ആദ്യ രാത്രി ചെക്കൻ ഭാര്യയെ റൂമിൽ വെച്ച് ചെയ്തത് കണ്ടോ | പൊട്ടിക്കരഞ്ഞു പെൺകുട്ടിയും വീട്ടുകാരും

in Story 6,271 views

#കാസിം #ഹാജിയുടെ #മകൾ #സജ്‌നാ #ആ #നാട്ടിലെ #ഏറ്റവും #നല്ല #മൊഞ്ചത്തിയായ #പെണ്ണ്…
ഡിഗ്രിയും കഴിഞ്ഞു ഇപ്പോൾ വീട്ടിലാണ്…ഒരുപാട് വിവാഹാലോചനങ്ങൾ വരുന്നു..സ്ത്രീധനം ചോദിക്കാതെ തന്നെ..

പക്ഷേ കാസിം ഹാജിക്ക് ഒരു നിർബന്ധമേയുള്ളൂ തന്റെ പ്രിയപ്പെട്ട മകളെ ഒരു നല്ല ദീനിയായ ചെരുപ്പുക്കാരന് മാത്രമേ കെട്ടിച്ചു കൊടുക്കകയുള്ളൂ…
എല്ലാ ദിവസവും സുബഹി നിസ്കരിക്കാൻ സജ്നയെ വിളിച്ചുണർത്തുന്നത് കാസിം ഹാജിയാണ്..വിവാഹ ശേഷവും സജ്നയെ സുബ്ഹിക്ക് നിസ്കരിക്കാൻ ഉണർത്തുന്ന ഒരു നല്ല ഈമാനുള്ള ചെറുപ്പക്കാരനും അത്യാവശ്യം നല്ല വിദ്യാഭ്യാസവും ജോലിയുമുള്ള ചെറുപ്പക്കാരൻ…ഇതാണ് കാസിം ഹാജിയുടെ സ്വപ്നം..

ഒരു ദിവസം നല്ല ഒരു സുന്ദരനായ കാണാൻ നല്ല ഹാൻഡ്‌സം ഉള്ള ചെറുപ്പക്കാരൻ ഒരു ദിവസം കാസിം ഹാജിയുടെ അടുത്തു വന്നു സജ്നയുടെ കാര്യം ചോദിച്ചു..എനിക്ക് രണ്ടു മാസം അവധിയുണ്ട്..ഞാൻ ഈ അവധിയിൽ വിവാഹം കഴിക്കാനാണ് ഉദ്ദേശം..സജ്നയെ വീട്ടുകാർക്കും ഇഷ്ട്ടമായി..ഇനി നിങ്ങൾ സമ്മതിച്ചാൽ മാത്രം മതി..ഇന്ഷാ അല്ലാഹ് ആലോചിക്കാം എന്ന് പറഞ്ഞു കാസിം ഹാജി നമ്പർ വാങ്ങി പോയി..

രാത്രി കിടക്കാ നേരം കാസിം ഹാജി തന്റെ ഭാര്യയോട് ഈ കാര്യം പറഞ്ഞു ഫോട്ടോ കാണിച്ചപ്പോൾ ഭാര്യക്കും ഇഷ്ട്ടപ്പെട്ടു..പക്ഷേ കാസിം ഹാജിക്കു അവന്‍റെ ദീനി കാര്യത്തിൽ സംശയമുണ്ടായിരുന്നു..ഞാൻ ഏതായാലും അവന്‍റെ ദീനി കാര്യങ്ങൾ അവന്‍റെ നാട്ടിൽ അന്വേഷിക്കട്ടെ…!!

