മകനെ യതീഖാനയിലാക്കിയ അന്ന് നട്ടപാതിരാക്ക് വാതിൽ ആരോ മുട്ടുന്നു ; തുറന്നു നോക്കിയ ഉമ്മ ഞെട്ടി പോയി

in Story 8,487 views

സുബഹി നമസ്ക്കാരത്തിൽ നിന്നും സലാം വീട്ടി കൈകൾ
മേൽപോട്ടുയർത്തി….. തന്റെ സങ്കടങ്ങൾ ഓരോന്നായി ദൈവത്തിനു മുമ്പിൽ പറഞ്ഞു…”കഴിഞ്ഞ കുറേ കാലമായി പറയുന്നതും അത് തന്നെയാണ്. ഇന്നലെ മുതൽ പുതിയതായി ഒരു സങ്കടം കൂടി പറയാനുണ്ട്. എന്റെ പൊന്നു മോൻ. അവനെ നീ കാത്തോളണേ..നാ… ഥാ….. ഇന്ന് വരെ ഒറ്റ രാത്രി പോലും എന്നെ വിട്ട് പിരിഞ്ഞിട്ടില്ല.എന്നാലിപ്പോൾ…? എന്റെ എല്ലാ സങ്കടങ്ങളും വിഷമങ്ങളും നിനക്കറിയാവുന്നതാണ്. എന്നോട് നീ ക്ഷമിക്കണേ… എനിക്ക് നീ മാപ്പു തരണമേ … നാ… ഥാ….

എന്റെ മോനില്ലാതെ ഞാനിന്നലെ ഉറങ്ങീട്ടില്ല. എന്നാലും മോനവിടെ സുഖമായിരിക്കും. ഒന്നുമില്ലങ്കിലും നേരത്തിനു് ഭക്ഷണമെങ്കിലും കിട്ടുമല്ലൊ? അവനെങ്കിലും പട്ടിണി കിടക്കാതെ ജീവിക്കാമല്ലൊ. ഇന്നലെ അവനേയോർത്ത് ഒഴുക്കിയ കണ്ണുനീർ… ഇപ്പോഴും തോർന്നിട്ടില്ല. മോളേയും കെട്ടിപ്പിടിച്ച് കരയുമ്പോൾ മോളുടെ ചോദ്യം കേട്ട് മനസ്സ് വല്ലാതെ വേദനിച്ചു’
“മ്മാ… കാക്കു എന്താ വരാത്തത്…?

“എന്തിനാ കാക്കുനെ അവിടെ നിർത്തിയത്…?”കാക്കു ഇനി വരില്ലെ…?”മ്മാക്ക് കാക്കുനെ ഇഷ്ടല്ലെ….?

“അവര് കാക്കുനെ തല്ലോ ?.. പിന്നീട് ഒന്നും ചോദിക്കാനയക്കാതെ മോളെ മാറോട് ചേർത്തി ഹൃദയം പൊട്ടുന്ന വേദനയോടെ കണ്ണുനീർ വാർത്ത് കിടന്നത്.

അവനും ഇന്നലെ ഉറങ്ങീട്ടുണ്ടാവില്ല. ഭക്ഷണവും കഴിച്ചിട്ടുണ്ടാവില്ല. ഉമ്മയെ പിരിഞ്ഞ് ആദ്യമായല്ലെ ഒരു രാത്രി….??? അവന് നീ തുണയേകണേ …നമസ്ക്കാര പായയിൽ ഇരുന്ന് കരളുരുകി പ്രാർത്ഥിച്ചു കൊണ്ട് തന്റെ കഴിഞ്ഞകാല ജീവിതത്തിലേക്ക് മനസ് പതിയെ വഴുതി വീഴുന്ന തോടപ്പം കണ്ണുകളും ഒരുമയ കത്തിലേക്കന്ന പോലെ വീണു ….**

** എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യനാളുകൾ മേനെ ഗർഭം ധരിച്ചതിന് ശേഷമാണ് നിസാർക്ക ഗൾഫിൽ പോയത്. പിന്നീട് മോൻ പിറന്ന സന്തോഷം. അവന്റെ കളിയും ചിരിയും, എല്ലാം കണ്ട് മതിമറന്ന നാളുകൾ.രണ്ട് വർഷത്തിനു ശേഷം നിസാർക്ക ലീവിൽ വന്നപ്പോൾ പറഞ്ഞു.

യത്തീംഖാനയിൽ ഒരു നേരത്തെ ഭക്ഷണം കൊടുക്കണം. നിന്റെ സുഖ പ്രസവം ആവില്ല. “ഓപ്പറേഷൻ” വേണ്ടി വരും എന്ന് ഡോക്ടർ പറഞ്ഞത് നിനക്ക് ഓർമ്മയില്ലെ..? അന്ന് ഞാൻ കരുതിയതാണ് ‘സുഖപ്രസവമായാൽ ഒരു നേരത്തെ ഭക്ഷണം കൊടുക്കണമെന്ന് .ഞാറാഴ്ച്ച ഉച്ചക്ക് ഞാൻ ഏൽപ്പിച്ചിട്ടുണ്ടന്ന്.

