ഡ്രസ്സ് കടയിലെ മാനേജർക്ക് ആ,ക്സി,ഡ,ന്റ് ആയി ആരും നോക്കാനില്ലാതെ കിടന്നപ്പോൾ ഈ യുവതി ചെയ്തത് കണ്ടോ

in Story 143 views

രചന: പ്രവീൺ ചന്ദ്രൻ

ഈ കുഞ്ഞുങ്ങളേയും കൊണ്ട് ഞാനെന്ത് ചെയ്യാനാണ് ചേച്ചി..? ആളുകൾക്ക് എന്താ പറഞ്ഞു കൂടാനാവാത്തത്.. ചെറിയൊരു വരുമാനമായിക്കോട്ടെ എന്ന് കരുതിയാണ് ജോർജ്ജേട്ടൻ അവരുടെ ഫർണീച്ചർ ഷോപ്പിൽ സെയിൽസ് ഗേളായി ഒരു ജോലി തന്നത്.. വരുമാനം കുറവെങ്കിലും ഞാനും എന്റെ കുട്ടികളും ജീവിച്ച് പോന്നിരുന്നത് ആ ജോലിയിലായിരുന്നു..എല്ലാരും കൂടെ അതും കളയിച്ചില്ലേ.. ?”

ലിൻസിയുടെ ആ പരിഭവം പറച്ചിൽ കേട്ട് അയൽക്കാരിയായ അവർക്ക് എങ്ങനെ അവളെ ആശ്വസിപ്പിക്കണ മെന്ന് അറിയുന്നില്ലായിരുന്നു…

ലിൻസിയുടെ ഭർത്താവ് രണ്ട് വർഷം മുന്നാണ് ആത്മഹത്യ ചെയ്തത്..
സംശയരോഗത്തിന് അടിമയായിരുന്ന അവൻ അതിന്റെ പേരിൽ തന്നെയാണ് ആത്മഹത്യ ചെയ്തതും..
അവളെ പലരുമായും ചേർത്ത് അപവാദകഥകളുണ്ടാക്കി വഴക്കുണ്ടാക്കുക അവന് പതിവായിരുന്നു.. കൂട്ടുകാരിൽ ചിലർ ഏഷണി കൂട്ടിയതോടെ അവർ തമ്മിൽ എന്നും വഴക്കായി…
കുട്ടികളെ സ്കൂളിൽ കൊണ്ട് വിടാൻ വന്നിരുന്ന ഓട്ടോറിക്ഷക്കാരനുമായി അവൾക്ക് അവിഹിതമുണ്ടെന്ന് ആരോപിച്ചായിരുന്നു അവർ തമ്മിൽ അവസാനമായി വഴക്കുണ്ടായത്..

അതിന് ശേഷം അയാളെ അടുത്തുള്ള തോട്ടത്തിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു..
അവൾ കാരണമാണ് അവൻ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പിന്നീട് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു പരത്തിയത്.. അതോടെ അവന്റെ ബന്ധുക്കളും അവളുടെ ബന്ധുക്കളും അവളെ കയ്യൊഴിഞ്ഞു..
അവളുടെ അമ്മമാത്രമായിരുന്നു അവർക്ക് കൂട്ട്..

അവളുടെ ജോലി പോകാൻ കാരണവും ചില കപടസദാചാരക്കാരുടെ പരദൂഷണം പറച്ചിലിലാണ്..
“നീ വിഷമിക്കാതിരിക്ക് മോളേ.. ദൈവം എന്തെങ്കിലും വഴികാണിച്ച് തരും…” അവർ അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു…
ദിവസങ്ങൾ കടന്നുപോകും തോറും അവൾക്ക് കാര്യങ്ങൾ കൂടുതൽ ദുസ്സഹമാകുന്നത് പോലെ തോന്നി.. എന്തെങ്കിലും വരുമാനമാർഗ്ഗം ഉടൻ കണ്ടെത്തിയില്ലെങ്കിൽ താനും മക്കളും അമ്മയും പട്ടിണി കിടന്ന് മരിക്കേണ്ടി വരും എന്ന് അവൾക്ക് ബോധ്യമായി…

ഡ്രസ്സ് കടയിലെ മാനേജർക്ക് ആക്സിഡന്റ് ആയി ആരും നോക്കാനില്ലാതെ കിടന്നപ്പോൾ ഈ യുവതി ചെയ്തത് കണ്ടോ

