പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി ഗർഭിണി ,കാരണക്കാരൻ ആരെന്നറിഞ്ഞപ്പോൾ ഞെട്ടി പോയി

in Story 60,358 views

മൂന്നുമണി ആയിട്ടും വിരുന്നിനു പോയ പ്രകാശിനെയും രാഖിയെയും കാണാനില്ലല്ലോ .ഉച്ചയ്ക്ക് അവരുണ്ടാകുംന്ന് കരുതി ഭക്ഷണം ഉണ്ടാക്കി വെച്ചിരുന്നു.അവരും കൂടി വന്നിട്ട് ഒന്നിച്ച് കഴിക്കാം എന്ന് വെച്ചാ…. ഇത്ര നേരമായിട്ടും ഭക്ഷണം കഴിക്കാതിരുന്നത്…….പ്രകാശന് തീരെ ഇഷ്ടമുണ്ടായിരുന്നില്ല വിരുന്നിനു പോകാൻ….. ഞാൻ ഒരുപാട് നിർബന്ധിച്ചിട്ടാണ് അവൻ പോയത് തന്നെ…..കല്യാണം കഴിഞ്ഞിട്ടിപ്പോൾ മൂന്നാഴ്ച ആവാറായി…. എന്നിട്ടിപ്പഴാ ഒരു ദിവസം അവിടെ താമസിക്കാൻ പോകാൻ തോന്നിയത്…

.രാഖിയുടെ വീട്ടുകാർ ഒരുപാട് പ്രാവശ്യം വിളിച്ചതാ….രണ്ടു തവണ അവരുടെ വീട്ടിൽ പോയിരുന്നു. ഒരുപ്രാവശ്യം കല്യാണം രജിസ്റ്റർ ചെയ്യാനും…. പിന്നൊരിക്കൽ…. അവളുടെസർട്ടിഫിക്കറ്റുകളൊക്കെ എടുക്കാനും…..പക്ഷേ… അന്നവിടെ താമസിച്ചിട്ടില്ല .

ഓർമ്മ വച്ച കാലംതൊട്ട് ഒരു ദിവസം പോലും അവനെന്നെ പിരിഞ്ഞു നിന്നിട്ടില്ല.
കല്ല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് മുതൽ രാഖി പറയുന്നുണ്ട് എവിടെയെങ്കിലും യാത്ര പോകാംന്ന്…. പക്ഷേ ഞാനവിടെ മൂന്ന് നാല് ദിവസം ഒറ്റയ്ക്കാവുമല്ലോന്ന് കരുതിയാ അവൻ പോകാതിരുന്നത്…..

അടുത്ത വീട്ടിലെ നാണിയമ്മയോട് രാത്രി ഇവിടെ വന്ന് കിടക്കാൻ പറയാം നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് പോയി വന്നോളൂന്ന് ഞാൻ പലവട്ടം പറഞ്ഞതാ.പക്ഷേ അവൻ കേട്ടില്ല.
അവനും രാഖിയും ഇഷ്ടത്തിലാണെന്നറിഞ്ഞപ്പോ മുതൽ എനിക്ക് ടെൻഷനായിരുന്നു.
രാഖിയുടെ വീട്ടുകാർ ഞങ്ങളെക്കാളും സാമ്പത്തികസ്ഥിതി ഉള്ളവരാണ്.
രാഖി ഇവിടെ താമസിക്കുംന്ന് കരുതിയതേയില്ല…..

ഇവിടെ വന്ന് ഒന്ന് രണ്ടു ദിവസം എന്നോട് സംസാരിക്കാനേ വന്നിട്ടില്ല.. പിന്നെ പിന്നെ പ്രകാശിന് എന്നോടുള്ള സ്നേഹം കണ്ട് കൂട്ടായതാ…..

ഡിഗ്രി കഴിഞ്ഞ കുട്ടിയാണ് അവൾക്ക് തുടർന്നും പഠിക്കണംന്ന് പറയുന്ന കേട്ടു.ഞാനും പറഞ്ഞതാ പഠിക്കാവുന്ന പ്രായത്തിലാ പഠിക്കാൻ പറ്റൂ…പിന്നെ…. കുഞ്ഞുങ്ങളൊക്കെയായാൽ നടക്കില്ലെന്ന് …..

രണ്ടുപേർക്കും എന്നോടിപ്പോഴുളള സ്നേഹം ഇതുപോലെതന്നെ ഉണ്ടായാൽ മതിയായിരുന്നു…..
വഴിയിലേക്ക് നട്ടിരുന്നു ഓരോന്ന് ചിന്തിച്ചിരിയ്ക്കുകയായിരുന്നു ബാലാമണി…..
ഇനിയിപ്പം ഇത്രയും നേരായില്ലേ……

ഇനി അവര് വരുന്നുണ്ടെങ്കിൽ ഭക്ഷണം കഴിച്ചിട്ടേ വരൂളളൂ…..ഇത്തിരി കഞ്ഞിയെങ്കിലും എടുത്ത് കഴിക്കാം…. ഒന്നും കഴിക്കാതിരുന്നാൽ… രാത്രിയാകുമ്പോൾ ഗ്യാസ് കേറിയിട്ട് വല്ലാത്താകും…..