അന്ന് എന്നേയും മോനേയും കൂട്ടി യത്തീംഖാനയിൽ പോയി ഭക്ഷണമൊക്കെ കൊടുത്ത് പ്രാർത്ഥിച്ച് മടങ്ങാൻ നേരം ഒരു കുട്ടി വന്ന് മോനെ കവിളിൽ തലോടി മോന് ഉമ്മ കൊടുത്തു.. ഞാനവന്റെ പേരും ,സ്ഥലവുമൊക്കെ അന്വേഷിച്ചു.”അന്ന് ആ കുട്ടിയേയും അവൻ പറഞ്ഞ വാക്കുകളും മാസങ്ങളോളം മനസ്സിൽ തങ്ങി നിന്നിരുന്നു.

“”അവനും ഇതേ പ്രായത്തിലുള്ള ഒരു കൊച്ചനുജൻ ഉണ്ടന്ന് ‘മോനെ കണ്ടപ്പോൾ അനുജനെ പോലെ തോന്നി. രണ്ടാഴ്ചയയി ഒന്ന് കണ്ടിട്ട് എന്ന് പറഞ്ഞ് മോനെ ഒന്നുകൂടി തലോടി മറ്റു കുട്ടികളുടെ കൂട്ടത്തിൽ മറഞ്ഞ ആ കുട്ടിയെ ഇന്നും ഓർമ്മയുണ്ട്.

അന്ന് നിസാർക്കയും ഞാനും കുറേ നേരം ആ കുട്ടിയുടെ സങ്കടത്തെ കുറിച്ച് സംസാരിച്ചിരുന്നു.
ഇക്ക ലീവ് കഴിഞ്ഞ് പോകുന്നതിന്ന്മുമ്പ് തന്നെ മോളും എന്റെ വയറ്റിൽ പിറവിയെടുത്ത് തുടങ്ങിയിരുന്നു.

സൗഭാഗ്യത്തിന്റെയും, സമാധാനത്തിന്റേയും, സന്തോഷത്തിന്റേയും ആ നല്ല നാളുകൾ, ഒരു മിന്നായം പോലെ മനസിൽ ഓടിയെത്തി.എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ….

സന്തോഷകരമായ ജീവിതം. എത്ര പെട്ടന്നാണ് വിധി തട്ടി തെറിപ്പിച്ചത്.
അന്നൊരു ദിവസം രാത്രി ‘അസമയത്തു ടെലിഫോൺ മണിയടി കേട്ടാണ് ഉണർന്നത്.
“നിസാറിന്റെ സുഹൃത്താണ്.നിസാറിന് നല്ല സുഖമില്ല. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. പേടിക്കാനൊന്നുമില്ല…..”” തിരച്ചങ്ങോട്ട് എന്തങ്കിലും ചോദിക്കുന്നതിനു് മുമ്പ് രാവിലെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ടായി .

തിരിച്ച് നിസാറിന്റെ മൊബൈലിലേക്ക് പല പ്രാവശ്യം അടിച്ചിട്ടും മൊബൈൽ എടുക്കാതിരുന്നത് ഭയത്തിന് ആക്കം കൂട്ടി.

അന്ന് നേരം പുലർന്ന് കിട്ടാൻ ….. “” ഞാൻ അനുഭവിച്ച വിഷമവും ടെൻഷും.””
സുബഹി നമസ്കാര ശേഷം ഇരു കൈളും ഉയർത്തി മനമുരുകി പ്രാർത്ഥിച്ചു. എന്റെ ഇക്കാക്ക് ഒരാപത്തും വരുത്തരുതന്ന്. പ്രാർത്ഥന തീരുന്നതിന്നു മുമ്പ് തന്നെ വീട്ടിലേക്ക് ആരൊക്കയോ വരുന്നുണ്ടായിരുന്നു.

അടുത്തുള്ളവരും ബന്ധുകളുമായി കുറച്ചാളുകൾ വന്നവർ മാറി നിന്ന് അടക്കം പറയുന്നതു ശ്രദ്ധിച്ച് കൊണ്ടാണ് ഞാൻ പുറത്തേക്ക് വന്നത്.അധികം വൈകാതെ തന്നെ ആ സത്യം എന്റെ കാതിലുമെത്തി.നിസാർക്ക ഞങ്ങളെ വിട്ട് പോയിരിക്കുന്നു. “അറ്റാക്കായിരുന്നു.”എന്റെ അള്ളാ….. എന്ന് വിളിച്ചത് മാത്രം ഓർമയുണ്ട്.

