പെണ്ണുങ്ങൾ ഇല്ലാത്ത നാല് ആണുങ്ങൾ മാത്രമുള്ള വീട്ടിലേക്ക് മരുമകളായി വന്ന പെൺകുട്ടിക്ക് സംഭവിച്ചത്

in Story 16,043 views

ഉമ്മയില്ലാത്ത വീട്ടിലേക്കാണ് ഞാൻ കയറി ചെല്ലുന്നത്,മൂത്തച്ചി ആയി മാറി ഇപ്പോ ഞാൻ..ഇക്കാന്റെ വീട്ടിലെ മൂത്ത മരുമകളായി കയറി ചെല്ലുമ്പോൾ ഒരുപാട്‌ ഉത്തരവാതിത്തങ്ങൾ ഉള്ളപോലെ തോന്നി..

ഇക്കയുടെ ഉമ്മ മരിച്ചിട്ട്‌ രണ്ടു വർഷം കഴിഞ്ഞിട്ടുണ്ട്‌,
അമ്മായി അമ്മ ഇല്ലാത്ത ആ വീട്ടിൽ ഇക്കയുടെ ഉപ്പയും മൂത്തച്ചി എന്നു വിളിക്കാൻ രണ്ടു അനുജന്മാരും..
ഒരാൾ പത്താം ക്ലാസ്സിലും ഒരാൾ എട്ടിലും ആയതെകൊണ്ട്‌ തന്നെ ഉമ്മയുടെ പരിഗണന എനിക്ക്‌ തന്ന പോലെ തോന്നി..

ഉപ്പ മരമില്ലിൽ ഈർന്നു കൊടുക്കുന്ന ജോലി..
എന്റെ പുരുഷൻ ടൗണിലൊരു ജൂസ്‌ കടയും.
എന്റെ ഉമ്മയുടെ ഉപദേശങ്ങൾ എനിക്ക്‌ ഒരുപാട്‌ ദൈര്യം നൽകിയിരുന്നു..
ഉമ്മയില്ലാത്ത മക്കളുള്ള വീട്ടിലേക്ക്‌ കയറി ചെല്ലുന്ന ആദ്യത്തെ പെണ്ൺ..
അതുകൊണ്ടു തന്നെ അവിടത്തെ എല്ലാവർക്കും എന്നെ വലിയ ഇഷ്ടമായിരുന്നു..
ക്യാൻസർ വന്ന് ഇക്കയുടെ ഉമ്മ മരിച്ച ശേഷം ആ വീടാകെ നിശബ്ദത മൂടി കെട്ടിയിരുന്നു..
അല്ലെങ്കിലും അങ്ങനെയൊരു വീട്ടിൽ ഒരു പെൺകൊടി ഇല്ലാത്ത വീട്ടിൽ എങ്ങനെയാ ഉപ്പയും ആൺ മക്കളും ജീവിക്കാ..

ഓർത്തെടുത്തപ്പോ തന്നെ ഒരുപാട്‌ സങ്കടം വന്നു എനിക്ക്‌..
അടുക്കള അപൂർവ്വമായേ ഉപയോഗിക്കൂ എന്നു തോന്നിപ്പോകും വിധം പാത്രങ്ങളൊക്കെ പൊടി പിടിച്ചു കിടക്കുന്നു..

പുറത്ത്‌ നിന്നും പാർസ്സൽ വാങ്ങി വരാറാണത്രെ അധികവും.
ഇക്ക അങ്ങനെയാ എന്നോട്‌ പറഞ്ഞത്‌..ഇനിയങ്ങനെ അല്ലല്ലോ..
വീട്ടിലൊരു പെണ്ണു വന്നു കയറിയില്ലേ..എനിക്ക്‌ ഒരുപാട്‌ പക്വത വന്നപോലെ തോന്നി..
കോളേജിൽ പടിക്കുമ്പോ മനസ്സൊക്കെ വേറെ ലോകത്തായിരുന്നു..
എന്റേതായ ലോകം..ഇന്നിപ്പോ വലിയൊരു വീടിന്റെ നാഥ ആയി മാറാനുള്ള പോലെ..
പടച്ചവനോട്‌ ശുകുർ നൽകി ഞാൻ ബിസ്മിയും ചൊല്ലിയ ശേഷം നാലു ഗ്ലാസ്സ്‌ ചായക്ക്‌ വേണ്ടി വെള്ളം വെച്ചു..

അടുക്കളയിൽ നിന്നു പുക ഉയരുന്നത്‌ കണ്ടപ്പോൾ ഇക്ക വന്നു ചോദിച്ചു:
“ആഹാ നീ അപ്പോളേക്കും അടുക്കള കയ്യേറിയോ..”
“ഇതെന്ത്താ ന്നി ഇങ്ങനെ,ആകപ്പാടെ മാറാലയും പൊടിയും ആയിട്ട്‌ അടുക്കള..”
അതു പറഞ്ഞതും ഇക്ക മുഖം താഴ്ത്താൻ തുടങ്ങി..
“എന്താ ഇക്ക ”

“ഒന്നുല്ല്യ പെണ്ണേ,നീ വേഗം ചായ ഇണ്ടക്ക്‌..”
ഇതു പറയുമ്പോൾ ഇക്കയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
ശെരിയാ ഉമ്മ മരിച്ചതിൽ പിന്നെ ഇങ്ങോട്ട്‌ വരുമ്പോ ആ മോനേ എന്നുള്ള ശബ്ദം കേൾക്കുന്ന പോലെ തോന്നും..