അങ്ങിനെയിരിക്കെയാണ് അവളുടെ ഒരു സുഹൃത്ത് മുഖേന ആ വലിയ തുണിക്കടയിൽ സെയിൽസ് ഗേളായി അവൾക്ക് ജോലി തരപ്പെട്ടത്..
സ്കൂൾ കഴിഞ്ഞ് വരുമ്പോൾ കുട്ടികൾക്ക് തുണയായി അമ്മയുണ്ടല്ലോ എന്ന ആശ്വാസം അവൾക്കുണ്ടായിരുന്നു..
വളരെയധികം സന്തോഷത്തോടെയാണ് അവൾ ആദ്യ ദിവസം ജോലിക്ക് പുറപ്പെട്ടത്… തന്റെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാകും ഈ ജോലി എന്ന് അവൾ ഉറച്ചു വിശ്വസിച്ചു..

തുണിക്കടയിലെ ജോലി എന്ന് പറയുമ്പോൾ തുണികളെടുത്ത് നിവർത്തിക്കാണിക്കണം മടക്കിവയ്ക്കണം അത്രയല്ലേ വേണ്ടൂ.. അത് തനിക്ക് വളരെ ഇഷ്ടവുമുള്ള കാര്യങ്ങളാണല്ലോ എന്നും അവൾ ചിന്തിച്ചു…
പക്ഷെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ അവൾക്ക് മനസ്സിലായി ഇതത്ര എളുപ്പമുള്ള പണിയല്ലെന്ന്..
രാവിലെ ഡ്യൂട്ടിക്ക് കയറിയാൽ പലരും വൈകീട്ട് വീട്ടിൽ പോകുന്നത് തന്നെ ഒരു സമയത്താണ്.. തിരക്കുള്ള ദിവസങ്ങളിലാണെങ്കി ൽ പറയുകയും വേണ്ട… ഒന്ന് നടു നിവർത്താൻ പോലും സമയമില്ല…

രാത്രി ഷോപ്പ് അടക്കുന്നതിന് മുന്ന് എല്ലാം അടക്കി ഒതുക്കി വച്ചിട്ട് വേണം വീട്ടിലേക്ക് പോകാൻ.. അപ്പോഴേക്കും ഒരു പരുവമായിട്ടുണ്ടാ കും…
അതൊക്കെ അവൾക്ക് സഹിക്കാവുന്നതാ യിരുന്നു.. പക്ഷെ അയാൾ….
അവരുടെ ഫ്ലോർ മാനേജരായിരുന്നു അയാൾ.. അയാളെക്കുറിച്ച് തുടക്കത്തിലേ സഹപ്രവർത്ത കരായ ചിലരിൽ നിന്ന് കിട്ടിയ ഉപദേശമായിരുന്നു അവളെ വലച്ചത്..

കണ്ടാൽ മാന്യനെപോലെ തോന്നുമെങ്കിലും അയാളുടെ സ്വഭാവത്തിൽ ആ മാന്യതയില്ലെന്നാ യിരുന്നു അവിടെ സംസാരം.. തന്നെയുമല്ല നല്ല ചൂടനുമാണ്…
ഡ്രസ്സുകളടക്കി വയ്ക്കുമ്പോഴും മറ്റും അറിയാതെ യെന്നോണം അയാൾ സെയിൽസ് ഗോളിന്റെ ദേഹത്ത് മുട്ടുക പതിവാണ് എന്നതായിരുന്നു അയാളെക്കുറിച്ചുള്ള പ്രധാന പരാതി…
ഓണറുടെ ബന്ധുവായതിനാൽ അയാളെ എല്ലാ വർക്കും പേടിയായിരുന്നു.. പലരും പ്രാരാബ്ധങ്ങളിൽ നിന്ന് വന്നവരായിരുന്നത് കൊണ്ട് എല്ലാം കണ്ടില്ലെന്ന് നടിച്ചുകൊണ്ടിരുന്നു..

