വീട്ടുജോലി ചെയ്യാൻ അറബി വീട്ടിലേക്കു വന്ന ഈ പെൺകുട്ടിയെ അറബിയും അയാളുടെ മകനും കൂടി ചെയ്തത് കണ്ടോ

in Story 4,891 views

ഇത് ഞങ്ങളുടെ വീട്ടിലെ ഗദ്ദാമയല്ല, എന്റെ ഉമ്മ”. സ്‌കൂൾ വിട്ടു വരുമ്പോൾ സ്‌കൂൾ ബസ്സിൽ നിന്നും സ്വീകരിക്കാൻ തന്നെ കാത്തു നിൽക്കുന്ന താലീബയെ ചൂണ്ടിക്കാട്ടി, “അതാ നിന്റെ ഗദ്ദാമ നിൽക്കുന്നു” എന്ന് കുട്ടികൾ പറയുമ്പോൾ അബ്ദുല്ല സ്‌കൂൾ ബസ്സിലെ കൂട്ടുകാരോട് പറയുന്ന വാക്കുകളാണിത്.

പലപ്പോഴും താലിബയും അത് കേൾക്കാറുണ്ട്. അബ്ദുല്ല അഭിമാനത്തോടെ അത് പറയുന്നത് കേൾക്കുമ്പോൾ താലിബക്ക് കരച്ചിൽ വരും. തന്റെ കുട്ടിയെ ഓർക്കും. എന്നിട്ടും കരച്ചിൽ അടക്കി പിടിച്ച് അബ്ദുല്ലക്ക് സ്ഥിരമായി നൽകുന്ന ഉമ്മ നൽകി വീടിനകത്തേക്ക് കൊണ്ട് പോയി കൈകൾ കഴുകിക്കും. പിന്നീട് തയ്യാറാക്കി വെച്ച കോൺഫ്ലേക്സും പാലും കൊടുത്ത് കഴിച്ചു കഴിയുന്നത് വരെ കൂടെ നിൽക്കും. അതിന് ശേഷം ബാത്റൂമിലേക്ക് കൊണ്ട് പോയി കുളിപ്പിച്ച് ഉടുപ്പ് മാറ്റി മുറിയിൽ കൊണ്ട് പോയി ഉറക്കും.

അബ്ദുല്ല ഉറങ്ങി എന്ന് ഉറപ്പായി കഴിഞ്ഞാൽ നേരെ ബാത്റൂമിലേക്ക് ഓടും. അതുവരെ അടക്കി പിടിച്ചു നിന്ന വിഷമം മുഴുവൻ അണപൊട്ടിയൊഴുകും. എല്ലാം കരഞ്ഞു തീർക്കും. സ്വർഗ്ഗത്തിലുള്ള തന്റെ മകനെ ഓർത്ത് വിങ്ങി വിങ്ങി കരയും. കുറച്ച് നേരം കഴിഞ്ഞാൽ താലിബ പഴയത് പോലെയാകും. വേഗം അടുക്കളയിലേക്ക് പോകും.

കുട്ടി ഉണരുമ്പോഴേക്കും ഭക്ഷണം തയ്യാറാക്കി വെക്കണം. ഗൃഹനാഥൻ വരുമ്പോഴേക്കും മാഡത്തിനും അവർക്കുമുള്ള ഭക്ഷണവും വിളമ്പി കൊടുക്കണം. മഗ്‌രിബിന് ശേഷം രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കൽ തുടങ്ങണം. അതിനിടക്ക് അബ്ദുല്ലക്ക് ഭക്ഷണം വാരിക്കൊടുക്കണം. അതു കഴിഞ്ഞു ഉറക്കണമെങ്കിലും താലിബ വേണം.

ശരിയായിരുന്നു അബ്ദുല്ല പറഞ്ഞിരുന്നത്, മക്കൾക്ക് താലീബ ഒരിക്കലും ഗദ്ദാമയായിരുന്നില്ല, ശരിക്കും ഉമ്മയായിരുന്നു.

