ഗൾഫിലുള്ളഭർത്താവിനോട് ഒന്നുംപറയാതെ വിഷമിച്ച ഭാര്യ.വീട്ടിലേക്ക് സർപ്രൈസ് ആയി വന്നഭർത്താവ് കണ്ട കാഴ്ച….

in Story 292 views

നിലം തുടക്കുകയായിരുന്ന അവളെ അച്ഛൻ വഴക്കു പറയുന്നത് കണ്ടു കൊണ്ടാണ് രണ്ടു വർഷങ്ങൾക്കു ശേഷമുള്ള തൻ്റെ തിരിച്ചുവരവ്… കൈ സാരിത്തലപ്പിൽ തുടച്ചു തൻ്റെയടുത്ത് ഓടി വരുമ്പോഴും ആ ‘ കണ്ണിൽ കണ്ണുനീർ നിറഞ്ഞു നിന്നിരുന്നു..
അവളേയും ചേർത്തു പിടിച്ചു കൊണ്ട് മുറിയിലേക്ക് നടക്കുമ്പോഴും നിനക്ക് സുഖമല്ലേ എന്ന് ചോദിക്കുവാൻ വാക്കുകൾ മടി കാണിച്ചു നിന്നു..

ഇവളുടെ ഈ കോലവും കണ്ണുനീരും നേരിട്ടു കണ്ടിട്ടും തൻ്റെ ചോദ്യം ചിലപ്പോൾ അവൾക്കൊരു പരിഹാസമായി തോന്നിപ്പോയെങ്കിൽ…

തന്റെ കണ്ണുകൾ അവളുടെ നെഞ്ചിലെ വേദനകളിലേയ്ക്ക് ആഴ്ന്നിറങ്ങിയപ്പോഴും അവളിൽ ഒരു പുഞ്ചിരി മാത്രമേ മുഖത്ത് വിരിഞ്ഞുള്ളൂ… താൻ മനസ്സിൽ പറഞ്ഞത് തൻ്റെ മുഖത്ത് നിന്ന് അവൾ വായിച്ചിരിക്കാം..
വീണ്ടും തൻ്റെ കൈകൾ അവളുട മുടിയിഴകളിൽ തലോടിയപ്പോൾ അവൾ കണ്ണുകൾ തുടച്ചു കൊണ്ടു എന്നോട് ചോദിച്ചു. …
എട്ടൻ്റെ ഈ സ്നേഹം മാത്രം മതി, എനിക്ക് ഈ ഭൂമിയിൽ ജീവിക്കാൻ മറ്റൊന്നും എനിക്ക് വേണ്ടാ ..
അവളെ രണ്ടു കയ്യാലും ചേർത്ത് .തൻ്റെ നെഞ്ചിലേക്ക് അടുപ്പിച്ചപ്പോൾ അവളുടെ കണ്ണിൽ നിന്നും ഉതിർന്ന കണ്ണുനീരിന് വല്ലാത്തൊരു ചൂടായിരുന്നു.’

എവിടെയോ ചുട്ടുനീറുന്നു ..
“അച്ഛനങ്ങിനെ പറഞ്ഞപ്പോൾ എൻ്റെ മോൾക്ക് വിഷമായോ.. ”
ഇല്ല ഏട്ടാ..
എൻ്റെ കൂടെ എൻ്റെയേട്ടൻ ഇല്ലേ..

അച്ചനും അമ്മയും ഉണ്ടായിരുന്നിട്ടും ഈ വീട്ടിൽ അവൾ ഒറ്റക്കാണെന്ന്
അവളുടെ വാക്കുകളിൽ നിന് സാജൻ മനസ്സിലാക്കിയിരുന്നു .. ദിവസവും ഫോൺ ചെയ്യുമ്പോൾ പോലും അവളിവുടത്തെ ഒരു കാര്യവും തന്നോട് പറയാറില്ല. തന്നിൽ നിന്ന് എല്ലാം അവൾ മറച്ചു വെച്ചതാണെന്ന് അവളുടെ കണ്ണുനീരിൽ അവന് വ്യക്തമായിരുന്നു …