അവിടെ കിട്ടുന്നത് പോലെ ഉയർന്ന ശമ്പളം മറ്റെവിടെയും കിട്ടുകയില്ലെന്നതും ഒരു കാര്യമായിരുന്നു..
ആരെങ്കിലും എതിർത്ത് സംസാരിച്ചാൽ പിന്നെ അവർക്ക് കടുത്ത പീഢനങ്ങളാണ് നേരിടേണ്ടതായ് വരുക..
പലരും ഇയാളുടെ സ്വഭാവം കാരണം ജോലി മതിയാക്കി പോയിട്ടുമുണ്ട്…
അതു കൊണ്ട് തന്നെ അയാൾ സംസാരിക്കാൻ വരുമ്പോഴൊക്കെ ഒരു അകലമിട്ടാണ് അവൾ നിന്നിരുന്നത്…
അതുകൊണ്ട് തന്നെ അയാളുടെ പീഢനങ്ങൾ അവൾക്ക് സഹിക്കേണ്ടതായും വന്നു..

തിരക്കുള്ള സമയങ്ങളിൽ അവൾക്ക് ഒന്ന് ബാത്ത്റൂമിൽ പോകാൻ പോലും അയാൾ അനുവാദം കൊടുത്തിരുന്നില്ല.. മറ്റുള്ളവർ പോയിക്കഴിഞ്ഞിട്ടേ അവൾക്ക് ഭക്ഷണം കഴിക്കാൻ പോലും അനുവാദമുണ്ടായിരുന്നുള്ളൂ..
പലപ്പോഴും വിശപ്പ് കയറി തലകറങ്ങി വീണിട്ടും അവളോടുള്ള അയാളുടെ പെരുമാറ്റത്തിന് ഒരു മാറ്റവുമില്ലായിരുന്നു..
എല്ലാം അവൾ സഹിച്ചിരുന്നത് മാസാവസാനം കൃത്യമായി കിട്ടിയിരുന്ന ശമ്പളം ഓർത്താണ്.. അത് കിട്ടി മക്കൾക്ക് ഇഷ്ടമുള്ള ആഹാരവും വസ്ത്രങ്ങളും കൊടുക്കുമ്പോഴുള്ള സന്തോഷ ത്തിന് അവളുടെ വിഷമങ്ങളെയെല്ലാം ആവിയാക്കാനുള്ള ശേഷിയുണ്ടായിരുന്നു…

അങ്ങനെ ദിവസങ്ങൾ കടന്നു പോയ്ക്കൊണ്ടിരു ന്നു…
ഒരു ദിവസം മാനേജർ ക്യാമ്പിനിലേക്ക് വിളിക്കുന്നുണ്ട് എന്ന് പറഞ്ഞ് അവൾക്ക് ഒരു സന്ദേശം വന്നു..
അവളുടെ ഉള്ളൊന്ന് പിടഞ്ഞു… പലരും പറഞ്ഞ് കേട്ട് അറിയാമായിരുന്നു അയാളുടെ ക്യാമ്പിനിലേ ക്കുള്ള വിളിയെ പറ്റി…
ജോലിയിൽ നിന്ന് പറഞ്ഞുവിടാനല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിൽ അയാളുടെ ആഗ്രഹത്തിന് വഴങ്ങിക്കൊടുക്കാൻ ഇതിലൊന്നിനേ അയാൾ ക്യാബിനിലേക്ക് ആളെ അയച്ച് വിളിപ്പിക്കാറുള്ളൂ എന്ന് അവൾക്ക് മറ്റുള്ളവർ പറഞ്ഞ് അറിയാമായിരുന്നു…

അവൾക്ക് ആകെ പരിഭ്രഭമായി… ഒരു പക്ഷെ ഇന്നത്തോടെ ഇവിടത്തെ ജോലിക്ക് ഒരു തീരുമാനമായിരിക്കാം.. എന്ത് വന്നാലും നേരിടുക തന്നെ എന്ന ഉറച്ച മനസ്സോടെ അവൾ ക്യാമ്പിനക ത്തേക്ക് കയറി… എന്തായാലും മാനം കളഞ്ഞൊരു പണിക്ക് താനില്ല എന്നും അവൾ ഉറപ്പിച്ചു…
മേശപ്പുറത്ത് കാല് കയറ്റി വച്ച് കസേരയിൽ ഷർട്ടിന്റെ ബട്ടണഴിച്ചിട്ട് കിടക്കുകയായിരുന്നു അയാൾ…
അവളെ കണ്ടതും അയാൾ ഒന്നു ചിരിച്ചു…

അവളുടെ പരിഭ്രമം കൂടിക്കൊണ്ടിരുന്നു…
” ലിൻസി ഇരിക്കൂ.. ” വളരെ മൃദുലമായ സ്വരത്തോടെയാണ് അയാളത് പറഞ്ഞത്..
അങ്ങനെയൊരു സ്വരം ആദ്യമായാണ് അയാളിൽ നിന്ന് അവൾ കേൾക്കുന്നത് തന്നെ… എപ്പോഴും ഗർജ്ജിച്ച് കൊണ്ടിരിക്കുന്ന അയാളെ മാത്രമാണ് അവൾക്ക് അറിയാവുന്നത്…
അത് കൊണ്ട് തന്നെ അവളൊന്ന് ശങ്കിച്ചു..

