അഴയിൽ കിടന്ന നൈറ്റി കൈ എത്തിച്ചു എടുക്കുന്നതിനു ഇടയിൽ മെല്ലേ സായിയുടെ കവിളിൽ മാ റിടം മെല്ലേ ഉരസി..

in Story 799 views

“പിന്നേ…ഒരു സർക്കാർ ഉദ്യോഗക്കാരി വന്നിരിക്കുന്നു…

നീ ജോലിക്ക് പോയി കുടുബം നോക്കേണ്ട ഗതികേട് ഒന്നും ഇപ്പൊ ഇവിടെ ഇല്ല..”
ജോലി കഴിഞ്ഞു വീട്ടിലേക്ക് കയറുന്ന നേരം പ്രഭാവതി നവ്യയേ നോക്കി പറഞ്ഞു..
“അതിനു കുടുംബം നോക്കാൻ ആര് ജോലിക്ക് പോണു…

ഞാൻ എന്റെ കാര്യങ്ങൾ നോക്കാൻ ആണ് ജോലിക്ക് പോകാൻ തീരുമാനിച്ചത്…”
ചെറു പുഞ്ചിരിയോടെ അതും പറഞ്ഞു നവ്യ അകത്തേക്ക് നടന്നു..”നേരത്തെ വന്നോ…”

ഹാളിൽ ഇരുന്നു ടിവി കാണുന്ന സായി യേ നോക്കി നവ്യ ചോദിച്ചു..
“മ്മ്..സൈറ്റിൽ വർക്ക്‌ കുറവായിരുന്നു..

സിമന്റ് വന്നില്ല..അതോണ്ട് ഉച്ചക്ക് പോന്നു ഞാൻ..”സായ് ടിവിയിൽ നിന്നും മുഖമുയർത്തി കൊണ്ട് പറഞ്ഞു..

“ങ്കിൽ ഒന്ന് വിളിച്ചൂടെ..ഞാൻ ഇന്ന് നടന്നാ വന്നത്..ആ ബസ് കിട്ടിയില്ല..”

“ഞാൻ വിളിച്ചിരുന്നു ലോ..നിന്റെ മൊബൈൽ ഓഫ് ആയിരുന്നു..””ങ്ങേ..

അങ്ങനെ വരാൻ വഴിയില്ല ലോ..”ബാഗ് തുറന്നു നവ്യ മൊബൈൽ എടുത്തു..”ശ്ശോ…

ഇതെങ്ങനെ ഓഫ് ആയി..”മൊബൈൽ സ്വിച് ഓൺ ചെയ്തു കൊണ്ട് നവ്യ ചോദിച്ചു..
“അത് എന്നോട് ചോദിക്കരുത്..എനിക്ക് അറിയില്ല ലോ..”

“ബാഗിൽ ഇരുന്നു പ്രസ് ആയി തനിയെ ഓഫ് ആയി കാണും…”
നവ്യ ബാഗ് ടേബിളിൽ വെച്ചു കൊണ്ട് റൂമിലേക്ക് നടന്നു..
സായ്‌ മെല്ലേ എഴുന്നേറ്റു നവ്യയുടെ പിറകേ റൂമിലേക്ക് കയറി..
“മ്മ്.. ന്തേ..”

പതിവില്ലാതെ കട്ടിലിൽ വന്നിരുന്ന സായിയേ നോക്കി നവ്യ ചോദിച്ചു..
“ഹേയ്.. ഒന്നൂല്യ..ചുമ്മാ…””മ്മ്..”

സാരിയുടെ കുത്തഴിച്ചു സാരി കട്ടിലിലേക്ക് ഇട്ടു നവ്യ..”ഡീ..””മ്മ്..ന്തേ..”

ബ്ലൗസിന്റെ ഹുക്കുകൾ ഊരി കൊണ്ട് നവ്യ സായിയുടെ നേരെ തിരിഞ്ഞു..
“ഞാൻ നിന്നെ അവോയ്ഡ് ചെയ്യുന്നതായി നിനക്ക് ഫീൽ ചെയ്യുന്നുണ്ടോ..””ഉണ്ടോ..”