അങ്ങിനെ കാസിം ഹാജി അവന്‍റെ ദീനി കാര്യം അവന്‍റെ കൂട്ടുകാരുമായി അന്വേഷിച്ചപ്പോൾ അറിഞ്ഞത് നിസ്കാരം ജമാഅത്തിന് വരാറില്ല…സുബുഹിക്ക് എഴുന്നേൽക്കാറില്ല..ഉടനെ കാസിം ഹാജി വീട്ടിലേക്കു മടങ്ങി…ഭാര്യയോട് പറഞ്ഞു ഈ വിവാഹം വേണ്ട…ഇത് കേട്ട ഭാര്യ അല്ലാഹ് എന്ത് പറ്റി..ഞാൻ ഇത് ഏകദേശം ഉറപ്പാവുമെന്ന് കരുതി സജ്‌ന മോൾക്ക് ഫോട്ടോ കാണിച്ചു..അവൾക്കും നല്ല ഇഷ്ട്ടമായിരുന്നു..

അവൻ നിസ്കാരമില്ല..മൊഞ്ചും ജോലിയുമല്ല ദീനാണ് പ്രദാന്യം…നിങ്ങൾ ഇങ്ങനെ പറഞ്ഞു ഇത് എത്രമത്തെ വിവാഹമാണ് മുടക്കുന്നത്…അവൾക്കു പ്രായമായി വരുകയാണ്..നിങ്ങൾ പറയുന്നത് പോലുള്ള നല്ല ഈമാനുള്ള ചെറുപ്പക്കാർ ഈ കാലത്ത് കിട്ടാൻ പാടാണ്‌..ഇന്ഷാ അല്ലാഹ് കിട്ടും പടച്ചവൻ എന്‍റെ പ്രാർത്ഥന കേൾകാതിരിക്കില്ല..

അങ്ങിനെ പിറ്റേ ദിവസം രാവിലെ കാസിം ഹാജി സുബഹി നിസ്കരിക്കാൻ പള്ളിയിൽ പോയപ്പോൾ അവിടെ ഒരു ചെറുപ്പക്കാരൻ ഖുർആൻ ഓതി കൊണ്ടിരിക്കുന്നു…നിസ്കാരം കഴിഞ്ഞു കാസിം ഹാജി അദ്ദേഹത്തെ കുറിച്ച് തിരക്കിയപ്പോൾ അറിഞ്ഞു അയാൾ ഇസ്മായിൽ ഹാജിയുടെ മകനാണ്..ഗൾഫിൽ നിന്നും അവധിക്കു വന്നതാണ്…വിവാഹം കഴിച്ചു മടങ്ങാനാണ് പ്ലാൻ…അൽഹംദുലില്ലാഹ്..ഞാൻ എന്‍റെ മോൾക്ക് തിരഞ്ഞയാൾ എന്‍റെ കണ്ണ് മുന്നിൽ പടച്ചവൻ എത്തിച്ചു എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് കാസിം ഹാജി വീട്ടിലേക്കു പുറപ്പെട്ടു..

സഫിയാ കിട്ടി…എന്താ നിങ്ങൾ പറഞ്ഞു വരുന്നത്..അതെ സഫിയാ സജ്‌ന മോൾക്കുള്ള ചെക്കനെ കിട്ടി.. ശരീഫ് എന്നാണു പേര്..എല്ലാം അന്വേഷിച്ചു..തഹജ്ജുദ് മുടക്കാത്ത നല്ല ഈമാനുള്ള ചെറുപ്പക്കാരൻ..ഗൾഫിൽ ഇലക്ട്രോണിക് എങ്ങിനീരാണ്…ഇതാണ് പയ്യൻ..അല്ലാഹ് ഇവൻ നല്ല കറുത്തിട്ടാണല്ലോ..മോൾക്ക് തീരെ ചേരില്ല..