ബാലാമണി അകത്തേക്ക് നടന്നു.ഭക്ഷണമൊക്കെ ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു അതിൽ നിന്നുംഇത്തിരി ചോറെടുത്ത് പ്ളേറ്റിലേക്ക് ഇടുമ്പോൾ മുറ്റത്തു നിന്നും ബൈക്കിന്റെ ശബ്ദം കേട്ടു…..

പ്രകാശനും രാഖിയുമായിരിക്കും ബാലാമണി പുറത്തേക്ക് നടന്നു.ങ്ഹാ….. പ്രകാശൻ മാത്രമേ ഉള്ളൂലോ…….മുറ്റത്തേക്കിറങ്ങി കൊണ്ട് രാഖി വന്നില്ലേ മോനെ ന്ന് ചോദിച്ചു….. അവനൊന്നും മിണ്ടാതെ കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ദേഷ്യത്തോടെ നിലത്തെറിഞ്ഞു….. പ്രകാശാ….. മോനെ…… രാഖി വന്നില്ലേ…… എന്തുപറ്റി……..നിങ്ങള് തമ്മിൽ വഴക്കിട്ടോ….

അവൻ ദേഷ്യത്തോടെ അടുത്തുവന്നു ചോദിച്ചു…… സത്യം പറയണം…… നിങ്ങള്…. നിങ്ങളെന്റെ യാരാ……ഞാൻ……. ഞാൻ…… നിന്റെ ചേച്ചിയമ്മ ……അല്ലേ……
ങ്ഹും….. ചേച്ചിയമ്മ പോലും………..നിങ്ങളെന്നെ പിഴച്ചുപെറ്റതല്ലേ……….

തീപാറുന്ന കണ്ണുകളോടെ അവൻ എന്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ ബാലാമണി യ്ക്ക് ഭൂമി പിളർന്നു താഴേക്ക് പോണ പോലെ തോന്നി…….എന്താ ഒന്നും മിണ്ടാത്തെ നാവിറങ്ങിപ്പോയോ…….

വിരുന്നിനു പോയതുകൊണ്ട് ഇപ്പോഴെങ്കിലും സത്യം ഞാനറിഞ്ഞു….മോനെ….. ഞാൻ…… നിങ്ങൾ ഇനി അങ്ങനെ വിളിക്കരുത്…….. എനിക്ക് നിങ്ങളെ കാണുന്നത് തന്നെ വെറുപ്പാ….. ഇത്രയും നാൾ…. നിങ്ങളെന്നെ പറ്റിക്കുകയായിരുന്നില്ലേ…….മോനോടാരാ…….

നിങ്ങൾക്ക് പാലക്കാട് പട്ടാമ്പിക്ക് അടുത്തുള്ള ഉള്ള ഒരു സുകുമാരൻ നായരെയും ജയന്തിയെയും അറിയോ….. രാഖിയുടെ ഏട്ടത്തിമ്മയുടെ അമ്മാവനും അമ്മായിയും ആണ്.
കല്യാണ ആൽബം കണ്ട് അവരാ പറഞ്ഞത്…..അവര് പറഞ്ഞത് കേട്ടപ്പോൾഎന്റെ തൊലിയുരിഞ്ഞു പോയി……

നിങ്ങള് കാരണല്ലേ….. നിങ്ങടച്ഛനുമമ്മയും ആ,ത്മ,ഹ,ത്യ ചെയ്തത്…..അല്ലേ…ന്ന്……
എന്തിനാ…… എന്തിനാ…… എന്നെ പ്രസവിച്ചത്….വയറ്റിൽ വച്ചുതന്നെ കൊല്ലാമായിരുന്നില്ലേ…….മോനേ….നിങ്ങൾക്ക്…. എന്നോടെങ്കിലും… പറയായിരുന്നു………

അറിഞ്ഞിരുന്നെങ്കിൽ…. ഒരിക്കലും ഞാൻ….. രാഖിയെ….അവളുടെയും വീട്ടുകാരുടെയും മുഖത്ത് ഞാൻ ഇനിയെങ്ങനെ നോക്കും…..പ്രകാശൻ ദേഷ്യത്തിൽ അകത്തേക്ക് പോയി ഒരു ബാഗിൽ ഡ്രസ്സുകളൊക്കെ എടുത്ത് തിരികെ വന്നു.മോനേ…. പ്രകാശാ……നീ…. എവിടെ……പോകു….ന്നെ….

എനിക്ക്…. നിങ്ങൾടെ മുഖം കാണേണ്ട……. എന്നെയിനി അന്വേഷിക്കേണ്ട…….
അവൻ ബൈക്കിൽ കയറി പോയി…..മോനേ….. ഈ ചേച്ചിയമ്മയ്ക്കാരുമില്ലെടാ…….

ബാലാമണി മുറ്റത്തേക്ക് ഇറങ്ങിച്ചെന്ന് കരഞ്ഞുകൊണ്ടു പറഞ്ഞു…..ബാലാ മണിക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി….ഇടറുന്ന കാലുകളോടെ ഉമ്മറത്തേക്ക് കയറി വന്നു നിലത്തിരുന്ന് കുറേസമയം കരഞ്ഞു……ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാ പ്രകാശൻ ചോദിച്ചത്…..