“മമ്മാ എവിടെയാണ്, ഇറങ്ങാൻ സമയമായി”. അബ്ദുല്ലയാണ്. അബ്ദുല്ലയുടെ വയസ്സാണ് താൻ ഇവിടെയെത്തിയ വർഷങ്ങളുടെ കണക്ക്. അബ്ദുല്ലക്ക് ഇപ്പോൾ വയസ്സ് 33. ഇന്തോനേഷ്യക്കാരിയായ താലിബ ഈ വീട്ടിൽ എത്തിയിട്ട് 33 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്ന് താലിബ നാട്ടിലേക്ക് തിരിച്ചു പോകുന്ന ദിവസമാണ്.

താലീബയെ യാത്രയാക്കാൻ എല്ലാവരും എത്തിയിരിക്കുന്നു. മൂന്ന് തലമുറയെ സേവിക്കാൻ അവസരം കിട്ടി. രണ്ടു തലമുറകളാണ് താലിബയുടെ തണലിൽ ആ വീട്ടിൽ വളർന്ന് വലുതായത്. അബ്ദുല്ലയുടെ മകൾക്ക് എട്ടു വയസ്സായി. ഹാദിയ മോളെ പിരിയുന്നത് താലിബക്ക് ചങ്ക് പറിച്ചെടുക്കുന്നത് പോലെയാണ്. പെറ്റു വീണ അന്ന് മുതൽ മോളെ താലിബ താഴെ വെച്ചിട്ടില്ല.

ഇരുപത് വയസ്സിലാണ് അബ്ദുൽ അസീസ് ഒതൈബിയുടെ സ്പോൺസർഷിപ്പിൽ താലിബ വീട്ടുവേലക്കാരിയായി സൗദിയിൽ എത്തുന്നത്. അബ്ദുല്ലയെ മാഡം ഗർഭം ധരിച്ചിരിക്കുന്ന സമയം വീട്ടു ജോലികൾ നോക്കാനാണ് താലീബയെ കൊണ്ടു വന്നത്. പിന്നീട് താലിബ ആ വീടിന്റെ ഭാഗമായി മാറി.

പതിനെട്ടാം വയസ്സിലായിരുന്നു താലിബയുടെ വിവാഹം. ഒരു വർഷത്തിനുള്ളിൽ മകൻ ഉണ്ടായി. പ്രസവ ശേഷം മൂന്ന് മാസത്തിനുള്ളിൽ തന്നെ മകൻ മരിച്ചപ്പോൾ ഭർത്താവും ഉപേക്ഷിച്ചു പോയി. അതിനു ശേഷം ഉമ്മയെ അനിയത്തിയുടെ കയ്യിലേൽപ്പിച്ചാണ് താലിബ സൗദിയിൽ എത്തുന്നത്. പിന്നീട് മൂന്ന് വർഷം കൂടുമ്പോൾ മാത്രമാണ് നാട്ടിൽ പോയിരുന്നത്. ഇപ്പോൾ മാതാവ് മാത്രമാണ് നാട്ടിലുള്ളത്. അനിയത്തി കുറെ വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു പോയി.