ഇവിടെ നിറത്തിനല്ല സ്ഥാനം..ദീനിനാണ്..അത് കൊണ്ട് നിറത്തിന്റെ കാര്യം നീ പറയരുത്..
സജ്‌ന മോൾക്ക് പിക് കാണിച്ചു കൊടുത്തപ്പോൾ സജ്‌നയുടെ മുഖം വാടി..
ഉടൻ തന്നെ സജ്‌ന ഒരു നമ്പറിലേക്ക് ഫോൺ വിളിച്ചു…എന്താ സജ്‌നാ…അത്..അത് വാപ്പ എന്‍റെ നികാഹ് ഉറപ്പിച്ച മട്ടാണ്‌…നിങ്ങളെ എനിക്ക് നഷ്ട്ടമാകുന്നതിനു മുൻപ് നിങ്ങൾ എന്തെങ്കിലും ചെയ്യണം…സജ്‌നാ നീ ടെൻഷൻ അടിക്കല്ലേ…ഞാൻ ഒരു വഴി കണ്ടു വെച്ചിട്ടുണ്ട്..നീ എനിക്കുള്ളതാണ്

കാസിം ഹാജി പിറ്റേ ദിവസം ഇസ്മായിൽ ഹാജിയുടെ വീട്ടിൽ പോയി ഇസ്മായിൽ ഹാജിയെ കണ്ടു തന്റെ മകളുടെ നികാഹിന്റെ കാര്യം പറഞ്ഞു..
നിങ്ങളുടെ മകൻ ഷെരീഫിന് കല്യാണാലോചനകൾ നടക്കുന്നു എന്നറിയാൻ കഴിഞ്ഞു..ഞാൻ എന്‍റെ മകൾ സജ്നാക്കും വരനെ തേടുകയാണ്…

നിങ്ങളുടെ മകൻ സമ്മദമാണെങ്കിൽ നമുക്കിത് ആലോചിക്കാം…
മാഷാ അല്ലാഹ്..തീർച്ചയായും കാസിം ഹാജിയെ പോലുള്ള ദീനി കുടുംബത്തിൽ നിന്നും ഒരാലോചന വന്നാൽ അത് നമ്മുടെ ഭാഗ്യമാണ്…

ഈ കാര്യം ഇസ്മായിൽ ഹാജി മകനോട് പറഞ്ഞപ്പോൾ മകൻ പറഞ്ഞു ഉറപ്പിക്കുന്നതിനു മുൻപ് എനിക്ക് കാസിം ഹാജിയോട് കുറച്ചു സംസാരിക്കണം എന്ന് പറഞ്ഞു അദ്ദേഹത്തെ കാണാൻ പോയി..
അസ്സലാമു അലൈകും…എനിക്ക് നിങ്ങളെ മകളെ ആലോചിക്കുന്നതിൽ സന്തോഷമേയുള്ളൂ..പക്ഷേ നിങ്ങളുടെ മകൾക്കു എന്നെ ഇഷ്ട്ടപ്പെടണമെന്നില്ല..

കാരണം മാഷാ അല്ലാഹ് പലരും പറയുന്നത് കേട്ടിട്ടുണ്ട്…സജ്‌ന നല്ല മൊഞ്ചുള്ള പെണ്ണാണെന്ന്..ഒരുപാട് ആലോചനകൾ അവൾക്കു വരുന്നുണ്ടെന്ന കാര്യം ഉമ്മ പറഞ്ഞു…ഞാൻ അവൾക്കു ചേരാൻ സാധ്യതയില്ല..അവളെത്ര മൊഞ്ചോ നിറമോ എനിക്കില്ല ഞാൻ നിങ്ങളുടെ മകൾക്കു അർഹതപെട്ടവനല്ല..

എന്താ ഷരീഫെ നീ പറയുന്നത്..നിന്നെ പോലുള്ള ഈമാനുള്ള ചെറുപ്പക്കാർക്ക് മുന്നിൽ നിറമോ മൊഞ്ചോ ഒന്നുമല്ല…ദീനാണ് യഥാർത്ഥ മൊഞ്ച്..അവളുടെ ഇഷ്ടത്തെ കുറിച്ച് നിങ്ങൾ ആലോചിച്ചു പിന്മാറേണ്ട…നിങ്ങളുടെ സമ്മദം അത് മാത്രമാണ് എനിക്ക് അറിയേണ്ടത്…
അങ്ങിനെ കാസിം ഹാജി ആ ആലോചന ഉറപ്പിച്ച കാര്യം ഭാര്യയോടും മകളോടും പറഞ്ഞു…പിറ്റേ ദിവസം കാസിം ഹാജിയെ കാണാൻ ഒരു ചെറുപ്പക്കാരൻ വന്നു പറഞ്ഞു

