ചെറുപ്പത്തിലേ ഗൾഫിൽ പോയി. പെങ്ങളെ അനിയനെ പഠിപ്പിച്ചു ഉമ്മയെയും ഉപ്പയെയും നോക്കി.അവസാനം സംഭവിച്ചത്

in Story 924 views

പഠിക്കാൻ അത്ര മോശമല്ലായിരുന്നെങ്കിലും വീട്ടിലെ കഷ്ടപ്പാട് കാരണം പത്താംതരം കഴിഞ്ഞതും പഠിപ്പ് നിർത്തി…. പിന്നീട് വാർക്കപ്പണിക്ക് പോകാൻ തുടങ്ങി… വാപ്പയുടെ കൂലിയുടെ കൂടെ എന്റെ സമ്പാദ്യവും ചേർത്ത് വച്ചപ്പോൾ പട്ടിണി ഇല്ലാതെ ജീവിക്കാമെന്നായി… പെട്ടെന്ന് വാപ്പക്ക് വയ്യാതായതിനാൽ

അനിയന്റെയും അനിയത്തിയുടെയും പഠിത്തതിനും ഉമ്മയുടെ ചികിത്സക്കും പണം തികയാതെ വന്നു” ‘അങ്ങനെ പതിനെട്ടാം വയസ്സിൽ ഞാൻ പാസ്പോർട്ട് എടുത്ത് പ്രവാസ ജീവിതം ആരംഭിച്ചു.
പത്തും പതിനഞ്ചും നിലയുള്ള കെട്ടിടത്തിനു മുകളിൽ നിന്ന് തീ പാളുന്ന വെയിലിൽ പണിയെടുത്ത് മുടങ്ങാതെ വീട്ടിലേക്ക് പണമയച്ചു.. അങ്ങനെ പഴയ വീടിന്റെ സ്ഥാനത്ത് പുതിയ വീട് വച്ചു.” അനിയനെ പഠിപ്പിച്ചു ജോലി കിട്ടി അവന് വരുമാനമായി …..

കുഞ്ഞിപെങ്ങളെ കെട്ടിച്ച യച്ചു… അവളുടെ ഇഷ്ടത്തിനു നടന്ന വിവാഹമായതിനാൽ അവർ ചോദിച്ച സ്ത്രീധനം കൊടുക്കേണ്ടി വന്നു. വിശ്രമമില്ലാതെ പണിയെടുത്തും” ഓവർടൈം കുട്ടിയും സമ്പാദിച്ച പണം അതിനായി വിനിയോഗിച്ചു .. ബുദ്ധിമുട്ടൊന്നുമില്ലാതെ തന്നെ ആ വിവാഹം നടന്നു… അവളുടെ മുഖത്ത് വിരിഞ്ഞ ചിരി കണ്ട് ഞാൻ അനുഭവിച്ച കഷ്ടതകൾ പാടേ മറന്നു…
സ്വന്തമായി ഒരു കുടുംബം വേണമെന്ന് എനിക്കും മോഹം തോന്നി…

കൊടി കെട്ടിയ ബന്ധങ്ങൾക്ക് വാപ്പ കുറെ നിർബന്ധിച്ചെങ്കിലും മുപ്പത്തിമൂന്നാം വയസ്സിൽ സ്ത്രീധന മൊന്നും വാങ്ങാതെ തന്നെ പാവപ്പെട്ട വീട്ടിലെ ഒരു കുട്ടിയെ വിവാഹം കഴിച്ചു … ഫാത്തിമ… എന്റെ വിഷമങ്ങളിൽ താങ്ങാവാനും സന്തോഷത്തിൽ പങ്കുചേരാനും ഞാനവളെ എന്റെ ജീവിത സഖിയാക്കി… സ്ത്രീധനത്തിന്റെ പേരിൽ ഞാൻ അനുഭവിച്ച കഷ്ടതകൾ ആരും അനുഭവിക്കരുതെന്ന ചിന്തയാണ് ഇങ്ങനൊരു വിവാഹത്തിന് എന്നെ പ്രേരിപ്പിച്ചത് എന്ന് വാപ്പക്കും ഉമ്മക്കും അറിയാമായിരുന്നെങ്കിലും പണക്കുറവിന്റെ പേരിൽ അവരും മുഖം തിരിച്ചു……

