ഒന്നരമാസത്തിന് ശേഷം ആരോഗ്യസ്ഥിതി പറഞ്ഞ് ബാല. നിഴൽ പോലെ എലിസമ്പത്ത് ഒപ്പം.വീഡിയോ.

in Beauty 95 views

മലയാളികളുടെ പ്രിയ നടനാണ് ബാല. കരൾ രോഗത്തെ തുടർന്ന് ഒരു മാസത്തോളമായി ബാല ആശുപത്രിയിൽ ചികിത്സയിലാണ്. ബാലയുടെയും എലിസബത്തിൻ്റെയും രണ്ടാം വിവാഹ വാർഷികമായിരുന്നു മാർച്ച് 29. ബാലയുടെ അസുഖം ബേധമാകാത്തതിനാൽ രണ്ടാം വിവാഹ വാർഷികം ആശുപത്രിയിൽ ആശുപത്രിയിൽ വച്ചാണ് ഇവർ ആഘോഷിച്ചത്. ഭാര്യ എലിസബത്തിനും കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ച് വിവാഹ വാർഷികം ആഘോഷിക്കുന്ന വീഡിയോ ആണ് ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഞാൻ ആശുപത്രിയിലാണെന്നും, എലിസമ്പത്തിൻ്റെ ആഗ്രഹപ്രകാരമാണ് ഇങ്ങനെയൊരു വീഡിയോ പങ്കുവെയ്ക്കുന്നതെന്നും, എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയെന്നും ബാല പറഞ്ഞു. ഒരു മൂന്നു ദിവസം കഴിഞ്ഞാൻ ഒരു മേജർ ശസ്ത്രക്രിയ ഉണ്ട്. ജനനവും മരണവും തീരുമാനിക്കുന്നത് ദൈവമാണ്. അതു കൊണ്ട് എന്തും സംഭവിക്കാം. പക്ഷേ തിരിച്ചുവരുമെന്നാണ് തോന്നുന്നത്. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. അതിനാൽ ഇനിയും എല്ലാവരും പ്രാർത്ഥിക്കണം. എന്നാണ് ബാലയും എലിസബത്തും വീഡിയോയിലൂടെ പറയുന്നത്.

ബാലയുടെ ഈ അവസ്ഥ കണ്ട് വളരെയധികം ദു:ഖത്തിലാണ് ആരാധകർ. ഒരു മാസത്തോളമായി ബാല ആശുപത്രിയിൽ തുടരുകയാണ്. കരൾ മാറ്റ ശസ്ത്രക്രിയ മാത്രമായിരുന്നു ബാലയുടെ ജീവൻ തിരിച്ചു കിട്ടാനുള്ള ഏക മാർഗ്ഗം. കരളിൻ്റെ 30 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നാണ് പുറത്തു വരുന്ന വിവരം. അതിനാൽ പെട്ടെന്ന് തന്നെ ശസ്ത്രക്രിയ ചെയ്ത് ബാല പൂർവ്വാധികം ശക്തിയോടെ പഴയ ബാലയായി തിരിച്ചുവരുമെന്നാണ് ആരാധകർ കരുതുന്നത്.
All rights reserved News Lovers.

Share this on...