അബ്ദുല്ലക്ക് ശേഷം ആ വീട്ടിൽ അഞ്ചു മക്കൾ കൂടി ഉണ്ടായി. അതിനു ശേഷം രണ്ടു വേലക്കാരികളും കൂടി വന്നു. ആ വീട്ടിൽ മക്കളെ ശിക്ഷിക്കാനുള്ള അധികാരം താലിബക്ക് മാത്രമായിരുന്നു. എങ്കിലും 33 വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഒരു കുട്ടിയെ അവർ അടിച്ചിട്ടുള്ളത്. അത് ആ വീട്ടിൽ ഏറ്റവും ഓമനിച്ചു വളർത്തിയത് അബ്ദുല്ലയെ ആയിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് മുന്നിലെ ഗ്രൗണ്ടിലേക്ക് കളിക്കാൻ പോയ അബ്ദുല്ല തിരിച്ചു വരാൻ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായപ്പോൾ നെഞ്ചുപൊട്ടി പ്രാർത്ഥിച്ച താലിബ ഒടുവിൽ ഇരുട്ട് വീണ ശേഷം വീട്ടിലേക്ക് കയറി വന്ന കുട്ടിയെ സങ്കടം കൊണ്ടും സന്തോഷം കൊണ്ടും സ്വയം മറന്ന് കയ്യിൽ കൊടുത്തതാണ് ഒരടി. അടി കിട്ടിയത് അബ്ദുല്ലക്കാണെങ്കിലും ഏറ്റവും കൂടുതൽ വേദനിച്ചത് താലിബക്കായിരുന്നു. അബ്ദുല്ലയെ അടിച്ചതാലോചിച്ച് താലിബ ഒരു ദിവസം മുഴുവൻ കരഞ്ഞു കൊണ്ട് നടന്നു. ഒടുവിൽ മാഡം വഴക്ക് പറഞ്ഞപ്പോഴാണ് കരച്ചിൽ നിർത്തിയത്.

“മമ്മാ പോകാം, ഇനി വൈകിയാൽ എയർപോർട്ടിൽ സമയത്തിന് എത്തില്ല. പെട്ടികളൊക്കെ സമദ് വണ്ടിയിൽ വെച്ച് കഴിഞ്ഞു. എല്ലാവരും താഴെ മമ്മയെ കാത്തു നിൽക്കുന്നു”. അബ്ദുല്ല തിരക്ക് കൂട്ടുകയാണ്. കളവാണ് അബ്ദുല്ലയുടെ മുഖഭാവം. അവൻ തന്റെ മുഖത്തേക്ക് നോക്കുന്നില്ല. താഴേക്ക് നോക്കിയാണ് സംസാരിക്കുന്നത്. മുഖത്തേക്ക് നോക്കിയാൽ അതുവരെ അടക്കി പിടിച്ച സങ്കടം മുഴുവൻ അണ പൊട്ടുമെന്ന് അവനറിയാം.

“എനിക്ക് വയ്യ മോനെ പോകാൻ, ആരോടും യാത്ര ചോദിക്കാൻ വയ്യ. മടിയിൽ വെച്ച് വളർത്തിയ മക്കളാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾ അവരില്ലാതെ ഒരു ജീവിതം തനിക്കുണ്ടായിട്ടില്ല. ഇപ്പോൾ ഈ നിമിഷം ഇവിടെ മരിച്ചാൽ മതിയായിരുന്നു”.

“മമ്മാ…..” അബ്ദുല്ലയുടെ ആ വിളി ഒരു വിളിയായിരുന്നില്ല. തേങ്ങലായിരുന്നു. വലുതായ ശേഷം അബ്ദുല്ലയുടെ കണ്ണുകൾ നിറയുന്നത് ഒരു തവണ മാത്രമേ താൻ കണ്ടിട്ടുള്ളൂ. അതിന് ശേഷം തന്റെ മുന്നിൽ വെച്ച് നിറയാൻ സമ്മതിച്ചിട്ടുമില്ല. ഒരിക്കൽ കണ്ണ് നിറഞ്ഞത് ഭാര്യയോടൊപ്പം തന്നോട് മാപ്പ് പറയാൻ വന്നപ്പോഴാണ്. അബ്ദുല്ലയുടെ വിവാഹ ശേഷം ഒരിക്കൽ ഭാര്യ തന്നോട് ഗദ്ദാമ എന്ന് വിളിച്ച് ശകാരിച്ചപ്പോൾ.