“എന്‍റെ പേര് ഫൈസൽ എനിക്ക് നിങ്ങളുടെ മകളെ ഇഷ്ട്ടമാണ്..അവൾക്കും എന്നോട് ഇഷ്ട്ടമാണ്..അവൾ എന്‍റെ കോളേജിൽ ജൂനിയർ ആയിരുന്നു..അപ്പോളാണ് ഞങ്ങൾ പരിചയപ്പെട്ടത്..പക്ഷേ അവളുമായി വേറെ ഹറാമായ ബന്ധങ്ങളൊന്നുമില്ല…വാപ്പയുടെ സമ്മദം ഇല്ലാതെ ഞാൻ വിവാഹത്തിന് സമ്മതിക്കില്ല എന്നാണ് അവൾ പറയുന്നത്..പക്ഷേ അവളുടെ മനസ്സിൽ എന്നോടുള്ള ഇഷ്ട്ടം ബാക്കിയുണ്ട്..നിങ്ങൾ ഇതിനു സമ്മതിക്കണം..

മോനെ ഫൈസലെ നിന്നെ പോലുള്ള ഒരുപാട് ചെറുപ്പക്കാർ എന്നോട് ഇതേ കാര്യം ചോദിച്ചു വന്നിരുന്നു…യവ്വന സമയത്ത് ഇതുപോലുള്ള പ്രണയങ്ങളൊക്കെ സ്വാഭാവികം..പക്ഷേ പടച്ചവൻ വിധിച്ചതേ ലഭിക്കുകയുള്ളൂ..എന്‍റെ മകളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ബാധ്യത ഒരു വാപ്പ എന്ന നിലക്ക് എനിക്കുണ്ട്…അവൾക്കു ഞാൻ ആഗ്രഹിച്ച ഒരു ആലോചന ശെരിയായിട്ടുണ്ട്..അതുറപ്പിക്കുകയാണ്..

ഇനി പണ്ടത്തെ പ്രണയ കഥകളൊക്കെ പറഞ്ഞു ഇങ്ങോട്ടു ദയവു ചെയ്ത് വരരുത്..
കാസിം ഹാജിയുടെ ഈ വാക്കുകൾ മുഖത്തടിച്ചത് പോലെയാണ് ഫൈസലിന് ഫീലായത്…ഉടൻ തന്നെ സ്ഥലം വിട്ട ഫൈസൽ സജ്നയുടെ മൊബൈലിലേക്ക് വിളിച്ചു പറഞ്ഞു…സജ്‌ന ഒരു രക്ഷയുമില്ല..വാപ്പ വിവാഹം ഉറപ്പിച്ചിരിക്കുയാണ്..നീ തത്കാലം സമ്മതിച്ചു കൊടുക്ക്..വിവാഹം കഴിഞ്ഞതിനു ശേഷം നീ അയാളോട് കാര്യം തുറന്നു പറഞ്ഞാൽ മതി..അയാൾ ഒഴിവാക്കും..പിന്നെ നമുക്ക് വഴി തെളിയും…ഞാനും വിവാഹ ശേഷം അയാളോട് പറയാം…സജ്‌നാ മനസ്സില്ലാ മനസ്സോടെ സമ്മദം മൂളി…

