ഫോണിലേക്ക് കൂട്ടുക്കാരൻ പുതിയ ചരക്ക് എന്ന് പറഞ്ഞു അയച്ച ഫോട്ടോ കണ്ട് അവൻ ഞെട്ടി…

in Story 798 views

നീതൂ പ്ളീസ് … ഒറ്റപ്രാവശ്യം മതി

പിന്നെ ഞാന്‍ ചോദിക്കില്ല പ്രോമിസ് ..

ഒരു ഫുള്‍ സൈസ് ഫോട്ടോ അയച്ച് താ ”

” ഇല്ല ദീപൂ … എന്നെ കൊണ്ട് പറ്റില്ല നീ പറയുന്നത് പോലെ ഒരു ഫോട്ടോ അയച്ച് തരാന്‍ ”

” എന്തായാലും നമ്മള്‍ കല്ല്യാണം കഴിക്കാന്‍ പോണതല്ലെ നീതു … പിന്നെന്താ ഒരു ഫോട്ടോ അയച്ച് തരുന്നതില് കൊഴപ്പം ”

” നീ ആവശ്യപെടുന്നത് സാധാരണ ഒരു ഫോട്ടോ ആണോ .. അല്ലല്ലോ …തുണിയില്ലാത്തതല്ലെ …
നീ ഇതിന്‍റെ പേരില് എത്ര വഴക്കിട്ടാലും ഒരു കാര്യവും ഇല്ല … ഞാന്‍ തരില്ല ”
” നിനക്കെന്നെ വിശ്വാസല്ല … അതാണ് കാര്യം ”

” അതേ … നീ അങ്ങനെ കരുതിക്കോ
എനിക്കൊരു കുഴപ്പവും ഇല്ല ”

” വേണ്ടെടി … വേണ്ട … നീ വിശ്വസിക്കണ്ട ..
വച്ചിട്ട് പോടീ പുല്ലെ ”

അമര്‍ഷത്തോടെ ദീപക് നീതുവിന്‍റെ കാള്‍ കട്ട് ചെയ്തു … മൊബൈലില്‍ അപ്പോള്‍ തന്നെ അവന്‍ അവളെ ബ്ളോക്ക് ചെയ്തു

” എന്തായാലും കെട്ടാന്‍ പോകുന്നത് അവളെ തന്നെയാണ് … അപ്പോ പിന്നെ ഒരു ഫോട്ടോ അയച്ച് തരുന്നതില്‍ എന്താ ഇത്ര വല്യ തെറ്റുള്ളത് ..

അവള്‍ക്കെന്നെ വിശ്വാസല്ല അതാണ് കാര്യം ”

ദീപക് പിറുപിറുത്ത് കൊണ്ട് മൊബൈല്‍ ദേഷ്യത്തോടെ ബെഡ്ഡിലേക്കിട്ടു
” നീ ആരോടാ ഈ ഒറ്റയ്ക്ക് സംസാരിക്കുന്നത് ”

ദീപക്കിന്‍റെ റൂംമേറ്റ് വരുണ്‍ ഇതും ചോദിച്ച് കൊണ്ട് റൂമിലേക്ക് കയറി വന്നു
” ഒന്നുമില്ല ” മനസിലെ ദേഷ്യം അവന്‍റെ മറുപടിയില്‍ വ്യക്തമായിരുന്നു
” നീതുവുമായ് വഴക്കിട്ടെന്ന് തോന്നുന്നു ..

ഉവ്വോടാ … നിന്‍റെ ദേഷ്യം കണ്ടിട്ട് എനിക്ക് അതാ തോന്നുന്നത് ”
വരുണിന്‍റെ മുഖത്ത് ചിരിയായിരുന്നു അത് പറയുമ്പോള്‍

വരുണിനോട് മറുപടി പറയാതെ ദീപക് റൂമില്‍ നിന്നും ഇറങ്ങി പോയി
എഞ്ചിനീയറിംഗ് സ്റ്റുഡന്‍റ്സ് ആണ് വരുണും ദീപക്കും
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം

രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് കാണും റൂമില്‍ എന്തോ ഒരു ശബ്ദം കേട്ട് ഉറങ്ങിക്കിടന്ന ദീപക് ഞെട്ടിയെഴുന്നേറ്റു
എന്താ ആ ശബ്ദം … ദീപക് ചെവിയോര്‍ത്തു …

ഒരു പിടച്ചില്‍ പോലെ … ബെഡ്ഡില്‍ നിന്നും ചാടിയെഴുന്നേറ്റ് ലൈറ്റിട്ടു … മുന്നില്‍ കണ്ട കാഴ്ച്ചയില്‍ അവന്‍ സ്തംഭിച്ച് നിന്നു

ഫാനിന്‍റെ ഹുക്കില്‍ കയറിട്ട് അതില്‍ തൂങ്ങിയാടുന്നു വരുണ്‍
”വരുണ്‍ ” ഒരു നിലവിളിയോടെ ദീപക് വരുണിന്‍റെ അരികിലെത്തി അവനെ മുകളിലേക്ക് പിടിച്ചുയര്‍ത്തി
വരുണിന്‍റെ ശരീരം താങ്ങാന്‍ കഴിയാതെ .

ദീപക് വിറച്ചു … ഒരുവിധത്തിലെങ്ങനേയോ അവന്‍റെ കഴുത്തിലെ കയര്‍ അകറ്റി ദീപക് അവനെ ബെഡ്ഡിലേക്കിട്ടു
ഓടിച്ചെന്ന് ഫ്രിഡ്ജ് തുറന്ന് വെള്ളമെടുത്ത് വരുണിന്‍റെ മുഖത്തവന്‍ തെളിച്ചു ..

പിന്നെ പതുക്കെ അവനെ എഴുന്നേല്‍പിച്ചിരുത്തി
” വരുണ്‍ എന്തിനാടാ നീ ഇത് ചെയ്തത് ”

ദീപക്കിന്‍റെ ശരീരത്തിന്‍റെ വിറയല്‍ അപ്പോഴും നിന്നിട്ടില്ലായിരുന്നു
” എന്തിനാടാ എന്നെ രക്ഷിച്ചത് … ചത്തോട്ടേന്ന് കരുതാമായിരുന്നില്ലേടാ നിനക്ക് ”

വരുണിന്‍റെ സ്വരം വ്യക്തമായിരുന്നില്ല
കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

” ആത്മഹത്യ ചെയ്യാന്‍ മാത്രം എന്താടാ സംഭവിച്ചത് … എന്തായാലും നിനക്കെന്നോട് പറയാമായിരുന്നില്ലെ … എന്ത് പ്രശ്നമായാലും പരിഹാരം ഇണ്ടാക്കാലോ … അതിന് ചാവാനാണോ നോക്കേണ്ടത് ”

ശാസിക്കുന്നത് പോലെ ആയിരുന്നു
ദീപക് പറഞ്ഞത്
വരുണ്‍ രണ്ട് കൈകള്‍ കൊണ്ടും മുഖം പൊത്തി പൊട്ടിക്കരഞ്ഞു.

” പരിഹാരം ഇല്ലാത്ത ഒന്നാ ദീപു ഇത് …
ഇനി ജീവിച്ചിരുന്നിട്ടും വല്യ കാര്യമൊന്നും ഇല്ല ”

” എന്താ പ്രശ്നം വരുണ്‍ നീ ആദ്യം അത് പറയ് ”

” എന്‍റെ പെങ്ങളുടെ ഫോട്ടോ അയച്ച് തന്നിരിക്കുന്നെടാ കൂട്ടുകാരന്‍ ഒരുത്തന്‍ …
നല്ല ചരക്ക് ആണെന്നും പറഞ്ഞിട്ട് ..

പക്ഷേ അവനറിയില്ല അതെന്‍റെ പെങ്ങളാണെന്ന് .. ”

വരുണ്‍ മുഖം പൊത്തിപിടിച്ചു .. അവന്‍റെ കൈവിരലുകള്‍ക്കിടയിലൂടെ കണ്ണീര്‍ ഒഴുകിയിറങ്ങി
” പ്രേമിക്കുന്നത് തെറ്റാണെന്നൊന്നും ഞാന്‍ പറയുന്നില്ല … പക്ഷേ തുണിയില്ലാത്ത ഫോട്ടോ അയച്ച് കൊടുത്താണോടാ പ്രേമിക്കുന്നത് ..

