സ്വന്തം ഉമ്മ മകന്റെ മുഖത്തേയ്ക്ക് കാർക്കിച്ചു തുപ്പുന്നു;ഇതുകണ്ട മകൻ പറഞ്ഞത്കേട്ട് ഡോക്ടർ കരഞ്ഞുപോയി

in Story 3,010 views

ഒരു സഊദി വനിതാ ഡോക്ടർ ഒരു രോഗിയെ കുറിച്ച് പറഞ്ഞ കഥ!
ഒരു ദിവസം ഏകദേശം മുപ്പത് വയസ്സ് പ്രായമുള്ള ഒരു സഊദി യുവാവ് തന്റെ ഉമ്മയേയും കൊണ്ട് ഡോക്ടറുടെ റൂമിൽ വന്നു.ആ ഉമ്മ മകന്റെ അടുത്ത് നിന്ന് കുതറി ഓടാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.ഓരോ തവണയും അവർ തന്റെ ശിരോ വസത്രം വലിച്ച് മാറ്റാൻ ശ്രമിച്ചപ്പോഴൊക്കെ മകൻ അത് അവരുടെ തലയിൽ യഥാ സ്ഥാനത്ത് വെച്ചു കൊണ്ടിന്നു.

ആ ഉമ്മ മകനെ ചിലപ്പോൾ കടിക്കുകയും ചിലപ്പോൾ അവന്റെ മുഖത്ത് തുപ്പുകയും ചെയ്തു.
മകൻ അതൊന്നും വക വെക്കാതെ പുഞ്ചിരിക്കുക മാത്രം ചെയ്തു.പിന്നെ ആ ഉമ്മ തന്റെ മുഖാവരണം വലിച്ചെറിഞ്ഞ് ചിരിച്ച് കൊണ്ട് ഡോക്ടറുടെ മേശക്ക് ചുറ്റും ഓടാൻ തുടങ്ങി.

ഡോക്ടർ യുവാവിനോട് അതാരാണെന്ന് ചോദിച്ചു.അവൻ പറഞ്ഞു അത് എന്റെ ഉമ്മയാണ്!
ഡോക്ടർ മുഹമ്മദിനോട് തന്റെ ഉമ്മയെ കുറിച്ച് പറയാൻ പറഞ്ഞു.അവൻ പറഞ്ഞു,

ഉമ്മ ജന്മനാ മാനസിക രോഗിയാണ്.ഡോക്ടർ ചോദിച്ചു, പിന്നെ നിങ്ങൾ എങ്ങിനെ ജനിച്ചു?
അവൻ പറഞ്ഞു, തന്റെ വലിയുപ്പ സ്വന്തം മകൾക്ക് ഒരു കുട്ടിയുണ്ടായി കാണാൻ വേണ്ടി തന്റെ (മുഹമ്മദിന്റെ ) ഉപ്പയോട് ഉമ്മയെ വിവാഹം ചെയ്യിപ്പിച്ചു.ഒരു വർഷം ആ വിവാഹ ബന്ധം തുടർന്നു. ശേഷം ഉപ്പ ഉമ്മയെ വിവാഹ മോചനം ചെയ്യുകയും ഉമ്മ മുഹമ്മദിനെ പ്രസവിക്കുകയും ചെയ്തു.

അവന് പത്ത് വയസ്സ് പ്രായമായത് മുതൽ മാനസിക രോഗിയായ ഉമ്മയെ നോക്കുന്നത് അവനാണ്!
ഉമ്മ ഉറങ്ങുമ്പോൾ അവൻ തന്റെ കാലും ഉമ്മാന്റെ കാലും പരസപരം കൂട്ടി കെട്ടും, ഉമ്മ ഓടിപ്പോവാതിരിക്കാൻ!

ഡോക്ടർ എന്തിനാണ് ഉമ്മയെ ഇപ്പോൾ ക്ലിനിക്കിൽ കൊണ്ട് വന്നത് എന്ന് അവനോട് ചോദിച്ചു.
അവൻ പറഞ്ഞു ഉമ്മാക്ക് ഇപ്പോൾ പ്രമേഹവും രക്ത സമ്മർദ്ദവും ഉണ്ട്.
ഉമ്മ അപ്പോഴും ചിരിക്കുകയായിരുന്നു, പിന്നെ അവനോട് ചിപ്സ് ചോദിച്ചു.
അവൻ പുഞ്ചിരിച്ചു കൊണ്ട് ഉമ്മാക്ക് ചിപ്സ് കൊടുക്കുകയും ഉമ്മാന്റെ ചുണ്ടുകൾക്കരികിൽ പറ്റിപിടിച്ച ചിപ്സിന്റെ പൊടി തുടച്ച് കൊടുക്കുകയും ചെയ്തു.

