വീട്ടിലേക്ക് വന്ന അച്ഛൻ കണ്ടത് മകളെ കെട്ടിയിട്ട് ന,ഗ്ന,യാ,ക്കി ഫോട്ടോകൾ എടുക്കുന്ന സ്വന്തം അമ്മയെ.

in Story 35,122 views

ഇപ്പോൾ കിട്ടിയ വാർത്ത.മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് തടയാൻ ചെന്ന ഭാര്യയെ ഭർത്താവ് വെട്ടിക്കൊ ന്നു വെട്ടേറ്റ് മകൾ ഗുരുതരാവസ്ഥയിൽ” “മായേ നീ കേട്ടോ.” രവി ഉറക്കെ വിളിച്ചു പറഞ്ഞു.മായ അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു.ടിവിയിൽ ലൈവ് ന്യൂസ് ഓടി കൊണ്ടിരിക്കുകയായിരുന്നു. കുറ്റക്കാരനെന്നു തെളിഞ്ഞ അയാളെ കയ്യിൽ വിലങ്ങുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു.രാത്രിയാണ് സംഭവം മായയുടെ ഫോൺ നിർത്താതെ ബെല്ലടിച്ചു
“ഹലോ..ആ മായേ നീ അറിഞ്ഞില്ലേ. “” ഞാൻ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ”

“നീ ഇന്ന് കോടതിയിലേക്ക് വരുന്നുണ്ടോ”.” ആ വരുന്നുണ്ട് വരുന്നുണ്ട്.. ”
” നമുക്ക് നേരിട്ട് കാണാം. ” ഓക്കേ

മായ കോടതിയിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തി.
പിന്നീടങ്ങോട്ട് രണ്ടുമൂന്നുദിവസം ന്യൂസിലും പേപ്പറിലും നിറഞ്ഞുനിന്നിരുന്ന വാർത്തയായിരുന്നു.
പിന്നീട് വാർത്തയുടെ ചൂട് കുറഞ്ഞു വന്നു.
കുറച്ചു ദിവസങ്ങൾക്കുശേഷം ഒരു കേസുമായി ബന്ധപ്പെട്ടാണ് അവൾ ജയിലിലെത്തിയത്.
സൂപ്രണ്ടിനെ കണ്ടു മടങ്ങുന്നതിനിടെ അവിചാരിതമായാണ് അവളിൽ നിന്നും അങ്ങനെയൊരു ചോദ്യം ഉയർന്നത്.

സത്യത്തിൽ അവൾ ഒരിക്കലും ചോദിക്കണമെന്ന് കരുതിയിരുന്നത് അല്ല.
ഭാര്യയെ വെട്ടി,ക്കൊ,ന്ന പ്രതി ഇവിടെയല്ലേ മാഡം
അതേലോ.. അതൊരു വല്ലാത്ത കേസാണ് അല്ല അയാൾ കുറ്റം സമ്മതിച്ചത് ആണല്ലോ.!
എനിക്കൊന്നു കാണാൻ പറ്റുമോ.?

അതിനെന്താ ജയിലിനുള്ളിലൂടെ സൂപ്രണ്ടിനോടപ്പം അവൾ അയാളുടെ അടുത്തേക്ക് നടന്നു.
സത്യത്തിൽ എന്തിനാണ് താൻ അയാളെ കാണണമെന്ന് പറഞ്ഞത് എന്നതിനുത്തരം അവൾക്കും അറിയില്ലായിരുന്നു. അവർ ചെല്ലുമ്പോൾ അയാൾ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു.
സൂപ്രണ്ട് വിളിച്ചപ്പോൾ പതിയെ അയാൾ തലയുയർത്തി മായ അയാളുടെ അടുത്തേക്ക് ചെന്നു.
എന്തെങ്കിലും പറയാനുണ്ടോ.അയാൾ അവളെ സൂക്ഷിച്ചു നോക്കി .