25 വർഷങ്ങൾക്ക് മുൻപ് കുഴി കുത്തി മൂടിയ സത്യങ്ങളാ അവനെന്നോട് ചോദിച്ചതത്രയും.
അച്ഛച്ഛനും അമ്മമ്മയും ഉണ്ടായിരുന്ന കാലത്തേ അവനോട് എല്ലാം തുറന്നു പറയണമായിരുന്നു….
അച്ഛച്ഛനായിരുന്നു അവനെ ഒന്നും അറിയിക്കേണ്ടന്ന് പറഞ്ഞത്.

അച്ഛച്ഛൻ മരിക്കുന്നതുവരെ പറയാറുണ്ട് ….. എന്റെ മോള് കഴിഞ്ഞതൊക്കെ മറക്കണം
ഞങ്ങടെ കാലം കഴിഞ്ഞാൽ മണിക്കുട്ടിയ്ക്ക് ആരെങ്കിലും കൂട്ട് വേണ്ടേ…. പ്രകാശൻ വളർന്നു അവനൊരു കുടുംബമൊക്കെ ആയാൽ മോള് അവനൊരു ബാധ്യതയാകും.
മണിക്കുട്ടി അറിഞ്ഞുകൊണ്ടൊരു തെറ്റും ചെയ്തിട്ടില്ലല്ലോ….അത് കൊണ്ട് ഒരു കല്യാണത്തിന് തയ്യാറാകണം ന്ന്……..

പക്ഷേ…… എല്ലാം …. അറിഞ്ഞു കൊണ്ടൊരാളെ ചതിയ്ക്കാൻ എനിക്ക് മനസ്സ് വന്നില്ല……..
പിന്നെ എല്ലാം അറിഞ്ഞുകൊണ്ടൊരാൾ എന്റെ ജീവിതത്തിലേക്ക് വന്നാൽ തന്നെ അയാൾ പ്രകാശനോട് എങ്ങനെയാ പെരുമാറുകാന്ന് പേടിച്ചിട്ടാ…… ഒന്നും വേണ്ടാന്ന് വെച്ചത്……

അവൻ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ല…,
അതുമല്ല പിഴച്ചു പെറ്റതാണെന്നവനറിഞ്ഞാൽപിന്നെയവൻ ജീവിച്ചിരിക്കില്ലാന്ന് പേടിച്ചു.
26 വർഷങ്ങൾക്ക്..മുൻപുള്ളആ നശിച്ച ദിവസത്തെക്കുറിച്ചോർക്കുബോൾ തന്നെ ബാലാമണിക്ക്
പെരുവിരലീന്ന് ഒരു വിറയലാ……

കുഞ്ഞേച്ചി യുടെ കല്യാണം ഉറപ്പിച്ച സമയം…. പത്താം ക്ലാസ് പരീക്ഷ എഴുതി റിസൾട്ട് വരാൻ കാത്തിയ്കുകയായിരുന്നു.ഞങ്ങളുടെ വീട്ടിൽ രണ്ടു കറവപ്പശുക്കൾ ഉണ്ടായിരുന്നു.അവറ്റകളുടെ പാല് വിറ്റും നാട്ടിലുള്ള വീടുകളിലൊക്കെ അച്ഛൻ കൈ പണിക്ക് പോയിട്ടും പിന്നെ തൊടിയിലും പറമ്പിലുമായി കുറച്ച് നട്ടുനനച്ചുണ്ടാക്കിയുമാ ഞങ്ങള് അഞ്ചു പേരടങ്ങുന്ന കുടുംബം തട്ടീം മുട്ടീം കഴിഞ്ഞ് പോകുന്നത്…

കുഞ്ഞേച്ചിക്ക് നല്ലൊരാലോചന വന്നു.സ്കൂൾ മാഷാ.. നല്ല കുടുംബക്കാരും.. അത് കൊണ്ടാ വല്യേച്ചിയുടെ കല്ല്യാണത്തിന്റെ കടങ്ങൾ തീരുന്നതിന് മുൻപ് തന്നെ കുഞ്ഞേച്ചിയുടെ കല്ല്യാണുറപ്പിച്ചത്.അന്നൊരു ഞായറാഴ്ചയായിരുന്നു.

കാശിന്റാവശ്യത്തിനായി അച്ഛനൊരു കൂട്ടുകാരനെ കാണാനായി പുലർച്ചെ പോയതായിരുന്നു.
സാധാരണ അച്ഛനാ ചായക്കടേലും പിള്ള സാറിന്റെ വീട്ടിലേക്കും പാല് കൊടുക്കാറുളളത്.
അയൽപക്കത്തുളളവർക്കൊക്കെ ഞാനാ പാല് കൊണ്ട് കൊടുക്കാറ്.
അന്നാദ്യം ചായ കടയിലാ കൊടുത്തത്….

അയൽപക്കത്ത് കൊടുത്തതിനുശേഷാ പിള്ള സാറിന്റെ വീട്ടിലേക്ക് പോയത്.
അവിടെ വല്ലപ്പോഴും പാല് കൊടുക്കാൻ പോയാല് അവിടുത്തെ അംബികാമ്മ എന്തെങ്കിലും പലഹാരം കഴിക്കാൻ തരും.

അത് കൊണ്ട് അവിടെ പോകാൻ വല്യ ഇഷ്ടായിരുന്നു.അംബികാമ്മ തരുന്ന പലഹാരങ്ങൾക്കൊക്കെ നല്ല സ്വാദും മണവും ആയിരുന്നു.ഇലയടയുടെയും കൊഴുക്കട്ടയുടെയും കാര്യോർത്താൽ തന്നെ വായീല് വെള്ളം വരും.

