നായികാനായകൻ എന്ന റിയാറ്റിഷോയിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറി കൂടി ഒരു താരം തന്നെയാണ് വിൻസിഅലോഷ്യസ്. വിൻസിയുടെ ഓരോ സ്കിറ്റുകളും ഇന്നും ആരാധകരുടെ മനസ്സിൽ തങ്ങി നിൽക്കുകയാണ്. ഇടയ്ക്ക് ഒരിക്കൽ ഒരു ഗർഭിണിയുടെ കഥാപാത്രവുമായി വിൻസി റിയാലിറ്റി ഈ ഷോയിൽ എത്തിയിരുന്നു. വളരെയധികം കൈയ്യടി നേടി ഒരു എപ്പിസോഡ് അതുതന്നെയായിരുന്നു ഈ ഒരു എപ്പിസോഡെന്ന് പറയുന്നത്. അതിനു ശേഷം പിന്നീട് ചില പരസ്യ ചിത്രങ്ങളിലൊക്കെ വിൻസി അഭിനയിച്ചു.
2019 -ൽ വികൃതി എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്കും വിൻസി എത്തി. പിന്നീട് ഭീമൻ്റെ വഴി, കനകം കാമിനി കലനം എന്നീ ചിത്രങ്ങളൊക്കെ താരം അഭിനയിച്ചു. വിൻസിയുടേതായി ഒരു ശൈലി തന്നെയാണ് ഇപ്പോഴും അഭിനയ രംഗത്ത് വിൻസിയെ മാറ്റി നിർത്തുന്ന ഒരു ഘടകവും. ഇപ്പോഴിതാ തൻ്റെ ജീവിതത്തിലെ ചില കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു എത്തിയിരിക്കുകയാണ് വിൻസി തന്നെ. തൻ്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെ കുറിച്ചും തൻ്റെ പ്രണയത്തെക്കുറിച്ചും ഒക്കെയാണ് വിൻസി തുറന്നു പറഞ്ഞിരിക്കുന്നത്.
വിൻസിയുടെ വാക്കുകൾ ഇങ്ങനെയാണ്. സന്തോഷം വന്നാൽ ചെയ്യുന്ന കാര്യങ്ങളിലൊക്കെ അത് ഭയങ്കരമായി എഫക്ട് ചെയ്യും. ഹാപ്പി ആയിരിക്കുമ്പോൾ അഭിനയിക്കുമ്പോൾ അത് ഇമോഷണൽ സീൻ ആണെങ്കിലും അത് നല്ല രീതിയിൽ തന്നെ ചെയ്യാൻ എനിക്ക് കഴിയുമെന്നും വിൻസി തുറന്നു പറയുന്നു. ഞാൻ മനസ്സ് മാക്സിമം കാം ആൻറ് ഹാപ്പി ആയി വയ്ക്കാൻ നോക്കും.അങ്ങനെ നമ്മൾ ചെയ്യുന്ന തൊക്കെ അടിപൊളിയാണ്. പക്കയായിരിക്കും. നായിക നായകനിൽ ഡയറക്റ്റ് വർക്ക്ഷോപ്പ് അറ്റൻഡ് ചെയ്യാൻ പറ്റിയതാണ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷം എന്നും താരം സന്തോഷ നിമിഷത്തെക്കുറിച്ച് തുറന്നു പറയുന്നു. അതുപോലെതന്നെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്പർശിച്ച അനുഭവത്തെക്കുറിച്ച് ഒരു താരം തുറന്നു പറയുന്നുണ്ട്.
സങ്കടവും, ഡിപ്രഷനും ഒക്കെ കൂടി തന്നെ ജീവിതത്തിൽ തളർത്തിക്കളഞ്ഞ ഒരു സംഭവം. ബെസ്റ്റ് ഫ്രണ്ടിൻ്റെ വിയോഗത്തെക്കുറിച്ച് ആയിരുന്നു വിൻസി തുറന്നു പറഞ്ഞത്. ലൈഫില് ഏറ്റവും കണക്ട് ആയിട്ടുള്ള ഒരു അനുഭവമാണിത്. തലേദിവസം വരെ മെസ്സേജ് ചെയ്ത് എൻ്റെ ബെസ്റ്റ് ഫ്രണ്ട് ഇനി ഇല്ല എന്ന് പിറ്റേന്ന് രാവിലെ വേറൊരാൾ വിളിച്ചു പറഞ്ഞപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഏറ്റവും അധികം സങ്കടവും, ഡിപ്രഷനുമെല്ലാം കൂടി ഞാൻ തളർന്നുപോയി. അത് ഓവർകം ചെയ്യാൻ രണ്ട് വർഷം എടുത്തു എന്നും വിൻസി തുറന്നുപറയുന്നു. ആ സുഹൃത്തിനോട് തന്നെയാണ് തനിക്ക് പ്രണയം തോന്നിയതെന്നും താരം കൂട്ടി ചേർത്തു.
