ഇത്തയുടെ വീട്ടിൽ 11വയസ്സുകാരനെ ഇത്തയുടെ ഭർത്താവ് കുളത്തിലേക്ക് കൊണ്ട് പോയി പിന്നെ സംഭവിച്ചത്.!!

in Story 1,773 views

ദാമ്പത്യ ബന്ധത്തിലെ മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കാനോ ആസ്വദിപ്പിക്കാനോ കഴിയുന്നില്ല എന്ന തോന്നൽ അദ്ദേഹത്തിൻ്റെ കണ്ണുകളിലൂടെ ഒഴുകി എൻ്റെ നെഞ്ചിൽ വീണു. അദ്ദേഹം സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ വിലക്കി. ഇക്ക, ഒന്നും പറയണ്ട. ഇപ്പോൾ ഉറങ്ങിക്കോളൂ. നാളെ നമുക്ക് സംസാരിക്കാം. ഞാൻ പറഞ്ഞു. വസ്ത്രം പോലും ധരിക്കാൻ ശ്രമിക്കാതെ അദ്ദേഹത്തിനെ ഞാൻ കിടക്കയിലേക്ക് ചായ്ച്ചു കിടത്തി. ഒരു കൊച്ചുകുട്ടിയെപ്പോലെ അദ്ദേഹം എൻ്റെമാറിൽ അഭയംതേടി

. ഈ ഞാനും കൂടെയുള്ള ആളും ആരാണെന്ന് നിങ്ങൾ സംശയിക്കുന്നുണ്ടാവും. ഞാൻ ഹനീസ. കൂടെയുള്ളത് സാബിത്ത് എൻ്റെ ഭർത്താവ്. ഞങ്ങൾ വിവാഹിതരായിട്ട് ഒരാഴ്ച കഴിഞ്ഞു..പിറ്റേന്ന് വൈകുന്നേരം ഞങ്ങൾ ബീച്ചിലേക്ക് പോയി. ഞങ്ങളുടെ വീടിൻ്റെ അടുത്താണ് കാപ്പാട് ബീച്ച്. ഐസ്ക്രീം ഒക്കെ വാങ്ങി കഴിച്ച ശേഷം ഞങ്ങൾ ആൾ ബഹളം ഇല്ലാത്ത ഒരു ഭാഗത്തേക്ക് ഇരുന്നു. അല്പനേരത്തിനുശേഷം ഞാൻ സംസാരിച്ചുതുടങ്ങി.

ഇക്ക, നമ്മുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞു. നമ്മൾ തമ്മിൽ നല്ല സ്നേഹവും അടുപ്പവും എല്ലാമുണ്ട്. മെയ്ഡ് ഫോർ ഈച്ച് അദർ എന്നാണ് എല്ലാവരും പറയുന്നത്. ഇക്ക ആവട്ടെ നല്ല സൗന്ദര്യവും, ആരോഗ്യവുമൊക്കെ ഉള്ള ഒരാളാണ്. പക്ഷേ ഇത്ര ഒക്കെ പൊരുത്തങ്ങൾ ഉണ്ടായിട്ടും ഇക്കയ്ക്ക് ബെഡ്റൂമിൽ എന്താണ് സംഭവിക്കുന്നത്. ഞാൻ ചോദിച്ചു. അദ്ദേഹം അല്പനേരം ഒന്നും മിണ്ടാതെ കടലിലെ തിരകൾ നോക്കിയിരുന്നു. പിന്നീട് സംസാരിച്ചുതുടങ്ങി. ഇസാ അത്യാവശ്യം സാമ്പത്തികം ഉള്ള വീട്ടിലാണ് ഞാൻ ജനിച്ചത്.ബാപ്പയ്ക്ക് മരകച്ചവടമായിരുന്നു. നമ്മൾ മൂന്ന് മക്കളിൽ ഫാത്തിമയ്ക്ക് 18 വയസ്സ് കഴിഞ്ഞപ്പോൾ തന്നെ കെട്ടിച്ചു വിട്ടു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ബാപ്പയെ ഉമ്മ തിരിച്ചുവിളിച്ചു. എനിക്കന്ന് 11 വയസ്സ്. ബാപ്പ പോയതോടെ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിയത് ബാപ്പയുടെയും ഉമ്മയുടെയും സഹോദരങ്ങളായിരുന്നു. ആ സമയത്താണ് ഇളയ ഇത്ത ആരിഫയെ അയാൾ റഷീദ് വിവാഹം ചെയ്യുന്നത്.