പിള്ള സാറിന്റെ വീട്ടിലെത്തിയതും മുൻവശത്താരെയും കണ്ടില്ല.ഇവിടുത്തെ വല്യമ്മ ഉമ്മറത്തിരുന്ന് രാമായണം വായിക്കുന്നത് കാണാറുണ്ട് .ഇന്നാരെയും കാണുന്നില്ലല്ലോ…

സാധാരണ ഇവിടെ പുറംപണിയെടുക്കുന്ന സുശീല ചേച്ചിയെ മുറ്റത്തോ തൊടിയിലോ കാണാറുള്ളതാ.ഞാൻ അടുക്കള ഭാഗത്തേക്ക് നടന്നു.

അടുക്കളയിൽ ജാനുവമ്മയുണ്ടാകും…..ജാനുവമ്മേന്ന് വിളിച്ച് കിണറിനടുത്തെത്തിയതും കാൽവഴുതി നിലത്തു വീണതും ഒരുമിച്ചായിരുന്നു.കയ്യിലുണ്ടായിരുന്ന പാൽക്കുപ്പി രണ്ടും പൊട്ടി.

കുപ്പീടെ ചില്ലു കഷണം കയ്യിൽ കൊണ്ട് മുറിഞ്ഞു ചോര വരുന്നുണ്ടായിരുന്നു.
കാൽമുട്ടും പൊട്ടി ചോര പൊടിഞ്ഞു.വീണതിനേക്കാളും സങ്കടം പാൽക്കുപ്പി പൊട്ടിയതിലായിരുന്നു.

അച്ഛനെപ്പോഴും പറയാറുള്ളതാ പാല് കൊടുക്കാൻ പോകുമ്പോൾഓടാൻ പാടില്ല മെല്ലെ നടന്ന് പോകണംന്ന്. ഇന്നച്ഛന്റെ കയ്യീന്ന് നല്ലത് കിട്ടിയത് തന്നെ.

ഞാൻ വീണ ഒച്ചകേട്ട് കുളിമുറീന്ന് കുളിക്കുകയായിരുന്ന മാധവൻ പിള്ള സാറ് പുറത്തേക്ക് വന്നു.
എന്നെ കണ്ടപ്പോൾ ചോദിച്ചു .
നീ ശങ്കരന്റെ മോളല്ലേ…..
ഞാൻ അതെയെന്നു തലയാട്ടി.

കഷ്ടയല്ലോ പാല് മുഴുവനും പോയല്ലോ.അംബികാമ്മ എവിടില്ലേ…..ഇവിടെ ഉള്ളവരെല്ലാരും എൻ്റെ മോള് പാർവതിയുടെ വീട്ടിലാ,..ഇന്നലെ രാത്രി പോയതാ . അവളുടെ ഭർത്താവിന്റെ അമ്മ മരിച്ചു. ശവം എടുത്ത ഉടനെ ഞാനിങ്ങോട്ട് പോന്നു. മറ്റുള്ളവരെല്ലാരും വൈകിട്ടേ വരത്തുള്ളൂ..

കയ്യീന്ന് രക്തം ഇറ്റുന്നത് കണ്ടപ്പോൾ അയാൾ പറഞ്ഞു കുട്ടി അവിടെ നിൽക്ക്. കുപ്പിച്ചില്ലു കൊണ്ടതല്ലേ പോയ്സൺ കയറണ്ട ഇവിടെ ഒരു സ്പ്രേ ഉണ്ട് പാർവ്വതിയുടെ ഭർത്താവ് ഗൾഫിൽ നിന്നും കൊണ്ടുവന്നതാ.. ഞാൻ അതെടുത്തു വരാമെന്ന് പറഞ്ഞു അകത്തേക്ക് പോയി.
ടെറ്റോളും കയ്യിൽ കുറച്ച് പഞ്ഞിയും സ്പ്രേ യുമായി വന്നു.ഡെറ്റോൾ പഞ്ഞിയിൽ മുക്കി ചോര തുടച്ച് സ്പ്രേ അടിച്ചും തന്നു. അപ്പഴാ കാൽമുട്ടീന്ന് ചോര വരുന്നത് കണ്ടത്.

കാലിലും അയാള് തന്നെ മരുന്ന് വെച്ച് തന്നു.മെല്ലെ എഴുന്നേറ്റു നിന്നപ്പോൾ തലകറങ്ങുന്നതുപോലെ തോന്നി. അത് കണ്ടപ്പോൾ അയാള് പറഞ്ഞു കുറേ ചോര പോയത് കൊണ്ടായിരിക്കും ഞാൻ ഫ്രിഡ്ജീന്ന് തണുത്ത വെള്ളം എടുത്തിട്ട് വരാമെന്ന് പറഞ്ഞ് പോയപ്പോൾ അയാളൊരു ദുഷ്ടനാണെന്ന് ഞാനറിഞ്ഞില്ല. എന്റച്ഛനേക്കാൾ പ്രായമുള്ളാള് പോരാത്തതിന് നാട്ടിലെന്ത് കാര്യത്തിനും മുന്നിൽ നിൽക്കുന്ന എല്ലാവരും ബഹുമാനിക്കുന്ന ഒരാള്.

