ഭർത്താവിനെ കണ്ടയുടനെ ആ ഭാര്യ ചോദിച്ച ചോദ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.

in Story 2,052 views

സജിക്ക എനിക്കൊന്നു നിങ്ങളെ കാണണം. വർഷങ്ങൾക്ക് ഇപ്പുറം അവളുടെ ശ്ശബ്‌ദം കേട്ട് എന്ത് പറയണം എന്ന് അറിയാതെ അയാൾ നിന്ന്. ഇക്ക നിങ്ങൾ കേൾക്കുന്നുണ്ടോ.. അവൾ ചോദിച്ചു. ആ റഹീന, പറയ് അയാൾ ഫോൺ ഒന്ന് കൂടി ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. എനിക്ക് ഒരു ഒട്ടാവട്ടം കണ്ടാ മാത്രം മതി. ശെരി, സമയവും സ്ഥലവും ഞാൻ മെസ്സേജ് ചെയ്യാം. മറുപടിക്കു കാത്തു നില്കാതെ അയാൾ ഫോൺ കട്ട് ചെയ്തു. അയാളുടെ മുഖത്തു സന്തോഷവും ദുഃഖവും കലർന്ന ഭാവം. അയാൾ ഫോണിലെ ഗാലറിയിൽ നിന്നും ഏറെ കഷ്ടപ്പെട്ട് ഒരു ഫോട്ടോ തിരഞ്ഞു പിടിചു. അയാൾ അതിലേക്കു തന്നെ നോക്കി.

അയാളുടെ കരവലയത്തിൽ ഒതുങ്ങി നിന്ന പുഞ്ചിരി തൂകുന്ന ഒരു മെലിഞ്ഞ സുന്ദരി. റഹീന. അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു. നാല് വർഷത്തെ സന്തുഷ്ട ദാമ്പത്യം. പ്രണയ പൂരിതം ആയ മുഹൂർത്തങ്ങൾ, എത്ര മനോഹരം ആയ നിമിഷങ്ങൾ; അയാൾ ചിന്തിച്ചു. എലാം നൽകിയ റബ്ബ് ഒരു കുറവ് മാത്രം ബാക്കി വെച്ചു. ഒരു കുഞ്ഞിനെ മാത്രം തന്നില്ല. ഒരു കാര്യവും പൂർണമായും ഇവറ്റവും മികച്ചതും ആർക്കും തന്നെ അവൻ കൊടുക്കുന്നില്ലല്ലോ.. അവൻ ഏതെങ്കിലും രീതിയിൽ പരീക്ഷിക്കുക തന്നെ ചെയ്യും. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി. ഒരു കുഞ്ഞു എന്നത് വെറും സ്വപ്നം ആയി മാത്രം അവശേഷിച്ചു.

രണ്ടു പേർക്കും ഒരുപോലെ ആതി. അയാൾ പുറമേ കാണിച്ചില്ല. പക്ഷെ, അവളുടെ വാക്കുകൾ ഒരേ ഒരു വിഷയത്തിൽ മാത്രം തറച്ചു നിന്നു. പിന്നീട് അങ്ങോട്ടൊരു പരക്കം പാച്ചിൽ ആയിരുന്നു. കാണാത്ത ഡോക്ടർമാർ ഇല്ല. നേരാത്ത നേർച്ചകൾ ഇല്ല. തുടർന്ന് അറിയാൻ താഴെ ഉള്ള വീഡിയോ പൂർണമായും കാണുക.

Share this on...