ക്ലാസ്സിലെ മാഷ് അയൽവീട്ടിലെ പെൺകുട്ടിയെ ചെയ്തത് അറിഞ്ഞ് ഈ ചെറുപ്പക്കാരൻ ചെയ്തത് കണ്ടോ.!?

in Story 868 views

അപ്പുറത്തെ വീട്ടിൽ നിന്നും ബഹളം കേട്ടാണ് പതിവ് പോലെ ഞാൻ ഉണർന്നത്. ചിന്നു മോളെ സ്കൂളിൽ പറഞ്ഞു വിടാനുള്ള ബഹളമാണ്. ഭയങ്കര മടിയാണ് പെണ്ണിന്. രണ്ടാം ക്ലാസിലാണ് ചിന്നു മോൾ പഠിക്കുന്നത്. ആദ്യമൊക്കെ അവളുടെ മടി മാറുമെന്ന് കരുതിയെങ്കിലും ദിനം പ്രതി അത് കൂടി കൂടി വന്നു.ചിന്നുവിന്റെ അച്ഛൻ മധു കെട്ടിട ജോലിക്കാരനാണ്. അയാൾ പുലർച്ചെ വീട്ടിൽ നിന്ന് പോവും.പിന്നെ അമ്മ രാധക്ക് പിടിപ്പതു പണിയാണ്. പ്രായമായ അമ്മയെ നോക്കണം. ചിന്നുവിന്റെ താഴെയുള്ള കൊച്ചിന്റെ കാര്യങ്ങൾ നോക്കണം. രാവിലത്തെ ആഹാരം ഉണ്ടാക്കണം. പിന്നെ ചിന്നുവിനെ സ്കൂളിലേക്കും അവളുടെ അനിയനെ ബാലവാടിയിലേക്കും വിടണം.ശ്വാസം പോലും വിടാൻ പറ്റാത്ത അത്രക്ക് തിരക്ക് പിടിച്ച ജോലി. അതിനിടയിലാണ് ചിന്നുവിന്റെ വാശിയും കരച്ചിലും. എന്നും ഇത് തന്നെ അവസ്ഥ. വലിയ വായിൽ നിലവിളിക്കുന്ന ചിന്നുവിന്റെ ദേഹത്തു മെലിഞ്ഞ പുളി കൊമ്പു കൊണ്ട് രാധ ആഞ്ഞടിക്കുന്നതോടെ അവളുടെ കരച്ചിൽ നിൽക്കുന്നു. പിന്നെ അറക്കാൻ കൊണ്ട് പോവുന്ന മാടിനെ പോലെ ദയനീയമായി അമ്മയെ നോക്കി കൊണ്ട് അവൾ കാത്തു നിൽക്കുന്ന ഓട്ടോയിലേക്ക് മടിച്ചു മടിച്ചു കയറി ഇരിക്കുന്നു.
സ്കൂൾ തുറന്ന അന്ന് മുതൽ ഇത് തന്നെ സ്ഥിതി.

കരച്ചിലും പിഴിച്ചിലും ബഹളവും ഒരു ശല്യമായി തോന്നിയപ്പോഴാണ് അന്ന് ആദ്യമായി ഞാൻ ചിന്നുവിനോട് ദേഷ്യപ്പെട്ടത്. അന്ന് അവൾ കരയാതെ സ്കൂളിലേക്ക് പോയി. തിരിച്ചു വരുമ്പോൾ അവളുടെ മുഖത്ത് ഒട്ടും തെളിച്ചമുണ്ടായിരുന്നില്ല. എന്ത് പറ്റി മോളെ. നിലത്തു നോക്കി സാവധാനം നടന്നു വരുന്ന അവളോട് ഞാൻ തിരക്കി. അവൾ ഒന്നും മിണ്ടാതെ നിലത്തേക്ക് നോക്കി നിന്നു.
എന്താ മോളെ?. ഇരുണ്ട മുഖത്തെ കുഞ്ഞു നുണക്കുഴിയിലേക്കു നോക്കി ഞാൻ വീണ്ടും ചോദിച്ചു. അവളുടെ തവിട്ടു കണ്ണുകളിൽ നനവ് പടർന്നു. എന്തെ ചിന്നു മാഷിന്റെ കയ്യിൽ നിന്നും അടി കിട്ടിയോ?. ഇല്ലെന്നു അവൾ ചുമലിൽ വെട്ടിച്ചു. ആരെങ്കിലും ചീത്ത പറഞ്ഞോ?. അപ്പോഴും അവൾ ഇല്ലെന്നു ആംഗ്യം കാട്ടി. കൂട്ടുകാർ ആരെങ്കിലും വഴക്കിട്ടോ?. അപ്പോഴും അവൾ ഒന്നും മിണ്ടാതെ ചുമൽ വെട്ടിച്ചു. പിന്നെ?. എന്റെ സ്വരത്തിൽ അല്പം ദേഷ്യം കലർന്നിരുന്നു. അവൾ ഒന്നും മിണ്ടാതെ ദയനീയമായി എന്നെ നോക്കി. കള്ളിയാണ് നീ. പഠിക്കാൻ പോവാനുള്ള മടി. നിനക്ക് പഠിച്ചു ഒരു നല്ല ജോലി ഒക്കെ വാങ്ങണ്ടേ?. ദേഷ്യം കൊണ്ട് വല്ലാതെ ഉയർന്നിരുന്നു എന്റെ സ്വരം.

