പ്ളേ സ്കൂളിൽ കൊണ്ടാക്കിയ കുട്ടിയെ വൈകുന്നേരം വിളിക്കാൻ ചെന്ന അമ്മ കണ്ട കാഴ്ച

in Story 35,284 views

മണി നാലര കഴിഞ്ഞിട്ടും അപ്പുസിൻ്റെ അമ്മ അവനെ കൂട്ടിക്കൊണ്ടുപോകാൻ വന്നിട്ടില്ല. വിശന്നിട്ട് ആണെന്ന് തോന്നുന്നു അവൻ വാശി പിടിച്ചു കരച്ചിൽ തുടങ്ങി. എന്നും നാലുമണിക്ക് മുമ്പ് തന്നെ അവൻ്റെ അമ്മ വന്ന് പ്ലേ സ്കൂളിൽ നിന്നും അവനെ കൂട്ടി കൊണ്ടുപോകാറുള്ളതാണ്. അപ്പൂസിനെ എടുത്തിട്ട് തോളിലിട്ട് ആശ്വസിപ്പിക്കാൻ ശരണ്യ ആവതു ശ്രമിച്ചുവെങ്കിലും അത് ഫലവത്തായില്ല. മോന് ഇംഗ് വേണോടാ.

മോൻ്റെ മമ്മി ഇപ്പോൾ വരുമല്ലോ. കരയണ്ട ട്ടോ. പക്ഷേ അതുകൊണ്ടൊന്നും അപ്പൂസ് അടങ്ങിയില്ല. ആ ഒന്നര വയസുകാരൻ പാലു കുടിക്കാനായി ശരണ്യയുടെ മാറിടത്തിൽ പരത്തി കൊണ്ടിരുന്നു. അതുകണ്ട് അവളുടെ അമ്മ മനം തേങ്ങി. രണ്ടു വയസ്സായ സ്വന്തം കുഞ്ഞിൻ്റെ മുലകുടി മാറ്റാൻ കാഞ്ഞിരക്കുരു അരച്ച് പുരട്ടിയിരുന്നു മുലക്കാമ്പുകൾ പാൽ ചുരത്താൻ വെമ്പൽകൊണ്ടു.

ഒടുവിൽ അവർ അപ്പൂസിനെയും കൊണ്ട് സ്കൂളിനകത്ത് തിരിച്ചു കയറിയിട്ട് അവൻ്റെ ദാഹിച്ചു വരണ്ട് ഉണങ്ങിയ ഇളം ചുണ്ടുകളിലേക്ക് മുല ഞെട്ടു വച്ചുകൊടുത്തു. കിനിഞ്ഞിറങ്ങിയ മുലപ്പാൽ അവൻ ആർത്തിയോടെ നുണഞ്ഞു.പതിയെ പതിയെ അവൻ ഏങ്ങലടങ്ങി നിന്നു. അവൻ്റെ കുഞ്ഞിക്കണ്ണുകൾ തിളങ്ങി. ശരണ്യേ….! ഒരു അലർച്ച കേട്ടാണ് അവർ വതിക്കലേക്ക് നോക്കിയത്. അപ്പൂസിൻ്റെ മമ്മി വേദിക. ഉഗ്രരൂപിണിപോലെ നിൽക്കുന്നത് കണ്ടപ്പോൾ ശരണ്യ വല്ലാതെ ആയി. ആ, മാഡം വന്നോ, ഞാൻ റോഡിലിറങ്ങി നിൽക്കുവായിരുന്നു. പക്ഷേ കുഞ്ഞു വിശന്നു തളർന്നപ്പോൾ അവൻ്റെ കരച്ചിൽ അടക്കാൻ വേണ്ടി ഞാൻ അവന് പാല് കൊടുക്കുകയായിരുന്നു. എൻ്റെ കുഞ്ഞിന് പാല് കൊടുക്കാൻ നിന്നോട് ആരു പറഞ്ഞെടി.

അവൻ വിശക്കുമ്പോൾ കൊടുക്കാൻ ഞാൻ കുപ്പിപ്പാൽ കൊണ്ട് തന്നില്ലായിരുന്നോ. പിന്നെ എന്തിനാടീ നിൻ്റെ പഴുത്ത മുല എൻ്റെ കൊച്ചിൻ്റെ വായിൽ വെച്ച് കൊടുത്തത്. നിനക്കൊക്കെ എന്തെങ്കിലും അസുഖം ഉണ്ടോ എന്ന് ആർക്കറിയാം. രോഷത്തോടെ ശരണ്യയുടെ കയ്യിൽ നിന്നും കുഞ്ഞിനെ പിടിച്ചുവാങ്ങി വേദിക അവൻ്റെ ചുണ്ടുകൾ കർച്ചീഫ് കൊണ്ട് അമർത്തി തുടച്ചു.അയ്യോ ! മാഡം, കുപ്പി പാൽ തീർന്നു പോയിരുന്നു.