അല്ലെങ്കിലും അവൾ എന്നാണ് സ്വന്തം വേദനകൾ തന്നോട് പറഞ്ഞിട്ടുള്ളത് ..
ആ പാവത്തിന് ഉടുക്കാൻ നല്ല’ ഒരു സാരി പോലും. ഇല്ല… നരച്ചു നിറം മങ്ങിയ ജാക്കറ്റിൻ്റെ കളറേതാണെന്നും പോലും തനിക്ക് കണ്ടു പിടിക്കാൻ കഴിയുന്നില്ല…
എന്തുകൊണ്ടാണ് തനിക്ക് അവരോട് ഒരു ചെറിയ ചോദ്യം പോലും ചോദിക്കാൻ കഴിയാത്തത്? ഇവൾ എൻ്റെ ഭാര്യയാണ്….
അപ്പോൾ അമ്മയ്ക്കും അച്ഛനും എന്നെപ്പോലെയല്ലേ ഇവളും..

പെറ്റമ്മയേയും അച്ചനേയും കൂടപ്പിറപ്പുകളേയും അകറ്റി നിറുത്താതിരുന്നത് അവരോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണെന്ന് എന്തുകൊണ്ടവർ മനസ്സിലാക്കുന്നില്ല..
തൻ്റെ സ്നേഹം അവർ മുതലെടുക്കുകയാണ്… അതിനു ഈ പാവത്തിൻ്റെ കണ്ണീരിൽ കുളിച്ചു കൊണ്ടാകുമ്പോൾ നെഞ്ചുനീറുകയാണ് ..

ഞാനയക്കുന്ന പണം മുഴുവനും. അമ്മയും അച്ഛനും പെങ്ങളും കൂടി എന്താണ് അപ്പോൾ ചെയ്യുന്നത് ..
വീടിനുള്ള കടമെല്ലാം വീടേണ്ട സമയമായല്ലോ.. ഈശ്വരാ.. ഇവളെ ഈ നരകത്തിൽ ഇട്ടു കൊണ്ടാണല്ലോ… ഞാനവിടെ കഷ്ടപ്പെട്ടിരുന്നുത്…. :
അവളുടെ മുടിയിൽ തഴുകുന്നതിനിടയിൽ സാജൻ അവളുടെ പിൻകഴുത്തിലെ കറുത്ത പാടുകണ്ട് ചോദിച്ചു..
“എന്തു പറ്റിയതാ ശ്യാമേ നിൻ്റെ കഴുത്തിലേ ഈ പാട് …

മറുപടി പറയാതെ മൗനമായി കിടന്ന അവളോട് സാജൻ. ചോദ്യമാവർത്തിച്ചപ്പോൾ വിങ്ങിക്കൊണ്ടവൾ പറഞ്ഞു.
അത്. മുക്കു മാലയിട്ടതിൻ്റേയാ..’
അപ്പോൾ നിൻ്റെ താലിമാല
അത് മീനുവിൻ്റെ വീടിൻ്റെ മെയിൻ വാർക്കയ്ക്ക് പണയം വച്ചു…

ആര് ..
അമ്മ’
എന്നോട് ചോദിക്കാതെയോ..
നീ വന്നേ ഇപ്പോൾ തന്നെ അമ്മയോട് ചോദിക്കണം…
ഞാൻ കഷ്ടപ്പെടുന്നത് എൻ്റ ഭാര്യക്കും കൂടിയാണ്… മനസ്സിൽ രോക്ഷം തലയെടുപ്പോടെ പുറത്തു വന്നെങ്കിലും അവളതിലും തന്നെ പിന്തിരിപ്പിച്ചു …
അതു വേണ്ട ഏട്ടാ..

ഏട്ടൻ പോയി കഴിഞ്ഞാൽ പിന്നെ അതിൻ്റെ പേരിലാകും എന്നോടുള്ള വഴക്ക് ..
അമ്മ തനിച്ചല്ല കൂട്ടിന് നാത്തൂനും ഉണ്ടാകും..
നീയിങ്ങിനെ എല്ലാത്തിനും പാവമായി നിന്നതുകൊണ്ടാ. എല്ലാവരും നിൻ്റെ തലയിൽ കയറുന്നത്…
സാജൻ ശ്യാമയെ കുറ്റപ്പെടുത്തുവാൻ തുടങ്ങി ..
മീനുവിന് ഇതിൽ കൂട്ടുപിടിക്കേണ്ട കാര്യമില്ലല്ലോ ..