അയാള് കൊണ്ട് തന്ന വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾകണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. പിന്നെ ഒന്നും ഓർമ്മയില്ല.എനിക്ക് ബോധം വന്നപ്പോൾ ഞാനയാളുടെ മുറിയിലെ കട്ടിലിൽ കിടക്കുകയായിരുന്നു.എന്റെ ശരീരത്തിൽ കുപ്പായൊന്നും ഉണ്ടായിരുന്നില്ല.ഒരു പുതപ്പ് പുതപ്പിച്ചിട്ടുണ്ടായിരുന്നു….

ഞാനിവിടെ യാ…… എന്റെ …. പാവാട ബ്ലൗസും.. എവിടേന്ന് ചോദിച്ചപ്പോൾ…. അയാൾ പറഞ്ഞു.അതിൽ മുഴുവൻ ചെളിയാ….കുട്ടി തലകറങ്ങി ചെളിയിലല്ലേ വീണത്….. ബോധോല്ലാതെ തണുത്തു വിറക്കുന്നത് കണ്ടപ്പോൾ ഊരി മാറ്റിയതാ.

നിങ്ങള്…. നിങ്ങളെന്നെ… എന്താ ചെയ്തത്…… ഞാൻ കരഞ്ഞുകൊണ്ടു ചോദിച്ചു.
ഞാനൊന്നും ചെയ്തിട്ടില്ല.ഇതാ കുപ്പായിട്ട് പോകാൻ നോക്കെന്നും പറഞ്ഞു കുപ്പായം എന്റെ ശരീരത്തിലേക്കിട്ടു തന്നു.ഞാൻ ബ്ലൗസ് ഇടുമ്പോൾ അയാളെ ന്റെ അരികിലേക്ക് വന്നിട്ട് പറഞ്ഞു.

ഇയാള് കൊച്ചു സുന്ദരി തന്നെ യാ….ഇങ്ങനെ കൊതിപ്പിക്കല്ലെടീ….. നേരത്തെ ….. ഇയാൾക്ക് ബോധമില്ലാത്തോണ്ട് അത്രയ്ക്കങ്ങ്…..സുഖായില്ലെന്നും പറഞ്ഞ് എന്റെ ശരീരത്തിലേക്ക് പടർന്നുകയറിഞാൻ നിലവിളിച്ചപ്പോൾ വായിൽ തുണി കുത്തി കയറ്റി.അയാളെന്നെ എന്തൊക്കെയോ ചെയ്തു.

കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ വീട്ടിലെ ഫോൺ റിങായി .സംസാരിച്ച് കഴിഞ്ഞപ്പോൾ അയാളെന്നോട് പറഞ്ഞു.ങ്ഹാ …. വേഗം വീട്ടിൽ പോകാൻ നോക്ക് … ഇക്കാര്യം ആരോടെങ്കിലും പറഞ്ഞെങ്കിൽനിന്റച്ഛൻ ശങ്കരനെ… ദാ….. ചുമരിൽ കാണുന്ന തോക്കില്ലേ…. അതുകൊണ്ട് കൊന്നു കളഞ്ഞേക്കും.

ആരോടെങ്കിലും പറയ്യോ…..ഇല്ലെന്ന് തലയാട്ടി….കട്ടിലിനു താഴെ ഇറങ്ങാൻ പോലും പറ്റുമായിരുന്നില്ല.ശരീരം കൊത്തി നുറുക്കിയത് പോലുള്ള വേദന…

വീട്ടിൽ എത്തുന്നതിനു മുൻപേ തേങ്ങയിടാൻ വരുന്ന ഇന്ന് രാമേട്ടൻ വഴിയിൽ വെച്ച് കണ്ടു.
ഇതെന്താ മണി കുട്ടിക്ക് പറ്റിയതെന്ന് ചോദിച്ചു… കാൽ വഴുതി വീണതാണെന്ന് പറഞ്ഞു.
വീടിനടുത്ത് എത്താറായപ്പോൾ കുഞ്ഞേച്ചി എന്നെയും അന്വേഷിച്ചു വരുന്നുണ്ടായിരുന്നു.
എത്ര നേരായെടീ പാലു കൊടുക്കാൻ പോയിട്ട് …..വല്യ പെണ്ണായെന്ന വിചാരു ണ്ടോ…നിനക്ക്….
എന്റടുത്തെത്തിയപ്പോഴാകയ്യിലും കാലിലും മുറിഞ്ഞത് കണ്ടത്. കുഞ്ഞേച്ചിക്ക് സങ്കടായി …

. അച്ഛനെപ്പോഴും പറയണതല്ലേ മോളോട് …..പാൽക്കുപ്പിയെടുത്ത് ഓടരുതെന്ന്….. കുപ്പി കഷ്ണം നെഞ്ചിൽ തറച്ച് കയറിയെങ്കിലോ……കയ്യിലായത് ഭാഗ്യായി…..
ഞാൻ കരയണത് കണ്ടപ്പോൾ കുഞ്ഞേച്ചി മരുന്ന് വെച്ച് തരാമെന്ന് പറഞ്ഞ് എന്നെ താങ്ങി പിടിച്ച് വീട്ടിലേക്ക് കൊണ്ടു പോയി.

