ഭക്ഷണം കിട്ടാതെ ബസ്റ്റാന്റിൽ മ,രി,ച്ചു കിടക്കുന്ന ഉമ്മ കയ്യിൽ മുറുക്കി പിടിച്ചിരിക്കുന്ന സാധനം കണ്ടോ

in Story 6,224 views

നിങ്ങളുടെ അമ്മയെ നോക്കാൻ എനിക്ക് വയ്യ… ആരെയെങ്കിലും നോക്കാൻ നിർത്തു…. ഈ വയറും വച്ചിട്ട് എനിക്ക് ബുദ്ധിമുട്ടാണ് അതിനൊക്കെ ഒരുപാട് ചിലവാക്കില്ലേടി…
ആയാലും കുഴപ്പമില്ല… അല്ലെങ്കിൽ എങ്ങോട്ടെങ്കിലും ഇറക്കി വിട്.. എനിക്കെന്തായാലും അവരെ നോക്കാൻ വയ്യ…. നിങ്ങൾക്ക് ഭാര്യയായ ഞാൻ വേണോ, നിങ്ങളുടെ അമ്മവേണോയെന്നു നിങ്ങൾ തീരുമാനിച്ചോളൂ…

അമ്മ എങ്ങോട്ട് പോകും… ചെന്ന് കേറാൻ വേറെ സ്ഥലമൊന്നും ഇല്ലല്ലോ മീര…
ആ അതൊന്നും എനിക്കറിയില്ല…. എങ്ങോട്ടെങ്കിലും പൊക്കോട്ടെ… അവരുടെ മരുന്നിനു തന്നെ ഒരുപാടു ക്യാഷ് ആകുന്നുണ്ട്… വല്ല വൃദ്ധസദനത്തിൽ ആക്കിയാലും ചിലവാണ്… അതുകൊണ്ട് അതും വേണ്ട….ഇടക്കിങ്ങനെ ഓർമയുമെല്ലാം നഷ്ടപെടുന്ന അവരെ എങ്ങനാണ് ഇവിടെ നിർത്തുക….

കുറച്ച് ദിവസം കൂടി മാത്രമേയുള്ളല്ലോ ഡെലിവറി ഡേറ്റ്ന്…അതിലും ചിലവല്ലേ വരുന്നത്…. നമ്മുടെ കുഞ്ഞിനുവേണ്ടി എന്തെകിലും കരുതേണ്ടെ… എല്ലാം അമ്മക്കുവേണ്ടി ചിലവാക്കിയാൽ എങ്ങനാണ് ശരിയാവുന്നത്…. നിങ്ങളുടെ അമ്മകാരണം എന്റെ വീട്ടിലും പോകാൻപോലും പറ്റില്ല…. ഓർമയില്ലാത്തവരല്ലേ…. അവർ എങ്ങോട്ടെങ്കിലും ഇറങ്ങി പോയെന്നു നട്ടാരോട് പറയാം മനുഷ്യ… നിങ്ങൾ എന്തെങ്കിലും ചെയ്യു…

ആ നാളെ നോക്കാം… മീരേ നിയിപ്പോൾ കിടന്നുറങ്ങു… ഞാനൊന്ന് ആലോചിക്കട്ടെ….
ദേ പിന്നെ…. അമ്മയെന്നുള്ള സെന്റിമെൻസ് കാണിച്ചാൽ ഞാനെന്റെ വീട്ടിൽ പോകും പറഞ്ഞേക്കാം….. നമ്മുക്ക് നോക്കാം… നി കിടക്കു….

ഇതെല്ലാം കേട്ടുകൊണ്ട് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുകയായിരുന്നു സാവിത്രി…
കല്യാണം കഴിഞ്ഞു 10 വർഷത്തിന് ശേഷം ആറ്റുനോറ്റുണ്ടായ മകനാണ്… അദ്ദേഹത്തിന്റെ മരണത്തിനു ശേഷം വേറൊരു കല്യാണം പോലും കഴിക്കാതെ മകനുവേണ്ടി ജീവിച്ചു…. ആ മകൻ സ്വന്തം ഭാര്യയുടെ വാക്കുകൾ കേട്ട് തന്നെ വീട്ടിൽനിന്നും പുറത്താക്കാൻ ഉറക്കമില്ലാതെ പ്ലാൻ ചെയ്യുന്നു….അവനുവേണ്ടി കഷ്ടപെട്ടിട്ട് ഇപ്പോൾ നിവർന്നു നടക്കാൻ പോലും ആവാത്ത സ്ഥിതി… എങ്കിലും കുഴപ്പമില്ല മകനും മരുമകളും സന്തോഷമായി ജീവിക്കട്ടെ…. അതിനിനി താനൊരു തടസമാവേണ്ട….. സാവിത്രി തീരുമാനിച്ചു……

