ഹൃദയം ബാഗിൽ ചുമന്നു കൊണ്ടു നടക്കുന്ന ഒരു യുവതി. സംഭവം കണ്ട് കണ്ണുതള്ളി ആളുകൾ.

in Uncategorized 347 views

ദീപശിഖ കയ്യിലേന്തിയ മനുഷ്യരെ പറ്റി നാം കേട്ടിട്ടുണ്ട്. യു.ദ്ധ.ങ്ങ.ളി.ൽ വാളും പരിചയും കുന്തവുമൊക്കെ കൈകളിൽ മുറുകെ പിടിച്ചു പോരാടുന്ന മനുഷ്യരുമുണ്ട്. പേന പടവാളാക്കി എഴുത്തുകാരും കൈകളെ ആണ് ആശ്രയിക്കുന്നത്. എന്നാൽ സ്വന്തം ഹൃദയം പെട്ടിയിലാക്കി കയ്യിലേന്തി നടക്കുന്ന ഒരു യുവതി ഉണ്ട്. പേര് സൽവ ഹുസൈൻ. 41 വയസ്സാണ് സൽവയുടെ പ്രായം. ഭർത്താവും രണ്ട് കുട്ടികളുമുണ്ട് ഇവർക്ക്. രണ്ടാമത്തെ കുട്ടി ജനിച്ച് ആറു മാസം കഴിഞ്ഞപ്പോഴാണ് സൽവയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്. തുടക്കം മുതൽ തന്നെ എന്തോ ഗുരുതരമായ പ്രശ്നം തൻ്റെ ശരീരത്തിൽ ഉണ്ടെന്ന് സൽവയ്ക്ക് മനസ്സിലായി. വിശപ്പില്ലായ്മയും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ക്ഷീണവും ജീവിതത്തെ വലിയ അളവിൽ ബാധിച്ചുതുടങ്ങി.

പരിശോധനയിൽ കണ്ടെത്തിയത് സൽവയുടെ ഹൃദയം പണിമുടക്കിലേക്ക് അതിവേഗം നീങ്ങുന്നു എന്നാണ്. പരിഹാരവും ഡോക്ടർമാർ തന്നെ നിർദ്ദേശിച്ചു,ഹൃദയം മാറ്റിവെക്കൽ. പക്ഷേ സൽവ ജീവിക്കുന്ന ബ്രിട്ടനിൽ ആയിരക്കണക്കിന് പേരാണ് ഹൃദയം മാറ്റിവെക്കാനുള്ള അവസരം തേടി കാത്തിരിക്കുന്നത്. അവരിൽ അതിസമ്പന്നരും പ്രശസ്തരും ഉണ്ട്. അതുകൊണ്ട് തന്നെ ഉടനൊന്നും സൽവയ്ക്ക് ഹൃദയം ലഭിക്കില്ലെന്ന് അറിയാമായിരുന്നു. പിന്നെ എന്താണ് പരിഹാരം എന്ന ആലോചനയിലാണ് ഡോക്ടർമാർ അപൂർവ്വങ്ങളിൽ അപൂർവമായൊരു ജീവൻ രക്ഷാ മാർഗ്ഗം നിർദ്ദേശിച്ചത്. ഡോക്ടർമാർ സൽവയ്ക്ക് നൽകിയത് ജീവിക്കാനുള്ള പുതിയൊരു സാധ്യതയായിരുന്നു. കൃത്രിമ ഹൃദയം ശരീരത്തിൽ വെച്ചുപിടിപ്പിക്കുക.

