പെറ്റുമ്മ മാനസിക രോഗിയായത് കാരണം കല്യാണം നടക്കുന്നില്ലെന്ന് പറഞ്ഞു പതിനെട്ടുകാരി ഉമ്മയോട് ചെയ്തത്

in Story 703 views

ഞാൻ ഉദരത്തിൽ വളരാൻ തുടങ്ങിയെന്നറിഞ്ഞപ്പോഴേക്കും,അമ്മ തല ചുറ്റിവീണു.
മുഖം മുറിഞ്ഞിട്ടും എന്താണ് അമ്മ അഹ്ലാദിച്ചത്.പിന്നീട് ഞാൻ മാസങ്ങളോളം ഉദരത്തിൽവെച്ച് അമ്മയെ കൈകളാൽ എത്രയോ അടിച്ചു,കാലുകളാൽ എത്രയോ ചവിട്ടി തല കൊണ്ട് ഇടിച്ചുഎന്നിട്ടുമെന്തേ ഞാൻ ജനിച്ചു വീണപ്പോൾ,തലയിൽ തഴുകി നെറ്റിയിൽ ചുമ്പിച്ചു
പാദങ്ങൾ തഴുകി കാലിനടിയിൽ ചുമ്പിച്ചു കൈകൾ തലോടി കൈവെള്ളയിൽ ചുമ്പിച്ചു

ഞാൻ ജനിക്കുമ്പോൾ അമ്മയ്ക്ക് മരണവേദന നൽകിയാണ് പുറത്ത് വന്നത്.
എന്നിട്ടുമെന്തെ ഞാൻ മാത്രംകരഞ്ഞ് അമ്മ പുഞ്ചിരിച്ചത് ഞാൻ കാരണം ഉറക്കം നഷ്ടപ്പെട്ടിട്ടുംമെന്തേ,,?എത്രയോ രാത്രികളിൽ ഞാൻ ഉറങ്ങാതിരിക്കുമ്പോൾ എനിക്ക് കൂട്ടായും,ഉറങ്ങുമ്പോൾ എനിക്ക് കാവലായും നിന്നത്.

ലോകത്തെ കഠിനമായ വേദന ഞാൻ നൽകിയിട്ടും ഞാനൊന്നു വീണു കാൽ മുട്ടു ചെറുതായൊന്നു മുറിഞ്ഞപ്പോഴേക്കും, എങ്ങനെയാണ് എന്നിലേറെ വേദന. നിങ്ങൾക്ക്‌ അനുഭവപ്പെടുന്നത്

എങ്ങനെയാണ് ഞാൻ ഭക്ഷണം കഴിക്കാതിരുന്നാൽ നിങ്ങൾക്ക് വിശപ്പില്ലാതിരിക്കുന്നത്.
എങ്ങനെയാണ് ഞാൻ ഉറങ്ങാതിരുന്നാൽ നിങ്ങൾക്ക് ഉറക്കം വരാതിരിക്കുന്നത്❣?
എങ്ങനെയാണ് ഞാൻ യാത്ര പോയാൽ,നിങ്ങളുടെ മനസ്സും കൂടെ വണ്ടികയറുന്നത്
എങ്ങനെയാണ് എൻ്റെ മുഖം വാടിയാൽ നിങ്ങളുടെ ഹൃദയം മുറിയുന്നത്.പറയൂ അമ്മേ എങ്ങനെയാണിതെന്ന്,

ആ സ്നേഹവും,ക്ഷമയും എവിടെ നിന്ന് കിട്ടിയതെന്ന്.അമ്മയുടെ കാലിനടിയിൽ അല്ലാതെയെവിടെയാ പിന്നെ സ്വർഗ്ഗമുണ്ടാവുക?അമ്മയുടെ മടിയിൽ അല്ലാതെ പിന്നെയെവിടെയാ സുരക്ഷിതത്വ മുണ്ടാവുക.ഇല്ല എവിടെയും ഇതെല്ലാം അമ്മയിൽ അല്ലാതെ……

അമ്മയുടെ കളങ്കമില്ലാത്ത സേനേഹത്തിനിടയിൽ കടലോളം ക്ഷമിക്കുന്ന അച്ഛനെ മറക്കല്ലേ
കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക

Share this on...