അപ്പോൾ അവൾ അവരുടെ വീട്ടിലല്ലേ?..?
ഏട്ടൻ വരുന്നുണ്ട്, എന്നറിഞ്ഞ് ഇന്നലേ യാണ് ഇവിടെ നിന്നു പോയത്..
അവൾ അവളുടെ വീട്ടിലേക്ക് പോകാറേ ഇല്ല…
ഇതാണ് അവളുടെ വീട് എന്നു എപ്പോഴും എന്നോട് പറയും…

കൊള്ളാല്ലോ അമ്മയും മകളും… അവൻ ചിന്തിച്ചതിനേക്കാളും അപ്പുറത്താണ് തൻ്റെ കുടുംബചിത്രമെന്നത് ഓർത്തപ്പോൾ അവന് സ്വയം വെറുപ്പ് തോന്നി തുടങ്ങി ..
ഒന്നും മിണ്ടാതെ കണ്ണുകളെ ഇറുക്കിയടച്ച് എനിക്കുവേണ്ടി വേദനകളെ മറച്ചുകൊണ്ട് തൻ്റെ നെഞ്ചിൽ കിടക്കുന്ന അവളെ വീണ്ടും വേദനിപ്പിക്കാൻ തന്റെ മനസാക്ഷി അനുവദിച്ചില്ല…

അവളോട്. മാത്രമായി പറയാൻ കൊതിച്ചിരുന്ന കാര്യങ്ങളെല്ലാം മറന്നു പോയിരിക്കുന്നു ..
തൻ്റെയുള്ളിലുണ്ടായിരുന്നു സന്തോഷങ്ങൾക്കു കുറുകെ ദുഃഖത്തിൻ്റെ നിഴലുകൾ വലയം വച്ചിരിക്കുന്നു ..
പാവം ഇവളെന്താ ഇങ്ങിനെയായി പോയേ.. എന്നെ ഓർത്തിട്ടാകും ഒന്നും മിണ്ടാതിരിക്കുന്നത് .. ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ നീണ്ട നിര ഇതിനോടകം തൻ്റെ മനസ്സിൽ ഉടലെടുത്തിരുന്നു
. കുറച്ചു സമയം കഴിഞ്ഞിട്ടും തന്നിൽ നിന്ന് സംസാരം ഒന്നും കേൾക്കാത്തതുകൊണ്ടാകാം അവൾ എന്റെ മുടിച്ചിരുളുകളിലൂടെ അവളുടെ ഏല്ലരിച്ച വിരൽത്തുമ്പിനാൽ ചിത്രം വരച്ചു കൊണ്ടിരുന്നുത്.

ഏട്ടന് വിഷമായോ..?
വിഷമമല്ല.’ ദേഷ്യമാണ് വരുന്നെതിനിക്ക് ..
ഏട്ടൻ വാ. ഞാൻ ചായ എടുക്കാം
ഒന്നും സംഭവിക്കാത്തതുപോലെ അടുക്കളയിലേയ്ക്ക് നടന്നു നീങ്ങുന്ന അവളെ നോക്കി ഉള്ളു കൊണ്ട് കരയുവാനേ അവനു കഴിഞ്ഞുള്ളൂ.
പുറത്ത് പോയി തിരിച്ചു വന്ന അമ്മയുടെ ശബ്ദമാണ് അവനെ ചിന്തകളിൽ നിന്നുണർത്തിയത് ..

ആരാ ടീ അകത്ത്…
ഞാനില്ലാത്ത നേരം നോക്കി നീ വല്ലവനേയും പിടിച്ചു കയറ്റിയോ..
തൻ്റെ മുഖം കണ്ടതും ..
ചാണകത്തിൽ ചവിട്ടിയതുപോലുള്ള അമ്മയുടെ മുഖം ഇത്ര പെട്ടന്ന് മാറുമെന്ന് അവൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..
അമ്മേടെ മോൻ എത്തിയോ.. രാത്രിയിലേ വരുള്ളൂ എന്ന് പറഞ്ഞപ്പോൾ ഞാൻ നമ്മടെ ശശിയുടെ കാറ് ഏൽപ്പിക്കാൻ പോയതാ..
അങ്ങേരെവിടെപ്പോയി..