പിന്നീട് കണ്ണുകളടച്ച് അയാൾ തല താഴ്ത്തി ഇരുന്നു.കൊ ന്നു വെ ട്ടി ക്കൊ ന്നു.
ഞാൻ കൊന്നതാണ് ഞാനാണ് കൊ ന്നത്. അയാൾ ഉരുവിട്ടു കൊണ്ടേയിരുന്നു

പിന്നീട് മായ ചോദിച്ച ചോദ്യങ്ങൾക്കൊന്നും അയാൾ ഉത്തരം പറഞ്ഞില്ല.
അയാൾ വന്നതുമുതൽ ഇങ്ങനെ തന്നെയാണ് ഇത് മാത്രമേ അയാൾ പറയൂ സൂപ്രണ്ട് പറഞ്ഞു.
എന്താണെന്ന് അറിയാതെ അവളുടെ മനസ്സിൽ ഒരു സങ്കടം മിന്നി കൊണ്ടിരുന്നു.
ഇതുവരെ ഒരാളോടും തോന്നാത്ത ഒരു ദയ എന്തോ എനിക്കറിയില്ല.
അവൾ രവിയോട് പറഞ്ഞു.

പിറ്റേന്ന് അവൾ ഹോസ്പിറ്റലിലേക്ക് പോയി അവിടെ അവളുടെ കാര്യം വളരെ കഷ്ടം ആയിരുന്നു ആദ്യമൊക്കെ എല്ലാവരും വളരെ ചൂടോടെ ഏറ്റെടുത്ത വാർത്ത .
പക്ഷേ ഇപ്പോൾ അവളുടെ കാര്യത്തിൽ ആർക്കും വലിയ താൽപര്യമൊന്നുമില്ല ഡിസ്ചാർജ് ചെയ്യാനും പറ്റാത്ത ഒരു കണ്ടീഷൻ ആണ് ആരും ഏറ്റെടുത്തു വന്നിട്ടില്ല.കഴുത്തിന് ഏറ്റ വെട്ട് ആയതുകൊണ്ട് ഇനിയും കുറച്ച് സമയമെടുക്കും സംസാരിക്കാൻ.

ഡോക്ടർ പറഞ്ഞു. അപ്പോൾ എങ്ങനെയാണ് അയാൾ കുറ്റക്കാരനാണെന്ന് വിധിച്ചത്.
മായ ചോദിച്ചു. അയാൾ സ്വയം കുറ്റം ഏറ്റെടുത്തത് അല്ലേ. ഡോക്ടർ.

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി ശാരീരിക പ്രശ്നങ്ങളാൽ അവൾക്ക് കോടതിയിലേക്ക് പോകാൻ കഴിഞ്ഞില്ല. മായേ നീ അറിഞ്ഞോ ജീവപര്യന്തം ആണത്രേ കൂടെ വർക്ക് ചെയ്യുന്ന സന്ധ്യ ചേച്ചി പറഞ്ഞു. വീണ്ടും അവൾക്ക് എവിടെയോ ഒരു വിങ്ങൽ വീണ്ടും അവൾ ജയിലിലേക്ക് പോയി സൂപ്രണ്ടിനെ കണ്ടു.

അയാളുടെ സെല്ലിൽ അവൾ എത്തി. നന്നെ ക്ഷീണിച്ചിരുന്നു അയാൾ.എല്ലും തോലുമായ ഒരു രൂപം.വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന അയാളെ കണ്ടപ്പോൾ അവൾക്ക് തന്റെ അച്ഛനെ ഓർമ്മ വന്നു.
ഇവിടെ വന്നതിനുശേഷം നേരെ ഭക്ഷണം ഒന്നും കഴിക്കാറില്ല പോരാത്തതിന് ആരോടും ഒന്നും മിണ്ടാറില്ല.

സൂപ്രണ്ട് പറഞ്ഞു.അവൾ പതിയെ സെലിന്റെ ഉള്ളിലേക്ക് കടന്നു.
അയാളുടെ അടുത്തിരുന്നു. അയാൾ ഒന്നും അറിയുന്നുണ്ടായിരുന്നില്ല പതിയെ അവൾ വിളിച്ചു ഒരു പ്രതികരണവും ഉണ്ടായില്ല.
അച്ഛാ……

അവൾ വിളിച്ചു അയാൾ ഞെട്ടിയത് പോലെ തോന്നി പതിയെ അയാൾ അവളുടെ മുഖത്തേക്ക് നോക്കി. എന്റെ മകൾ……..പിന്നെയൊന്നും പറഞ്ഞില്ല കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ഇറ്റു വീണു..

