തേൻ വിൽക്കാൻ നിന്നിരുന്ന കുട്ടി. തേൻ വാങ്ങാൻ നിർത്തിയ യുവാവ് ആ കുട്ടി ആരെന്നു അറിഞ്ഞു പൊട്ടി കരഞ്ഞു.!!

in Story 763 views

ഓടിച്ചിരുന്ന കാർ അരികിലെ തണൽ മരത്തിന്റെ അടിയിൽ നിർത്തിയിട്ട് കേശവൻ പതുക്കെ ഗ്ലാസ്സുകൾ താഴ്ത്തി..
“ദൈവമേ..എന്തൊരു വെയിൽ ആണിത്..ഇനിയും എത്ര കിലോമീറ്റർ കൂടി പോയാലേ ഈ ദേശമംഗലം എന്ന സ്ഥലത്തു എത്തുന്നത് ആവോ..” അയാൾ സ്വയം പറഞ്ഞു.” ചേട്ടാ..” ആ വിളി കേട്ട് കേശവൻ തല തിരിച്ചു നോക്കി..ഒരു പത്തു വയസു പ്രായം തോനുന്ന ഒരു ആൺകുട്ടി..കേശവൻ ചോദ്യ ഭാവത്തിൽ അവനെ നോക്കി..”ചേട്ടാ ഇത് കുറച്ചു തേൻ ആണ്..ഇവിടെ അടുത്തുള്ള കാട്ടിൽ നിന്നും ശേഖരിക്കുന്നത് ആണ്..ശരിക്കും ഉള്ളത് ആണ് പറ്റിക്കൽ അല്ല..” അവൻ പറഞ്ഞു നിർത്തി
“ഉം ശരി..നീ കുറച്ചു തരു ഞാൻ ഒന്ന് രുചിച്ചു നോക്കട്ടെ..” അതും പറഞ്ഞു കേശവൻ കൈ അവന് നേരെ നീട്ടി..
അവൻ ഒഴിച്ച് കൊടുത്ത തേൻ രുചിച്ചപ്പോൾ തന്നെ അവൻ പറഞ്ഞത് കളവല്ല എന്ന് അവന് മനസിലായി..
“നിന്റെ പേരെന്താ…? ” കേശവൻ ചോദിച്ചു “നാണു..”

” എവിടെയാ നിന്റെ വീട്..നീ പഠിക്കുന്നില്ലേ..? ” വീണ്ടും കേശവന്റെ ചോദ്യം അവനെ തേടി ചെന്നു
“ഞാൻ പഠിക്കുന്നില്ല ചേട്ടാ..പിന്നേ വീട് അങ്ങിനെ ഒന്നും ഇല്ലാ..ആ കാണുന്ന കുടിലിൽ ആണ് ഞാൻ കിടക്കുന്നത്..അവിടേ എന്റെ അമ്മൂമ്മയും ഉണ്ട്‌..അതും പറഞ്ഞു അവൻ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് കേശവന്റെ കണ്ണുകളും പോയി..എന്തോ അവൻ പറഞ്ഞ കാര്യങ്ങള് കേശവന്റെ ഉള്ളിൽ വല്ലാത്ത വിഷമം ഉണ്ടാക്കി..”നിന്റെ ഇന്നത്തെ കച്ചവടം കഴിഞ്ഞോ..””ഇല്ല ചേട്ടാ..കുറച്ചൂടി ഉണ്ട്‌.. ” തേൻ കുടത്തിലേക്ക് നോക്കികൊണ്ട് അവൻ പറഞ്ഞു “ഓക്കേ അതിലുള്ളത് മൊത്തം ഞാൻ എടുത്തു കൊള്ളാം..നീ ഈ വണ്ടിയിലേക്ക് കയറു..” കേശവൻ പറഞ്ഞു അവൻ സംശയത്തോടെ കേശവനെ നോക്കി
“നീ പേടിക്കേണ്ട..എനിക്ക് ഇവിടെ ദേശമംഗലം എന്ന സ്ഥലം വരെ ഒന്ന് പോണം നീയും കൂടി വന്നാൽ എനിക്ക്.ഒരു കൂട്ടും ആകും അതാണ്..”