ആ സമയത്ത് അവൻ മുലപ്പാലിന് വേണ്ടി നിർബന്ധം പിടിച്ചത് കൊണ്ടാണ് ഞാൻ….., നിർത്തെടീ, നിൻ്റെ വേഷംകെട്ടൊന്നും എൻ്റെ അടുത്ത് വേണ്ട. നിൻ്റെ മാഡം എവിടെ സൂസൻ.ഞാൻ അവരോട് ചോദിക്കട്ടെ. ഇവിടെ കെയറിങ്ങിനായി കൊണ്ടു വിടുന്ന കുട്ടികൾക്കെല്ലാം മുലപ്പാൽ കൊടുക്കാൻ ആണോ നിന്നെയൊക്കെ നിർത്തിയിരിക്കുന്നത്. അങ്ങനെയാണെങ്കിൽ എൻ്റെ കുഞ്ഞിനെ ഞാൻ നാളെ മുതൽ വേറെ ഡേ കെയറിൽ ആക്കി കൊള്ളാം.

വേദിക കലി തുള്ളി കൊണ്ട് ചോദിച്ചു. അയ്യോ, മാഡം സൂസൻ മാസം പുറത്തു പോയിരിക്കുകയാണ്. ദയവ് ചെയ്ത് എന്നോട് ഈ പ്രാവശ്യത്തേക്കൊന്ന് ക്ഷമിക്കണം. ഇനി ഞാൻ ഇത് ആവർത്തിക്കില്ല. ഈയൊരു വരുമാനംകൊണ്ടാണ് വിധവയായ ഞാൻ രണ്ടു കുഞ്ഞുങ്ങളെ വളർത്തുന്നത്. എന്നെ ജീവിക്കാൻ അനുവദിക്കണം. പ്ലീസ്! അതും പറഞ്ഞു കൊണ്ട് ശരണ്യ വേദികയുടെ കാലിൽ വീണു. അവരെ അവഗണിച്ചുകൊണ്ട് അമർഷത്തോടെ വേദിക അപ്പൂസിനെ കൊണ്ട് താൻ വന്ന കാറിൽ കയറി ഓടിച്ചുപോയി.

രാത്രിയിൽ അത്താഴം വിളമ്പി മക്കൾക്ക് കൊടുത്ത് കൊണ്ടിരുന്നപ്പോഴാണ് ശരണ്യയെ ഡേ കെയറിലെ സൂസൻ വിളിക്കുന്നത്. ഒരു ഞെട്ടലോടെയാണ് അവൾ ഫോൺ അറ്റൻഡ് ചെയ്തത്.ആ ശരണ്യേ, നീ എത്രയും വേഗം ഇവിടെവരെ ഒന്ന് വരണം. ബാക്കി വന്നിട്ട് പറയാം. അത്രയും പറഞ്ഞു ഫോൺ കട്ട് ആയപ്പോൾ ശരണ്യയക്ക് മനസ്സിലായി വേദിക കംപ്ലെയ്ൻ്റ് ചെയ്തിട്ടുണ്ടെന്ന്. അത് തന്നോട് വിശദീകരണം ചോദിക്കാനാണ് ഈ വിളിക്കുന്നത് എന്ന്. എന്തായാലും തൻ്റെ ജോലി പോകും എന്ന് അവൾക്ക് മനസിലായി.

നഷ്ടബോധത്തോടെ ശരണ്യ മക്കളെ അടുത്തവീട്ടിൽ ഏൽപ്പിച്ചു. ഡേ കെയറിലേക്ക് ചെന്നു. റോഡരികിലേക്ക് വേദികയുടെ കാർ കിടക്കുന്നത് കണ്ടപ്പോൾ തൻ്റെ ഊഹം ശരിയാണെന്ന് അവൾ ഉറപ്പിച്ചു. നെഞ്ചിടിപ്പിൻ്റെ ദൃത താളം സ്വന്തം ചെവിയിൽ മുഴങ്ങുന്ന കേട്ടു കൊണ്ട് അവൾ അകത്തേക്ക് ചെന്നു. വേദികയുടെ മടിയിലിരുന്ന കുഞ്ഞ്ശരണ്യയെ കണ്ട ഉടനെ കരഞ്ഞു കൊണ്ട് അവളുടെ നേരെ രണ്ടുകൈയും നീട്ടി.

എന്തുചെയ്യണമെന്നറിയാതെ ശരണ്യ വേദികയെയും സൂസനെയും ദയനീയതോടെ മാറി മാറി നോക്കി. ശരണ്യയെ കുഞ്ഞു കരയുന്നത് മുലപ്പാലിന് വേണ്ടിയാണ്. ഇവിടുന്ന് പോയതിനുശേഷം കുപ്പിപ്പാലോ, ഒന്നും തന്നെ അവൻ കഴിക്കുന്നില്ലെന്ന പരാതിയാണ് വേദിക ഇപ്പോൾ വന്നിരിക്കുന്നത്. അതിന് കാരണക്കാരി നീയാണെന്നാണ് വേദിക പറയുന്നത്. കൂടുതൽ അറിയാതെ താഴെ കൊടുത്ത വീഡിയോ കാണുക.

Share this on...