സ്വന്തം മകന് വേണ്ടി ഭർത്താവിന് ആദ്യ ഭാര്യയിൽ ഉണ്ടായ മകനെ ഭർത്താവ് അറിയാതെ തെരുവിൽ കളഞ്ഞു

in Story 924 views

രാവിലെ ഓഫീസ് തുറന്ന് കസേരയിൽ ഇരുന്നതും സുമി ‌പെട്ടന്ന് അങ്ങോട്ട് കയറി വന്നു.
“ഇത്താ … ഒരു ഉമ്മയുമായിട്ട് അവരുടെ മകനാണെന്ന് തോനുന്നു ഒരാൾ വന്നിട്ടുണ്ട്.”
“അവരോട് ഇങ്ങോട്ട് വരാൻ പറയൂ.”ഓർമ്മയിൽ പോലും ഉമ്മയേത് ബാപ്പയേത് എന്നറിയാത്ത അവരുടെ സ്നേഹം എന്തന്ന് അനുഭവിക്കാത്ത എനിക്ക് ആരുടെയോ കാരുണ്യത്താൽ ജീവിച്ചു പോന്ന അനാഥ മന്ദിരത്തിൽ നിന്നും ഇന്നീ കാണുന്ന ജീവിതം നൽകിയത് കുഞ്ഞു നാളിലേ ഉമ്മയേയും ഉപ്പയേയും നഷ്ടപ്പെട്ട എന്റെ ഇക്കയായിരുന്നു.

ഉമ്മയുടേയും ഉപ്പയുടേയും സ്നേഹവും വാത്സല്ല്യവും അനുഭവിക്കാൻ കഴിയാതെ പോയ എന്നെ ഇക്ക കൈ പിടിച്ച് കൊണ്ട് വന്നത് അനേകം ഉമ്മമാരും ഉപ്പമാരും സുഖമായി ഒരു കുറവുമില്ലാതെ സന്തോഷത്തോടെ ജീവിക്കുന്ന ഈ വൃദ്ധസദനത്തിലേക്കാണ്.
ഇവിടെയുള്ള മക്കൾ വലിച്ചറിയപ്പെട്ട ഓരോ ഉമ്മമാർക്കും ഉപ്പമാർക്കും ഇക്ക ഒരു മകനായിരുന്നു. ഏക ആശ്രയമായിരുന്നു. ഏക തണലായിരുന്നു.

അവർക്ക് ഒരു മകളേ കൂടി ഇക്ക സമ്മാനിച്ചപ്പോൾ എനിക്ക് ലഭിച്ചത് അനേകം ഉപ്പമാരേയും ഉമ്മമാരുടേയും സ്നേഹവും വത്സല്ല്യവുമായിരുന്നു.വർഷങ്ങളായി ഇക്കയാണു ഈ സ്ഥാപനം കൊണ്ട് നടന്നിരുന്നത്.ഇപ്പൊ ഞാനും ഒരു കൂട്ടായി ഈ സ്ഥപനം കൊണ്ട് നടക്കുന്നു.സത്യത്തിൽ ഞങ്ങൾക്കിത് ഞങ്ങളുടെ വീടണ്.

ദിവസം കൂടുന്തോറും ഇവിടെ വരുന്ന മാതാപിതാക്കളുടെ എണ്ണം കൂടി കൂടി വന്നു.
ഇന്നും രാവിലെ തെന്നെ ഒരു ഉമ്മയും മകനും വന്നിട്ടുണ്ട്.അവരേ സുമി എന്റെ മുന്നിലേക്ക് കൊണ്ട് വന്നു.സുമി ആ ഉമ്മയുടെ കൈ പിടിച്ചിട്ടുണ്ട്.ഞാൻ ഉമ്മയുടെ മകനെ നോക്കി ഇരിക്കാൻ പറഞ്ഞു.” സുമീ ഉമ്മാനെ അവിടെ ഇരുത്തൂ.”സുമി ഞങ്ങളുടെ സ്റ്റാഫാണു കെട്ടോ..

