ഭാര്യക്ക് സർപ്രൈസ്‌ നല്കാൻ അറിയിക്കാതെ വീട്ടിൽ എത്തിയ ഭർത്താവ്, എന്നാൽ സംഭവിച്ചത് മറ്റൊന്ന്.!!

in Story 72 views

വൈഫിന് ഒരു സർപ്രൈസ് നൽകണം എന്ന് കരുതിയാണ് ഗൾഫിൽ നിന്നും ഇത്തവണ പറയാതെ വന്നത്. എന്നാൽ അത് ശരിക്കും എട്ടിൻ്റെ പണി ആയി പോയി. അവൾ വാതിലും പൂട്ടി എങ്ങോ പോയിരിക്കുന്നു. ഇനി പുറത്തിരിക്കൽ തന്നെ രക്ഷ. അല്ലെങ്കിലും നമ്മൾ ഗൾഫുകാർ എന്നും പുറത്താണല്ലോ. അവളെ ഒന്ന് വിളിക്കാം എന്ന് കരുതിയാൽ അതും നടപ്പില്ല .ഗൾഫിലെ ഇവിടെ മൗനവ്രതം എടുത്തുകളയും. യാത്രാ ക്ഷീ,ണ,വും വിശപ്പും ശരിക്കും ത,ള,ർ,ത്തു,ന്നുണ്ട്. യൂട്യൂബിലെ സർപ്രൈസ് ലിസ്റ്റുകൾ കണ്ട് ഹരം കയറി ചെയ്തുപോയതാണ് പൊന്നു. ഇനി സുമ്പറോളം മട്ടൻ കണ്ടാലും ഈ പണിക്ക് നമ്മളില്ലേ. സമയം സന്ധ്യയോട് അടുക്കുന്നു. എന്നാലും അവൾക്കത് എവിടെ പോയെന്ന് ചിന്തിച്ചിരിക്കുമ്പോൾ മതിലിനു മുകളിൽ ഒരു തല പൊന്തി. അടുത്ത വീട്ടിലെ ബീരാൻ കുട്ടിയാണ്.അള്ളോ! നീ ഇത് എപ്പോളാ എത്തിയെ? കുറച്ച് നേരമായി ബീരാനിക്ക.ഇങ്ങ് പൊരേൻ്റകത്ത് കയറിയില്ലേ.

അതെങ്ങനെ. അവൾ വീട് പൂട്ടി നാട് വിട്ടിരിക്കുകയല്ലേ.അത് പണി ആകുമല്ലോ. നീ അവളോട് ഇന്ന് വരുന്ന വിഷയം പറഞ്ഞിരുന്നില്ലേ. ഞാൻ എങ്ങും തൊടാതെ മൂളി. വെറുതെ എന്തിനാ താൻ കുഴിച്ച കുഴിയിൽ ഞാൻ തന്നെ വീണു എന്ന് പറയുന്നത്. പക്ഷേ ആ കളവ് പണിയായി. വലിയ പണി. എൻ്റെ മൂളലിന് ബീരാനിക്കയും തിരിച്ചൊന്ന് അമർത്തി മൂളി. പിന്നെ മൈലാഞ്ചി പെയ്ൻറടിച്ച് ചുവപ്പിച്ച തലനരച്ച സ്വന്തം വീട്ടിലേക്ക് നോക്കി നീട്ടിവിളിച്ചു. ഐശു,നീ ആ ഫോണെടുത്തേ.ഐശു മൂപ്പറുടെ ഭാര്യ.ഐശുത്താത്ത അപ്പുറം വന്ന് കാണും. കാരണം മൂപ്പറുടെ കയ്യിൽ ഇപ്പോൾ ഫോൺ കാണാം. നീ ഓളെ നമ്പർ ഒന്ന് പറഞ്ഞേ. ഞാൻ നമ്പർ പറഞ്ഞു. മൂപ്പര് ഒന്ന് രണ്ടു പ്രാവശ്യം വിളിച്ചു നോക്കി. പിന്നെ തെല്ല് അതിശയത്തോടെ എന്നെ നോക്കി. ഫോൺ ഓഫ് ആണല്ലോടാ.