വീട്ടിലെത്തിയപ്പോൾ അമ്മ യുടെ വകയും കണക്കിന് കിട്ടി.കുഞ്ഞേച്ചി മരുന്ന് വെച്ച് കെട്ടി തന്നു.അമ്മയോടെല്ലാം പറയാംന്ന്

വിചാരിച്ചതാ…. പിന്നെ അയാള് പറഞ്ഞതോർത്തപ്പോൾ….പേടി തോന്നി….
അന്ന് രാത്രി…. നല്ല പനിയുണ്ടായി.രാവിലെയായപ്പോൾ അച്ഛൻ പറഞ്ഞതാ ആശുപത്രിയിൽ പോകാംന്ന്…..ഞാനാ വേണ്ടന്ന് പറഞ്ഞത് പിള്ള സാറിന്റെ വീട്ടീന്ന് സ്പ്രേ അടിച്ച് തന്നെന്ന്…..
പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും ഉം ഒന്നും എനിക്ക് തനിച്ചിരിക്കാൻ പോലും പേടിയായിരുന്നു.
വീട്ടീന്ന് പുറത്തിറങ്ങാൻ പോലും പേടി തോന്നി….

ഞാൻ വീട്ടിൽ തന്നെ അടങ്ങിയിരിക്കുന്നത് കണ്ടത് കുഞ്ഞേച്ചി എന്നെ കളിയാക്കി.
ഒരാള് വീണു കഴിഞ്ഞാൽ ഇത്രയും നന്നാവുമോ ….. സാധാരണ പിള്ളേരുടെ കൂടെ തോട്ടുവക്കത്തും പറമ്പിലും പശുക്കിടാവിനേം കൊണ്ട് ഊര് ചുറ്റാൻ പോകുന്നവളാ…
കുഞ്ഞേച്ചിയുടെ കല്യാണത്തിന് ഒരാഴ്ച മുൻപാ ഞാൻ തലകറങ്ങി വീണത്.
അച്ഛനും അമ്മയും പേടിച്ച് എന്നെയും കൊണ്ട് ആശുപത്രിയിലെത്തി.ഞാൻ ഗർഭിണിയാണെന്ന്

അവിടുന്ന് ഡോക്ടർ പറഞ്ഞപ്പോൾ അച്ഛനുമ്മയും തകർന്നുപോയി.എനിക്കത് കേട്ടപ്പോൾ ഒരു തരംമരവിപ്പാ തോന്നിയത്.ആരാ ഇത് ചെയ്തതെന്നും കേസ് കൊടുക്കണെന്നും പറഞ്ഞത് കേട്ടപ്പോൾ അച്ഛനുമമ്മയും കള്ളം പറഞ്ഞു.

എന്റെ കല്യാണം നിശ്ചയിച്ചിട്ടുണ്ടെന്നും കെട്ടാൻ പോകുന്ന ആള് തന്നെയാ വയറ്റിലുള്ള കുഞ്ഞിന്റെ അച്ഛനെന്നും ഇക്കാര്യം നാട്ടിലറിഞ്ഞാൽ നാണക്കേടാകുമെന്നും പറഞ്ഞ് എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട്വന്നു.വീട്ടിലെത്തിയ പാടെ അച്ഛനും അമ്മയും അച്ഛനും എന്നോട് ഒരുപാട് തവണ ചോദിച്ചിട്ടും ഞാനൊന്നും പറഞ്ഞില്ല .

ഒടുക്കം വിഷക്കുപ്പി കയ്യിലെടുത്ത് ഭീഷണിപ്പെടുത്തിയപ്പോൾ ഉണ്ടായതൊക്കെ തുറന്നു പറഞ്ഞു.
അത് കേട്ട പാതി അയാളെ കാണാൻ ചെന്നു.ആദ്യ. തനിക്ക് ഒരു അബദ്ധം പറ്റിയതാണെന്ന് എന്ന് തുറന്നു പറഞ്ഞു. പിന്നെ ഭീഷണിയുടെ സ്വരായി..

പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ തനിക്കിനി ഒരു മകളില്ലേ കല്യാണം നിശ്ചയിച്ച… കുട്ടി അവളെയും കൂടെ….. നശിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി.
ഒരാഴ്ച കുഞ്ഞേച്ചിയുടെ കല്യാണം കഴിയുന്നത് വരെ എല്ലാവരും തീച്ചൂളയിൽ കഴിയും പോലെ വെന്തുരുകി ജീവിച്ചു…..കല്യാണത്തലേന്നാ എസ് എസ് എൽ സി റിസൾട്ട് വന്നത്…. എനിക്ക് ഡിസ്റ്റിങ്ഷൻ ഉണ്ടായിരുന്നിട്ടും ആർക്കും സന്തോഷിക്കാൻ തോന്നിയില്ല.ഞങ്ങളുടെ സ്കൂളിൽഏറ്റവും കൂടുതൽ മാർക്ക്

എനിക്കായിരുന്നു.കല്യാണം നിശ്ചയിച്ചെന്ന് പറഞ്ഞതുകൊണ്ടാ ഡോക്ടർ കേസ് കൊടുക്കാതിരുന്നത്.
പേപ്പറിൽ എന്റെ ഫോട്ടോ കണ്ടപ്പോൾ ആശുപത്രിയിലെ നഴ്സാ അവിടെ അടിച്ചു വരാൻ പോകുന്ന വീടിനടുത്തുള്ള ശാന്തമ്മ ചേച്ചിയോട് വിവരം പറഞ്ഞത് .അന്നുതന്നെ നാട്ടുകാരെ മൊത്തം അവരറിയിച്ചു.