“എന്താ മടിച്ച് നിൽക്കുന്നത് ഇരിക്കൂ.. ” അയാളവളോട് വീണ്ടും ആവശ്യപെട്ടു..
ചെറിയൊരു വിറയലൊടെയാണെങ്കിലും അവൾക്ക് അയാൾ പറഞ്ഞത് അനുസരിക്കുക യേ നിവൃത്തിയുണ്ടായിരുന്നുള്ളൂ…
“ലിൻസിക്ക് കുടിക്കാൻ എന്താ വേണ്ടത്? ജ്യൂസോ മറ്റോ പറഞ്ഞാലോ?… ” അയാൾ ചോദിച്ചത് കേട്ട് അവൾക്ക് അതിശയമായി…
ഏകദേശം നാൽപത് വയസ്സോളം പ്രായമുണ്ടാ യിരുന്നു അയാൾക്ക്.. ഭാര്യയുമായി ഡിവോഴ്സ് ആയതിന് ശേഷം ഒറ്റയ്ക്കൊരു വാടകവീട്ടിലാണ് അയാളുടെ താമസം എന്ന് സഹപ്രവർത്തകർ പറഞ്ഞ് അവൾക്ക് അറിയാമായിരുന്നു…
“എന്താടോ താൻ വിയർക്കുന്നത്… താൻ പേടിക്കണ്ട ഞാൻ തന്നെ പിടിച്ച് വിഴുങ്ങൊന്നുമില്ല…. ഒരു ജ്യൂസ് പറയട്ടെ”
“വേണ്ട..സർ… പറയാനുള്ളത് പറയൂ.. എനിക്ക് അവിടെ ജോലിയുണ്ട്.. ”

അവൾ പറഞ്ഞത് കേട്ട് അയാളുടെ മുഖത്തെ ഭാവം മാറി…
” അവിടെ ഇപ്പോ തിരക്കൊന്നുമില്ലല്ലൊ? എനിക്ക് പറയാനുള്ളത് കേട്ടിട്ട് പോയാൽ മതി…”
അത് കേട്ട് അവളൊന്ന് അമ്പരന്നു…

“എനിക്ക് തന്നെ ഇഷ്ടമാണ്.. കല്ല്യാണം കഴിക്കാനാഗ്രഹിക്കുന്നു.. ” ഉറച്ച സ്വരത്തിൽ അയാൾ പറഞ്ഞത് കേട്ട് അവൾ ഞെട്ടിപ്പോയി..

“വളരെയധികം ആലോചിച്ചാണ് തന്റെ ബാഗ്രൗണ്ടിനെ ക്കുറിച്ചൊക്കെ എനിക്കറിയാം.. ഞാൻ ഡിവോഴസിയാണെന്ന് അറായാലോ? ജീവന് തുല്ല്യം സ്നേഹിച്ച ഭാര്യ മറ്റൊരാളുമായി കിടക്ക പങ്കിടുന്നത് കണ്ടാൽ ഏത് ഭർത്താവിനാണ് സഹിക്കാനാവുക.. ഒറ്റ വെട്ടിന് തീർക്കാനാ തോന്നിയത്..പക്ഷെ അവൾ അന്ന് പറഞ്ഞ ന്യായീകരണം എന്നെ തളർത്തുന്നതായിരുന്നു.. ലൈംഗികമായി ശേഷിയില്ലാത്ത ഒരാളോടൊപ്പം ജീവിക്കാൻ അവൾക്കാകില്ലാത്രേ… അവൾ പറഞ്ഞതിൽ അല്പം കാര്യവുമുണ്ടായിരുന്നു.. എനിക്ക് മുന്ന് സംഭവിച്ച ഒരു ആക്സിഡന്റിൽ പറ്റിയതാണ്.. എല്ലാം അവളോട് തുറന്ന് പറയാമെന്ന് ഞാൻ പറഞ്ഞെങ്കിലും വീട്ടുകാരാണ് മകന്റെ കല്ല്യാണം നടന്നു കാണാനുള്ള ആഗ്രഹത്തിൽ അതിന് തടയിട്ടത്.. കുറെ കാലം അതവളെ അറിയിക്കാ തെ തന്നെ ഞാൻ കൊണ്ടുപോയി..കുറച്ച് ദിവസങ്ങൾക്കുള്ളിൽ അവൾക്ക് എല്ലാം മനസ്സിലായി..