പ്രണയത്തെ കുറിച്ച് പറഞ്ഞ ഇടയ്ക്കാണ് ഇക്കാര്യം താരം വെളിപ്പെടുത്തി എത്തിയത്. ആദ്യം നല്ല സുഹൃത്തായി. പിന്നെ പിന്നെ കാമുകനായി. പിന്നെ വീണ്ടും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ വിയോഗം സംഭവിക്കുന്നതും. അതുപോലെതന്നെ സിനിമയിൽ ഏറ്റവും ദേഷ്യം തോന്നിയ നിമിഷത്തെ കുറിച്ച് വിൻസി തുറന്നു പറയുന്നുണ്ട്. ചിലരുടെ കാഴ്ചപ്പാടുകളാണ് ദേഷ്യം പിടിപ്പിക്കുക എന്നാണ് താരത്തിൻ്റെ അഭിപ്രായം. നമ്മൾ നമ്മളായിട്ട് നിൽക്കുമ്പോൾ ഒരു നടി അങ്ങനെ ചെയ്യാൻ പാടില്ല ഇങ്ങനെ ചെയ്യാൻ പാടില്ല എന്ന് പറയുന്നതും സങ്കടം ഉണ്ടാകും.
അവർക്ക് എന്താ നമ്മളെ മനസ്സിലാക്കാൻ പറ്റാത്തത് എന്നാലോചിക്കുമ്പോൾ ദേഷ്യം വരും. ആളുകൾ ആൾക്കാർ സെയ്ഫായി നമുക്ക് ഒപ്പം നിൽക്കുന്നതും തന്നെ ചൊടിപ്പിക്കും എന്നും വിൻസി തുറന്നു പറയുന്നു. അത് ഭയങ്കര ദേഷ്യമുള്ള കാര്യമാണ്, നടി ആയതുകൊണ്ട് ഒരാൾ കള്ളത്തരം കാട്ടുന്നത് എനിക്ക് തിരിച്ചറിയാൻ പറ്റും എന്നും,എന്നിട്ടും അയാൾ കള്ളത്തരത്തിൽ തന്നെ ഉറച്ചു നിൽക്കുമ്പോൾ ദേഷ്യം കുറച്ചു തോന്നാറുണ്ടെന്നും വിൻസി തുറന്നു പറയുന്നു.
അതുപോലെതന്നെ സന്തോഷം വരുമ്പോൾ ജീവിതത്തിൽ സന്തോഷം വരുമ്പോൾ ആ ഒരു സാഹചര്യത്തിൽ വിൻസിഏറ്റവും കൂടുതലായി പോകുന്നത് ഫോർട്ടുകൊച്ചിയിൽ ആണത്രെ. അവിടെ സ്ഥിരം ഒരു ഏരിയയുണ്ട്. സീകൾ എന്നൊരു റസ്റ്റോറൻ്റ്. ഹാപ്പി ആണെങ്കിൽ അവിടെ പോകുമെന്നും വിൻസി പറയുന്നു. പഴയ പ്രണയങ്ങളും ജീവിതത്തിൽ ഒറ്റപ്പെട്ട നിമിഷങ്ങൾ ചില യാത്രകളുമൊക്കെ വളരെ നല്ല ഓർമ്മകളാണെന്നും വിൻസി തുറന്നു പറയുന്നു.
ഫോർട്ടുകൊച്ചിയിൽ ആമ്പൽ ക്ലോത്തിങിലേക്ക് കയറിയപ്പോൾ എനിക്ക് അപ്പാപ്പൻ്റെയും അമ്മായുടെയും വീട് ഓർമ്മ വന്നു. അവിടുത്തെ ആംബിയൻസും മണവുമൊക്കെ നോസ്റ്റാൾജയ ഉണ്ടാക്കി എന്നും താരം തന്നെ തുറന്നു പറയുന്നുണ്ടായിരുന്നു. വിൻസിയുടെ ഈ ഒരു അഭിമുഖം നിമിഷനേരംകൊണ്ടാണ് ആരാധകർക്കിടയിൽ വൈറലായി മാറിയിരിക്കുന്നത്.