വിവാഹത്തിനായ് എടുത്ത ആറു മാസത്തെ അവധിക്കു ശേഷം ഞാൻ തിരികെ വരാൻ ഒരുങ്ങി …. അപ്പൊഴേക്കും അവൾ ഗർഭിണി ആയിരുന്നു … കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ എന്നെ യാത്രയാക്കി…

തിരികെയെത്തി ജോലിയിൽ ഇഴുകി ചേർന്നപ്പോഴും കുഞ്ഞിന്റെ വളർച്ചകൾ ഞാൻ എന്റെ മനസ്സിൽ കണ്ടു …. അവൾക്കൊരു ആശ്വാസമേകാൻ ,സാമീപ്യമാകാൻ കഴിയാതെ ഞാനാകെ വീർപ്പുമുട്ടി ഓരോ ദിവസവും തള്ളി നീക്കി..

കുഞ്ഞുണ്ടായ വിവരം വാപ്പ വിളിച്ചു പറഞ്ഞു … പെൺകുട്ടി .: എന്നിലെ അച്ഛന്റെ മനസ്സിൽ താരാട്ടുകൾ അലയടിച്ചു: കുഞ്ഞിനെയും അവളെയും മാറോടു ചേർക്കാൻ എന്റെ മനസ്സുകൊതിച്ചു ..
പ്രവാസ ജീവിതത്തിന്റെ ഒറ്റപ്പെടൽ എന്നെയും തിരികെ നാട്ടിലെത്തിച്ചു.’.. വന്ന ഒരു മാസം വീട്ടിലെ ചെലവുകൾ ഞാൻ തന്നെ നടത്തി… അതിനിടയിൽ അനിയന്റെ വിവാഹവും കഴിഞ്ഞിരുന്നു… വന്നിട്ട് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വാപ്പ എന്തോ പറയാനുണ്ടെന്ന് എന്റെ ഭാര്യ മുഖേന എന്നെ അറിയിച്ചു. പിറ്റേ ദിവസം രാവിലെ കാര്യമറിയാനായി ഞാൻ വാപ്പയുടെ അടുത്തെത്തി…. പതിവിലും ഗൗരവത്തിലായിരുന്നു വാപ്പ …

“എന്താ സിയാദേ ഇനി തിരികെ പോകുന്നില്ലെന്ന് തീരുമാനിച്ചോ നീ ”
”ഉവ്വ വാപ്പ … ഇനി വയ്യ…
ഇങ്ങനെ വെറുതെ ഇരുന്നാൽ മതിയോ പിന്നെ… ഇക്കാക്കക്കും കുടുംബത്തിനും ചെലവിന് കൊടുക്കാൻ പറ്റില്ലെന്ന് നിന്റെ അനിയൻ പറഞ്ഞു… അല്ലാ” ‘അവനെ തെറ്റുപറയാൻ പറ്റ്വോ… അവനും ഒരു കുടുംബം ആയില്ലേ…”എല്ലാം മൂളി കേട്ട് ഞാൻ നിന്നു…’ വാപ്പ തുടർന്നു …

അനിയൻ ഭാഗംവയ്പിന്റെ കാര്യം സൂചിപ്പിച്ചിരുന്നു… ശരിയാണെന്നെനിക്കും തോന്നി… നാളെ നിന്റെ പെങ്ങളോടും അളിയനോടും വരാൻ പറഞ്ഞിട്ടുണ്ട്.” ഭാഗം വയ്പ് നടക്കട്ടെ ..
ഇത്രെയും പറഞ്ഞ് വാപ്പമുറ്റത്തേക്കിറങ്ങി ..