അത് ബാറ്ററി തീർന്നു ഓഫായതായിരിക്കും ഇക്ക. അല്ലേ.അതെന്താ ബീരാനിക്ക അങ്ങനെ ഒരു വർത്താനം. അല്ല നീ വരും എന്ന് അറിഞ്ഞിട്ടും അയാൾ പതിക്ക് വച്ച് നിർത്തിയിട്ട് കൽമതിലിൽ കയറി ഇരുന്നു കൊണ്ട് തുടർന്നു. പിന്നെ സുബൈറേ ഇപ്പോഴത്തെ കാലല്ലേ. നിങ്ങൾ ബേണ്ടാത്തതൊനും ആ കുട്ടിനോട് പറയണ്ടാന്ന്. അത് കണ്ണെത്താ ദൂരത്തു നിന്ന് വന്നിട്ട്. മതിലിനപ്പുറം ഐശുത്താത്തയുടെ ശബ്ദം പതിഞ്ഞസ്വരത്തിൽ കേൾക്കാം. അതിപ്പോൾ നന്നായി. നീ അകത്തേക്ക് പോ ഐശു, അവളുടെ ശബ്ദത്തിന് അയാൾ കൊളുത്തിട്ടു. ബീരാനിക്ക വീണ്ടും എന്നെ നോക്കി.

പിന്നെ പെട്ടെന്ന് ഇടവഴിയിലേക്ക് നോക്കി നീട്ടിവിളിച്ചു.ഹുയ്, ഗോപാലൻ മൂപ്പരെ നിങ്ങൾ ഇങ്ങോട്ട് ഒന്ന് വന്നേച്ചു പോ. വിളി കേട്ട് ചെമ്പോത്തിൻ്റെ കണ്ണുള്ള ഗോപാലൻ മൂപ്പ് വീടിൻറെ ഗേറ്റ് തള്ളിത്തുറന്ന് വന്നു. വന്നപാടെ മതിലിന് മുകളിൽ ഇരുന്ന് ബീരാനിക്ക സംഭവങ്ങൾ മുഴുവനും തള്ളിക്കളയാതെ വിളമ്പി,ഇഷ്ടവിഭവങ്ങൾ മുഴുവൻ കിട്ടിയതുകൊണ്ടാവണം ഗോപാലൻ മൂപ്പർ ആസ്വദിച്ച് ഇടയ്ക്ക് കയറി ഒന്നും പറയാതെ കഴിച്ചത്.ബീരാനിക്ക പറഞ്ഞു നിർത്തിയ പാടും ഗോപാലേട്ടൻ മുണ്ട് മടക്കി കുത്തി കോലായിൽ കയറി ഒരു പോലീസുകാരൻ്റെ ശുഷ്കാന്തിയോടെ മൊത്തം അരിച്ചുപെറുക്കി.

അയാൾ എന്താണ് തിരയുന്നത് എന്ന് എനിക്ക് പിടികിട്ടിയില്ല. താക്കോൽ ആണെങ്കിൽ നിങ്ങൾ അവിടുന്ന് തപ്പിയിട്ട് കാര്യമില്ല ഗോപാലേട്ട. ഒന്ന് രണ്ട് വട്ടം ഞാൻ നോക്കിയതാ.ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ഗോപാലേട്ടൻ കുറച്ച് സമയം കൂടി അവിടെ മണം പിടിച്ച് നടന്നു.പിന്നെ നിരാശയോടെ പുറത്തേക്കിറങ്ങി, പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അല്ല ബീരാനേ ഞാൻ ഒന്ന് തപ്പി നോക്കിയതാ. വല്ല കത്തും എഴുതി വച്ചിട്ടാണ് അവള് പോയത് എങ്കിലോ. നീ അതും ഇതും പറയാതെ ഗോപാല.ആ ചെക്കനെ ബേജാറാകേണ്ട. ബീരാനിക്ക പതുക്കെ രണ്ടു കാലുകൾ എൻ്റെ പറമ്പിൻ്റെ ഭാഗത്തേക്ക് ഇട്ടുകൊണ്ട് ഇരിപ്പ് മാറ്റി.