ബ്ലൗസ് ഊരി കട്ടിലിൽ ഇട്ട്..സായിയുടെ പിറകിൽ ഉള്ള അഴയിൽ കിടന്ന നൈറ്റി കൈ എത്തിച്ചു എടുക്കുന്നതിനു ഇടയിൽ മെല്ലേ സായിയുടെ കവിളിൽ മാറിടം മെല്ലേ ഉരസി..”ഉണ്ടോ..”

സായി മെല്ലേ ചോദിച്ചു..”നിങ്ങൾക്ക് അങ്ങനെ തോന്നി എങ്കിൽ എനിക്ക് ന്താ പറയാൻ കഴിയുക..”
നൈറ്റി ധരിച്ചു കൊണ്ട് മുടിയിലെ സ്ലെയ്ടുകൾ ഊരി ടേബിളിൽ ഇട്ടു..മുടി ഒന്ന് അഴിച്ചിട്ട്..

ഒന്ന് കൂടി എടുത്തു പിറകിലേക്ക് കുത്തി..”ചെയ്യുന്നുണ്ട് ല്ലേ..”

“മ്മ്..ഒരുപാട് ഒരുപാട് ചെയ്യുന്നുണ്ട്..””എന്നിട്ട് നീ ന്തേ ഇത് വരേ പറഞ്ഞില്ല..”

“ഞാൻ എന്തിനു പറയണം..ഞാനും, അമ്മയും, ഏട്ടനും മാത്രമേ ഇവിടെ ഉള്ളൂ..
നമുക്ക് ഒരു കുഞ്ഞു പോലും ഇല്ല…അങ്ങനെ ഉള്ളപ്പോൾ..

പരസ്പരം ഒറ്റപെടുന്നു ന്ന് തോന്നി കാണും എന്ന് വിചാരിച്ചു..”
“അങ്ങനെ തോന്നിയോ നിനക്ക്..””തോന്നണമല്ലോ..
ജീവിതമല്ലേ..പിന്നെ അനുഭവവും..

പിന്നെ ഏട്ടന്റെ തിരക്കും..എല്ലാം എല്ലാം കൊണ്ടും ഇടക്ക് ശരിക്കും ഒറ്റക്കായി പോകുന്നു ന്ന് തോന്നിട്ടുണ്ട്..
പിന്നെ ഈ ജോലി ഉള്ളത് കൊണ്ട്..ഭ്രാന്ത് പിടിക്കുന്നില്ല എന്നുള്ളതാണ് സത്യം..”

“ഞാൻ നിന്നെ സ്നേഹിക്കുന്നില്ല എന്നാണോ നീ പറയുന്നത്..”
“എന്താണ് ഏട്ടാ സ്നേഹം..എല്ലാ തിരക്കും കഴിഞ്ഞു രാത്രിയിൽ..

ഒന്ന് ചേർത്ത് പിടിച്ചു വിശേഷങ്ങൾ ചോദിച്ചാൽ..ആ കുറച്ചു നേരം മാത്രം മതി..എനിക്ക് എത്ര സന്തോഷം ആവുമെന്നോ..പക്ഷെ..

അതുണ്ടാവാറില്ല..ലൈറ്റ് ഓഫ് ചെയ്താൽ..ന്തോ..ഒരു പരാക്രമം..

അത് എന്റെ ശരീരത്തിൽ തീർത്തു..തിരിഞ്ഞു കിടന്നു ഉറങ്ങുന്ന ഭർത്താവ്..അതല്ലാതെ..

ന്താ ചെയ്യുന്നേ ഏട്ടൻ..””നിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നില്ലേ..നിനക്ക് ഒരുപാട് ഫ്രീഡം തരുന്നില്ലേ..”