പിറ്റേ ദിവസം രാവിലെ തന്നെ പറഞ്ഞ പോലെ എല്ലാ വരും ഹാജരായി…. ഭാഗം വയ് പിന്റെ എല്ലാ ചെലവു ക ളും അനിയൻ ഏറ്റെട്ത്തു

.’ അനിയനും പെങ്ങളും അവർക്ക് വേണ്ടത് ചോദിച്ചു വാങ്ങി – :പ്രവാസിയുടെ നീക്കിയിരുപ്പ് കണക്കിലെടുത്ത് ഉള്ളതിൽ ചെറിയൊരു പങ്ക് സ്ഥലം എനിക്കും വീതമായി തന്നു.”
”അനിയനും പെങ്ങൾക്കുമല്ലേ ഒന്നുമില്ലാത്തത് ”നിനക്ക് സാമ്പാദ്യം ഉണ്ടാവൂലോ എന്ന് വാപ്പ നടത്തിയ കണ്ടുപിടുത്തം അവിടെ പറഞ്ഞപ്പോൾ ഒരു ചിരിയോടെ ഞാനവരിൽ നിന്നും ഒഴിഞ്ഞു മാറി …

സ്വന്തമായി സമ്പാദ്യം മാറ്റിവയ്ക്കാതെ അനിയനെ പഠിപ്പിക്കാനും പെങ്ങളെ കെട്ടിക്കാനും ഉമ്മയെ ചികിത്സിക്കാനും വാപ്പക്ക് പോക്കറ്റ് നിറക്കാനുംവേണ്ടി ആ ഹോ രാത്രം കഷ്ടപ്പെട്ട തന്നെ അവർ മനസ്സിൽ നിന്നും പടിയിറക്കിയ കാര്യം വേദനയോടെ താൻ മനസ്സിലാക്കി :.. അപ്പോഴും കുടുംബത്തോടുള്ള സ്നേഹവും കരുതലും എന്നെ അവിടെ നിശബ്ദനാക്കി …

ഭാര്യയെയും കുഞ്ഞിനെയും കൂട്ടി തറവാട്ടിൽ നിന്നും പടിയിറങ്ങി…. വീതം വച്ചു കിട്ടിയ സ്ഥലത്ത് ഓലക്കൂര വച്ചപ്പോഴും എനിക്കൊരു ആശ്വാസമായി അവളുണ്ടായിരുന്നു.”എന്റെ ബീവി…
” പോട്ടേ ഇക്കാ.” അവരു സന്തോഷമായി ജീവിക്കട്ടെ… നമുക്കത് മതിലേ… ,” ഇക്കയുടെ കൂടെ ഞാനും കുഞ്ഞും ഉണ്ടാകും.”

ഏത് അവസ്ഥയിലും :: ഈ വാക്കുകൾ എനിക്കേറെ കരുത്ത് നൽകി… അവളെയും കുഞ്ഞിനെയും നെഞ്ചോട് ചേർത്ത് ഒരിക്കൽ വലിച്ചെറിഞ്ഞ പാസ് പോർട്ട് ഞാനെന്റെ കയ്യിൽ ഇറുകെ പിടിച്ചു… ഞങ്ങൾക്കു വേണ്ടി .” ഞങ്ങൾക്കു വേണ്ടി മാത്രം.”
Note-ചില ആളുകളും കറിവേപ്പിലയും ഒരു പോലെയാണ് ….. നെഞ്ച് കലക്കി എല്ലാ കറിക്കും രുചിIയും മണവും നൽകിയാലും അത് കഴിഞ്ഞാൽ കറിവേപ്പില പുറത്ത് ‘.. അത് പോലെയാണ് ചില ആളുകളും. ആവശ്യത്തിനെല്ലാം അവർ വേണം.. എന്നാൽ ആവശ്യം കഴിഞ്ഞാൽ അവർക്കും കറിവേപ്പിലയുടെ വിധിയാണ്: ”

Share this on...