അപ്പോഴും ഒരു വാക്ക് പഞ്ഞിരുന്നെങ്കിൽ ഞാനൊഴിഞ്ഞ് കൊടുക്കുമായിരുന്നു.. അത് ചെയ്യാതെ എന്റെ സ്വത്തിൽ കണ്ണ് വച്ച് എന്നോട് സ്നേഹം നടിച്ച് വഞ്ചിക്കുകയായിരുന്നു അവൾ.. കാമുകനോടൊപ്പം ജീവിക്കാനായി എന്റെ എല്ലാം അവൾ തട്ടിയെടുത്തു.. എന്നെ ഞെട്ടിച്ച കാര്യം അവൾക്ക് കല്ല്യാണത്തിന് മുന്നേ അവനുമായി ബന്ധമുണ്ടായിരുന്നു എന്നതാണ്.. ”
അയാൾ പറയുന്നത് അമ്പരപ്പോടെയാണ് അവൾ കേട്ടുകൊണ്ടിരുന്നത്..

“അതിൽ പിന്നെ അങ്ങനൊരു ജീവിതം വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല.. കുത്തഴിഞ്ഞ ജീവിതമായിരുന്നു പിന്നീട് എന്റേത്.. മദ്യവും കഞ്ചാവും എന്റെ സ്വഭാവത്തിൽ തന്നെ വലിയ മാറ്റമുണ്ടാക്കി… ജീവിതത്തോട് തന്നെ എനിക്ക് വെറുപ്പായിരുന്നു.. പല തെറ്റുകളും ഞാൻ ചെയ്തിട്ടുണ്ട്.. ഇവിടത്തെ പലപെണ്ണുങ്ങളോടും ഞാൻ മോശമായി പെരുമാറിയിട്ടുണ്ട്..അതൊക്കെ എന്റെ ഉള്ളിലെ സ്ത്രീകളോടുള്ള വെറുപ്പിന്റെ പ്രതിഫലനമായി രുന്നു.. അതിനേക്കാളേറെ എന്റെ കുറവിനെ മറയ്ക്കാനുള്ള ശ്രമവുമായിരുന്നു… പക്ഷെ ഇന്ന് വരെ ഞാനാരേയും ഉപദ്രവിച്ചിട്ടില്ല.. അറിഞ്ഞ് കൊണ്ട് തട്ടാറും മുട്ടാറുമുണ്ട്..

ലൈംഗികചുവ യുള്ള സംസാരങ്ങൾ നടത്താറുണ്ട്.. അങ്ങനെ യെങ്കിലും എനിക്ക് അതിനുള്ള ശേഷി കൂടുതലാണെന്ന് അവർ കരുതട്ടെ എന്ന് ഞാൻ വിചാരിച്ചു.. പക്ഷെ ഇപ്പോൾ എനിക്ക് തോന്നുന്നു ഞാൻ ചെയ്തത് തെറ്റാണെന്ന്.. എന്റെ വ്യക്തിത്ത്വം തന്നെ ഇല്ലാതായി… ഇനിയും എനിക്ക് ഇത് തുടരാനാവില്ല.. എല്ലാത്തിനും ഒരവസാനം വേണം.. എനിക്ക് കുട്ടികൾ എന്നു വച്ചാൽ ജീവനാണ്.. എന്നെക്കൊണ്ട് എന്തായാലും അതിന് സാധിക്കില്ല.. ഞാൻ കുറച്ചു ദിവസമായി തന്നെ നിരീക്ഷിക്കുന്നുണ്ട്.. തന്റെ വീടിനടുത്ത് തന്നെയാണ് ഞാൻ പുതിയതായി താമസം മാറ്റിയിരിക്കുന്നത്.. തന്റെ കുട്ടികളെ എനിക്കിഷ്ടപെട്ടു.. അതുകൊണ്ട് കൂടിയാണ് ഇങ്ങനൊരു കാര്യത്തെക്കുറിച്ച് ഞാനാലോചിച്ചത്… എനിക്കറിയാം ഇങ്ങനെ ഒരാണിനെ സ്വീകരിക്കാൻ ഒരു പെണ്ണും തയ്യാറാവില്ല എന്ന്.. പക്ഷെ ഒരു ചെറിയ പ്രതീക്ഷ എനിക്കുണ്ട്.. തെറ്റായിപ്പോയെങ്കിൽ ക്ഷമിക്കണം .. ആലോചിച്ച് ഒരു തീരുമാനമെടുത്താൽ മതി.. എനിക്ക് ഇപ്പോൾ ആരുമില്ല… തന്റേ മറുപടി അനുകൂലമല്ലെങ്കിൽ ഈ കമ്പനി വിടാനാണ് എന്റെ തീരുമാനം…”