ഇനി ആ വിഷമം ഇവിടെ ആർക്കും വരുത്തരുത്‌ എന്നു ഞാൻ തീരുമാനിച്ചു…
അനിയന്മാരുടെ മുൻപിൽ ചായ കൊണ്ട്‌ വെച്ചു കൊടുത്തപ്പോൾ എന്നെയൊന്ന് നോക്കി പറഞ്ഞു:
“ഇത്തത്താ ഇങ്ങളെന്തിനാ ഇണ്ടക്ക്യേ ഞമ്മൾ ആണുങ്ങൾ ഇണ്ടാക്കി തരൂലെ..”
നിശ്കളങ്കമായ്‌ ചിരിച്ചു കൊണ്ട്‌ പറഞ്ഞപ്പോൾ ഇക്കയെന്നെ ഒന്ന് നുള്ളി..
ഞാൻ വേദന കാണിക്കാതെ ഇക്കാന്റെ മുഖത്തേക്ക്‌ നോക്കി പറഞ്ഞു..
“ആ നല്ല ആൾക്കാരാ ഇങ്ങളെ ഇക്കന്റെ അനിയന്മാരല്ലെ നിങ്ങൾ എനിക്കറിയാലോ എങ്ങനാന്ന്..”
ഇതു പറഞ്ഞ്‌ കഴിഞ്ഞപ്പൊൾ ഞാൻ ഏറ്റവും ഇളയവനെ നോക്കി..
അവൻ ചിരിക്കുന്നില്ല..മുഖം വാടിയിരിക്കുന്നു..
“എന്താ മോനേ എന്താ സുഖല്ല്യേ..”

“ഉമ്മ ഉണ്ടാക്കണ പോലത്തെ അതേ ടേസ്റ്റ്‌…ഇനിക്ക്‌ പെട്ടന്ന് ഉമ്മനെ ഓർമ്മ വന്നോയി അതാ..”
ചായ ഗ്ലാസ്സുമായ്‌ അവൻ അകത്തേക്ക്‌ നടക്കാൻ പോയപ്പോ ഞാൻ പറഞ്ഞു:
“ഇനി ഇത്തത്ത ഇല്ലെ ഇങ്ങൾക്ക്‌..എന്നെ വേണെങ്കി ഉമ്മാന്ന് വിളിച്ചോ..”
ഇതു കേട്ടപ്പോൾ ഇക്കയെന്നെ ഒരുപാട്‌ സ്നേഹത്തോടെ നോക്കി പുഞ്ചിരിച്ചു..
ഇത്രയും ഭംഗിയോടെയും സ്നേഹത്തോടെയും ഇക്കയെന്നെ നോക്കിയിട്ടില്ല..
ഞാൻ ചിരിച്ചു കൊണ്ട്‌ അകത്തേക്ക്‌ നടന്നു..
കാലങ്ങൾ കടന്നു പോകുന്നു..

അനിയന്മാരുടെ പാരന്റ്സ്‌ മീറ്റിങ്ങിനു ഞാൻ പോയപ്പോൾ അവനെന്നെ അവന്റെ ടീചർസ്സിനോടും ചങ്ങായിമാരോടും പരിചയപ്പെടുത്തിയത്‌ ഞാൻ അവന്റെ ഇത്തത്തയും ഉമ്മയും എല്ലാം ആണെന്നാ…
കണ്മഷിയിട്ട കണ്ണുകൾ നിറഞ്ഞാൽ കാണാൻ നല്ല ചേലാണെന്ന് ഇക്ക പറഞ്ഞിരുന്നു..
അന്നേരം അതു കാണാൻ പടച്ചോൻ മാത്രേ ഉണ്ടായിരുന്നുള്ളൂ…

“മോളെ നീ ഈ വീട്ടിൽ വന്നതിലാ പിന്നെ ബർക്കത്ത്‌ വെച്ചപോലെ,ഇവരുടെ ഉമ്മ നമ്മളെ വിട്ട്‌ പോവുമ്പോ പറഞ്ഞത്‌ കയറി വരുന്ന പെണ്ണിനോട്‌ പറയണം ഭർത്താവിന്റെ ഉമ്മയുടെ ദുാ ആഖിറത്തിൽ നിന്നും എപ്പളും ഉണ്ടാകും എന്ന്.”
“ഉപ്പ,