എത്ര പ്രതീക്ഷയോടെ ആണെന്നറിയോ അവളെ പഠിക്കാന്‍ വിട്ടത് …. ഒക്കെ തകര്‍ന്നു …
ഇനി നാട്ടുകാരുടെ മുഖത്ത് എങ്ങിനെ നോക്കുമെടാ … നല്ലൊരു കുടുംബത്തില്‍ നിന്ന് ഒരാലോചന അവള്‍ക്ക് വര്വോ ഇനി ..

നശിപ്പിച്ചില്ലേടാ അവള് തന്നെ അവള്‍ടെ.

ജീവിതം .. ഇനി ജീവിക്കുന്നതിലും നല്ലത് ചാവണത് തന്നെയാടാ ”
വരുണ്‍ പൊട്ടിക്കരഞ്ഞു

വരുണിന്‍റെ അരുകില്‍ വന്നിരിക്കുമ്പോള്‍ദീപക്കിന് അറിയില്ലായിരുന്നു അവനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന്
” സാരല്യടാ … നീ വിഷമിക്കാതെ …

എന്തെങ്കിലും വഴി കണ്ട് പിടിക്കാം ”

ഒരു പ്രയോജനവുമില്ലാത്ത വാക്കുകള്‍ ആണെന്നറിഞ്ഞിട്ടും ദീപക് വെറുതെ പറഞ്ഞു
മൊബൈലില്‍ നിന്നും മൊബൈലിലേക്ക് ഫോര്‍വേഡ് ആയിക്കൊണ്ടിരിക്കുന്ന പെങ്ങളുടെ ഫോട്ടോ ആര് വിചാരിച്ചാലാണ് തടയാന്‍ കഴിയുക
ദീപക് തിരിഞ്ഞ് നോക്കി

കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്നു വരുണ്‍ .

കട്ടിലില്‍ നിന്നും എഴുന്നേറ്റ് നേരെ ചെന്ന് ദീപക് തന്‍റെ മൊബൈല്‍ എടുത്തു
സമയം ഒരുമണി ആകാന്‍ പോകുന്നു.

മൊബൈലിലെ ബ്ളോക്ക് മാറ്റി അവന്‍ നീതുവിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു
ആദ്യത്തെ റിംഗില്‍ തന്നെ അവള്‍ കാള്‍ അറ്റെന്‍ഡ് ചെയ്തപ്പോള്‍ … അവള്‍ തന്‍റെ കാള്‍ പ്രതീക്ഷിച്ചാണ് ഇരുന്നിരുന്നത് എന്ന് മനസിലാക്കിയ അവന്‍റെ മനസ് വേദനിച്ചു

” നീതൂ ” അവന്‍റെ സ്വരം ആര്‍ദ്രമായി.

മറുവശത്ത് നിശബ്ദത
” ഉറങ്ങിയില്ലേ നീ ഇത് വരെ ”

ആ ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല
” സോറി ടാ ക്ഷമിക്ക്
ദേഷ്യം വന്നപ്പോ എന്തൊക്കേയോ പറഞ്ഞു ..

ചെയ്തു … പറ്റിപ്പോയതാ … നീ ക്ഷമിക്ക് ”
മറുവശത്ത് അപ്പോഴും നിശബ്ദത തുടര്‍ന്നു..

” നീ എന്‍റെ പെണ്ണാ … നിന്‍റെ ശരീരം ആദ്യം കാണേണ്ടത് നിന്‍റെ മൊബൈലിലെ
ക്യാമറയല്ല … ഞാനാ …

അത് ഞാന്‍ നിന്‍റെ കഴുത്തിലൊരു താലി കെട്ടീട്ട് കണ്ടോളാം … കേട്ടോടി കൊരങ്ങീ ”
മറുവശത്ത് അതിനുള്ള മറുപടിയായ് വന്ന തേങ്ങലായിരുന്നു … ആ തേങ്ങലില്‍ അവന്‍റെ കണ്ണുകളും അറിയാതെ നിറഞ്ഞു.

രചന: മീര നന്ദനം.

P

Share this on...