിക്കെ അവരുടെ വീട് ചില വിചിത്ര സംഭവങ്ങൾ അരങ്ങേറാൻ തുടങ്ങി. അവരുടെ വീടിന് മുകളിലെ നിലയിലുള്ള ഒരു മുറിയിൽ നിന്നും ട്രേസിയുടെയോ അവരുടെ മക്കളുടെയോ അല്ലാതെ മറ്റൊരാളുടെ പെരുമാറ്റം അവർ ശ്രദ്ധിക്കാൻ തുടങ്ങി. ആദ്യമൊക്കെ അത് പൂച്ചയോ മറ്റോ ആയിരിക്കും എന്നാണ് കരുതിയത്. കാരണം അവരുടെ വീട്ടിലെ മുകൾ നില വർഷങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. കൂടാതെ അവിടെയൊക്കെ അലങ്കോലമായി കിടക്കുകയായിരുന്നു.

എന്നാൽ 2012 സെപ്റ്റംബർ മാസം ആയതോടെ വീടിനുമുകളിൽ നിന്നുള്ള ശബ്ദം ക്രമേണ കൂടി വരാൻ തുടങ്ങി. ഒരു ദിവസം ട്രേസി ജോലി കഴിഞ്ഞു തിരിച്ചെത്തിയ സമയത്ത് വീടിന് മുകളിൽ നിന്നും ആരോ നടക്കുന്ന പോലുള്ള ശബ്ദം കേൾക്കാൻ തുടങ്ങി. ട്രേസിക്ക് ഭയം കൂടി വരാൻ തുടങ്ങി. വീടിനുമുകളിൽ പ്രേതമുണ്ട് എന്ന് അവർക്ക് തോന്നാൻ തുടങ്ങി. എന്നാലും അവളുടെ വീടിനു മുകളിൽ എന്തായിരിക്കും.

ട്രേസി ഉടനെ തന്നെ അവരുടെ അയൽവാസികളെയും സുഹൃത്തുക്കളെയും ഫോണിൽ വിളിച്ച് പെട്ടെന്ന് തന്നെ വീട്ടിലേക്ക് എത്താൻ വേണ്ടി അപേക്ഷിച്ചു. അവരെല്ലാവരും കൂടി ഒന്നിച്ചു മുകളിലെ നിലയിലേക്ക് കയറി, എന്താണ് ശബ്ദത്തിന് കാരണം എന്ന് അന്വേഷിക്കാൻ തീരുമാനിച്ചു. മുകളിലെ നിലയിലേക്ക് പ്രവേശിച്ച അവർ ഒരുപാട് ഭക്ഷണാവശിഷ്ടങ്ങൾ ചിതറിയിട്ട അവസ്ഥയിൽ കണ്ടു. ഒരുപാട് വർഷങ്ങളായി അടച്ചിട്ടിരുന്ന ആ നിലയിൽ ഇത്തരമൊരു കാഴ്ച കണ്ട് അവർ പരിഭ്രാന്തരായി.

കുറച്ചുസമയം കൂടി അവിടെ തിരഞ്ഞ അവർ ഒരു അപരിചിതനായ വ്യക്തിയെ അവിടെ കണ്ടെത്തി. വളരെ സുഖത്തോടെ അവിടെ ഉറങ്ങുകയായിരുന്നു അയാൾ. അവരുടെ ശബ്ദം കേട്ട അയാൾ ഒരു ജനലിലൂടെ വളരെ വേഗത്തിൽ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇയാളെ കണ്ട ട്രേസിഞെട്ടിപ്പോയി. അവൾക്ക് പരിചയമുള്ള ആളായിരുന്നു അത്. അവളുടെ സുഹൃത്തുക്കൾ ഉടനെ പോലീസിൽ വിവരമറിയിച്ചു. എന്നാൽ അതിനകം തന്നെ അയാൾ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. ട്രേസി പോലീസിനോട് വിവരിച്ചത് ഇപ്രകാരം ആയിരുന്നു. ആ വ്യക്തി 12 വർഷങ്ങൾക്ക് മുമ്പ് അവരോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ ട്രേസി അതിന് വിസമ്മതിക്കുകയായിരുന്നു.