അയാൾ പറഞ്ഞതിന് എന്ത് മറുപടി പറയണമെന്നറിയാതെ അവൾ കുഴങ്ങി..
ഒന്നും പറയാതെ അവൾ അവിടെ നിന്ന് എഴുന്നേറ്റ് പുറത്തു കടന്നു…
അത് വരെ അയാളെക്കുറിച്ച് അവളുടെ മനസ്സിൽ ഉണ്ടായിരുന്ന ചിത്രം മറ്റൊന്നായിരുന്നത് കൊണ്ട് ആ യാഥാര്‍ത്ഥ്യം അവൾക്ക് പെട്ടെന്ന് ഉൾക്കൊ ള്ളാനാവുന്നതല്ലായിരുന്നു..

അന്ന് വിട്ടിലെത്തിയിട്ടും അവളുടെ ചിന്ത അതു തന്നെയായിരുന്നു..
ഒന്നും മറച്ച് വയ്ക്കാതെ എല്ലാം തുറന്ന് പറഞ്ഞതിനാലാണ് അവൾക്ക് ഇത്രയും ചിന്തിക്കേണ്ടി തന്നെ വന്നത്.. ഒരു പുരുഷനും തന്റെ ബലഹീനത ഒരു സ്ത്രീയുടെ അടുത്ത് തുറന്ന് പറയില്ലല്ലോ..അതും കല്ല്യാണം കഴിക്കാനാഗ്രഹിക്കുന്ന സ്ത്രീയുടെ അടുത്ത്…

അയാളും ഒരു ജീവിതം ആഗ്രഹിക്കുന്നുണ്ടാ വില്ലേ? അയാളെ ജീവിതത്തിലേക്ക് മടക്കിക്കൊ ണ്ടുവരാനായാൽ വലിയൊരു കാര്യമല്ലേ?
എല്ലാം സുഖങ്ങളും നൽകിയ ഒരാളിൽ നിന്ന് തനിക്ക് വെറുപ്പ് മാത്രമാണ് ഉണ്ടായിട്ടുള്ളത്.. ഇനിയൊരിക്കലും ഒരാണുമായും ഒരു ബന്ധവുമു ണ്ടാവില്ലെന്ന് തീരുമാനിച്ചുറപ്പിച്ചാണ് ജീവിച്ച് പോന്നിരുന്നത്…
എന്തായാലും അയാൾക്ക് ഒരു മറുപടി കൊടുത്തേ പറ്റൂ..

പിറ്റെ ദിവസം ഷോപ്പിലെത്തിയതും അവൾ ആദ്യം തിരഞ്ഞത് അയാളെയാണ്..
കുറച്ച് നേരമായിട്ടും അയാളെ കാണാഞ്ഞ് അവൾ സഹപ്രവർത്തകരോട് അന്വേഷിച്ചു..
“അത് നീ അറിഞ്ഞില്ലേ? അയാൾക്ക് ഇന്നലെ എവിടെയോ വച്ച് ആക്സിടന്റായത്രേ.. സീരിയസ്സ് ആണെന്നാ പറയുന്നത്.. ”
അത് കേട്ടതും അവൾക്ക് ആധിയായി… അന്ന് ജോലി കഴിയുന്നത് വരെ ഇടയ്ക്കിടയ്ക്ക് അയാളെ പറ്റി അവൾ സീനിയർ മാനേജരോട് അന്വേഷിച്ചു കൊണ്ടിരുന്നു..