ആര് എന്നുള്ള ‘എൻ്റെ ചോദ്യത്തിനുള്ള മറുപടിയിൽ പരിഹാസം മാത്രമായിരുന്നു അമ്മയുടെ വായിൽ നിന്ന് വീണത്..
നിൻ്റെ അച്ഛൻ
ഒന്നിനു കൊള്ളാത്ത അങ്ങേര് ഇതെവിടെ പോയി കിടക്കാ..
ഞാൻ കണ്ടു അമ്മേ.. ‘ ഞാൻ വരുമ്പോൾ അച്ഛൻ ഇവിടെ ഉണ്ടായിരുന്നു ..
എന്നിട്ടാണോ അങ്ങേര് തെണ്ടാൻ പോയത് ഇങ്ങു വരട്ടെ നല്ലതു ഞാൻ കൊടുക്കുന്നുണ്ട്..

മീനുവിൻ്റെ പുര പണിനടക്കാ.. വെറുതെയിരിക്കണ സമയം അവിടെ പോയി ഒന്നു നോക്കാൻ പറഞ്ഞാൽ അതിനൊന്നും നിൻ്റെ അച്ഛന് സമയം ഇല്ല …
24 മണിക്കൂറും വറീതിൻ്റെ ചായപീടികയിൽ പോയി വാചകം അടിക്കാൻ സമയം ഉണ്ട്..
അതുപോട്ടേ. മോൻ ഇങ്ങു വന്നേ അമ്മ ചോദിക്കട്ടേ..
മോന് എത്ര നാള് ലീവ് ഉണ്ട്..

പത്തു ദിവസം…. ജോലി മാറ്റമായി അമ്മേ..
. അപ്പോൾ നാട്ടിൽ ഒന്നു വന്നു എല്ലാവരേയും കണ്ടിട്ടു പോകാമെന്ന് കരുതി വന്നതാ..
ഹാവൂ അപ്പോൾ പത്ത് ദിവസം കഴിഞ്ഞ് പോകുല്ലേ..
“ഉം.:

നീ അയക്കണ പൈസയില്ലെങ്കിൽ ഈ കുടുംബം എങ്ങിനെയാ കഴിയാ..
അമ്മയുടെ നീണ്ട നെടുവീർപ്പുകണ്ടപ്പോൾ സാജന് തിരിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു ..
അപ്പോൾ ഈ പറമ്പിലെ പിരിവ് നാട്ടുകാർക്കുള്ളതാണോ എന്ന്.’…
ഇപ്പോഴുള്ള തൻ്റെ എടുത്തു ചാട്ടം ഒന്നിനും ഒരു പരിഹാരമാകില്ല..

എല്ലാം വളരെ ചിന്തിച്ചു വേണം ചെയ്യാൻ ..
മോനേന്താ ആലോചിക്കണേ.
ഒന്നുമില്ലമ്മേ ..
എടീ ശ്യാമേ.. മോന് ചായകൊടുത്തില്ലേ..
ദാ വരുന്നു അമ്മേ..

അവളുടെ വാക്കുകളിൽ ഒട്ടും തന്നെ ഒരു പരിഭവം നിഴലിക്കാത്തത് സാജനെ ആശ്ചര്യപ്പെടുത്തി…
ചായ കുടിയെല്ലാം കഴിഞ്ഞ് മീനുവിനെ ഒന്നു കാണാം എന്നു കരുതി പുറത്തേയ്ക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അമ്മയുടെ അടുത്ത ചോദ്യം.
ഇവളെങ്ങോട്ടാ അണിഞ്ഞൊരുങ്ങി ..

അവൻ അവൻ്റെ പെങ്ങളെ കാണാൻ പോണേന്….
നീ കണ്ടിട്ടില്ലേ അവളെ…
അവൻ വരുമ്പോഴേയ്ക്കും വല്ലതും വായിൽ വെക്കാൻ കൊള്ളണത് ഉണ്ടാക്കാൻ നോക്കാണ്ട് ഒരുങ്ങി ഇറങ്ങിക്കോളും….
ഉടുത്ത സാരി അഴിച്ച് അഴയിലേക്കിട്ട് പകരം ആ പഴയ സാരീയെടുത്തുടുക്കുമ്പോൾ കണ്ണു നിറഞ്ഞത് കാണാതിരിക്കാൻ മനപൂർവ്വം അവൾ തനിക്ക് മുഖം നൽകാതേ അടുക്കളയിലേയ്ക്ക് നടക്കുകയായിരുന്നു….