ഒന്നും മിണ്ടാതെ അയാൾ വെറും നിലത്ത് ചുരുണ്ടുകൂടി കിടന്നു.
ഏറെ നേരം കാത്തു നിന്നിട്ട് അവൾ തിരികെ പോന്നു.
പോരുമ്പോൾ അവൾ ഹോസ്പിറ്റലിൽ ഇറങ്ങി.
ഡോക്ടറോട് അവളുടെ കാര്യത്തിൽ ഇനി ഞാൻ ഉണ്ടെന്നും അവൾക്ക് വേണ്ട എല്ലാ ചികിത്സകളും നൽകണമെന്നും അറിയിച്ചു.

രാത്രി അയാൾ പതിയെ എഴുന്നേറ്റു ദൂരെ മിന്നി നിൽക്കുന്ന നക്ഷത്രങ്ങളെ നോക്കി.
അയാളുടെ മുന്നിൽ തന്റെ വീട് തെളിഞ്ഞുവന്നു. രാത്രി പണിയും കഴിഞ്ഞു രണ്ടെണ്ണം വീശി വീട്ടിലേക്ക് എത്തുമ്പോഴാണ് ഉള്ളിൽ നിന്നും ഒരു ബഹളം കേട്ടത്.

ഇല്ല എന്നെക്കൊണ്ട് പറ്റില്ല അമ്മയ്ക്ക് വേറെ പണിയൊന്നുമില്ലേ ഭ്രാന്താണോ അമ്മയ്ക്ക്.
ഞാൻ ഈ വീട്ടിൽ നിന്ന് ഇറങ്ങി പോകും കൊല്ലും ഞാൻ നിന്നെ വെട്ടി വെട്ടി കൊല്ലും ഞാൻ…
എന്ന ഇപ്പോ കൊന്നോ..

നിനക്ക് ഞാൻ പറയുന്നത് അനുസരിക്കാൻ പറ്റില്ലേ. എടിയേ എന്താ അവിടെ ഒരു ബഹളം.
അയാൾ കതകിൽ മുട്ടി.

വാതിൽ തുറന്ന് അകത്തു കയറുമ്പോൾ മുഖം വീർപ്പിച്ച് ഇരിക്കുന്ന മോളെ ആണ് കണ്ടത്.
എന്താടി എന്താ ഇവിടെ പ്രശ്നം ഓ ഒന്നുമില്ല മനുഷ്യ..

മകൾ അകത്തേക്ക് കയറിപ്പോയി.
രാത്രി കിടക്കുമ്പോഴാണ് ഭാര്യ പറഞ്ഞത് അവൾക്ക് ഏതോ ഒരുത്തനുമായി ബന്ധമുണ്ടെന്ന് അതിന്റെ തർക്കമാണ് അവിടെ നടന്നത്.
പിറ്റേന്ന് പണിക്കു പോയപ്പോൾ മകളുടെ ഫോൺ വിളി വന്നു.
പക്ഷേ ഭാര്യ പറഞ്ഞത് മനസ്സിൽ ഉള്ളത് കൊണ്ട് തിരക്കാണെന്ന് പറഞ്ഞ് ഞാൻ ഒഴിവായി.
പിറ്റേന്ന് കുറെ താമസിച്ചാണ് വന്നത്..

അന്ന് അവൾ നേരത്തെ കിടന്നുവെന്ന് ഭാര്യ പറഞ്ഞു…ഉച്ചക്ക് അവൾ വിളിച്ചു…
അപ്പോഴും ഫോൺ എടുത്തില്ല.

ഇന്ന് മകളോട് സംസാരിക്കണം.നേരിട്ട് തന്നെ കാര്യങ്ങൾ അവളെ പറഞ്ഞു മനസ്സിലാക്കണം.
എന്നത്തെയുംപോലെ ഇന്ന് വൈകാൻ നിന്നില്ല നേരത്തെ ഇറങ്ങിവീടെത്തുമ്പോൾ ഉള്ളിൽനിന്നും ചെറുതായി സംസാരം കേൾക്കുന്നുണ്ടായിരുന്നു അമ്മയും മോളും പിണക്കമാണ്.