രാത്രി ജോലി കഴിഞ്ഞതും അവൾ ഒരു ഓട്ടോ പിടിച്ച് അയാളെ കാണാനായി ഹോസ്പിറ്റലിലേക്ക് തിരിച്ചു…
അയാൾ തന്റെ ആരാണ്? എന്തിനാണ് അയാളെ കാണാൻ പോകുന്നത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ അവളുടെ മനസ്സിൽ അലയടിച്ചുകൊ ണ്ടിരുന്നു…
ഐസിയൂവിന് മുന്നിൽ അയാളുടെ ഒരു സുഹൃത്ത് മാത്രമാണ് ഉണ്ടായിരുന്നത്..

ഇത് വരെ ബോധം വന്നിട്ടില്ലെന്നും ബോധം വന്നാലേ എന്തെങ്കിലും പറയാനൊക്കുമെ ന്നുമാണ് ആ സുഹൃത്തു പറഞ്ഞത്..
അയാൾക്ക് കൂട്ടിരിക്കാൻ ആ ഒരു സുഹൃത്തല്ലാതെ മറ്റാരുമില്ലെന്ന് അവൾക്ക് മനസ്സിലായി..
കുറച്ച് നേരം കൂടെ അവിടെ ചിലവഴിച്ച ശേഷം എന്തെങ്കിലുമുണ്ടെങ്കിൽ അറിയിക്കണം എന്ന് പറഞ്ഞ് അവളുടെ നമ്പർ സുഹൃത്തിന് നൽകി അവൾ തിരികെ നടന്നു..
അന്ന് രാത്രി അവൾക്ക് ഉറങ്ങാനായില്ല.. മനസ്സ് മുഴുവൻ അയാളുടെ മുഖം ആയിരുന്നു…

അടുത്ത ദിവസം വൈകീട്ടോടെയാണ് ആ സുഹൃത്തിന്റെ കോൾ വന്നത്.. അയാൾക്ക് ബോധം തെളിഞ്ഞുവെന്ന് പറഞ്ഞായിരുന്നു ആ കോൾ..
അത് കേട്ടതും അവൾക്ക് ആശ്വാസമായി… അയാളവളുടെ ആരുമല്ലെങ്കിലും ആരൊക്കെ യോ ഉണ്ടെന്ന ഒരു തോന്നലായിരുന്നു അവൾക്ക്..

ഭർത്താവിൽ നിന്ന് ഒരിക്കൽ പോലും അവൾക്ക് സ്നേഹമോ പരിചരണമോ ലഭിച്ചിട്ടില്ലായിരുന്നു.. അവൾക്കും ഉണ്ടായിരുന്നു തന്റെ ഭർത്താവിനെ പരിചരിക്കണമെന്നും ആ സ്നേഹം മുഴുവൻ അനുഭവിക്കണമെന്നും…
സ്നേഹമുള്ള ഒരു മനസ്സിനേക്കാൾ വലുതായി ഒന്നുമില്ലെന്ന് അവൾക്ക് പിന്നീടുള്ള ദിവസങ്ങ ളിൽ മനസ്സിലാവുകയായിരുന്നു..
അയാൾക്കും അത് പുതിയൊരു അനുഭവമായിരുന്നു..

ഒരിക്കൽ പോലും തനിക്ക് കിട്ടാത്ത ആത്മാർത്ഥമായ സ്നേഹവും പരിചരണവും അന്ന് മുതൽ അനുഭവിക്കുകയായിരുന്നു അയാൾ…
പരസ്പരം കുറവുകൾ മനസ്സിലാക്കി സ്നേഹിക്കാനാവുമെങ്കിൽ എത്ര വലിയ കുറവും ഒരു കുറവല്ലാതായിമാറും എന്നതാണ് സത്യം എന്ന് അയാൾക്ക് മനസ്സിലായി..

വർഷങ്ങൾക്ക് ശേഷം ഒരു ദിവസം അയാളവളോട് ചോദിച്ചു…
” ഷണ്ഡനാണെന്നറിഞ്ഞിട്ടും നിനക്ക് എങ്ങനെ ഇത്രയും നാളും എന്നെ ആത്മാർത്ഥമായി സ്നേഹിക്കാനായി? ആഗ്രഹങ്ങളൊക്കെ ത്യജിച്ച് പവിത്രമായി തന്നെ പ്രണയിക്കാനായത് എന്തു കൊണ്ടാണ്..? …”അയാൾ പറഞ്ഞത് കേട്ട് പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു…“ഞാനൊരു സ്ത്രീ ആയത് കൊണ്ട്….”

Share this on...