പിറ്റേന്ന് രാവിലെ ഉറക്കം എഴുന്നേറ്റപ്പോൾ അച്ഛനും അമ്മയും ഉത്തരത്തിൽ തൂങ്ങി ആടുന്നതാ കണ്ടത്. എന്നെ തനിച്ചാക്കി ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു.
ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ ചേച്ചിമാർ രണ്ടുപേരും അവരവരുടെ വീടുകളിലേക്ക് പോയി.
അമ്മയുടെ അച്ഛനും അമ്മയും തിരികെ പോരുമ്പോൾ എന്നെയും കൂട്ടി.
അവിടെ ചെന്ന് ഡോക്ടറെ കാണിച്ചു .അമ്മൂമ്മ ഡോക്ടറോട് കാര്യങ്ങളൊക്കെ പറഞ്ഞ് വയറ്റിലുള്ള കുഞ്ഞിനെ ഇല്ലാതാക്കാൻ ആവശ്യപ്പെട്ടു .

പക്ഷേ….. മൂന്ന് മാസായിട്ട് ഞാൻ ശരിക്കും ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യാത്തതുകൊണ്ടും കുഞ്ഞിന് നാലാം മാസം തുടങ്ങിയതുകൊണ്ടും അബോർഷൻ ചെയ്താൽ അത് എന്റെ ജീവനുതന്നെ ആപത്താണെന്ന് പറഞ്ഞു.

ഇനി ഒറ്റ വഴിയെ ഉള്ളൂ നല്ല ഭക്ഷണമൊക്കെ കൊടുത്ത് പ്രസവിക്കുക.
അച്ഛച്ഛനും അമ്മമ്മയും എന്നെയും കൊണ്ട് അമ്മയുടെ അനിയത്തിയുടെ നാടായ നിലമ്പൂരിലേക്ക് പോയി.വയസ്സ് കാലത്ത് എന്നെക്കൊണ്ട് കഷ്ടപ്പെടുന്നത് കണ്ടപ്പോൾ എന്നോട് തന്നെ വെറുപ്പ് തോന്നി.അവിടെ വെച്ചാ ഞാൻ എൻ്റെ മകനെ പ്രസവിച്ചത്.
വെറും 16 വയസ്സുള്ളപ്പോൾ

ഞാനൊരമ്മയായി.ലോകത്തൊരുപെൺകുട്ടിയ്ക്കുംഇങ്ങനൊരവസ്ഥ ഉണ്ടാകാതിരിയ്ക്കട്ടെ…..
പ്രസവിച്ച സമയത്ത് എനിക്ക് അവനെ കാണുന്നത് തന്നെ എന്നെ വെറുപ്പായിരുന്നു….. എന്റെ സ്വപ്നങ്ങളും ജീവിതവും നശിപ്പിച്ചവന്റെ കുഞ്ഞല്ലേ….കുഞ്ഞൊരു തെറ്റും ചെയ്തില്ലല്ലോ… പ്രസവിച്ചു കഴിഞ്ഞാൽ ഏതൊരു പെണ്ണും കുഞ്ഞിനു പാലു കൊടുക്കണംന്ന് അമ്മയുടെ നിർബന്ധം കൊണ്ട് മാത്രാ ഞാനവന് മുലപ്പാല് കൊടുത്ത തന്നെ.പക്ഷേ…ആ… ദേഷ്യം… കുറെ കാലം നീണ്ടു നിന്നില്ല.

അവൻെറ ചിരിയും കളിയും ഒക്കെ കണ്ടപ്പോൾ പയ്യെപ്പയ്യെ അവനോടു ഇഷ്ടം തോന്നി തുടങ്ങി.
പ്രകാശന് രണ്ടു വയസ്സുള്ളപ്പോഴാ… ഞങ്ങളീ നാട്ടിലേക്ക് വന്നത് .
അച്ഛച്ഛന് കുടുംബസ്വത്തായി കിട്ടിയതാ 10 സെന്റ് സ്ഥലവും ഈ വീടും .
ഈ നാട്ടിൽ വന്ന കാലത്ത് അച്ചാറുണ്ടാക്കി ഹോട്ടലുകളിലും ബേക്കറികളിലും വിറ്റ് കിട്ടുന്ന പണം കൊണ്ടാ ഞങ്ങള് ജീവിച്ചത്.

അച്ചാറിന്റെ രുചി അറിഞ്ഞ് ടൗണിലെ ഹോട്ടലിന്ന് പോലും ആവശ്യക്കാർ എത്തിത്തുടങ്ങി.
ഓരോ ഫങ്കങ്ഷന് ആൾക്കാർ ഓർഡർ തന്നു തുടങ്ങി…വർഷങ്ങൾ കടന്നു പോയിഇതിനിടയ്ക്ക് പ്രകാശനെ സ്കൂളിൽ ചേർത്തു.അവൻ ആറാം ക്ലാസിൽ അമ്മൂമ്മ ഞങ്ങളെ വിട്ടു പോയത്…
പ്ലസ്ടുവിന് പഠിയ്ക്കുമ്പോൾ അച്ഛച്ഛനും പോയി.