“അതൊക്കെ ആണോ സ്നേഹം..””അല്ലേ…”

“അല്ല..ദാ..ഇങ്ങനെ വന്നിരുന്നു എന്നോട് ഒരു അഞ്ചു മിനിറ്റ് മനസ് തുറന്നു സംസാരിച്ചാൽ മാത്രം മതി..
ആ അഞ്ചു മിനിറ്റ് ചിലപ്പോൾ അഞ്ഞൂറ് മണിക്കൂറിന്റെ സന്തോഷം തരും..
എന്നും വേണ്ടാ..ഇടക്ക്..ഇടക്ക് മാത്രം..

ഒന്ന് ചേർത്ത് പിടിച്ചു..ന്തേടീന്ന്..ഒന്ന് സ്നേഹത്തോടെ ചോദിച്ചാൽ മതി…
ഒരുമിച്ചു കുറച്ചു നേരം പുറത്ത് എവിടേലും..ഒരു അഞ്ചു മിനിറ്റ് നടക്കണം..

കൊറേ സംസാരിക്കണം..ഇടക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കണം..തല്ല് കൂടണം..

എല്ലാം എല്ലാം വേണം..ജോലി..അത് എല്ലാർക്കും ഉണ്ട്..

അതിന്റെ ഭാരവും ടെൻഷനും എല്ലാർക്കും ഉണ്ട്..പക്ഷെ..അത് ഈ പടിപ്പുര കയറിയാൽ ഇറക്കി വെക്കണം..എന്നിട്ട് നല്ലൊരു ചിരിയോടെ കയറി വരണം വീട്ടിലേക്ക്..മേല് കഴുകട്ടെ..

എന്നിട്ട് വരാം..ഏട്ടൻ ചായ കുടിച്ചോ..”തോർത്ത്‌ മുണ്ടെടുത്തു തോളിൽ ഇട്ടു കൊണ്ട് നവ്യ ചോദിച്ചു..”മ്മ്..”

“മേല് കഴുകിട്ട് വരാം..”ബാത്‌റൂമിൽ കയറി കതക് കുറ്റി ഇട്ടു കൊണ്ട് നവ്യ ഇരു കൈകൊണ്ട് മുഖം പൊത്തി പൊട്ടികരഞ്ഞു..

ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ പൈപ്പ് തുറന്നിട്ടു..അൽപ്പനേരത്തിനു ശേഷം..

മേല് കഴുകി നവ്യ പുറത്തേക്ക് വന്നു..കട്ടിലിൽ സായ് ഉണ്ടായിരുന്നില്ല..”അമ്മേ ചായ…”

അടുക്കളയിലേ സ്ലാബിൽ കയറിയിരുന്നു കൊണ്ട് നവ്യ പ്രഭാവതിയേ നോക്കി ചോദിച്ചു..
“കരഞ്ഞോ നീ..”

ചായ കപ്പ് നവ്യയുടെ നേർക്ക് നീട്ടി നവ്യയേ സൂക്ഷിച്ചു നോക്കി പ്രഭാവതി ചോദിച്ചു..
“അമ്മയുടെ മോൻ എന്നോട് ചോദിക്കുവാ..എന്നേ അവോയ്ഡ് ചെയ്യുന്നതായി ഫീൽ ഉണ്ടോ ന്ന്..”

ഇടറിയിരുന്നു നവ്യയുടെ ശബ്ദം…”മ്മ്..എനിക്ക് തോന്നി..എന്നോടും അങ്ങനെ ഓക്കേ ചോദിച്ചു..ന്താ കാരണം ന്ന് അറിയില്ല..

കൊറേ നേരം സംസാരിച്ചു ഇന്ന്..””മ്മ്..അത് പോട്ടേ ന്തേ കയറി വന്നപ്പോൾ അങ്ങനെ ഒരു സംസാരം..അമ്മക്ക്..””അതോ..