അവൾ ഒന്നും മിണ്ടാതെ നിലത്തേക്ക് നോക്കി നിന്നു. ചിന്നുസേ മുഖത്തേക്ക് നോക്ക്. അവൾ മുഖമുയർത്തി എന്നെ നോക്കി.
ഇരു കവിളുകളിലൂടെയും കണ്ണീർ ഒഴുകുന്നു. എനിക്കെന്തോ അവളോട് വാത്സല്യം തോന്നി. ഞാൻ അവളുടെ കണ്ണീരൊപ്പി.
എന്താ പ്രശ്നം ചിന്നുസേ. പഠിക്കാൻ താല്പര്യം ഇല്ലേ?. അവളുടെ തേങ്ങൽ കേട്ടു എന്റെ മനസ്സലിഞ്ഞു. കഴിയുന്നത്ര സ്വരം മൃദുവാക്കി ഞാൻ അവളോട് കാര്യങ്ങൾ തിരക്കി. എനിക്ക് പേടിയാ സ്കൂളിൽ പോവാൻ. താരേ സമീൻ പർ സിനിമയാണ് എനിക്കോർമ്മ വന്നത്. പഠന വൈകല്യങ്ങൾ മൂലം പഠിക്കാൻ പോവാൻ മടിക്കുന്ന പയ്യന്റെ കഥ. എന്താ വായിക്കാൻ കിട്ടുന്നില്ലേ?.അപ്പോഴും അവൾ ചുമൽ കോട്ടി. പിന്നെ?, മാഷെ പേടിയാ. പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് എനിക്ക് എല്ലാ ടീച്ചേഴ്സിനെയും പേടിയായിരുന്നു. അറിയാതെ എനിക്ക് ഉള്ളിൽ ചിരി പൊട്ടി. മാഷെ എന്തിനാ പേടിക്കുന്നെ?. മാഷ് ചീത്തയാ.
അറിയാതെ എന്റെ ഉള്ളിൽ ഒരു ഇടി വെട്ടി. മാഷ് അവിടേം ഇവിടേം ഒക്കെ പിടിക്കും. ആരും ഇല്ലാത്തപ്പോൾ ദേഹമൊക്കെ പിടിച്ചു ഞെക്കും. പിന്നെ……

കടുത്ത അപമാനം മൂലം ചിന്നുവിന്റെ ശബ്ദം പുറത്തു വന്നില്ല. അറിയാതെ ഞാൻ അവളുടെ വായ പൊത്തി. തലക്കുള്ളിൽ ഒരു വണ്ട് മൂളുന്ന പോലെ. നെഞ്ചിനുള്ളിൽ എന്തോ വലിയ ഭാരം കയറ്റി വെച്ച പോലെ. മോൾ ആരോടെങ്കിലും പറഞ്ഞോ ഇത്.
അവളുടെ കണ്ണീരൊപ്പി ഞാൻ ചോദിച്ചു. ഇല്ലെന്നു അവളുടെ മുഖഭാവം എന്നോട് പറയുന്നുണ്ടായിരുന്നു. സാരമില്ല. നാളെ മുതൽ ചിന്നൂസ് സ്കൂളിൽ പോണം കേട്ടോ. മാമൻ ഒന്ന് മാഷെ കണ്ടിട്ട് വരാം. ചിന്നു പോയിക്കഴിഞ്ഞു അകത്തു പോയി ഇടിക്കട്ട എടുത്ത് ജീൻസിന്റെ പോക്കറ്റിൽ തിരുകുമ്പോൾ ഞാൻ അമ്മയെ ഓർത്തു. അമ്മേ. മാപ്പ്. അമ്മയുടെ മകൻ ഒരിക്കൽ കൂടെ ഇടിക്കട്ട കയ്യിലെടുക്കുകയാണ്. ഇത് പക്ഷെ പണം നേടാനല്ല. അമ്മയുടെ വലിയ ചിത്രത്തിന് താഴെ ഒരു നിമിഷം ധ്യാനിച്ച് വലിയ ശബ്ദത്തോടെ ബുള്ളെറ്റ് തിരിക്കുമ്പോൾ കണ്ണടയിലൂടെ ചിന്നു നോക്കി നിൽക്കുന്നത് കണ്ടു. അവളോട് കയ്യുയർത്തി കാട്ടി അതിവേഗം കുതിച്ചു പായുമ്പോൾ ആദ്യമായി ഒരാളെ ഇടിക്കാൻ പോവുമ്പോൾ എനിക്ക് ഉള്ളിന്റെയുള്ളിൽ ഒരു സന്തോഷം തോന്നി. ഇതല്ലാതെ എനിക്ക് വേറൊരു മാർഗം അറിയില്ല. അമ്മ എന്നോട് ക്ഷമിക്കൂ. അമ്മ എന്നോട് ക്ഷമിക്കും എന്ന് എനിക്ക് തോന്നി. ക്ഷമിക്കുമായിരിക്കും അല്ലെ.

Share this on...