നിങ്ങൾ പത്രമൊന്നും വായിക്കാറില്ലേ ബീരാനിക്ക.അതും ശരിയാണ്.പിന്നെ കുറ്റം പറയാണെന്ന് വിചാരിക്കരുത് മോനെ. പോരാതെ ഈ അടുത്ത കാലത്തായി ഫോൺവിളി കുറച്ച് കൂടുതലാണ്. ഉം, ഞാൻ ഒന്ന് അമർത്തി മൂളി.ആ മൂളൽ അവർ കൊളുത്തിയ വെ,ടി,മ,രു,ന്നിന് തീ,പി,ടി,ച്ച,ത് കൊണ്ടാവണം. ബീരാനിക്ക പതുക്കെ കൽ മതിലിൽ നിന്നും ഊർന്നിറങ്ങി എനിക്കരികിലെത്തി. ഒളിപ്പോൾ സാരി മാറ്റി ചുരിദാർ ആക്കിയപ്പോളെ എനിക്ക് മണത്തതാണ്. എന്തോ പന്തികേട് ഉണ്ടെന്ന്. അതുള്ളതാ.

അവരെ ഇഷ്ടത്തിന് വിടരുത്. ഇതുപോലെ പണി കിട്ടും. ഗോപാലേട്ടൻ അറിഞ്ഞോ അറിയാതെയോ പെട്ടെന്ന് അങ്ങ് പറഞ്ഞു .അത് കൊള്ളാലോ ഗോപാലേട്ടാ. എനിക്ക് പണി കിട്ടി എന്ന നിങ്ങൾ പറഞ്ഞു വരുന്നത്. ഞാൻ എനിക്ക് തോന്നിയത് പറഞ്ഞെന്നേയുള്ളൂ. അയാൾ കൈ മലർത്തിക്കൊണ്ട് പറഞ്ഞു. നിങ്ങൾക്ക് തോന്നിയതൊക്കെ തന്നെയാണല്ലോ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. അതെല്ല സുബൈറേ, പെണ്ണുങ്ങൾക്ക് അധിക സ്വാതന്ത്ര്യം, പിന്നെ അവർ നമ്മൾ പിടിച്ചെടുത്ത് കിട്ടില്ല. എന്ന് റ ക്ഷമകെട്ട് തുടങ്ങി. ഇനി ഞാൻ ഒരു കാര്യം പറയാം.പോയത് എൻ്റെ ഭാര്യയാണ്. ഞാനത് മുഴുമിപ്പിക്കും മുൻപേ പുറത്ത് ഒരു ഓട്ടോറിക്ഷ വന്നു നിർത്തി. അതിൽ നിന്ന് അവൾ പുറത്തിറങ്ങി ഓട്ടോ ഡ്രൈവർക്ക് കാശുകൊടുത്ത് തിരിഞ്ഞത് എൻ്റെ മുഖത്തേക്ക്. പെട്ടെന്ന് പരിസരം മറന്നവർ മുഖംപൊത്തി.

സന്തോഷംകൊണ്ട് ആ കണ്ണുകൾ നിറഞ്ഞ് വരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു .ഒരു നിമിഷം മേൽപ്പോട്ട് നോക്കി അവൾ ദൈവത്തിന് നന്ദി പറഞ്ഞു. പിന്നെ ഓടിവന്ന് പരിസരം മറന്നവൾ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്നോട് അതിയായ കൊണ്ട് അവളുടെ ഹൃദയം പെരുമ്പറ കൊട്ടുന്നത് എനിക്ക് തൊട്ട് അറിയാമായിരുന്നു. കുറച്ചുനേരം അവളെ എന്നിലേക്ക് ചായ അനുവദിച്ച ശേഷം പതുക്കെ അവളുടെ മുഖം പിടിച്ചുയർത്തി ചെവിയിൽ പറഞ്ഞു. ഡീ ഹറാം പിറന്നവളെ, ചുറ്റിലും ആളു നിൽക്കുന്നത് നീ കണ്ടില്ലേ.

അപ്പോഴാണ് മറ്റുള്ളവരെ കണ്ടത്. അതുവരെ അവളും ഞാനും മാത്രമുള്ള മറ്റൊരു ലോകത്തായിരുന്നു അവൾ. എന്നാലും ഇക്കാ, നിങ്ങക്ക് ഒരു വാക്കു പറഞ്ഞു കൂടായിരുന്നോ. ഭക്ഷണവും വെള്ളവുമില്ലാതെ നിങ്ങൾ ഇത്ര നേരം പുറത്തിരിക്കേണ്ടി വന്നില്ലേ. അവൾ എൻ്റെ പിടിവിട്ട് കൊണ്ട് സങ്കടത്തോടെ പറഞ്ഞു. അത് സാരമില്ലെടി.വയറു നിറയെ ഈ നിൽക്കുന്നവർ എനിക്ക് തന്നിട്ടുണ്ട്. എന്ത്! അവൾ അതിശയത്തോടെ ചോദിച്ചു. അയാൾ പറ ഞ്ഞു.എൻ്റെ ഒ,ളി,ച്ചോ,ടിയ ഭാര്യ തിരിച്ചു വന്നു. നിങ്ങൾ രണ്ടാളും ഇറങ്ങുകയല്ലേ.