വൈകുന്നേരം I C U വിൽ നിന്നാണ് ബോധം തിരിച്ച് കിട്ടിയത്.
പിറ്റെ ദിവസം വീട്ടിലേക്ക് പോന്നു. പിന്നിട് പല പല ചർച്ചകളായി.
അവിടെ തന്നെ മറവ് ചെയ്യുന്നതാണ് നല്ലത് എന്ന് എല്ലാവരും അഭിപ്രായപെട്ടു. ഒരിക്കൽ കൂടി ആ മുഖമൊന്ന് കാണണമെന്ന എന്റെ ആഗ്രഹം…. ബോഡി നാട്ടിലെത്തിക്കുന്നതിന്ന് വരുന്ന വലിയ തുകയുടെ മുമ്പിൽ എന്റെ ആഗ്രഹത്തിന്ന് മുട്ട് മടക്കേണ്ടി വന്നു.

ഒരു നിമിഷത്തിന്നു ഒരു വർഷത്തിന്റെ ദൈർഘുമുണ്ടായിരുന്നു അന്നൊക്കെ.നിമിഷങ്ങൾ മണിക്കൂറുകൾക്കും, മണിക്കുറുകൾ ദിവസങ്ങൾക്കും , ദിവസങ്ങൾ മാസങ്ങൾക്കും, മാസങ്ങൾ കൊല്ലങ്ങൾക്കും , വഴിമാറി. മുന്ന് കൊല്ലം കഴിഞ്ഞിരിക്കുന്നു നിസാർക്ക ഞങ്ങളെ വിട്ട് പിരിഞ്ഞിട്ടു്.ഇന്ന് ആരാലും തുണയില്ലാതെ ആരും സഹായിക്കാനില്ലാതെ ഞാനും എന്റെ രണ്ട് കുട്ടികളും. ???

എല്ലാ സ്നേഹ ബന്ധങ്ങളും വെറുതെയാണ് ‘ കപട ലോകം’ പണതെ മാത്രം സ്നേഹിക്കുന്നവർ, ഇക്കയുടെ സഹായമുണ്ടായിരുന്നപ്പോൾ എല്ലാവർക്കം വലിയ സ്നേഹമായിരുന്നു. എല്ലാവർക്കും എന്നേയും മക്കളേയും വലിയ കാര്യമായിരുന്നു. “എന്നാൽ ഇന്ന് – …?? നിസാർക്ക ഉണ്ടായിരുന്ന അന്ന് സ്നേഹിച്ചിരുന്നവരും അടുപ്പം കാണിച്ചവരും അകന്നകന്ന് പോയി. അവർക്കെല്ലാം ഞാനും മക്കളും ഒരു ബാദ്യതയായി. ഉറ്റവർക്ക് പോലും.ഇല്ലായ്മ പട്ടിണിക്ക് വഴിമാറിയപ്പോഴാണ് ജമീലത്ത ഇങ്ങനെ ഒരു ആശയം പറഞ്ഞത്. മോനെയും മോളെയും യത്തീംഖാനയിൽ ചേർക്കാമെന്ന്.
തരിച്ചിരുന്ന നിമിഷങ്ങൾ’ഹൃദയം പൊട്ടി പിളരുന്നത് പോലെ തോന്നി.

ഇല്ല : ഇല്ല….. ജമീലത്താ പട്ടിണി കിടന്ന് മരികേണ്ടി വന്നാലും എന്റെ മക്കളെ ഞാൻ യത്തീംഖാനയിൽ ചേർക്കില്ല. എനിക്കവരെ ഒരു നിമിഷം പോലും പിരിയാൻ കഴില്ല.
പല രാത്രികൾ തിരിച്ചും മറിച്ചും ചിന്തിച്ച് ഉറക്കം വരാത്ത രാത്രികളിൽ മനമുരികി പ്രാർത്ഥിച്ചു.
എന്റെ നാഥാ…. എനിക്കൊരു വഴി കാണിച്ച് തരണേ…
.
എല്ലാവരുടേയും അഭിപ്രായം അത് തന്നെയായിരുന്നു. ഇങ്ങനെ ആ മക്കളെ എന്തിനാണ് പട്ടിണികിടുന്നത്..?? അടുത്തുള്ള യത്തീംഖാനയിൽ ചേർക്കാം പട്ടിണി കിടക്കുന്നതിലും ഭേതമല്ലെ ?എന്ന ചോദ്യത്തിനു് മുമ്പിൽ ഉത്തരം മുട്ടി നിന്നു. എല്ലാവരുടെയും അഭിപ്രായം മാനിച്ച് മോനെ ചേർക്കാം എന്ന് കരുതി.