വാതിലിൽ മുട്ടാൻ നിന്നു വേണ്ട അവർ എന്താ പറയുന്നത് എന്ന് കേൾക്കാം.
ചാക്കുകൊണ്ട് മറച്ച ജനലിനു അടുത്തേക്ക് നീങ്ങി. ഇല്ല ഇന്ന് ഞാൻ അച്ഛനോട് എന്തായാലും പറയും. നീ പറഞ്ഞതേ ഓർമ്മ ഉണ്ടാവൂ.പിറ്റേന്ന് നിന്റെ ശവം ഈ നാട്ടുകാർ കാണും
നിങ്ങൾ ഒരു അമ്മയാണോനിങ്ങളുടെ വയറ്റിലാണ് ഞാൻ ജനിച്ചത്.

അത് ഓർമ്മയുണ്ടോ….. നീ എന്താടി കരുതിയത് ഇതൊന്നും വലിയ പ്രശ്നമല്ല.
എനിക്ക് തന്നെ ചെറുപ്പത്തിൽ എത്ര അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.എന്നിട്ട് ഞാൻ ജീവിക്കുന്നില്ലേ.നിങ്ങൾക്ക് പണത്തിനോടുള്ള ഭ്രാന്തണ്…

നിന്റെ ഒരു ഫോട്ടോ അയച്ചു കൊടുത്താൽ എനിക്ക് ആയിരങ്ങൾ കിട്ടും… ഈ ദാരിദ്ര്യം പിടിച്ച വീട്ടിൽ നിന്നും എനിക്ക് എങ്ങോട്ടെങ്കിലും പോകണം. ഓ നിങ്ങടെ കള്ള കാമുകനോടൊപ്പം പോകാൻ അല്ലേ. അതേടി അതിന് നിനക്ക് എന്താണ് ഒന്നുമില്ലെങ്കിലും ഇത്രയും കാലം ഞാൻ നിന്നെ പോറ്റിവളർത്തിയതല്ലേ …

നിന്റെ ഫോട്ടോ മാത്രമല്ല ഡി നിന്നെയും ഞാൻ മറ്റുള്ളവർക്ക് കൂട്ടി കൊടുക്കും.
അതിന് നിങ്ങളെ സമ്മതിക്കില്ല ഇന്ന് എല്ലാം ഞാൻ അച്ഛനോട് പറയും….
നീ എന്ത് പറഞ്ഞാലും ആ കിളവൻ വിശ്വസിക്കില്ല..
ഇപ്പോൾ നിങ്ങൾക്ക് കിളവൻ ഇത്രയും കാലം എവിടെയും പണിക്കും വിടാതെ നിങ്ങളെ നോക്കിയതിന് ആ പാവത്തിന്…

ഇത്തിരി എങ്കിലും നന്ദി വേണ്ടേ നിങ്ങൾക്ക്…. അയാൾ പതിയെ അടുക്കള വാതിലിലേക്ക് പോയി .
വാതിൽ തള്ളി തുറന്നു റൂമിൽ കണ്ട കാഴ്ച അയാളെ അമ്പരപ്പിച്ചു. രണ്ടുകൈയും ജനലിൽ ചേർത്തുകെട്ടി അർധനഗ്നയായി നിൽക്കുന്ന തന്റെ മകൾ അവളുടെ ചിത്രങ്ങൾ ഫോണിൽ പകർത്തുന്ന ഭാര്യ. അച്ഛാ……. അവൾ അലറി വിളിച്ചു.

ഞെട്ടി തിരിഞ്ഞ് ഭാര്യ തന്നെ കണ്ട് ഫോൺ ഒളിപ്പിക്കാൻ ശ്രമിച്ചു…
ഓടിച്ചെന്ന് അവളുടെ ഇരുകവിളിലും ആഞ്ഞടിച്ചു അവളെ തള്ളി താഴെയിട്ടു.
..
നായേ നീയൊരു പെണ്ണാണോ ടി സ്വന്തം മോളെ…… നിന്നെ അല്ലേ ഞാൻ വിശ്വസിച്ച് കൂടെ കൂട്ടിയത്……

അവൾ ഒരു ഭ്രാന്തിയെപോലെ തന്റെ നേർക്ക് പാഞ്ഞു വന്നു….നിങ്ങളെയും വേണ്ട നിങ്ങളുടെ മോളെയും എനിക്ക് വേണ്ട……അയാൾ അവളെ തലങ്ങും വിലങ്ങും തല്ലി….അവൾ തളർന്നു താഴെ വീണു……

അയാൾ ഉടുത്ത മുണ്ട് അഴിച്ച് മകളെ പൊതിഞ്ഞു.. ജനലിൽ നിന്നും കൈകൾ അഴിച്ചു.
അച്ഛാ……അവൾ അയാളെ തള്ളി മാറ്റി.