ഒ,ളി,ച്ചോ,ടി,പ്പോയോ ആരെന്ന് അവൾ ചോദിച്ചു. നീ തന്നെയെന്ന് ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. പടച്ച തമ്പുരാനേ! ഞാൻ നിങ്ങളെ ഉമ്മാനെ ഡോക്ടറെ കാണിക്കാൻ പോയത് അല്ലായിരുന്നോ. ഉമ്മയെ തറവാട്ടിലാക്കി തിരിച്ചുവരുമ്പോൾ തൈക്കാട് ഉത്സവം. മൂന്ന് മണിക്കൂർ അവിടെ കിടന്നു. അവൾ തലയിൽ കൈ വച്ച് പറഞ്ഞു.ഗോപാലേട്ടനും, ബീരാനിക്കയും ഗെയ്റ്റ് തുറന്ന് രക്ഷപ്പെടാൻ നോക്കി. നിങ്ങൾ രണ്ടാളും ഒന്ന് നിന്നേ. വണ്ടി വിടുന്നതിനു മുൻപ് ഫ്രീയായി കുറച്ച് ഉപദേശങ്ങൾ തരാം.

മറ്റുള്ളവരുടെ ഭാര്യ ചുരിദാർ ഇടണ്ടോ സാരി ഉടുക്കണ്ടോ തീരുമാനിക്കേണ്ടത് നിങ്ങൾ അല്ല. അതിന് അവരുടെ ഭർത്താക്കന്മാർക്ക് പോലും ഒരു പരിധിയിൽ കവിഞ്ഞ അധികാരമില്ല. എൻറെ ഭാര്യക്ക് കുറച്ചൊക്കെ സ്വാതന്ത്ര്യം കൊടുക്കാറുണ്ടെന്നും, അന്തസോടെ പറയുന്നനിങ്ങളെപ്പോലുള്ള ഭർത്താക്കന്മാർ മനസ്സിലാക്കേണ്ടത്.

അവരുടെ സ്വാതന്ത്ര്യം തന്നെ കൈയിൽ സൂക്ഷിച്ചു വച്ചിട്ട് തോന്നുമ്പോൾ എടുത്തു കൊടുക്കേണ്ട വസ്തുവല്ല എന്നതാണ്. കാരണം അവരും നിങ്ങളെ പോലെ ഒരു വ്യക്തിത്വമാണ്. അല്ലാതെ നിങ്ങളുടെ അടിമയല്ല. ഓരോ ഭാര്യമാരും. ഞാൻ പതുക്കെ അവരെ പുറത്താക്കി ഗെയിറ്റടച്ചു കൊണ്ട് തുടർന്നു.

സ്ത്രീയും അവരോട് ചേർന്ന് പ്രവർത്തിയും സെ,ക്സി,നോ,ട് മാത്രമായി കൂട്ടി വായിച്ചു ശീലിച്ച നിങ്ങൾക്കൊക്കെ കാ,മം തീർക്കാൻ ഉള്ള വെറുമൊരു സെ,ക്സ് ടൈം മാത്രമായിരിക്കാം നിങ്ങളുടെ ഭാര്യമാർ. എന്നാൽ എനിക്ക് അങ്ങനെയല്ല. എനിക്ക് ഞാൻ തന്നെയാണ് അവൾ .അല്ലെടി ഞാൻ അവളെ തിരിഞ്ഞു നോക്കിക്കൊണ്ട് അടിവരക്കായി ചോദിച്ചു .ഉം, അതിലെന്താ സംശയം. ഞാനും നീയും ഇല്ല. ഇവിടെ ഞങ്ങൾ മാത്രമല്ലേ ഇക്ക. അവൾ എൻ്റെ കയ്യിൽ ഒരു കൊച്ചു കുട്ടിയെ പോലെ തൂങ്ങി പിടിച്ചു കൊണ്ട് പറഞ്ഞു.

Share this on...