ഞാനിപ്പോ ജീവിതത്തിലെ ഏറ്റ്വും നല്ല കാലഘട്ടത്തിലൂടെയാ കടന്ന് പോകുന്നത്‌ എന്നു തോന്നുന്നു..
നിങ്ങളുടെ ഒക്കെ മനസ്സിൽ ഉള്ള പല വേദനകളേയും എനിക്ക്‌ മാറ്റാൻ കഴിയുന്നുണ്ടല്ലോ,അതു മതി ഉപ്പ,ഞാൻ റാഹത്താ..”
ഗർഭിണി ആയ സമയം ഞാൻ എന്റെ വീട്ടിലേക്ക്‌ പരിചരണത്തിനായ്‌ പോയപ്പോൾ തൊട്ട്‌ ഇക്ക പറഞ്ഞിരുന്നു:

“നീ ഇപ്പൊ മനസ്സ്‌ വിഷമിക്കുന്ന കാര്യങ്ങൾ ഓർക്കണ്ട,ഇവിടത്തെ കാര്യം നോക്കാൻ ഞങ്ങളൊക്കെ ഇണ്ട്‌ ”
എന്ന്..
ഒരുപക്ഷേ എന്നെ ലേബർ റൂമിൽ കയറ്റിയപ്പോൽ അതിന്റെ പുറത്ത്‌ നിന്നും ഹൃദയം വിങ്ങിയത്‌ എന്റെ ഇക്ക മാത്രമല്ല,
എന്റെ അനിയന്മർ എന്റെ ഇക്കയുടെ ഉപ്പ..ഇവരെല്ലാം ആയിരുന്നു…
കുഞ്ഞു പിറന്നതറിഞ്ഞ്‌ മധുരം നൽകുമ്പോൾ സ്കൂളിൽ എന്റെ കുഞ്ഞനുജൻ ആഘോഷിക്കുക്ക ആയിരുന്നു..

ഏതു പെണ്ണിനാ ആ ഭാഗ്യം കിട്ടുകാ..
ഇക്കയുടെ വീട്ടിൽ കുഞ്ഞിനെ നോക്കൻ ഞാൻ മാത്രം..
അലക്കാനും ഭക്ഷണം പാകം ചെയ്യാനും എല്ലം എന്റെ റൂഹ്‌ മാത്രം..
വിഷമം നേരിടുന്നു എന്നു കണ്ടപ്പോൾ എന്റെ പൊന്നു മോളെ കളിപ്പിക്കാൻ അവൾക്ക്‌ ഇക്കമാരെ പടച്ചോൻ കൊടുത്തില്ലേ..

കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമായ്‌ ആ വീട്ടിൽ ഒരു പെണ്ണുകൂടി വളരുകയാണു..
പുക ഉയരാത്ത അടുപ്പും,
നനയാത്ത അലക്കു കല്ലും ആയി ഉറങ്ങി കിടന്ന്ന ആ വീടിനെ ഞാൻ സ്വർഗ്ഗമാക്കി…
ഇത്താത്ത്‌ ഈ വീട്ടിലെ മാലാഖ ആണെന്നാ കുഞ്ഞനിയൻ പറയുന്നത്‌..
കളിയക്കി പറയുന്നതെങ്കിലും എന്തോ മനസ്സിനൊരു സുഖം പോലെ..
ഇക്കയെന്നെ ഒരിക്കൽപോലും വേദനിപ്പിചിട്ടില്ല..
ഇനി അതവാ ചീത്ത്‌ പറയാൻ മുതിരുമ്പോൾ എനിക്ക്‌ കാവലായ്‌ അനിയന്മാരുണ്ടാകും..
ഉമ്മയല്ലെങ്കിലും ഉമ്മയെപോലെ എന്നു അവർ കണ്ണുകൾ നിറച്ചു പറയുമ്പോൾ ഞാനെന്റെ മോളെ നോക്കി ഓർത്തു പോയി:

“പെൺകുട്ടികൾ ഇല്ലാത്ത ,
ഉമ്മയില്ലാത്ത വീടെന്നു പറഞ്ഞാൽ ഒരുതരം മരവിപ്പാ,
പടച്ചോന്റെ ദുനിയാവിൽ എനിക്കൊരു ലോകം തന്നു,അവിടെ ഞാൻ പരിശ്രമിച്ചു,കാര്യ ഗൗരവമുള്ള ഇത്താത്ത ആയിട്ട്‌,
ഉമ്മയായിട്ട്‌,

അവരുടെ മൂത്തച്ചി ആയിട്ട്‌… അൽ ഹംദു ലില്ലാഹ്‌…”
ഇക്കയുടെ ഉമ്മയിപ്പോൾ ജന്നാതുൽ ഫിർദസിൽ ഇരുന്നു സന്തോഷത്താൽ കരയുന്നുണ്ടാകണം അവരുടെ ജീവിതമായ എന്റെ ഭർത്താവുൻ അനിയനും ഉപ്പയും ഈ ജീവിതത്തിൽ സന്തോഷവാന്മാരാണെന്ന് ഓർത്ത്‌ കൊണ്ട്‌..
ജീവിതം കൂടുതൽ ഉത്തരവാദിത്തതോടെ തുടങ്ങുകയായ്‌….

Share this on...