പക്ഷേ അപ്പോഴും ഒരു പ്രശ്നം ഉണ്ടായിരുന്നു. ഹൃദയം പ്രവർത്തിക്കണമെങ്കിൽ അതിനു പുറമേ നിന്നുള്ള ഊർജ്ജം നൽകണം. ഇതിന് പരിഹാരമായി ബാറ്ററിയോട് കൂടിയ, ഏകദേശം ഏഴ് കിലോ ഭാരമുള്ള ഒരു ഉപകരണവുമായി ഹൃദയം ബന്ധിപ്പിച്ചു. സൽവയുടെ ശരീരത്തിൽനിന്ന് രണ്ടു ട്യൂമ്പുകൾ വഴി ഹൃദയവും ഉപകരണവും തമ്മിൽ യോജിപ്പിച്ചിരിക്കുന്നു. സാധാരണ ഇത്തരം രോഗികൾ പുറത്തിറങ്ങി നടക്കുക അപൂർവവും അസാധാരണവുമാണ്. എന്നാൽ സൽവ തൻ്റെ ഹൃദയം ഒരു ബാഗ് പാക്കിലാക്കി അതും തൂക്കി തൻ്റെ സാധാരണ ജീവിതം ആരംഭിച്ചു. അവർ പുറത്ത് ഇറക്കുകയും,തെരുവിൽ നടക്കുകയും കോഫി ഷോപ്പുകളിൽ നിന്ന് രുചികരമായ ക്യാപിച്ചിനോയും, ചോക്ലേറ്റ് ബ്രൗണിയും കഴിക്കുകയും ചെയ്തു.

ഈസ്റ്റ് ലണ്ടനിലെ മിഡിലക്കസിലുള്ള ഉള്ള ഹിയർ ഫീൽഡ് ആശുപത്രിയിൽ ആയിരുന്നു സൽവയുടെ ചികിത്സ നടന്നത്. ജന്മനാ ലഭിക്കുന്നതുപോലെ ചിലവത്തായതല്ല സൽവയുടെ പ്ലാസ്റ്ററിക് ഹൃദയം. ഏകദേശം എഴുപത്തി അഞ്ച് മുതൽ ഒരു കോടി രൂപയാണ് മൊത്തം ഉപകരണങ്ങളുടെ വില. സൽവയുടെ ജീവിത കഥ കേൾക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ആശ്വാസം ഉണ്ടല്ലോ. പക്ഷേ, അത്ര സുഖകരമല്ല അവരുടെ യഥാർത്ഥ ജീവിതം. വാരിയെല്ലിന് അടിഭാഗത്തായി വയറിൽ ദ്വാരമുണ്ടാക്കിയാണ് പ്ലാസ്റ്റിക് ഹൃദയ ത്തിലേക്കുള്ള ട്യൂബുകൾ ശരീരത്തിലേക്ക് എത്തിച്ചിരിക്കുന്നത്.7 കിലോ ഭാരമുള്ള ഉപകരണം തോളുകളിൽ ചുമന്ന് വേണം സദാസമയവും സൽവയ്ക്ക് നടക്കാൻ.

കിടയ്ക്കുമ്പോഴും ഇഷ്ടം പോലെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങാനൊന്നും കഴിയാറില്ല. ഏതെങ്കിലും കാരണവശാൽ ബാഗിനുള്ളിലെ ബാറ്ററി ചാർജ് നിലച്ചാൽ 19 സെക്കൻഡുകൾ ആണ് സൽവയ്ക്ക് ജീവിതം ബാക്കി ഉണ്ടാക്കുക. ഇതിനുള്ളിൽ ചാർജർ കണ്ടെത്തി റീചാർജ് ചെയ്യുകയോ ബാറ്ററി മാറ്റി സ്ഥാപിക്കുകയോ വേണം. പക്ഷേ മരണക്കിടക്കയിൽ പലതും പഠിപ്പിച്ചതായി സൽവ പറയുന്നു. നിത്യജീവിതത്തിൽ നാം വലിയ പ്രശ്നങ്ങളായി കാണുന്നതൊന്നും അത്ര വലുതല്ല എന്ന് ബോധ്യപ്പെട്ടു. ചുറ്റുമുള്ള മനുഷ്യരുടെയും സ്വന്തം വാഹനത്തിൻ്റെയോ ഉപഹസംബന്ധമായ ഭക്ഷണത്തിൻ്റെയോ പ്രശ്നങ്ങൾ അത്ര പ്രാധാന്യം ഉള്ളതല്ല എന്ന് മനസ്സിലായി. ജീവിതത്തെ കൂടുതൽ സ്നേഹിക്കാൻ കഴിയുന്നുണ്ട് ഇപ്പോൾ സൽവ പറയുന്നു.

Share this on...