രാവിലെതന്നെ അമ്പലത്തിലേക്കെന്നു പറഞ്ഞുകൊണ്ട് മകൻ അമ്മയെ ഒരുക്കി ബസിൽ യാത്ര തുടങ്ങി…. ഒന്നും മിണ്ടാതെ സാവിത്രി അവന്റെ കൂടെയിരുന്നു … തിരക്കുള്ളൊരു ബസ്സ്റ്റാൻഡിൽ അമ്മയെ കൊണ്ടുചെന്നാക്കി…. വെള്ളം വാങ്ങിവരാമെന്നു പറഞ്ഞുകൊണ്ട് അവൻ സാവിത്രിയെ അവിടിരുത്തി അവിടെനിന്നും മാറി…. തന്റെ മകൻ നടന്നകലുന്ന കാഴ്ചകണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. പിന്നെ അവരൊന്നും ആലോചിച്ചില്ല കയ്യിലുള്ള സഞ്ചിയിൽനിന്നും ഒരു പൊതിയെടുത്തിട്ട് സഞ്ചി അവിടെ വച്ചിട്ട് നടന്നകന്നു…..

തള്ളയെ എവിടെ വിട്ടു മനുഷ്യ… ബസ് സ്റ്റാൻഡിൽ കൊണ്ട് വിട്ടിട്ടുണ്ട്… സഞ്ചിയിൽ കുറച്ച് കാശും, മരുന്നും വച്ചിട്ടുണ്ട്…. അത് നന്നായി… അവർ എന്തേലും കാണിക്കട്ടെ….. ഇപ്പോഴാണ് എനിക്കൊരു സമാധാനമായത്… ഇനി ഈ വീടൊന്നു അടിച്ചു കഴുകണം…

ഏട്ടാ… എനിക്ക് നല്ല വേദന… ഒട്ടും സഹിക്കാൻ പറ്റുന്നില്ല…..അവൾ പൊട്ടിക്കരഞ്ഞു…
നി കരയാതെ മോളെ…. ഞാൻ വണ്ടി വല്ലതും കിട്ടുമോന്നു നോക്കട്ടെ….
എനിക്ക് ഒട്ടും പറ്റുന്നില്ല മനുഷ്യ…. അതുപോലെ വേദനിക്കുന്നു…. അവൾ അലറികരഞ്ഞു…
അവൻ റോഡിലേക്കിറങ്ങി…സമയം നട്ടപാതിര…ഈ സമയം എവിടുന്നു വണ്ടി കിട്ടാൻ…. നല്ല മഴയും….

ഡെലിവറി ഡേറ്റിന് ഒരുപാടു ദിവസം മുൻപ് ഇങ്ങനെയാകുമെന്ന് അവനോ അവളോ കരുതിയില്ല…. അവൻ തിരിച് വീട്ടിലേക്കു ഓടി… അപ്പോഴും അവൾ വേദനകൊണ്ട് പുളയുകയായിരുന്നു….
ഏട്ടാ… എനിക്കൊട്ടും പറ്റുന്നില്ല…. ഞാനിപ്പോൾ ചാകുമെന്ന് തോന്നുന്നപോലെ…..
നി കരയാതെ മോളെ…. അവൻ ഫോണെടുത്ത് അടുത്തുള്ളവരെ വിളിച്ചു….ഒരാൾ കാറുമായി വന്നു… അവർ അവളെ ഹോസ്പിറ്റലിൽ എത്തിച്ചു….. അവളുടെ വേദനയും കരച്ചിലും കണ്ട് അവൻ ആകെ പേടിച്ചു…. അവൻ ആ ഡെലിവറി റൂമിന്റെ അടുത്തുള്ള കസേരയിൽ തളർന്നിരുന്നു….. ഇത്ര വേദനയും സഹിച്ചാണല്ലോ എന്റെ അമ്മയും എന്നെ പ്രസവിച്ചത്….. ആ അമ്മയോട് ഞാൻ ചെയ്യ്തത്……അമ്മയിപ്പോൾ…… അവന് എന്തുചെയ്യണമെന്ന് അറിയാൻ വയ്യാതായി….
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ആരാണ് മീരയുടെ ഭർത്താവ്…. ഒരു നേഴ്സ് റൂമിന്റെ കതകു തുറന്നു ചോദിച്ചു….
ഞാനാണ്… എന്താണ് സിസ്റ്റർ…. അവൻ ആകെ പേടിച്ചുകൊണ്ട് ചോദിച്ചു….
കുഞ്ഞിന്റെ പോസിഷൻ അല്പം മോശമാണ്…. മീര ഒട്ടും സഹകരിക്കുന്നുമില്ല…. നിങ്ങളെ കാണണമെന്ന് പറയുന്നു…അകത്തേക്ക് വരു….