എവിടുന്നാ വരുന്നത്..?”” ഞങ്ങൾ കുറച്ച് ദൂരെ നിന്നാ വരുന്നത് . ഇത് എന്റെ ഉമ്മയാണ്. എനിക്ക് വിദേശത്ത് ബിസിനസ്സാണു.

അത് കൊണ്ട് ഞങ്ങൾ അവിടെയായിരുന്നു കുറച്ച് കാലമായി താമസം. ഇപ്പൊ ഇവിടയുള്ള കുറച്ച് പ്രോപ്പർട്ടി വിൽക്കാൻ വേണ്ടി വന്നതാണു. ഉമ്മയേ ഇനിയും അങ്ങോട്ട് കൊണ്ടോവാന്ന് വെച്ചാൽ അത് കുറച്ച് ബുദ്ധിമുട്ടാകും. അതോണ്ട് ഉമ്മയേ ഇവിടെ കൊണ്ട് വന്നാക്കാം എന്ന് കരുതി.”
താൻ നൊന്ത് ‌പ്രസവിച്ച മോൻ അത് പറയുമ്പോൾ ആ ഉമ്മ കണ്ണ് നീരോടെ മകന്റെ മുഖത്തേക്ക് തെന്നെ നോക്കി ഇരുന്നു.

എല്ലാം കേട്ട് കൊണ്ടിരുന്ന ഞാൻ അവരോട് പറഞ്ഞു .
” ശരി.. ഉമ്മയേ ഇവിടെ നിർത്തിക്കോളൂ..പക്ഷേ.‌ ഒരു കണ്ടീഷനുണ്ട്. ഞങ്ങൾ വിളിക്കുന്ന സമയത്ത് നിങ്ങൾ ഇവിടെ വരേണ്ടി വരും. അതായത് മനുഷ്യരുടെ കാര്യമാണല്ലോ.. ഉമ്മാക്ക് ചിലപ്പൊ നിങ്ങളെ കാണണമെന്ന് തോനുകയോ അല്ലങ്കിൽ ഉമ്മാക്ക് വയ്യാതാവുകയോ മറ്റോ ചെയ്താൽ.”
” അയ്യോ അങ്ങനെ വരാൻ പറ്റില്ല. ഞങ്ങൾ ഇനി നാട്ടിലേക്കില്ല. ഇവിടയുള്ള എല്ലാ പ്രോപ്പർട്ടീസും വിറ്റിട്ടാണു ഞങ്ങൾ പോവുന്നത്.

അത് കൊണ്ട് ഇനി ഒരു മടക്കമില്ല.ഇനി അവിടെ സെറ്റിലാവാനാ എന്റെയും വൈഫിന്റെയും തീരുമാനം.നിങ്ങളുടെ ഫീസ് എത്രയാച്ചാ പറഞ്ഞോളൂ. അടച്ചോളാ..അത് കേട്ടപ്പോ ആ ഉമ്മാന്റെ കണ്ണ് നീർ അണപെട്ടി ഒഴുകി.”അപ്പൊ ഈ ഉമ്മാക്ക് എന്തങ്കിലും സംഭവിച്ചാൽ..?”
“ഞാൻ പറഞ്ഞില്ലേ …അപ്പൊ‌ അത് നിങ്ങളന്നെ എന്താച്ചാ അതിന്റെ രീതിയിൽ ചെയ്താൽ മതി. അതിനൊക്കെ കൂടി ചേർത്തുള്ള എമൗണ്ട് പറഞ്ഞാൽ മതി.”