പാവം ഒന്നു പൊട്ടി കരയാൻ കൂടി കഴിയാതെ ഉള്ളിലൊതുക്കി നിൽക്കുന്നത് കാണുമ്പോൾ അവളേയും കൂട്ടി എങ്ങോട്ടെങ്കിലും പോയാലോ എന്ന ചിന്ത മാത്രമായിരുന്നു അവൻ്റെ മനസ്സിൽ….
കൊണ്ടുവന്ന സാധനങ്ങളിൽ നിന്ന് അമ്മ മീനുവിനുള്ളത് മാറ്റി വയ്ക്കുമ്പോൾ ‘അറിയാതെ മനസ്സിൽ അളിയനെ തെറി പറയുകയായിരുന്നു ..
അങ്ങേര് ഗൾഫീന്നു വരുമ്പോൾ പുളിങ്കുരുവാണോ കൊണ്ടുവരുന്നത് ..

അമ്മയുടെ കൂട്ടിവെക്കൽ കണ്ടാൽ തോന്നും അവിടെ പട്ടിണിയാണെന്ന് ..തീർന്നു .. എല്ലാം ഇതോടെ തീർന്നു.
വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞ് രാത്രി വൈകും വരെ അവൻ അവളുടെ കാലടികൾക്ക് വേണ്ടി കാതോർത്തിരുന്നു….
കുളി കഴിഞ്ഞ് പഴയ സാരി തന്നെ ഉടുക്കാൻ തുടങ്ങിയ അവളുടെ കയ്യിലേയ്ക്ക് ഒന്നു രണ്ടു സാരികൾ വച്ചുനീട്ടിയപ്പോൾ
നല്ല സാരിയാഏട്ടാ വീട്ടിലുടുത്ത് ചീത്തയാക്കേണ്ട എന്ന മറുപടി കാതിൽ കിടന്നു മുഴങ്ങികൊണ്ടിരുന്നു….
നിർബന്ധിച്ചു അതിൽ നിന്ന് ഒന്നുടിപ്പിച്ചപ്പോൾ തൻ്റെ പെണ്ണിന് ആദ്യരാത്രി കണ്ടതിലേക്കാളും ഭംഗിയുള്ളതു പോലെ തോന്നിയവന്

ഇരുട്ടിന്റെ മറവിൽ തൻ്റെ നെഞ്ചിൽ തലവെച്ചു കിടക്കുന്ന അവളുടെ മൗനത്തിനെ ഇല്ലാതാക്കിക്കൊണ്ട് താൻ കാതിൽ മെല്ലേ . ചോദിച്ചു. …
നിന്നെ ഇവിടെ തനിച്ചാക്കി പോയതിൽ ഈ ഏട്ടനോട് നിനക്ക് ദേഷ്യം തോന്നുന്നില്ലേ. ശ്യാമേ..
അതിനിനിക്ക് ഈ ജന്മം കഴിയില്ല ഏട്ടാ..
തൻ്റെ നെഞ്ചിൽ മുഖം ഒന്നുകൂടെ ചേർത്തുവെച്ചു കൊണ്ടവൾ വേദനിപ്പിക്കാതെ ഒന്നു കടിച്ചു…

എനിക്കൻ്റ ഏട്ടൻ മതി.. അതിനല്ലേ ദൈവം എൻ്റെ അമ്മയേയും അച്ഛനേയും തിരിച്ചുവിളിച്ചപ്പോൾ ഏട്ടനെ എനിക്കു വേണ്ടി ഭൂമിയിലേയ്ക്ക് അയച്ചത് ..
അതു കേട്ടതും അവൻ അവളെ ഇരു കയ്യു കൊണ്ടു ചേർത്തു വരിഞ്ഞു ..
ഇനി ഞാനൊരു സന്തോഷ വാർത്ത പറയട്ടേ. .. രാവിലെത്തന്നെ പറയണമെന്ന് കരുതിയതാ… സന്തോഷമുള്ള കാര്യം പറയുമ്പോൾ അതു എതിരേൽക്കാൻ നിൻ്റെ മനസ്സു കൂടി സന്തോഷമായിരിക്കേണ്ടേ..