അവൻ റൂമിലേക്ക്‌ ചെന്നതും അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു….
ഏട്ടാ… അമ്മയോട് ഞാൻ ചെയ്യ്തത്….. ഇത്ര വേദന സഹിച്ചല്ലേ ഏട്ടാ അമ്മയും…..
മോളെ നി അതൊന്നും ഇപ്പോൾ ഓർക്കേണ്ട…. ഞാൻ വിളിച്ചുകൊണ്ടു വരാം അമ്മയെ….
നിങ്ങളും ഇവിടെ നിൽക്കണം… അത് മീരക്ക് ഒരുപാട് ധൈര്യം കൊടുക്കും…
ശരി ഡോക്ടർ… ഞാൻ നിൽക്കാം…

അവൻ മീരയുടെ അടുത്തുതന്നെ ഡെലിവറി കഴിയും വരെ നിന്നു….പ്രസവവേദനയുടെയും, അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവന്റെ കണ്ണ് നിറച്ചുകൊണ്ടിരുന്നു… അപ്പോഴെല്ലാം അവന്റെ മനസിൽ അമ്മയുടെ മുഖമായിരുന്നു നിറഞ്ഞുനിന്നത്…

അപ്പോഴേക്കും നേരം വെളുത്തു തുടങ്ങിയിരുന്നു… മീരയുടെ വീട്ടിൽ നിന്നും എല്ലാവരും എത്തിയിരുന്നു…. അവൻ കുഞ്ഞിനേയും കൊണ്ട് റൂമിന്റെ വാതിൽ തുറന്ന് ഇറങ്ങി…. എല്ലാവരും കുഞ്ഞിനെ കണ്ട സന്തോഷത്തിലായിരുന്നു…. എവിടെ സാവിത്രിയമ്മ…. അവരെയല്ലേ കുഞ്ഞിനെ ആദ്യം കാണിക്കേണ്ടത്… മീരയുടെ അച്ഛനായിരുന്നു ചോദിച്ചത്….

അതുപിന്നെ…. അമ്മ… അവൻ വിക്കിവിക്കി പറഞ്ഞു…. നി കാര്യം പറയു…. അവൻ നടന്നതെല്ലാം പറഞ്ഞ് പൊട്ടിക്കരഞ്ഞു…..

നിങ്ങൾ കാണിച്ചത് പൊറുക്കാൻ പറ്റാത്ത തെറ്റാണ്…. പോ… പോയി എവിടാണെന്ന് വച്ചാൽ അമ്മയെ കണ്ടെത്തി വാ… എന്നിട്ട് നി കുഞ്ഞിനെ തൊട്ടാൽമതി… അതിനുള്ള അർഹതയെ നിങ്ങൾക്ക് രണ്ടാൾക്കുമുള്ളു….. മീരയുടെ അച്ഛൻ നല്ല ദേഷ്യത്തിൽ പറഞ്ഞു….

അവൻ നേരെ സ്റ്റാൻഡിലേക്ക് ഓടി…. അവിടെല്ലാം സാവിത്രിയെ തിരഞ്ഞു… 3 ദിവസമായി അമ്മയെ ഇവിടെ വിട്ടിട്ടുപോയത്… അവൻ ആകെ വിഷമത്തിൽ അമ്മയെ ഇരുത്തിയിട്ടു പോയ കസേരയിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായിരുന്നു…. ഇനി എവിടെപ്പോയി തപ്പും…. അവൻ സാവിത്രിക്ക് വേണ്ടി ആ പട്ടണം മുഴുവൻ കുറെ അലഞ്ഞു…. അങ്ങനെ അലയുന്നതിന്റെ ഇടയിലാണ് ഒരു കടയുടെ മുൻപിൽ ആൾക്കൂട്ടവും പോലീസിനെയും കാണുന്നത്…. അവൻ അവിടേക്ക് ചെന്നു…. നോക്കിയപ്പോൾ ഒരു പ്രായമുള്ള സ്ത്രീ കടത്തിണ്ണയിൽ മരിച്ചു കിടക്കുന്നു…. അവന്റെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി….

അമ്മേ….. അവൻ പൊട്ടികരഞ്ഞുകൊണ്ട് സാവിത്രിയുടെ ശരീരത്തിലേക്ക് വീണു…. നോക്കുമ്പോൾ സാവിത്രിയുടെ കയ്യിൽ തന്റെ മകനുണ്ടാകുന്ന കുഞ്ഞിനെ അണിയിക്കാൻ അവർ പാതി തുന്നിയ ഒരു കുഞ്ഞുടുപ്പ് ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു … മകൻ തന്നെ വഴിയിൽ ഉപേക്ഷിച്ചു പോയപ്പോൾ അവർ എടുത്തുകൊണ്ട് പോയ ഏക സമ്പാദ്യം…….

( മാതാപിതാക്കളെ ഉപേക്ഷിക്കവർ മനസിലാക്കുക… നാളെ നീയും ആ അവസ്ഥയിൽ തീർച്ചയായും വരും )

Share this on...