അത് കേട്ടതും എനിക്കെന്റെ ദേഷ്യം അടക്കാൻ ‌കഴിഞ്ഞില്ല.
ഞാൻ കസേരയിൽ നിന്ന് ചാടി എണീറ്റ് കൊണ്ട് അയാളെ നോക്കി പറഞ്ഞു.
” ഇനി ഒരു നിമിഷം നിങ്ങളെ ഇവിടെ കണ്ട് പോകരുത്. സ്വന്തം ഉമ്മയുടെ ‌മയ്യത്ത് പോലും വേണ്ടാത്ത നിങ്ങളുടെ അഞ്ച് പൈസ ഞങ്ങൾക്ക് ആവശ്യമില്ല. ഈ ഉമ്മാക്ക് ഞങ്ങളുണ്ട്. ഈ ഉമ്മാന്റെ പേരും പറഞ്ഞ് ഇനി നിങ്ങൾ ഈ പടി ചവിട്ടരുത്. ഇറങ്ങി പോകൂ‌ എന്റെ മുന്നീന്ന്.”
അത് കേട്ട് അയാൾ ദേഷ്യത്തോടെ എന്നെ ഒന്ന് നോക്കി വേഗത്തിൽ ഇറങ്ങി പോയ്.
അത് കണ്ട് പൊട്ടി കരയുകയായിരുന്ന ആ പാവം ഉമ്മിയേ ഞാൻ ഓടി ചെന്ന് കെട്ടി പിടിച്ച് നെറ്റിയിൽ ഒരു മുത്തം നൽകി.

” ഉമ്മാ … ദേ… ഇങ്ങോട്ട് നോക്കിയേ..ഉമ്മാനെ വേണ്ടാത്ത ഒരു മകനെ എന്തിനാ ഉമ്മാക്ക്…
ഉമ്മാനെ വേണ്ട ഒരു മകളും മകനും ഉമ്മാക്കിവിടയുണ്ട്..ദേ… പിന്നെ ഈ സുമിയും ഉണ്ട് കൂട്ടിന്. ഉമ്മ വിഷമിക്കണ്ടാട്ടോ..”

കണ്ണ് നീർ തുടച്ച് കരയുന്ന സ്വരത്തിൽ അവർ എന്റെ നേരെ നോക്കി തേങ്ങി കൊണ്ട് പറഞ്ഞു.
” വിഷമിച്ചിട്ട് കാര്യമില്ല മോളേ..‌ഞാൻ ഇത് അനുഭവിക്കേണ്ടവളാണു. ഞാൻ ചെയ്ത തെറ്റിനു ‌ലഭിച്ച ശിക്ഷയാണിത്.”

” അയ്യോ.. എന്റെ പൊന്നുമ്മച്ചീ… ഇങ്ങളങ്ങനെ ഒന്നും പറയല്ലേ.. ഇങ്ങൾ എന്ത് തെറ്റ് ചെയ്തൂന്നാ .. ദേ… നോക്കിയേ ഇവിടെ മൂന്ന് ഉമ്മമാരും ഉപ്പമാരും കൂടി അറുപത്തി മൂന്ന് പേരുണ്ട് . അവരൊക്കെ എന്ത് തെറ്റ് ചെയ്തിട്ടാ ഇവിടെ വന്നത് . ഇത്രയും കാലം അവരെ വളർത്തി വലുതാക്കി എന്നതോ..?

അവരുടെ മക്കൾ ശരിയാല്ലാത്തോണ്ടല്ലേ.. ഉമ്മിക്ക് ഇനി ഞങ്ങൾ ഉണ്ട്. ഉമ്മി‌ ഇനി വിഷമിക്കണ്ടാ”
“അവരേ ‌പോലയല്ല മോളേ ഞാൻ..അവരാരും സ്വന്തം മോനെ പോലെ കരുതേണ്ട കുട്ടിയേ ഉപേക്ഷിച്ചവരല്ലാ.”

” എന്താ.. എന്താ ഉമ്മി ‌പറഞ്ഞേ..?”
“അതേ മോളേ.. നിനക്കറിയോ.. എന്നെ കൊണ്ട് വന്ന് ആക്കി പോയ എന്റെ മോൻ എന്റെ രണ്ടാം വിവാഹത്തിലുള്ളത.