വീട്ടിലെത്തിയ കാസിം ഹാജി മകളോട് പറഞ്ഞു..ഞാൻ നിന്‍റെ പഴയ സുഹൃത്ത് ഫൈസലിനെ കണ്ടിരുന്നു..നീ അതൊക്കെ മറക്കണം..പഠിക്കുന്ന സമയത്ത് അതൊക്കെ സ്വാഭാവികമാണ്..സൗന്ദര്യമുള്ള പെണ്ണുങ്ങളെ വളക്കാൻ ഒരുപാട് യുവാക്കളുണ്ടാകും…സൗന്ദര്യമുള്ള പെണ്മക്കളുടെ വാപ്പമാരുടെ ഹൃദയം എന്നും ഒരു പിടച്ചിലുണ്ടാകും..അത് പോലുള്ള ഞരമ്പ് രോഗികളുടെ വലയിൽ കുടുങ്ങി ഒളിച്ചോടുമോ എന്നുള്ള ഭയം..

പക്ഷേ എന്‍റെ മോൾ അത്തരം കാര്യങ്ങൾക്കു പോയില്ല എന്നുള്ളതിൽ എനിക്ക് സന്തോഷമുണ്ട്…മോൾക്ക് ഞാൻ ആലോചിച്ച ബന്ധം അൽഹംദുലില്ലാഹ് നല്ല ദീനുള്ള ചെറുപ്പക്കാരനാണ്..നീ ബേജാറാവണ്ട..വിവാഹത്തിന് മുൻപുള്ള പ്രണയങ്ങളിൽ ബർക്കത്തില്ല..അത് രോഗമാണ്..യഥാർത്ഥ പ്രണയം തുടങ്ങുന്നത് വിവാഹ ശേഷമാണു…

രാത്രി കിടക്കാനേരം കാസിം ഹാജിയുടെ ഭാര്യ സഫിയ പറഞ്ഞു ഷെരീഫിനെ ആർക്കും അത്ര പിടിച്ചിട്ടില്ല…നമ്മുടെ മോൾക്ക് ചേർന്ന ചെക്കനല്ല എന്നാണ് പലരും പറയുന്നത്..നിങ്ങൾ ദീൻ എന്ന് പറഞ്ഞു വെറും നിസ്കാരമുണ്ട് എന്ന് പറഞ്ഞു ഒരാളുടെ ദീൻ അളക്കാൻ പറ്റുമോ..
വെറും ദീനല്ല..സുബഹി ജമാഅത്തിന് മുൻപ് പള്ളിയിൽ വരണമെങ്കിൽ അത് യഥാർത്ഥ ദീനാണ്..തഹജ്ജുദ് നിസ്കരിക്കുന്നത് യഥാർത്ഥ ദീനാണ്…പടച്ചവനെ ഭയമുള്ളവർക്കു മാത്രമേ ഭാര്യമാരോട് നന്നായി പെരുമാറാൻ പറ്റുകയുള്ളൂ…

മൊഞ്ച് മാത്രം കണ്ടു കെട്ടാൻ വരുന്നവരൊക്കെ മകൾക്കു നല്ല ജീവിതം കൊടുക്കില്ല എന്നല്ല ഞാൻ പറഞ്ഞു വരുന്നത്.നമുക്ക് ആണായും പെണ്ണായും ഒറ്റ മകളേയുള്ളൂ…ഞാൻ ആഗ്രഹിച്ചൊരു ദീൻ അവളിലില്ല..സുബഹി നിസ്കരിക്കാൻ അവളായി എഴുന്നേൽക്കാറില്ല…ഞാൻ വിളിച്ചുണർത്തണം..ഇനി ദീനില്ലാത്ത ഒരു ഫ്രീക്കൻ ചെക്കനാണ് അവൾക്കു ഭർത്താവായി ലഭിച്ചാൽ അവൾ പിന്നെയും ദീനി കാര്യത്തിൽ പുറകിലോട്ടു പോകും..അവൾക്കു ജനിക്കുന്ന മക്കളും ഫ്രീക്കന്മാരായി വളരും..
മൊഞ്ച് മാത്രം ലക്ഷ്യമാക്കി കെട്ടാൻ വരുന്നവർ അധികവും ഫ്രീക്കന്മാരാണ്…നമുക്ക് നാളെ മരിച്ചു ഖബറിൽ കിടന്നാൽ ആദ്യം ഉപകാരം ലഭിക്കുന്നത് സ്വാലിഹായ മക്കളുടെ പ്രാർത്ഥനയാണ്…നമ്മുടെ മകൾ ഇനി സ്വാലിഹായി വരണമെങ്കിൽ അവളുടെ ഭർത്താവ് സ്വാലിഹാവണം..കാരണം ചാരിയാൽ ചാറിയത് മണക്കും എന്ന് കേട്ടിട്ടില്ലേ…ശെരിയാണ് ഇക്കാ…ഞാൻ അത്രക്കും ചിന്തിച്ചിട്ടില്ല…നിങ്ങളുടെ തീരുമാനം ശെരിയാണ്..മകൾക്കും അത് മനസ്സിലാക്കാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ…