അതുകേട്ട് നാണു സമ്മതത്തോടെ തലയാട്ടി.കേശവൻ കാറിന്റെ മുൻവശത്തെ ഡോർ തുറന്നുകൊടുത്തു..നാണു അകത്തേക്ക് കയറി..ആദ്യമായ്‌ കാറിൽ കയറുന്നതിന്റെ എല്ലാ അത്ഭുതവും ആ കുഞ്ഞു മുഖത്തു നിന്നും കേശവൻ വായിച്ചെടുത്തു..നാണുവിനെ സീറ്റിൽ ഇരുത്തിയിട്ട് സീറ്റ് ബെൽറ്റ് ഇട്ടു കൊടുത്തിട്ട് ചോദിച്ചു “എന്നാ നമുക്ക് പോയാലോ നാണുവേ..” അവൻ പുഞ്ചിരിയോടെ തലയാട്ടി..കാർ പോയി തുടെങ്ങിയപ്പോൾ കാഴ്ചകൾ കാണാനായി അവൻ തല പുറത്തേക്കിട്ടൂ..കുറച്ചു കഴിഞ്ഞു അവൻ വീണ്ടും സീറ്റിലേക്ക് ഇരുന്നു..കേശവൻ അവനോട് ഓരോ കാര്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു അതിനെല്ലാം അവൻ മറുപടി പറഞ്ഞു..” അല്ല നാണു നിന്റെ അച്ഛനും അമ്മയും എന്തിയെ..? ”
ആ ചോദ്യം കേട്ട് അവന്റെ മുഖത്തു വിഷമം നിറഞ്ഞു..അത് കണ്ട കേശവൻ അരുമയോടെ നാണുവിന്റെ മുഖത്തു തലോടി..

” എനിക്ക് മൂന്ന് വയസുള്ളപ്പോൾ ആണ് അവര് മരിച്ചത്..” നാണു പറഞ്ഞു..” എങ്ങിനെ…അവർക്കു എന്താ പറ്റിയത്..? ”
” അവർ കാട്ടിൽ വിറകും തേനും ശേഖരിക്കാൻ പോയതാ..അവിടേ വച്ചു കാട്ടാന ചവിട്ടി കൊന്നതാ..” അവന്റെ കുഞ്ഞു മിഴികൾ നിറഞ്ഞു കേശവൻ അവനെ ചേർത്തുപിടിച്ചു..പിന്നേ ഓരോ കാര്യങ്ങൾ പറഞ്ഞു അവന്റെ മനസ് മാറ്റാൻ ശ്രെമിച്ചു വഴിയിൽ കണ്ട ഐസ്ക്രീം കാരന്റെ അടുത്തുനിന്നും ആവശ്യം ഉള്ളത് വാങ്ങി കൊടുത്തും അവർ യാത്ര തുടര്ന്നു..
കുറച്ചു മണിക്കൂറുകൾക്ക് ശേഷം അവർ ദേശമംഗലത് എത്തി പെട്ടന്നു തന്നെ വന്ന കാര്യങ്ങൾ തീർത്തിട്ട് കേശവൻ നാണുവിനെയും കൂട്ടി യാത്ര തിരിച്ചു..”നാണു നിനക്ക് ഇതെല്ലാതെ വേറെ ഉടുപ്പ് ഒന്നും ഇല്ലേ..? ” കേശവൻ ചോദിച്ചു
“ചേട്ടാ..ഇതും വേറെ ഒരു ഉടുപ്പും കൂടിയേ ഉള്ളു..”