ഞാൻ തിരിച്ചു പോകുമ്പോൾ എൻ്റെ കൂടെ നീയും കാണും..
പുതിയ കമ്പിനിയിൽ എനിക്ക് ഫാമിലി അലവൻസ് ഉണ്ട്.. ഇനിയുള്ള കാലമെങ്കിലും നിൻ്റെ കണ്ണുനീർ ഈ ഭൂമിയിൽ വീഴ്ത്താതെ നോക്കണം..
അതു കേട്ടതും അവൾ എഴുന്നേറ്റ് കട്ടിലിൽ കുത്തിയിരുന്നു .. ജനലഴിയിലൂടെ കടന്നു വന്ന ചെറിയ ‘ വെട്ടത്തിൽ അവളുടെ മുഖം അവൻ കണ്ടു..

നീ കരയുകയാണോ..?
ശ്യാമേ.. നിക്കെന്താ ഒരു . സന്തോഷമില്ലാത്തത് ..
ഒരു പാട് സന്തോഷമായി ഏട്ടാ. സന്തോഷം കൊണ്ടാ കണ്ണു നിറഞ്ഞത്…
എന്നിരുന്നാലും ഞാൻ വരുന്നില്ല. ഏട്ടാ..
നിനക്കെന്താ വട്ടുണ്ടോ.ശ്യാമേ..
ഇത്രയും നാൾ അനുഭവിച്ചതൊന്നും പോരാന്നുണ്ടോ..

ഏട്ടന് പറഞ്ഞാൽ മനസ്സിലാകില്ല.
അല്പസമയത്തെ നിശബ്ദതയ്ക്കു ശേഷം അവൾ തുടർന്നു…
അമ്മയും അച്ഛനും ഇല്ലാത്തവർക്കേ അതിൻ്റെ വേദനയറിയു…
എനിക്കിന്ന് ഒരു അമ്മയുണ്ട് ,അച്ഛനുണ്ട് ജീവനേപോലെ സ്നേഹിക്കുന്ന ഭർത്താവുണ്ട്.. എത്ര വഴക്കു പറഞ്ഞാലും അമ്മ അമ്മ തന്നെയാ..
ഏട്ടൻ്റെ അമ്മയെന്നാൽ തൻ്റെയും അമ്മയെല്ലേ അവരെ തനിച്ചാക്കി ഞാനെങ്ങിനെയാ വരാ..

അവരുടെ കാലം കഴിയുന്നവരെയെങ്കിലും ആ ‘ സ്നേഹം ഞാനൊന്നു അനുഭവിച്ചോട്ടെ ഏട്ടാ..
ഇതിൽ കൂടുതൽ ഒരു അനാഥ പെണ്ണിന് എന്താണ് ആഗ്രഹിക്കാൻ ഉള്ളത്..
എനിക്കറിയാമായിരുന്നു .. ജീവിതത്തിൽ മറ്റൊരു സ്ത്രീക്കും ഇവൾക്ക് പകരമാകാൻ കഴിയില്ല. എന്ന സത്യം .
ഇവളേപ്പോലെ ഇവൾ മാത്രമേ .. ഉണ്ടാവുകയുള്ളൂ.
ശാമ്യേ അടുത്ത ജന്മത്തിലും നീയൻ്റെ പെണ്ണായി ത്തന്നെ ജനിക്കണം….

അതു പിന്നെ പറയണോ ഏട്ടാ..
അടുത്ത ജന്മം മാത്രമല്ല..
ഇനിയുള്ള ജന്മം മുഴുവനും ഞാൻ ഏട്ടൻ്റെ പെണ്ണു തന്നെയാ..
പിന്നെ ഒരു കാര്യം വിട്ടു പോയി ശ്യാമേ..
എന്താ ഏട്ടാ..

അച്ഛൻ ,അമ്മ , ഭർത്താവ് അപ്പോൾ കുട്ടി വേണ്ടേ…
അത് എനിക്ക് ദൈവം തരും ..
ദൈവമല്ല ഞാനാണ് …ഇങ്ങോട്ട് കിടക്കു പെണ്ണേ. കട്ടിലിൽ കുത്തിയിരുന്ന ശ്യാമയെ തൻ്റെ നെഞ്ചിലേയ്ക്ക് വലിച്ചിടുമ്പോൾ അതോടൊപ്പം കൈയ്യെത്തിച്ച് ജനാലയുടെ കർട്ടൻ നീക്കിയിടാനും അവൻ മറന്നില്ല….

Share this on...