അങ്ങിനെ സജ്നയുടെ വിവാഹ ദിവസം ആദ്യ രാത്രിയിൽ സജ്നയുടെ അടുത്തു വന്ന ശരീഫ് വാടിയ മുഖവുമായി ഇരിക്കുന്ന സജ്നയോട് ചോദിച്ചു..എന്താ സജ്‌നാ മുഖത്ത് ഒരു വിഷമം..എന്നെ ഇഷ്ട്ടമായില്ലേ..വിവാഹത്തിന് മുൻപ് മൊബൈൽ ഫോണിൽ സംസാരിക്കാനോ ചാറ്റ് ചെയ്യാനോ പറ്റാത്തതിൽ വിഷമമുണ്ടോ..അത് ഹറാമായത് കൊണ്ടല്ലേ ഞാൻ വേണ്ടാന്നു പറഞ്ഞത്..
അതല്ല ഇക്കാ.പഠിക്കുന്ന സമയത്ത് ഫൈസൽ എന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു..അവനു എന്നെ കെട്ടാൻ വളരെ ആഗ്രഹിച്ചിരുന്നു..പക്ഷേ വാപ്പ സമ്മതിച്ചില്ല..

ഓഹ് അതാണോ കാര്യം…സാരമില്ല എനിക്ക് അപ്പളേ തോന്നിയിരുന്നു…മകളുടെ ഇഷ്ട്ടപ്രകാരമായിരിക്കില്ല ഈ വിവാഹമെന്നുള്ളത്…നിന്‍റെ വാപ്പാക്ക് എന്നെ ഉറപ്പിക്കുന്നതിനു മുൻപ് നിന്നോട് അനുവാദം ചോദിക്കണമായിരുന്നു..അതാണ് ദീനി നിയമം..കാരണം ഈ വിവാഹ ജീവിതം നിനക്കുള്ളതാണ്..അല്ലാതെ നിന്‍റെ വാപ്പാക്കല്ല..

സാരമില്ല..വാപ്പയോട് ഞാൻ സംസാരിക്കാം..ഇനിയും സമയമുണ്ടല്ലോ..മനപ്പൊരുത്തമില്ലാത്തവന്റെ കൂടെ ജീവിക്കുന്നത് ജീവിതത്തെ ബാധിക്കുന്ന കാര്യമാണ്…നീ ഇവിടെ കിടന്നോ..ഞാൻ നിലത്തു കിടക്കാം…വേണ്ട ഇക്കാ..ഞാൻ നിലത്തു കിടക്കാം..നിങ്ങൾ ഇവിടെ കിടന്നോളൂ…ഹേ അത് ശെരിയാവില്ല…നീ ഇവിടെ അതിഥിയായി വന്ന പെണ്ണാണ്..നിന്‍റെ വാപ്പ എന്നെ വിശ്വസിച്ചു ഏല്പിച്ച നിധിയാണ്…അതിനെ കാത്തു സൂക്ഷിക്കേണ്ടത് എന്‍റെ കടമയാണ്..ഇപ്പോൾ ഞാൻ നിന്‍റെ ഭർത്താവാണ്..