“ഉം ശരി…” അതും പറഞ്ഞു കേശവൻ അടുത്തു കണ്ട തുണിക്കടയിൽ കയറി.അവിടേ ഉണ്ടായിരുന്നയാളോട് നാണുവിന്‌ വേണ്ടി കുറച്ചുടുപ്പുകൾ നോക്കി എടുക്കാൻ പറഞ്ഞു.ഉടുപ്പെല്ലാം വാങ്ങി ബില്ലും അടച്ചു നാണുവിനെയും കൂട്ടി അടുത്തുള്ള ഹോട്ടലിലേക്കു കയറി..നാണു..നീ ബിരിയാണി കഴിച്ചിട്ടുണ്ടോ..? “” ഇല്ല..” അവൻ പറഞ്ഞു രണ്ട് ബിരിയാണിക്ക് ഓർഡർ കൊടുത്തു..കുറച്ചു കഴിഞ്ഞു ബിരിയാണി എത്തി..ആദ്യമായ്‌ കാണുന്ന ആ ഭക്ഷണത്തിലേക്ക് ആ കുഞ്ഞി കണ്ണുകൾ കൊതിയോടെ നീളുന്നത് കേശവൻ വിഷമത്തോടെ നോക്കി ഇരുന്നു..`”നാണു കഴിച്ചാലോ..വൈകിയാൽ നിന്റെ അമൂമ്മ വിഷമിക്കും..”അതുകേൾക്കേണ്ട താമസം ആ കുഞ്ഞി കൈകൾ ആ ചൂട് ബിരിയാണിയിലേക്ക് നീണ്ടു..ആസ്വദിച്ചു അത് കഴിക്കുന്ന ആ കുഞ്ഞിന്റെ മുഖത്തെ സന്തോഷം കേശവന്റെ തൊണ്ടയിൽ ഗൽഗധത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു..

ഭക്ഷണവും ജ്യൂസും കുടിച്ചു രണ്ട് ബിരിയാണി പാർസലും വാങ്ങി അവന് കുറച്ചുസ്വീറ്റ്സും വാങ്ങി കൊടുത്തിട്ട് അവർ വണ്ടിയിൽ കയറി..തിരിച്ചു പോരുമ്പോൾ നാണുവിന്റെ കണ്ണുകളിൽ ഉറക്കത്തിന്റെ നേർത്ത തലോടലുകൾ ഉണ്ടായി വയറും മനസും നിറഞ്ഞ ആ കുഞ്ഞു പതിയെ മയക്കത്തിലേക്ക് വീണു..നാണുവിനെ കണ്ട സ്ഥലം.ആയപ്പോൾ കേശവൻ അവനെ വിളിച്ചുണർത്തി കണ്ണുകൾ തുടച്ചുകൊണ്ട് അവൻ എഴുന്നേറ്റു..”നാണു..വീടെത്തി…” കേശവൻ അതും കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി..പുറത്തിറങ്ങിയ നാണു ചോദിച്ചു ” ചേട്ടൻ ഇത്എങ്ങോട്ടാ…”കാറിൽനിന്നുംസാധനങ്ങൾഎടുത്തുകൊണ്ടിരുന്ന കേശവൻ അതിന് മറുപടി കൊടുത്തു “എനിക്ക് നിന്റെ അമ്മൂമ്മയെ ഒന്ന് കാണണം ”

അവർ രണ്ടുപേരും നാണുവിന്റെ കുടിലിൽ എത്തി അമൂമ്മയെ കണ്ടു നാണു ഇന്നുണ്ടായ എല്ലാ കാര്യങ്ങൾ പറഞ്ഞു അതുകേട്ടു വാർധക്യത്തിൽ കുഴിഞ്ഞ ആ കണ്ണുകളിൽ സന്തോഷത്തിന്റെ രണ്ട് തുള്ളികൾ പ്രത്യക്ഷപെട്ടു ..കുറച്ചു നേരം അവരുടെ കൂടെ ചിലവിട്ട് നാണുവിന്റെ അമൂമ്മ കൊടുത്ത കട്ടൻകാപ്പിയും കുടിച്ചിട്ട് കേശവൻ പോകാനൊരുങ്ങി..അവൻ നാണുവിന്റെ അടുത്തെത്തി കുറച്ചു പൈസയും കൊടുത്തു ആ കുഞ്ഞു നെറ്റിയിൽ ഒരുമ്മയും കൊടുത്തു..വീണ്ടും കാണാം എന്നും പറഞ്ഞു വണ്ടിയിൽ കയറി..വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് കേശവൻ പതുക്കെ തല പുറത്തേക്ക് ഇട്ട് നാണുവിനെ നോക്കി..അപ്പോൾ ആ കുഞ്ഞു മുഖത്തു വിരിഞ്ഞ പുഞ്ചിരിക്ക് അവൻ നൽകിയ തേനിനേക്കാളും മധുരം ഉണ്ടായിരുന്നു..

Share this on...