ഡോക്ടർ അവനോട് ചോദിച്ചു ഇത് നിങ്ങളുടെ ഉമ്മ പക്ഷെ ഉമ്മാക്ക് നിങ്ങളെ അറിയുമോ?
അവൻ പറഞ്ഞു പടച്ചവനാണ് സത്യം ഉമ്മാക്ക് ഞാൻ മകനാണെന്ന് അറിയില്ല, പക്ഷെ എന്നെ സൃഷ്ടിച്ച പടച്ചവന് അറിയാം അവർ എന്റെ ഉമ്മയാണെന്ന്!
ഡോക്ടറുടെ മുറിയിലെ LCD സ്ക്രീനിൽ മക്ക കണ്ടപ്പോൾ മുതൽ നീ എന്നെ മക്കയിൽ കൊണ്ട് പോകാത്തതെന്തന്ന് ചോദിച്ച് ആ ഉമ്മ മകനെ ശകാരിക്കാൻ തുടങ്ങി.
മകൻ പറഞ്ഞു തീർച്ചയായും അടുത്ത വ്യാഴാഴ്ച കൊണ്ട് പോകാം.

ഞാൻ നേരത്തെ പറഞ്ഞതല്ലേ നിങ്ങളെ വ്യാഴാഴ്ച ഉമ്റക്ക് കൊണ്ട് പോകാമെന്ന്.
ഡോക്ടർ അവനോട് പറഞ്ഞു, രോഗിയായ ഉമ്മയെ നീ ഉമ്രക്ക് കൊണ്ട് പോയാൽ അവരുടെ രോഗം മൂർച്ഛിക്കും!

അവൻ പറഞ്ഞു ഉമ്മ എപ്പോ ഉമ്രക്ക് പോവണമെന്ന് പറഞ്ഞാലും ഞാൻ ഉമ്മയെ ഉമ്രക്ക് കൊണ്ട് പോകും.

അവർ എത്ര പ്രാവശ്യം പറഞ്ഞാൽ അത്രയും പ്രാവശ്യം ഞാൻ കൊണ്ട് പോകും.
ഉമ്മ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ അത് യാഥാർത്ഥ്യമാക്കാതിരിക്കാൻ എനിക്ക് പറ്റില്ല,
എന്നാൽകഴിയുന്നതാണെങ്കിൽ ഞാൻ ചെയ്തു കൊടുക്കും!

കൺസൾട്ടേഷൻ കഴിഞ്ഞ് ആ ഉമ്മയും മകനും പുറത്ത് പോയ ഉടനെ ഡോക്ടർ റൂമിന്റെ വാതിലടച്ച് കുറ്റിയിട്ട് അവരുടെ ഹൃദയം ശാന്തമാകുന്നത് വരെ പൊട്ടിക്കരഞ്ഞു!

ഡോക്ടർ പിന്നീട് പറഞ്ഞു അവർ മാതാപിതാക്കളോട് കുട്ടികൾക്കുള്ള കടമകളെ കുറിച്ച് അറിയാവുന്നവരാണ്, പക്ഷെ അല്ലാഹുവിന്റെ പ്രീതി ഉദ്യേശിച്ച് ,തന്റെ മകനെ തിരിച്ചറിയാത്ത ഉമ്മയുടെ കാൽ ചുവട്ടിൽ ജീവിതം സമർപ്പിച്ച ഒരു ചെറുപ്പക്കാരനെ ആദ്യം കാണുകയാണ്.
*അവൻ സ്വന്തം ഉമ്മയെ ഒരു മാനസിക രോഗ ആശുപത്രിയിലും കൊണ്ടാക്കിയില്ല,

അവരുടെ ശുശ്രൂഷ പൂർണ്ണമായും അവൻ ഏറ്റെടുത്തു സ്വർഗ്ഗ കവാടങ്ങൾ സ്വന്തം ജീവിതത്തിലൂടെ തുറന്ന് വെപ്പിക്കാൻ ശ്രമിച്ചവൻ പരലോകത്ത് സ്വർഗ്ഗാവകാശിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു*
*തീർച്ചയായും മാതാവിന്റെ കാൽചുവട്ടിലാണ് സ്വർഗ്ഗം* !*

*നിങ്ങളുടെ ജീവിതം മുഴുവനും അവർക്ക് വേണ്ടി ത്യജിച്ചാലും നിങ്ങൾ അവർക്ക് വേണ്ടി ചെയ്യുന്നത് ഒന്നുമാക

കടപ്പാട് ലുക്മാൻ

Share this on...