അങ്ങിനെ ശരീഫ് സങ്കടങ്ങൾ ഉള്ളിലൊതുക്കി നിലത്തു കിടന്നുറങ്ങി..പിറ്റേ ദിവസം രാവിലെ 4 മണിക്ക് എണീറ്റ് തഹജ്ജുദ് നിസ്കരിച്ചു പടച്ചവനോട് കരഞ്ഞു കൊണ്ട് പ്രാർത്ഥിച്ചു.
“അല്ലാഹുവേ ഇത് നിന്‍റെ പരീക്ഷണമായിരിക്കാം..ഇതിൽ നീ ഖൈർ നൽകേണമേ..ആ പാവം കാസിം ഹാജിക്ക് മകളുടെ ഈ തീരുമാനത്തെ സ്വീകരിക്കാനുള്ള മന കരുത്ത് നൽകേണമേ…”
അങ്ങിനെ പള്ളിയിലേക്ക് സുബഹി നിസ്കരിക്കാൻ പോകാൻ നേരം കിടന്നുറങ്ങുന്ന സജ്നയെ അല്ല ഇങ്ങനെ കിടന്നുറങ്ങിയാൽ മതിയോ..സുബഹി നിസ്കരിക്കണ്ടേ എന്ന് പറഞ്ഞു തട്ടിയുണർത്തി വിളിച്ചു..ഞാൻ ഇപ്പൊ പള്ളിയിൽ പോയി വരാം കേട്ടോ…നീ എണീറ്റു നിസ്കരിച്ചോ…
പെട്ടന്ന് എണീറ്റ സജ്‌നാ..അല്ലാഹ് ഞാൻ ഉറങ്ങിപ്പോയോ..പാവം ഇക്കാ..ആദ്യ രാത്രിയിൽ തന്നെ ഞാൻ ആ മനസ്സിനെ നോവിപ്പിച്ചല്ലോ..എന്നിട്ടും എന്നോടോ വാപ്പയോടൊ ചൂടാകാതെ എത്ര നല്ല രീതിയിൽ പെരുമാറിയത്…

വാപ്പയുടെ തീരുമാനം എത്ര ശെരിയാണ്..എന്ത് നല്ല സ്വഭാവമാണ് ഇക്കയുടേത്..ഈ ഇക്കയുടെ മനസ്സ് നോവിപ്പിക്കാൻ പാടില്ലായിരുന്നു…നിസ്കാരം കഴിഞ്ഞു വന്ന ഷെരീഫിന് ചായയും പലഹാരം കൊടുത്ത് സ്വീകരിച്ച സജ്നയുടെ സന്തോഷമുള്ള മുഖം ശ്രദ്ധിച്ച ശരീഫ്…അല്ല സജ്‌നാ ഇന്ന് കുറച്ചു സന്തോഷത്തിലാണല്ലോ..എന്‍റെ വീട് ഇഷ്ടപ്പെട്ടോ..നല്ല ഉറക്കമായിരുന്നല്ലോ..
ഇത് കേട്ട സജ്‌ന പൊട്ടിക്കരഞ്ഞു ഷെരീഫിനെ കെട്ടിപ്പിടിച്ചു ഇക്കാ എന്നോട് ക്ഷമിക്കണം…പുതിയ ഒരാളെ ഒരു ചാറ്റിംഗോ സംസാരമോ ഇല്ലാതെ പരിചയപ്പെടേണ്ടി വന്നപ്പോൾ മനസ്സിലാകാതെ പോയത് കൊണ്ട് ഞാൻ എന്‍റെ പഴയ കാര്യം പറഞ്ഞു ഇക്കയെ ഒരുപാട് വിഷമിപ്പിച്ചു..ഇപ്പോൾ എന്‍റെ ലോകമാണ് ഇക്കാ നിങ്ങൾ..ഐ ലവ് യു..

