മഹാലക്ഷ്മി കാവ്യയെ പോലെയോ, ദിലീപിനെ പോലെയോ. സത്യമിതാണ്.

in Uncategorized 333 views

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മലയാളികൾ ഏറ്റെടുക്കുന്ന ചിത്രമാണ് സംവിധായകനും എഴുത്തുകാരനുമായ അരുൺ ഗോപിയുടെ ഇരട്ടക്കുട്ടികളുടെ പിറന്നാൾ വിശേഷം. താരക്കിൻ്റെയും, തമാരയുടെയും പിറന്നാൾ ഗംഭീരമായി തന്നെയാണ് സംവിധായകൻ അരുൺഗോപി ആഘോഷിച്ചത്. പ്രധാനപ്പെട്ട താരങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളുമൊക്കെ അണിനിരത്തി കൊണ്ടുള്ള വലിയ ഒരു ചടങ്ങ് തന്നെയായിരുന്നു അരുൺ ഗോപിയും ഭാര്യയും ഒരുക്കിയിരുന്നത്. ഇവർക്ക് രണ്ട് ഇരട്ടക്കുട്ടികൾ പിറന്ന വിശേഷം നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായ ഒന്ന് തന്നെ ആയിരുന്നു. നിരവധി താരങ്ങൾ പങ്കെടുത്തിരുന്ന ഈ വിശേഷ വേദിയിൽനിന്ന് മലയാളികൾ ഏറ്റെടുത്തത് ജനപ്രിയ നായകനെയും കുടുംബത്തെയും തന്നെയാണ്.

കാവ്യയുടെ ഉണ്ട കണ്ണും, ദിലീപിൻ്റെ ചിരിയും ലഭിച്ച മാമാട്ടി തന്നെയാണ് ഈ വിശേഷ ദിവസം ഇവരുടെയെല്ലാം വിഷ്വലിലുമുള്ളത്. താരദമ്പതികളുടെ പൊന്നോമനയുടെ നാലാം വയസ്സിൽ ഇപ്പോൾ താരം ഇങ്ങനെയാണെന്ന്, മുടിയൊക്കെ ബോബ് ചെയ്ത് ഒരു ആൺകുട്ടിയെ പോലെയാണ് മാമാട്ടിക്കുട്ടി ഇപ്പോൾ നിൽക്കുന്നത് എന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വാർത്തകൾ പറയുന്നുണ്ട്. ജനപ്രിയ നായകനും കുടുംബവും എപ്പോൾ എത്തിയാലും ഇത് വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ തന്നെയാണ് ദിലീപും കാവ്യയും. യഥാർത്ഥജീവിതത്തിൽ ഇവർ ഒന്നിച്ചപ്പോൾ മലയാളികൾ കൂടുതൽ ഇഷ്ടപ്പെടാനും തുടങ്ങി.

ഇതുവരെ ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും ദിലീപിൻ്റെ മകൾ മീനാക്ഷി പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയാണ്. മീനാക്ഷിയുടെ ശാന്ത സ്വരൂപവും കുട്ടി കുറുമ്പി മാമാട്ടിയും കൂടിയായപ്പോൾ ഈ രണ്ട് താരപുത്രികളെയും മലയാളികൾ ഏറ്റെടുത്തു. ഇൻസ്റ്റഗ്രാമിൽ വളരെയധികം ആക്ടീവ് അല്ലെങ്കിലും മീനാക്ഷി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ അത് വൈറലായി മാറിയിരിക്കും. മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഭൂരിഭാഗവും മലയാളികൾക്ക് ലഭിക്കുന്നത് മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളതുകൊണ്ടാണ്. ഇപ്പോൾ ദിലീപും കാവ്യയും മഹാലക്ഷ്മിയും മീനാക്ഷിയും ഒരുമിച്ച് അരുൺ ഗോപിയുടെ മക്കളുടെ പിറന്നാൾ ഫംങ്ഷന് എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചു.

വെള്ളംകുട്ടി ഷർട്ട് അണിഞ്ഞ് ബോബ് ചെയ്തത് അസ്സൽആൺ കുട്ടിയെ പോലെ നിൽക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. കുറുമ്പുകാട്ടി അവിടെയൊക്കെ ഓടി നടക്കുകയും ചേച്ചിയുടെ കയ്പിടിച്ച് ചേച്ചിയോട് കാര്യം പറയുകയും, കാവ്യയോട് പിണക്കം പറയുകയും അവസാനം ഉറങ്ങാൻ സമയം ആയപ്പോൾ ദിലീപിൻ്റെ തോളിൽ ചാരി കിടക്കുകയും ചെയ്യുന്ന തൃമായുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഉറങ്ങുന്ന സമയം ആയെന്നും, അച്ഛാ എന്നെ എടുക്കു എന്ന് പറയുകയും, ദിലീപ് ഉടനെ തന്നെ അവിടെ വച്ച് എടുക്കുകയും, അച്ഛൻ എടുത്ത ഉടനെ തന്നെ തോളിൽ ചാരി കിടക്കുകയും ചെയ്യുകയായിരുന്നു മാമാട്ടി.

മാമാട്ടിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വേഗം വൈറലാകുന്നതു പോലെ തന്നെ ഈ വിശേഷങ്ങളും ഏറ്റെടുക്കുകയാണ്. സിനിമക്കാരായ കലാഭവൻ ഷാജോൺ നിർമ്മാതാവ് ബാദുഷ എന്നിവരടക്കം ചടങ്ങിൽ പങ്കെടുത്തിരുന്നു. അരുൺ ഗോപിയും ദിലീപും വളരെ അടുത്ത സുഹൃത്തുക്കളാണ്. അരുൺ ഗോപിയുടെ അടുത്ത ചിത്രം ദിലീപിനോടൊപ്പം തന്നെയോടൊപ്പവും ആണ്.
All rights reserved News Lovers.

Share this on...