ഒന്നാം വിവാഹത്തിൽ എനിക്ക് മക്കളുണ്ടാവുന്നില്ലാ എന്ന് ഡോക്ടർ മാർ വിധിയെഴുതിയ ഒറ്റ കാരണത്താൽ എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു.
എല്ലാം അറിഞ്ഞ് കൊണ്ട് തെന്നെ എന്നെ രണ്ടാമത് വിവാഹം കഴിച്ചത് ഒരു പ്രവാസിയായിരുന്നു.
ഇവന്റെ ഉപ്പ.

അത്യാവശ്യം ബിസിനസ്സും ‌കാര്യങ്ങളും ഉള്ള അയാൾക്ക് ഒരുപാട് സമ്പത്തുണ്ടായിരുന്നു.
എങ്കിലും ഒരു സാദു ‌മനുഷ്യനായിരുന്നു അയാൾ.ആരും കൊതിക്കും അങ്ങനെ ഒരു ഭർത്താവിനെലഭിക്കാൻ.അയാളുടെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭാര്യ കാൻസർ വന്ന് മ,ര,ണ,പെട്ടു.അതിൽ അയാൾക്ക് അഞ്ച് വയസ്സുള്ള ഒരു മോനുമുണ്ട്.
അയാളുടെ ജീവന്റെ ജീവനായിരുന്നു അവൻ.

ഉമ്മയേ നഷ്ടപ്പെട്ട വേദനയിൽ നിന്ന് അവനെ കരകയറ്റുകാ എന്നത് എന്റെ കടമയായിരുന്നു.
അതിനു വേണ്ടി തെന്നയാണു കുട്ടികൾ ഉണ്ടാവാത്ത എന്നെ അയാൾ കല്ല്യാണം കഴിച്ചതും.
കുഞ്ഞുങ്ങളില്ലാത്ത എനിക്ക് അവനെ കിട്ടിയത് ഒരുപാട് സന്തോഷം നൽകി.
ഞാനും അവന്റെ ഉപ്പയും അവനെ മത്സരിച്ച് സ്നേഹിച്ചു.

ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് സന്തോഷത്തോടെ ഞങ്ങൾ മുന്നോട്ട് പോകുമ്പോഴായിരുന്നു ദൈവം എന്നെ മറ്റൊരു രീതിയിൽ കൂടി അനുഗ്രഹിച്ചത്.അതെ ഞാൻ ഒരു ഉമ്മയാവാൻ ‌പോകുന്നു.
കളിയാക്കിയവരുടേയും ഉപേക്ഷിച്ചവരുടേയും തലകുനിക്കേണ്ടി വന്നവരുടേയും മുന്നിൽ ഇനി എനിക്ക് തല ഉയർത്തി നിൽക്കാം.‌

ആ വാർത്ത എനിക്ക് ഒരുപാട് സന്തോഷം നൽകിയെങ്കിലും എന്റെ ഭർത്താവിന്റെ മുഖത്ത് ഞാനാ ‌സന്തോഷം കണ്ടില്ല.ഒരു പക്ഷേ.. എനിക്ക് ഒരു കുഞ്ഞുണ്ടായാൽ അവരുടെ മോനോടുള്ള എന്റെ സ്നേഹം കുറയുമോ എന്ന് പേടിച്ചിട്ടാവാം.

ആ പേടി അയാളെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു.എന്റെ കാര്യത്തിൽ അയാൾക്ക് ശ്രദ്ധ കുറയുന്ന പോലെ എനിക്ക് തോന്നി.അത് എന്നിൽ ഏറ അശ്വസ്ത്ഥ ഉണ്ടാക്കി.
അങ്ങനെയിരിക്കേ ഒരു നാൾ അയാൾക്ക് തിരികേ ‌ഗൾഫിലേക്ക് പോവേണ്ടി വന്നു.
അയാൾ പോയി രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും ഞാൻ ഒരു ആൺകുഞ്ഞിനു ‌ജന്മം നൽകി.
കുഞ്ഞിനെ കാണാൻ അവന്റെ ഉപ്പ വരുമെന്ന് കരുതിയെങ്കിലും വന്നില്ല.
ഫോൺ വിളിച്ചാൽ തെന്നെ എന്നോട് കുറച്ച് സമയം സംസാരിച്ച് അവരുടെ മോനു ഫോൺ കൊടുക്കാൻ പറയും.