പിന്നീടിങ്ങോട്ട് എനിക്കവനും അവന് ഞാനും മാത്രമായി ജീവിച്ചു.
ഡിഗ്രി കഴിഞ്ഞ് ബി എഡിന് ചേർന്നു.പി എസ് സി എഴുതി സർക്കാർ സ്കൂളിൽ ജോലിംകിട്ടി.
അവിടെ പോണ സമയത്താ രാഖിയു മായി പരിചയപ്പെട്ടതും ഇഷ്ടത്തിൽ ആയതും.
അകലെനിന്ന് നായയുടെ കുര കേട്ടപ്പോഴാ ബാലാമണി ചിന്തയിൽ നിന്നും ഉണർന്നത്.
ഓരോന്ന് ആലോചിച്ച് രാത്രി ആയതൊന്നും അറിഞ്ഞില്ല.

പ്രകാശൻ എവിടെ പോയതായിരിക്കും രാഖിയുടെ വീട്ടിലേക്ക് ആയിരിക്കുമോ…. അവരുടെ മുഖത്ത് നോക്കാൻ പറ്റില്ലെന്ന് പറഞ്ഞില്ലേ ഇവിടെ വന്നത്…. എന്റെ കുഞ്ഞ് എന്തെങ്കിലും കടുംകൈ ചെയ്തു കാണുമോ…. ഞാനിനി ആർക്കുവേണ്ടിയാ ജീവിക്കേണ്ടേത് ഒരു ജന്മം മുഴുവൻ അനുഭവിക്കേണ്ടത് അത് ഈ പ്രായത്തിനിടയ്ക്ക് അനുഭവിച്ചു.

രണ്ട് കൂടപ്പിറപ്പുകൾ ഉള്ളത് ഇത്ര കൊല്ലമായിട്ടും ഒന്ന് തിരിഞ്ഞു നോക്കിയിട്ട് കൂടിയില്ല…. നാട്ടിൽ ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് രണ്ടുപേരും പങ്കിട്ടെടുത്തൂന്ന് അച്ഛച്ഛൻ മരിക്കുന്നതിനുമുമ്പേ പറയുന്നത് കേട്ടു.ഞാൻ നൊന്തുപെറ്റ എൻ്റെ മകനും എന്നെ വിട്ടുപോയി.

അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. പെട്ടെന്നൊരു ദിവസം എല്ലാം കൂടി കേട്ടപ്പോൾ അവന്
ഒന്നും ഉൾക്കൊള്ളാൻ പറ്റിയിട്ടുണ്ടവില്ല. ഇത്രയും കാലം ചേച്ചിയമ്മേന്നു വിളിച്ച ചേച്ചി തന്നെയാ തൻ്റെ പെറ്റമ്മയെന്ന് പെട്ടെന്നൊരു ദിവസം അറിയുമ്പോൾ ആർക്കെങ്കിലും താങ്ങാൻ പറ്റ്വോ.
ഈ ജന്മം കൊണ്ട് സ്നേഹിച്ചവർക്കൊക്കെ നാണക്കേട് മാത്രേ ഞാൻ കൊടുത്തിട്ടുള്ളൂ…
ബാലാമണി കിടപ്പുമുറിയിലേക്ക് ചെന്നു.

അലമാരയിൽ നിന്നും സാരിയെടുത്ത് കട്ടിലിൽ കയറി ഒരൊറ്റം ഫാനിൽ കെട്ടി മറ്റേയറ്റം കഴുത്തിൽ കെട്ടാൻ ഒരുങ്ങുമ്പോൾ ചേച്ചിയമ്മേന്നും വിളിച്ച് പ്രകാശനും രാഖിയും മുറിയിലേക്ക് വന്നു.ചേച്ചിയമ്മ മാപ്പ് തരണംന്നും പറഞ്ഞു പ്രകാശൻ എന്റെ കാലു പിടിച്ചു കരഞ്ഞു.
ഒന്നുമറിയാതെയാ ഞാൻ ചേച്ചിയമ്മയെ കുറ്റപ്പെടുത്തിയത്.

ഞാൻ നേരത്തെ ഇവിടുന്ന് പോയ സമയത്ത് രാഖി ഇവിടേക്ക് വരുന്നുണ്ടായിരുന്നു.
ചേച്ചിയമ്മ അറിഞ്ഞു കൊണ്ടൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇവൾടെ ഏട്ടത്തിയുടെ അമ്മായി പറയുന്നത് മുഴുവൻ കേൾക്കാതെയാ ഞാനിവിടെ വന്ന് ബഹളമുണ്ടാക്കിയത്.

ചേച്ചിയമ്മേടെ ജീവിതം നശിപ്പിച്ച ആ ദുഷ്ടൻ മാധവൻപിള്ള യുടെ കൊച്ചു മകളെ ഫ്ലാറ്റിൽ വെച്ച് സെക്യൂരിറ്റിക്കാരൻ പീഡിപ്പിച്ചുകൊന്നത്രേ… അതറിഞ്ഞ് ഭ്രാന്ത് പിടിച്ച് നാട്ടിലൊക്കെ അലഞ്ഞു തിരിഞ്ഞിട്ടാണത്രേ അയാള് മ,രി,ച്ച,ത്…..

ഒരു മരണത്തിനും ഞാൻ വിട്ട്കൊടുക്കില്ലെന്റെ ചേച്ചിയമ്മയെ….. പ്രകാശൻ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.ഞങ്ങൾക്ക് വേണം അമ്മയുടെ കരുതലുള്ളൊരു ചേച്ചി യെ….
ഈ ചേച്ചിയമ്മയെ………

Share this on...