ഇസക്ക് കൂട്ടായി ഒരാൾ കൂടെ. ഇരട്ടി മധുരവുമായി ചാക്കോച്ചനും പ്രിയയും.

in Uncategorized 251 views

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം തന്നെയാണ് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ചാക്കോച്ഛൻ എന്നറിയപ്പെടുന്ന കുഞ്ചാക്കോ ബോബൻ. നമ്മുടെ ചോക്ലേറ്റ് ബോയ് ആണ് അല്ലെങ്കിൽ മലയാളത്തിലെ സ്വന്തമായ ചോക്ലേറ്റ് ബോയിയാണ് ചാക്കോച്ചൻ എന്ന് പറയുന്നതിൽ തെറ്റില്ല. അത്രയധികം ആരാധികമാരാണ് ഇന്ന് ഈ പ്രായത്തിലും ചാക്കോച്ചന് ഉള്ളത്. ബാലതാരമായിട്ടാണ് സിനിമയിലേക്ക് എത്തിയതെങ്കിലും, നായകനായെത്തുന്നത് ‘അനിയത്തിപ്രാവ്’ ലൂടെ തന്നെയായിരുന്നു. പിന്നീട് അങ്ങോട്ട് ഒരുപാട് സിനിമകൾ ചാക്കോച്ചനെ തേടിയെത്തി.

ഇപ്പോൾ നായക പ്രാധാന്യമുള്ള കഥാപാത്രമായാലും, വില്ലൻ ആയാലും, ഹാസ്യം ആയാലും ഏതു കഥാപാത്രവും തനിക്ക് ചെയ്യാൻ കഴിയുമെന്ന് ,തനിക്ക് വഴങ്ങുമെന്ന് ചാക്കോച്ചൻ ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ കുടുംബചിത്രങ്ങളൊക്കെ പങ്കുവെച്ച് എപ്പോഴും എത്താറുണ്ട്. ഭാര്യയായ പ്രിയയുടെയും മകനായ ഇസഹാക്കിൻ്റെയും ചിത്രങ്ങളൊക്കെ താരം തന്നെ സോഷ്യൽ മീഡിയയിലൂടെ എപ്പോഴും പങ്കുവയ്ക്കാറുണ്ടായിരുന്നു. കഴിഞ്ഞദിവസം ക്രിസ്മസ് ദിനത്തിൽ കുടുംബസമേതമുള്ള ഒരു ചിത്രവും ചാക്കോച്ചൻ പങ്കുവഹിച്ചിരുന്നു. പ്രിയയും ചാക്കോച്ചനും അതുപോലെ തന്നെ മകനായ കുഞ്ഞ് ഇസഹാക്കുമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരുന്നത്.

ഒരുപാട് പേർ ഈ കുടുംബത്തിനും ക്രിസ്മസ് ആഘോഷം അല്ലെങ്കിൽ ആശംസകൾ നേർന്നു എത്തിയിരുന്നു.കഴിഞ്ഞ ദിവസം പങ്കുവെച്ച ഈ ചിത്രത്തിന് താഴെ മറ്റൊരു സന്തോഷവാർത്ത കൂടി താരം പങ്കുവെച്ചിരുന്നു. തൻ്റെ പുതിയ സിനിമയായ ഭീമൻ്റെവഴിയുടെ വിജയത്തിലേക്കുള്ള കാര്യത്തെക്കുറിച്ച് അതിൻ്റെ സന്തോഷത്തെക്കുറിച്ചും താരം നന്ദി പറഞ്ഞ് എത്തിയിരുന്നു. ഒപ്പംതൻ്റെ പുതിയ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ച സന്തോഷവും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വൈറലാകുന്നത് മറ്റൊരു സെറ്റിൽ നിന്നുള്ള മറ്റൊരു വീഡിയോയാണ്.

കുറച്ചു പട്ടി കുട്ടികളുമായി കളിക്കുന്ന ചാക്കോച്ചൻ്റെ ഒരു വീഡിയോയാണ് ഇതിനോടകം വൈറലായി മാറിയിരിക്കുന്നത്. സെറ്റിന് അടുത്ത് വെച്ച് കുറച്ച് പട്ടിക്കുട്ടികളെ കണ്ടപ്പോൾ അതിനെ വാത്സല്യത്തോടു കൂടി സ്നേഹിക്കുന്ന ചാക്കോച്ചൻ്റെ വീഡിയോയാണ് വൈറലായി മാറി ഇരിക്കുന്നത്. ഒപ്പം തൻ്റെ മകൻ ഇസഹാക്കിന് നായിക്കുട്ടികളെ വളരെ ഇഷ്ടമാണ് എന്നും, അതുകൊണ്ട് ഇതിൽ നിന്നും ഒരു നായ്ക്കുട്ടിയെ താൻ ഇസഹാക്കിനു വേണ്ടി വീട്ടിൽ കൊണ്ടുപോകുമെന്നും താരം വെളിപ്പെടുത്തുന്നുണ്ട്.

ഏത് തരം പട്ടിയാണ്, നാടൻ പട്ടി ആണോ അല്ലെങ്കിൽ എന്തെങ്കിലും ഇനം പട്ടിയാണോ എന്നുള്ള കാര്യം ഒന്നും താരം വ്യക്തമാക്കിയിട്ടില്ല. പക്ഷേ തൻ്റെ മകൻ ഇസഹാക്കിനെ നായ്കുട്ടികളെ ഇഷ്ടമായതുകൊണ്ടുതന്നെ ഈ ക്യൂട്ട് നായ കുട്ടികളെ ഏതെങ്കിലും ഒന്നിനെ തൻ്റെ മകന് സമ്മാനിക്കും എന്നും താരം വ്യക്തമാക്കുന്നുണ്ട്. പുതിയ സിനിമയുടെ ലൊക്കേഷനിൽ നിന്നെടുത്ത ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Share this on...