എന്റെ പൊന്ന് മോന് നേരത്തിനു് എന്തങ്കിലും കിട്ടുമല്ലോ? അവനെങ്കിലും വിശപ്പറിയാതെ ജീവിക്കട്ടെ.*****”” ഉമ്മാ…

എന്നൊരു വിളി കേട്ടാണ് മയക്കത്തിൽ നിന്നും ചിന്തയിൽ നിന്നും ഉണർന്നത്? ചുറ്റിലും നോക്കി … അതെ അവന്റെ ശബ്ദം തന്നെ. അവൻ എന്നെ വിളിച്ചു….???? പെട്ടന്ന് വാതിലിന്റടുത്തേക്കോടി.ആരുമില്ല. എനിക്ക് തോന്നിയതാവാം. എന്ന് സമാധാനിച്ച് തിരിച്ച് നടന്നപ്പോൾ വീണ്ടും ആ വിളി കേട്ടു .

വാതിൽ തുറന്ന് നോക്കിയ ഞാൻ ഞെട്ടി പോയി.
ഉമ്മ…… എന്ന് വിളിച്ച് മുമ്പിൽ പേടിച്ച് കരഞ്ഞ് കൊണ്ട് നിൽക്കുന്ന എന്റെ പൊന്നു മോൻ.
പിന്നെ ഒരു അങ്കലാപ്പോടെ മോനെ വാരിയെടുത്തു.കവിളിൽ”””””” മുഖമമർത്തി കരഞ്ഞു.
എന്റെ പൊന്നുമോനേ…

നീ ഒറ്റക്ക് ….??””. ഉമ്മാക്ക് എന്നെ ഇഷ്ടല്ലാ ?? ഉമ്മാക്ക് എന്നെ വേണ്ടേ.. ?? എന്തിനാ മ്മാ … എന്നെ യത്തീംഖാനയിൽ ആക്കിയത്…?? ഞാൻ അവിടെക്ക് ഇനിപോവില്ല !!! എനിക്ക് ഉമ്മയും കുഞ്ഞിയേയും മതി. ഞാനിന്നലെ ഉറങ്ങീട്ടില്ല. ഞാനെത്ര വിശന്നാലും കരയില്ല. എനിക്ക് ഉമ്മാ മതി. ഉമ്മാക്ക് എന്നെ ഇഷ്ടമില്ലങ്കിലും ഞാൻ പോവില്ല. എനിക്ക് എപ്പഴും എന്റെ ഉമ്മയെ കാണണം.അതിന്ന് സുബഹിക്ക് എല്ലാവരും എണീറ്റപ്പോൾ ആരും കാണാതെ ഞാൻ ഓടി പോന്നു…. പറ ഉമ്മാ… ഉമ്മാക്ക് എന്നെ ഇഷ്ടല്ലാ….???

എന്ന് പറഞ്ഞ തീരുംമുമ്പെ വായ പൊത്തി പിടിച്ചു കരഞ്ഞു.
ഈ കരച്ചിൽ കേട്ടാണ് കുഞ്ഞിമോൾ എഴുന്നേറ്റ് വന്നത്. കാക്കുനെ കണ്ടപാടെ അവളും കരായാൻ തുടങ്ങി. തന്റെ പൊന്നുമക്കളെ മാറോടണച്ച് കൊണ്ട് ‘… എന്റെ നാഥാ …. ഞങ്ങളെ രക്ഷിക്കണേ …
ഞങ്ങൾക്കൊരു വഴി കാണിച്ച് തരേണമേ…. എന്ന് പ്രാർത്ഥിച്ച് വിതുമ്പി കരഞ്ഞു… കൊണ്ട് മോന്റെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു …ഇല്ലാ ഇനിയെരിക്കലും ഞാൻ മോനെ വിടില്ലാ…***
***** ******* *******
** എല്ലാവർക്കും നന്ദി : — ഇനി ഞാനൊരു കാര്യം പറയാം…. ഞാനൊരു എഴുത്തുകാരനേയല്ല. മനസ്സിൽ തോന്നുന്ന ചിലത് ഇവിടെ കുറിച്ചിടുന്നു എന്ന് മാത്രം.ഇതിൽ കഥകളുണ്ട്, അനുഭവങ്ങൾ ഉണ്ട്, കേട്ടതും വായിച്ചതുമുണ്ട്, ഭാവനയുണ്ട്, കേട്ടറിഞ്ഞ കഥകളുമുണ്ട്. ഒരു പക്ഷെ നിങ്ങൾകിത് ഇഷ്ടപെടാം, ഇഷ്ടപെടാതിരിക്കാം. അതെന്തായായാലും നിങ്ങളുടെ അഭിപ്രായം എനിക്ക് വിലപെട്ടതാണ്.***

Share this on...