ഭാര്യക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോ അറുപിശുക്കനായ ഈ ഭർത്താവ് ചെയ്തത് കണ്ടു അന്തം വിട്ടു നാട്ടുകാർ.!!

in Story 2,210 views

അവളുടെ ഭർത്താവ് അതിരാവിലെ നാല് മണിയ്ക്ക് ഉണരുന്ന ഒരു ചിട്ടയുള്ളവൻ ആയിരുന്നു.. രാവിലെ പല്ലുതേപ്പിന് ഉള്ള ബ്രഷിനും പേസ്റ്റിനും കൂടി 150 രൂപയാകും.. അതു കൊണ്ട് അത് ഒഴിവാക്കി KP നമ്പൂതിരിയുടെ പൽപൊടിയാണ് അയാൾ ഉപയോഗിച്ചിരുന്നത്….അയാൾ മാത്രമല്ല അവളും മകനും അതുതന്നെ ഉപയോഗിക്കണമെന്ന് അയാൾ ശാഠ്യം പറഞ്ഞു .കുളിക്കാനും അലക്കാനും ബാർസോപ്പ് തന്നെയാണ് മൂന്നുപേരും ഉപയോഗിച്ചിരുന്നത് ..കുളി കഴിഞ്ഞാൽ ഏതാണ്ട് മൂന്ന് മണിക്കൂർ അയാൾ പ്രാർത്ഥിക്കും അയാളുടെ പൂജാമുറിയിൽ മുപ്പത്തി മുക്കോടി ദൈവങ്ങളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു.. ആയതിനാൽ ഒരു ചന്ദനത്തിരി മുപ്പത്തിമുക്കോടി കഷണങ്ങളാക്കി മുറിച്ചാണ് ചിത്രങ്ങൾ ഓരോന്നും പൂജിച്ചിരുന്നത്…

ഏതെങ്കിലും ഒരു ദൈവത്തിനെങ്കിലും പരാതി വരാതിരിക്കാൻ തക്കവണ്ണം ചന്ദനത്തിരി പുക എല്ലാവർക്കും തുല്യമായി കിട്ടാൻ അയാൾ ശ്രദ്ധാലുവായിരുന്നു.. മൂന്നുമണിക്കൂർ നീളുന്ന പ്രാർത്ഥനയിൽ ഇക്കാലമത്രയും അയാൾ സമ്പാദിച്ച സ്വത്ത് വിവരങ്ങൾ ദൈവത്തെ ഓർമ്മപ്പെടുത്തുകയും അത് കൃത്യമായി ഇരട്ടിപ്പിച്ചു തരാൻ എല്ലാ ദൈവങ്ങളോടും കരഞ്ഞു പ്രാർത്ഥിക്കുകയും ചെയ്തു.. ഒരു പെൺമകളെ തരാതിരുന്നതിന് ദൈവത്തോട് നന്ദി പറയുകയും ചെയ്തു..പ്രാർത്ഥനയ്ക്ക് ശേഷം അന്നേദിവസം പാചകത്തിന് ആവശ്യമായ അരി, പലചരക്ക് മുതലായവ അളന്ന് പാത്രങ്ങളിലാക്കി ഭാര്യയെ ഏൽപ്പിയ്ക്കും. ..

ഒരു ഭക്ഷണവസ്തു പോലും പാഴായി പോകരുതെന്ന് അയാൾക്ക് നിർബന്ധമുണ്ട്…. പച്ചക്കറിയുടെ തീപിടിച്ച വില കാരണം വീട്ടിൽ പച്ചക്കറി കൃഷി തുടങ്ങിയിരുന്നു… എന്നാൽ പുഴുവും കീടങ്ങളും അയാൾക്ക് സ്വൈര്യം കൊടുത്തില്ല …അവറ്റകളെ കൊല്ലാൻ മാർക്കറ്റിൽ വിലക്കുറവിൽ കിട്ടിയ കീടനാശിനി പ്രയോഗവും നടത്തിയിരുന്നു..ഓരോ രൂപ സമ്പാദിക്കുമ്പോഴും അയാൾ അത്യധികം ആനന്ദിച്ചു.. അതോടൊപ്പം ഓരോ രൂപ ചിലവാക്കേണ്ടിവരുമ്പോൾ അതിനേക്കാൾ അധികം ദുഃഖിച്ചു… പണം സമ്പാതിക്കൽ അയാൾക്ക് ഭ്രാന്തമായ സന്തോഷം നൽകി. ആയതിനാൽ സന്തോഷം കണ്ടെത്താൻ അയാൾക്ക് മദ്യപിക്കുകയോ പുകവലിക്കുകയോ ചായ കുടിക്കുകയോ സിനിമ കാണുകയോ ചെയ്യേണ്ടി വന്നില്ല.

തൻ്റെ ഭർത്താവ് ധൂർത്തടിക്കാൻ അല്ല എന്നും ദുശീലം ഇല്ലാത്തവനാണ് എന്നുമോർത്ത് സന്തോഷിക്കാൻ അവൾ ശ്രമിച്ചുകൊണ്ടേയിരുന്നു …………തൻ്റെ കുടുംബത്തിനുവേണ്ടി അവളും ചായ കുടിക്കാതെ സിനിമ കാണാതെ പണിയെടുത്തു….ദിവസങ്ങൾ കഴിയുന്തോറും അവളുടെ ശരീരം വിളറി വെളുത്തു വന്നു …..എല്ലുകൾ പുറത്തേക്കു ഉന്തി നിന്നു… ഒരു കുടം വെള്ളം പോലും എടുത്തുയർത്താൻ ആവതില്ലാതായ ഭാര്യയെ അയാൾ നോക്കി നിന്നു… പച്ചക്കറികൾ വാടുകയും കറികളുടെ എണ്ണം തീരെ കുറയുകയും ചെയ്തപ്പോൾ അയാൾ അവളെ ഡോക്ടറെ കാണിച്ചു…

അവളുടെ ശരീരത്തിലെ പല ഭാഗങ്ങളും അർബുദം കരണ്ടുതിന്നു തുടങ്ങിയിരിക്കുന്നു …അന്ന് രാത്രി അയാൾ ഉറങ്ങിയില്ല… അയാൾ തന്റെ കണക്കു പുസ്തകത്തിൽ കൂട്ടിയും കുറച്ചും നോക്കി.. ഒരു മഴവെളളപാച്ചിലിലെന്നപോലെ ഒഴുക്കി പോകാൻ ഒരുങ്ങുന്ന തന്റെ സമ്പാദ്യ മോർത്ത് അയാൾ വിങ്ങിപൊട്ടി …… ഒടുവിൽ ഏതാണ്ട് പുലർച്ചയോടുത്തപ്പോൾ ഒരു മൂർച്ചയുള്ള കത്തിക്കും ശവസംസ്കാര ചടങ്ങുകൾക്കും കൂടിയുള്ള ചിലവ് ചികിത്സാ ചിലവിന്റെ നൂറിലൊന്നു പോലും വരികയില്ല എന്ന് അയാൾ കണ്ടെത്തി .

Share this on...