അടുക്കളയിൽ നിന്നും വെട്ടു കത്തിയുമായി ഭാര്യ ഓടി വന്നു വെട്ടി.. വെട്ട് കൊണ്ടത് മോളുടെ കഴുത്തിൽ വീണ്ടും വെട്ടാൻ വന്ന അവളെ തള്ളി മാറ്റി കത്തി പിടിച്ചു വലിച്ച് അവളെ തലങ്ങും വിലങ്ങും വെട്ടി അയാൾ..

നിലവിളികേട്ട് ഓടി വന്നവർ കണ്ടത് അർദ്ധ നഗ്നയായി വെട്ടേറ്റു കിടക്കുന്ന മോളെയും ഭാര്യയെയും.അടിവസ്ത്രം മാത്രമിട്ട് കുടിച്ച തന്നെയും

പോലീസിനോട് പറഞ്ഞപ്പോൾ രക്ഷപെടാൻ താൻ കണ്ടെത്തിയ വഴിയായി കണ്ടു…. ഞാൻ വാങ്ങി കൊടുത്ത ഫോൺ ആയതു കൊണ്ട് ഫോട്ടോ ഞാൻ എടുത്തതെന്ന് അവർ വരുത്തി തീർത്തു.. സത്യം പറയാൻ ബോധമില്ലാത്ത മോൾക്കും കഴിഞ്ഞില്ല….. അവളെ ഒന്നു കാണാൻ പോലും ആരും തന്നെ അനുവദിച്ചില്ല……….

കൊല്ലണം അവനെയും കൊ ല്ല ണം പക്ഷെ തനിക്കു അതിനു കഴിയില്ലലോ……മകൾക്കും ഭാര്യയക്കും വേണ്ടി പണിയെടുത്ത് എല്ലും തോലുമായ എന്നെ അവൾക്ക് വേണ്ടാതായത് ഞാൻ അറിയാണമായിരുന്നു…

പ്രണയം നടിച്ച് അവളെ ചതിച്ചവൻ കടന്നു കളഞ്ഞപ്പോൾ അവളുടെ വയറ്റിൽ ഒരു ജീവനുണ്ടായിരുന്നു… ആത്മഹത്യ ചെയ്യാൻ പോയ അവളെ താൻ കൂടെ കൂട്ടി.. എല്ലാവരും എതിർത്തപ്പോൾ നാടു വിട്ടു……

എന്റെ മോളായിരുന്നു എന്റെ നെഞ്ചിൽ കിടന്നാ അവൾ വളർന്നത്….
എന്റെ മോളാണ്.. എന്റെ മാത്രം മോള്..
ചുടു നീർകണങ്ങൾ അയാളുടെ കവിളിലൂടെ ഒഴുകിയിറങ്ങി…….

ദിനങ്ങൾ പലതും വീണ്ടും കൊഴിഞ്ഞു പോയ്‌….. ഒരു ദിവസം ഹോസ്പിറ്റലിൽ നിന്നും ഡോക്ടർ മായയെ വിളിച്ചു ആ കുട്ടി പതിയെ സംസാരിക്കാൻ തുടങ്ങി……
അവൾ വേഗം അങ്ങോട്ടു ചെന്നു സത്യങ്ങൾ തിരിച്ചറിഞ്ഞ മായ ജയിലിൽ എത്തുമ്പോൾ…
അയാളെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു…….നിയമത്തിന്റെ മുന്നിൽ
സത്യങ്ങൾ തിരിച്ചറിഞ്ഞപ്പോൾ

അതിന് വലിയ പ്രസക്തി ഉണ്ടായിരുന്നില്ല.. ഒരു ചെറിയ വാർത്തയായി മാറി…..
നല്ല ചികിത്സയും മകളുടെ പരിചരണവും അയാളെ തിരികെ കൊണ്ടു വരാൻ കഴിയുമെന്ന് ഡോക്ടർ ഉറപ്പ് നൽകിയിട്ടുണ്ട്…ഇന്ന് മായയുടെ തണലിൽ അവളുണ്ട്… അച്ഛനെയും കാത്ത്……

Share this on...