ആ വ്യക്തി ഒരുപാട് കുറ്റകൃത്യങ്ങളിൽ പ്രതിയാവുകയും, ഒരുപാട് കാലം ജയിൽ ജീവിതം അനുഭവിക്കുകയും ചെയ്ത ആൾ ആയിരുന്നു. അതായിരുന്നു അയാളെ തിരസ്കരിക്കാൻ ട്രേസിയെ പ്രേരിപ്പിച്ചത്. എന്നാൽ അന്നു മുതൽ ട്രേസിയെ പിന്തുടരാൻ തുടങ്ങി. ട്രേസി എവിടെ പോകുന്നുണ്ടോ അവിടെയെല്ലാം അയാളും അവളുടെ പിന്നാലെ ഉണ്ടായിരുന്നു. താനാകെ മാറിയിട്ടുണ്ടെന്നും തന്നെ വിവാഹം കഴിക്കാൻ തയ്യാറാകണമെന്നും അയാൾ കത്തെഴുതി ട്രേസിയെ അറിയിച്ചെങ്കിലും അവൾ അയാളെ ഒഴിവാക്കുകയാണ് ചെയ്തത്. അങ്ങനെയായിരുന്നു അയാൾ 12 വർഷമായി അവരുടെ വീടിനു മുകളിൽ താമസിക്കാൻ തീരുമാനിച്ചത്. അത്രയുംകാലം തട്ടിൻപുറത്ത് ഒറ്റക്കയാൾ നിശബ്ദമായി കഴിഞ്ഞുകൂടി. അങ്ങനെ പോലീസ് അവരുടെ വീടിൻ്റെ മുകൾ നിലയിൽ കൂടുതൽ തിരച്ചിൽ നടത്തി.

അതോടെ മറ്റു ചില വിചിത്ര കാര്യങ്ങൾ കൂടി വ്യക്തമായി. അയാൾ കഴിഞ്ഞ കുറെ മാസങ്ങളായി തട്ടിൻപുറത്ത് തന്നെയായിരുന്നു ഉണ്ടായിരുന്നത്. പോലീസ് ഇതിനെപ്പറ്റി ഒന്നും ട്രേസിയോട് പറഞ്ഞില്ല.അവൾ കൂടുതൽ പരിഭ്രാന്തയാകേണ്ട എന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്. അവിടെനിന്ന് മാസങ്ങൾ പഴക്കമുള്ള ഭക്ഷണാവശിഷ്ടവും, വസ്ത്രങ്ങളും കണ്ടെടുത്തു. പോലീസ് മറ്റൊരു കാര്യം കൂടി മനസ്സിലാക്കി. മുകളിൽ നിന്നും അയാൾ എയർ വെൻറിലേറ്റർ വഴി താഴെയുള്ള കാര്യങ്ങളെല്ലാം കണ്ടിരുന്നു. 12 …വർഷത്തിൽ ഒരുപാട് മാസങ്ങൾ ഇയാൾ വീടിനു മുകളിൽ ഇങ്ങനെ താമസിച്ചിരുന്നു, ആരും അറിയാതെ തന്നെ. നമ്മുടെ വീട്ടിൽ നമ്മളറിയാതെ മറ്റൊരാൾ ഒരുപാട് കാലം കഴിഞ്ഞു കൂടുന്നതിനെ പറ്റി ചിന്തിച്ചു നോക്കൂ. അത് വളരെയേറെ ഭയപ്പെടുത്തുന്ന ഒന്നുതന്നെയാണ്. ട്രേസിയുടെ വീടിൻ്റ ഉള്ളിൽ പ്രവേശിച്ചിരുന്ന ഇയാൾ അവിടെ തന്നെ ഉറങ്ങുകയായിരുന്നു പതിവ്. ഏതായാലും അയാളെ പിടികൂടിയതിനുപിന്നാലെ അയാൾ ആത്മഹത്യ ചെയ്യുകയും ചെയ്തു.

Share this on...