പിന്നെ അവനോട് മണിക്കൂറോളം സംസാരിക്കും.
അയാൾ അവരുടെ മോനോട് അടുക്കുന്തോറും ഞാനും എന്റെ കുഞ്ഞും അയാളിൽ നിന്ന് അകന്ന് വന്നു.

അത് എനിക്ക് അവരുടെ മോനിൽ വെറുപ്പ് ഉളവാക്കി.
പതിയേ പതിയേ ഞാൻ എന്നേ കൊണ്ട് ആവും വിധം അവനെ ഉപദ്രവിക്കാൻ തുടങ്ങി.
അത് അറിഞ്ഞിട്ടാവണം ഒരു ദിവസം അവന്റെ ഉപ്പ എനിക്ക് വിളിച്ചിട്ട് പറഞ്ഞു നിങ്ങളെ ഇങ്ങോട്ട് കൊണ്ട് പോരുകയാണെന്നും ഇനി നാട്ടിൽ നിക്കണ്ടാ എന്നും.

ആ തീരുമാനം എനിക്ക് ഒരുപാട് സന്തോഷം നൽകിയെങ്കിലും അവിടെ ചെന്നാൽ ഞാനും എന്റെ മോനും അവരുടെയും അവരുടെ മോന്റെയും മുന്നിൽ ഒറ്റപ്പെടുമോ എന്നോർത്ത് ഭയപ്പെട്ടു.
എന്റെ മകനു ഇവൻ ഉള്ളോട്ത്തോളം കാലം അവന്റെ ഉപ്പാന്റെ സ്നേഹം കിട്ടില്ലാന്ന് ‌ഞാൻ ഉറപ്പിച്ചു.

അങ്ങനെ പിറ്റേ ദിവസം ഞങ്ങൾക്ക് പോവാനുള്ള ഡ്രസ്സ് എടുക്കാനെന്ന വ്യാജേന ഞാൻ അവനേയും കൂട്ടി അവന്റെ ഉപ്പ അറിയാതെ കുറച്ച് ദൂരത്തേക്ക് പോയി .
അവിടെ ആൾകൂട്ടത്തിനിടയിൽ അവൻ പോലുമറിയാതെ ഞാൻ അവനെ അവിടെ ഉപേക്ഷിച്ച് പോന്നു.

ശേഷം അവന്റെ ഉപ്പയേ വിളിച്ച് അവനെ കാണാനില്ലന്ന വിവരം അറിയിച്ചു.
വിവരമറിഞ്ഞ് അവന്റെ ഉപ്പ‌ ‌മൂന്നാം നാൾ നാട്ടിലെത്തി.കുറേ അന്ന്വേഷിച്ചങ്കിലും കണ്ടത്താനായില്ല.
അതോടെ അദ്ധേഹം തളർന്നു.ബിസിനസ്സിൽ ശ്രദ്ധയില്ലാതയായി.

എല്ലാം ഇട്ടെറിഞ്ഞ് അയാൾ നാട്ടിൽ കൂടി. തെന്റെ മകൻ എന്നങ്കിലും തെന്നെ തേടി വരുമെന്ന പ്രതിക്ഷയിൽ കാത്തിരുന്ന അദ്ധേഹത്തെ തേടി വന്നത് ഒരു നെഞ്ച് വേദനയുടെ രൂപത്തിൽ മരണമായിരുന്നു.

അദ്ധേഹത്തിന്റെ കണക്കറ്റ‌ സ്വത്ത് കൊണ്ട് ഞാനും എന്റെ മോനും എല്ലാം മറന്ന് ജീവിച്ചു.
അവൻ വലുതായി.അവൻ ‌കല്ല്യാണം കഴിച്ചു. അങ്ങനെ അവൻ അവന്റെ ഉപ്പാനെ ‌പോലെ ഗൾഫിൽ ബിസിനസ് തുടങ്ങി.