തൊഴിലുറപ്പ് സ്ഥലത്ത് ഇന്ന് ചർച്ച അതായിരിന്നു ഇവിടെ..””അതിനു അമ്മ തൊഴിലുറപ്പിന് പോണുണ്ടോ..””ഞാൻ പോണില്ല പോത്തേ..””പിന്നേ…”

“അപ്പുറത്തെ ഭാനുമതി പറയുവാ..നിന്നെ കൊള്ളിച്ചു കൊണ്ട്…
പെണ്ണിന്റെ കൈയ്യിൽ പൈസ വന്നാൽ പിന്നെ താഴെ ഒന്നും നിൽക്കില്ല ന്ന്..”
“ആഹാ..എന്നിട്ട് അമ്മ എന്ത് പറഞ്ഞു…”

“ഒന്നും പറഞ്ഞില്ല..ഒന്നും ഇല്ലാത്തത് കൊണ്ടാവും ഭാനു..
ചിലപ്പോൾ മക്കൾ രണ്ടാളും ഇപ്പൊ തിരിഞ്ഞു നോക്കാത്തത് ന്ന് പറഞ്ഞു..

അതല്ലേ ഇപ്പൊ ഇങ്ങനെ ഈ വയസാം കാലത്ത് കഷ്ടപെടേണ്ടി വന്നേന്നും ചോദിച്ചു..
പിന്നെ എനിക്കും ജോലി ഉണ്ടായത് കൊണ്ട് ഇപ്പോളും മക്കളേ ആശ്രയിച്ചു ജീവിക്കേണ്ടി വന്നില്ല..
മരിക്കും വരേ നല്ല തുക പെൻഷൻ കിട്ടും..അത് എന്റെ മരുമോൾക്കും കിട്ടിക്കോട്ടെ ന്നേ..

നിനക്ക് ഇപ്പൊ ന്താ വിഷമം ന്ന് ചോദിച്ചു..പിന്നെ മിണ്ടിയില്ല..”
“അടിപൊളി അമ്മായമ്മ..ഇതെന്താ..

തേങ്ങ ശർക്കര വിളയിച്ചാണോ ഇല അട ഉണ്ടാക്കിയത്…”ഇലയട വായിലേക്ക് വെച്ചു ചവച്ചു കൊണ്ട് നവ്യ ചോദിച്ചു..”നീ ഉണ്ടാക്കുന്ന ഫുഡിന്റെ റെസിപ്പി എനിക്ക് പറഞ്ഞു തരാറില്ല ലോ..
അപ്പൊ ഇതു ഞാനും പറഞ്ഞു തരില്ല..

യുട്യൂബിൽ കേറി കഷ്ടപെട്ടു പഠിച്ചതാ..എങ്ങനെ ണ്ട്..
കൊള്ളാമോ..””കൊള്ളാം..അടിപൊളി ആയിൻഡ്..””അതേ..

ഇന്ന് മ്മക്ക് പുറത്ത് നിന്നു ഫുഡ്‌ കഴിക്കാം ട്ടോ..ഒരു സിനിമയും കാണാം..”
അടുക്കളയിലേക്ക് കയറി വന്നു സായി പറഞ്ഞത് കേട്ട് ഇരുവരും മൂക്കത്തു വിരൽ വെച്ച് അമ്പരപ്പോടെ സായിയേ നോക്കി..
“നോക്കണ്ട..

ചില തിരിച്ചറിവുകൾ ഇച്ചിരി വൈകിയേ ഉണ്ടാവൂ..അങ്ങനെ കരുതിയാൽ മതി..”
അതും പറഞ്ഞു സായ് തിരിഞ്ഞു നടന്നു..”വായന കൊണ്ട് ഇങ്ങനേം ഗുണമുണ്ടല്ലേ..

നമ്മുടെ പാതിയെ ചിലപ്പോൾ ചില കഥകളിലൂടെ മാത്രം തിരിച്ചറിയാൻ കഴിയുമ്പോൾ മനസിലാവും..
അക്ഷരങ്ങൾക്ക് ഉള്ള ശക്തി..”ഫേസ്ബുക്കിലേ വായന ഗ്രൂപ്പിലേക്ക് ഒന്നുടെ മുങ്ങാം കുഴിയിട്ടു സായ്…
ശുഭം..

Share this on...