എല്ലാവരുടെയും മുന്നിൽ നല്ലവനായ അയാൾക്ക് മറ്റൊരു മുഖം ഉണ്ടായിരുന്നു. അത് ഞാൻ തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നു. എന്തു മുഖം? ആകാംക്ഷയോടെ ഞാൻ ചോദിച്ചു. പറയാം! അദ്ദേഹം അല്പനേരം മൗനം പാലിച്ചു. ആ ഓർമ്മയിൽ ആവണം അദ്ദേഹത്തിൻ്റെ മുഖം വലിഞ്ഞു മുറുകി. അദ്ദേഹത്തിൻ്റെ തോളിൽ കൈ വച്ചു. അദ്ദേഹം വീണ്ടും സംസാരിച്ചുതുടങ്ങി. അന്നൊരു വേനലവധിക്കാലത്ത് ഞാൻ ഇത്തയുടെ വീട്ടിൽ ഒരാഴ്ച നിൽക്കാൻ പോയി. ഞാൻ അന്ന് വെളുത്ത് തുടുത്ത് പൊടിമീശ മുളക്കുന്ന പ്രായം. ഒരു ദിവസം സന്ധ്യയ്ക്ക് അവിടെ അടുത്തുള്ള കുളത്തിൽ ഞങ്ങൾ കുളിക്കാൻ പോയി. ഞാനും റഷീദിക്കയും. കുളിക്കുന്നതിനിടയിൽ എന്നെ അയാൾ മുട്ടി ഇരുമ്മുകയും, തൊട്ട് തലോടുകയുമൊക്കെ ചെയ്തപ്പോൾ വാത്സല്യമാണെന്നാണ് ഞാൻ വിചാരിച്ചത്.

പക്ഷേ അയാളെന്നെ ആ കുളക്കടവിൽ വെച്ച് അയാളുടെ ലൈംഗിക വൈകൃതങ്ങൾക്കിരയാക്കി. അതി ക്രൂരമായി ഞാൻ ചൂഷണം ചെയ്യപ്പെട്ടു. എല്ലാം കഴിഞ്ഞപ്പോൾ എൻ്റെ ദേഹത്ത് നിന്ന് അയാൾ എഴുന്നേറ്റു.ഇത് ആരോടെങ്കിലും പറഞ്ഞാൽ നിന്നെയും കൊല്ലും, നിൻ്റെ ഇത്തയെയും കൊല്ലുമെന്ന് അയാൾ എന്നോട് പറഞ്ഞു. വീട്ടിൽ എത്തിയപ്പോൾ എൻ്റെ മുണ്ടിൻ്റെ പിന്നിൽ ചോരയുടെ ചുവപ്പ് ഞാൻ കണ്ടു. താഴെ വീണ് കമ്പ് കൊണ്ടതാണെന്ന് ഇന്ത്യ ടെ അടുത്ത് കള്ളം പറഞ്ഞു. ഇത്തയുടെ അടുത്തു നിന്നും ഉമ്മയെ കാണാമെന്നു പറഞ്ഞു ഞാൻ അവിടുന്ന് ഇറങ്ങി.അതിൽ പിന്നെ അയാളുടെ അടുത്ത് മറ്റുള്ളവർ ഇല്ലാത്തപ്പോൾ ഞാൻ പോയിട്ടില്ല. ഭയം കാരണം ഈ സംഗതി ആരോടും പറഞ്ഞിട്ടുമില്ല.

ഇത് ആദ്യമായാണ് ഒരാളോട് ഈ രഹസ്യം പറയുന്നത്. വളരുന്നതിനുസരിച്ച് അയാളോടുള്ള ഭയവും അറപ്പും വെറുപ്പും പകയുമായി എന്നിൽ വളർന്നു. അയാളെ ഉപദ്രവിക്കാൻ പക്ഷെ മനസ് അനുവദിച്ചില്ല. കാരണം ഇത്തയെ ഓർത്തപ്പോൾ മനസ് വിലക്കി.ഒരു സാധാരണ പുരുഷന്മാരെ പോലെ എല്ലാ ആഗ്രഹമുള്ള ഒരാളാണ് ഞാൻ. ഒരു സ്ത്രീയെ തൃപ്തിപ്പെടുത്താനും, അവളിൽ സംതൃപ്തി അടയാനുമുള്ള ശാരീരികശേഷിയും എനിക്കുമുണ്ട്. പക്ഷെ എൻ്റെ മനസ്സിൽ നിന്നോടൊപ്പം കിടക്കുമ്പോൾ എന്നിലേക്ക് പടർന്നു കയറുമ്പോഴൊക്കെ അയാളുടെ മുഖവും അന്നത്തെ ക്രൂരമായ അനുഭവമാണ് ഓർമ്മവരിക.പിന്നെ എന്നിലെ അഗ്നിയും ആവേശവും ശ്വാസംമുട്ടൽ ആയി മാറും.

എനിക്ക് ഇതിൽ നിന്നും മോചനം വേണം. പക്ഷേ ഒരു മന:ശാസ്ത്രഞ്ജനെ കാണാൻ നാണം കൊണ്ട് മനസ്സ് അനുവദിക്കുന്നില്ല. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിൻ്റെ മുഖം എൻ്റെ നേരെ തിരിച്ചു. ആ നിറഞ്ഞ കണ്ണുകൾ ഷാളു കൊണ്ട് തുടച്ചു. സാരമില്ല ഇക്ക. നമുക്ക് വഴി ഉണ്ടാക്കാം. അടുത്തദിവസം തന്നെ ബന്ധത്തിലുള്ള ഒരു മന:ശാസ്ത്രജ്ഞനെ ഞങ്ങൾ കണ്ടു. ഏതാനും ദിവസത്തെ കൗൺസിലിംഗും, ഹിപ്നോട്ടിസവുമൊക്കെ നടത്തിയപ്പോൾ അദ്ദേഹം നോർമലായി. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. ഞങ്ങൾ ആദ്യത്തെ കുട്ടിയെ വരവേൽക്കാൻ കാത്തിരിക്കുന്നു.

Share this on...