നടി അഞ്ജലി നായർ രണ്ടാമത് വിവാഹിതയായി.

in Uncategorized 52 views

മലയാളികൾക്ക് ഏറെ സുപരിചിതയായ ഒരു നടി തന്നെയാണ് അഞ്ജലി നായർ. ഏറ്റവും കൂടുതലായി അഞ്ജലി സിനിമകളിൽ അഭിനയിച്ചിരിക്കുന്നത് അമ്മ വേഷങ്ങളിലും സഹോദരി വേഷങ്ങളിലും ഒക്കെ തന്നെയാണ്. അതുകൊണ്ടുതന്നെ ഈ ചെറിയ പ്രായത്തിൽ ഇങ്ങനെയുള്ള കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത് വിജയിച്ചതുകൊണ്ടുതന്നെ അഞ്ജലിക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ അഞ്ജലിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു വാർത്തയാണ് പുറത്ത് വരുന്നത്.നടി അഞ്ജലി നായർ വിവാഹിതയായി.

സംവിധായകൻ അജിത്ത് രാജുവാണ് വരനായി എത്തിയത്. അജിത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹം കഴിഞ്ഞ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുന്നത്. നിരവധി പേരാണ് അഞ്ജലിക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ അഞ്ജലി തൻ്റെ വിശേഷങ്ങളൊക്കെ തന്നെ പങ്കുവയ്ക്കാറുണ്ടെങ്കിലും വിവാഹം കഴിഞ്ഞ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുന്നത് ഭർത്താവാണ്. എന്തു തന്നെയായാലും ആരാധകർക്ക് വലിയൊരു സർപ്രൈസ് ന്യൂസ് തന്നെയായിരുന്നു ഇത്.

അമ്മ വേഷങ്ങളോട് 50 കഴിഞ്ഞ നായികമാർ മുഖം തിരിക്കുന്ന കാലത്ത് എന്തിനേറെ 65-ൽ നിൽക്കുന്ന മമ്മൂട്ടി പോലും മുഖം തിരിക്കുന്ന സമയത്താണ് പലപ്പോഴും അമ്മ വേഷങ്ങളിൽ അഞ്ജലി തിളങ്ങിയിട്ടുള്ളത്. ഇരുപത്തേഴാം വയസ്സിൽ ആയിരുന്നു അഞ്ജലി മോഹൻലാൽ ഉൾപ്പെടെയുള്ള നായകന്മാർക്ക് അമ്മയായി എത്തിയത്. ഒരു ചിത്രത്തിൽ മോഹൻലാലിൻ്റെ അമ്മയായി വേഷമിട്ട അഞ്ജലി തൊട്ടടുത്ത ചിത്രത്തിൽ ലാലിന് സഹോദരിയായി എത്തിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. മോഹൻലാൽ, മമ്മൂട്ടി പോലുള്ള സൂപ്പർതാരങ്ങൾക്കൊപ്പവും, ദുൽഖർ പൃഥ്വി, നിവിൻ, ഫഹദ് പോലുള്ള യുവതാരങ്ങൾക്കൊപ്പവും ഇതിനോടകം തന്നെ അഞ്ജലി അഭിനയിച്ചുകഴിഞ്ഞു.

ബാലതാരമായിട്ടാണ് അഞ്ജലി അനീഷ് സിനിമാ ലോകത്തെത്തിയത്. 1994-ൽ റിലീസ് ചെയ്ത ‘മാനത്തെ വെള്ളിത്തേര് ‘ ആണ് ആദ്യചിത്രം. അതിനു ശേഷം ഒരുപാട് സിനിമകളിൽ താരം തിളങ്ങിയിരുന്നു. പിന്നീടങ്ങോട്ട് ഒരുപാട് ചിത്രങ്ങളിൽ എന്തിന് പേര് പോലുമില്ലാത്ത കഥാപാത്രങ്ങളിലും അഞ്ജലി അഭിനയിച്ചിരുന്നു. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്ത പോകുമ്പോഴായിരുന്നു അഞ്ജലിയെ തേടി സംസ്ഥാനപുരസ്കാരം എത്തിയത്. ‘ബെൻ’ എന്ന ചിത്രത്തിൽ ആശാ ജസ്റ്റിൻ എന്ന കഥാപാത്രത്തിന് ആണ് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം അഞ്ജലിയെ തേടി എത്തിയത്.
All rights reserved News Lovers.

Share this on...