കല്ല്യാണം കഴിഞ്ഞതോടെ ഞാൻ അവനൊരു അധികപറ്റായി തുടങ്ങി.
തൊട്ടതിനും ‌പിടിച്ചതിനുമെല്ലാം അവനും എന്റെ മരു ‌മകളും കുറ്റം കണ്ടത്തി.
അവസാനം ഇവിടയും എത്തിച്ചു.

സ്വത്തുക്കളല്ലാം അവന്റെ പേരിലാക്കിയിട്ടുള്ള പോക്കണവന്റെ .
എനിക്കറിയാം ഇനി അവനന്നെ ‌തേടി വരില്ല. ഇനി അവനു എന്റെ ആവശ്യമില്ലന്ന്.”
എല്ലാം ഇരു ഞെട്ടലോടെ കേട്ട് നിന്ന ഞാൻ സുമിയോട് ഉമ്മയേ റൂമിലേക്ക് കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു.

ശേഷം ഇക്കാക്ക് ഫോൺ ചെയ്യാനായി ഫോൺ എടുത്തു.
“ഹലോ… ഇക്കാ.. ഇങ്ങൾ എവിടയാ…?”
” എവിടായാന്നോ… ഇന്നത്തെ ദിവസം ഞാൻ എവിടയാവും എന്ന് നിനക്ക് അറിയില്ലേ.. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകഥ മറന്നോ നീ..?”

” ഇല്ല ഇക്കാ .. മറന്നിട്ടില്ല.‌ ഇക്കാന്റെ ഉമ്മ ഇക്കാനെ വിട്ട് ഈ ലോകത്തോട് വിട പറഞ്ഞ ദിവസം. ഉമ്മാന്റെ ഖബറിന്റെ അവിടയാവും അല്ലേ.. ”” ഉം അതെ..”
” എന്നാ ഇനി ഇന്നത്തെ ദിവസത്തിനു ഇനി മുതൽ വേറരു പ്രത്യേകഥ കൂടിയുണ്ട്. ”
” അതെന്താടീ…? ”

“ആറു വയസ്സുള്ളപ്പോൾ ഇക്കാനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ ഇക്കാന്റെ ഉപ്പാന്റെ രണ്ടാം ഭാര്യ. ഇക്കാന്റെ രണ്ടാനുമ്മ ഇക്കാന്റെ അരികിലേക്ക് വന്ന ദിവസം. അതിന്നാണ്.”
“എന്ത് എന്താ നീ പറയുന്നത് .?”

“അതെ ഇക്കാ… നിങ്ങളെ ഉപേക്ഷിച്ച ആ ഉമ്മാനെ അവർ ആർക്കു വേണ്ടിയാണോ ഉപേക്ഷിച്ച് അവർ തെന്നെ ഇവിടെ ഉപേക്ഷിച്ച് പോയിട്ടുണ്ട്.”

” ഞാൻ ഇതാ വരുന്നു “എന്ന് പറഞ്ഞ് ഇക്ക ഫോൺ കട്ടാക്കിയതും ഓഫീസ് മുറിക്കപ്പുറത്തെ ഹാളിൽ നിന്ന് ഒരു പൊട്ടികരച്ചിൽ കേട്ടു.”

അതെ ആ ഉമ്മ കരയുകയാണു. അവിടെ ആ ചുമരിൽ താൻ ഉപേക്ഷിച്ച ആറു വയസ്സുകാരൻ അവന്റെ ഉമ്മാന്റെ സാരി തുമ്പിൽ ‌പിടിച്ച് നിക്കുന്ന ‌മങ്ങിയ ഫോട്ടോ ‌ കണ്ട് സങ്കടം സഹിക്കാൻ വയ്യാതെ ആ ഉമ്മ തേങ്ങി ‌കൊണ്ടിരുന്നു.

Share this on...