ഇത് കേട്ട ഷെരീഫിന്റെ ഹൃദയത്തിലുള്ള അഗ്നി ഇറങ്ങി പോയി മനസ്സിന് കുളിർമഴ ലഭിച്ചു..
ശരീഫ് ഹൃദയത്തിൽ മന്ത്രിച്ചു..പടച്ചവന്റെ വാക്കുകൾ എത്ര സത്യമാണ് ക്ഷമിക്കുന്നവരുടെ കൂടെയാണ് അല്ലാഹ്..ക്ഷമിക്കുന്നവർക്കു വിജയമുണ്ട്..ഞാൻ ഇന്നലെ ഇവളോട് കോപിക്കാൻ പോയിരുന്നുവെങ്കിൽ എനിക്കും ഇവൾക്കും ജീവിതം നഷ്ടമാവുമായിരുന്നില്ലേ..തഹജ്ജുദിന്റെ പ്രാത്ഥനയുടെ ഫലം കൊണ്ടായൊരിക്കാം ഇവളുടെ മനസ്സിൽ മാറ്റം വന്നത്..അൽഹംദുലില്ലാഹ്..
പിറ്റേ ദിവസം സജ്നയുടെ മൊബൈലിലേക്ക് ഫൈസലിൽന്റെ കാൾ വന്നു..എന്തായി നീ കാര്യങ്ങൾ അയാളോട് പറഞ്ഞോ…പറഞ്ഞു…എന്‍റെ ഇക്കാ ഒരു പാവമാണ്..അദ്ദേഹത്തെ ചതിച്ചു ഇനി ഞാൻ എങ്ങോട്ടുമില്ല..നിങ്ങൾ ഇനി എനിക്ക് വിളിക്കരുത്…

ഇത് കേട്ട ഫൈസൽ അപ്പൊ ആ ലൈനും പാളിപ്പോയി…അവന്‍റെ സുഹൃത്തുക്കൾ അവനോട് പറഞ്ഞു..സാരമില്ലടാ..പോണത് പോട്ടെ നിന്‍റെ മറ്റേ വേറെ ഒരു ലൈനില്ലേ…ഫർസാന അവളെയെങ്കിലും വലയിലാക്കി പെട്ടന്ന് കെട്ടാൻ നോക്ക്…”

ഇന്ന് സജ്‌ന ഏറ്റവും നല്ല സന്തോഷവതിയായ ഭാര്യയാണ്…അതേപോലെ ശരീഫ് നല്ല സന്തോഷവാനായ ഭർത്താവും…സജ്നയുടെ മുഖത്ത് സന്തോഷം ശ്രദ്ധിച്ച കാസിം ഹാജി ഭാര്യയോട് പറഞ്ഞു..നീ കണ്ടോ ഒരു ദീനുള്ള ഭർത്താവിന്റെ ഗുണം…വെറും 2 ദിവസം കൊണ്ട് എന്‍റെ മകൾക്കു സന്തോഷം കൊടുക്കാൻ സാധിക്കണമെങ്കിൽ അതിന്റെ പേരാണ് ദീൻ…
ഈ ലോകത്തെ ഏറ്റവും നല്ല ഉത്തമ പുരുഷൻ അത് ഭാര്യമാരോട് നന്നായി പെരുമറന്നുവരാണെന്ന് മുത്തു നബി.

അതെ പോലെ ഈ ലോകത്ത് ഒരു പുരുഷൻ ലഭിക്കാവുന്ന ഏറ്റവും വിലമതിപ്പുള്ള നിധി അത് സ്വാലിഹത്തായ പെണ്ണാണ്..
അല്ലാഹ് നമ്മുടെ മക്കളേ സ്വാലിഹീങ്ങളാകട്ടെ..ഭാര്യമാരെ സ്വാലിഹത്താകട്ടെ.ഭർത്താക്കന്മാരെ സ്വാലിഹീങ്ങളാകട്ടെ…ആമീൻ

Share this on...