അന്ന് അബ്ദുല്ലയുടെ മുഖം ചുവന്നു. ഭാര്യയേയും പിടിച്ചു വലിച്ച് മുകളിലെ മുറിയിലേക്ക് പോയി. ഭാര്യയെ അടിക്കുമോ എന്ന് പോലും താൻ ഭയന്ന് പോയി. അനിഷ്ട സംഭവങ്ങൾ ഒന്നും നടക്കരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. മുറിയിൽ ബഹളം ഒന്നും ഉണ്ടായില്ല. ഏതാണ്ട് ഒരു മണിക്കൂറിന് ശേഷമാണ് അബ്ദുള്ളയും ഭാര്യയും മുറിയിൽ നിന്നും പുറത്തേക്ക് വന്നത്. നേരെ താനിരിക്കുന്ന മുറിയിലാക്കാണ് വന്നത്.

വന്നയുടൻ തന്നെ തന്റെ ഇരു കൈകളും ചേർത്തു പിടിച്ച് പറഞ്ഞത് “ഒന്നും വിചാരിക്കരുതേ മമ്മാ, അവളോട് ക്ഷമിക്കണേ” എന്നാണ്. അപ്പോഴാണ് കണ്ണുനീർ വീഴുന്ന മുഖവുമായി നിൽക്കുന്ന ഭാര്യയെ താൻ കാണുന്നത്. മുറിയിൽ ഒരു മണിക്കൂർ തന്നെ കുറിച്ചാണ് അബ്ദുല്ല തന്നോട് പറഞ്ഞതെന്ന് അബ്ദുല്ലയുടെ ഭാര്യ പിന്നീട് താലിബയോട് പറഞ്ഞു. കണ്ണീർ ഒലിപ്പിച്ചു കൊണ്ടായിരുന്നു അബ്ദുല്ല സംസാരിച്ചിരുന്നതത്രെ. അതിന് ശേഷം മമ്മാ എന്നല്ലാതെ അബ്ദുല്ലയുടെ ഭാര്യയും പിന്നീട് വിവാഹം കഴിച്ചു കൊണ്ട് വന്ന പെൺകുട്ടികളും വിളിച്ചിട്ടില്ല.

“മമ്മാ….. മമ്മാട് പോകാൻ ഞങ്ങളാരും പറഞ്ഞിട്ടില്ല. മമ്മ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് പോകാനുള്ള കാര്യങ്ങൾ ചെയ്തത്. പക്ഷേ കണ്ണ് നിറഞ്ഞു കൊണ്ട് മമ്മ ഈ വീട്ടിൽ നിന്നും ഇറങ്ങരുത്. പോകേണ്ടെങ്കിൽ ഒരു വാക്ക് പറഞ്ഞാൽ മതി. ഇഷ്ടമുള്ള കാലത്തോളം ഇവിടെ നിൽക്കാം. ഞങ്ങൾ എല്ലാവരുടെയും ഇപ്പോഴത്തെ കണ്ണുനീർ ചിരിയായി മാറും. എന്റെ കുട്ടികളുടെ മുഖം കണ്ടിട്ട് സഹിക്കുന്നില്ല മമ്മാ….” തന്നെ കെട്ടിപ്പിടിച്ച് കരയുന്നത് പണ്ടത്തെ ആ അഞ്ചു വയസ്സുകാരൻ കുട്ടിയാണെന്നേ അപ്പോഴും താലിബക്ക് തോന്നിയുള്ളൂ.

അബ്ദുല്ലയുടെ വാക്കുകൾ കേട്ടപ്പോൾ താലിബയുടെ തേങ്ങൽ കരച്ചിലായി. കണ്ണുനീരിന്റെ ഒഴുക്ക് കൂടി. ശരിയാണ്. തന്റെ നിർബന്ധ പ്രകാരമാണ് പോകുന്നത്. പോകരുതെന്ന് എല്ലാവരും പരമാവധി പറഞ്ഞതാണ്. പക്ഷെ പോയെ പറ്റൂ. കാലിൽ അസുഖം തുടങ്ങി നടക്കാൻ പറ്റാതായപ്പോൾ പറഞ്ഞു തുടങ്ങിയതാണ് അബ്ദുള്ളയോട് ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകണമെന്ന്. ആദ്യമൊക്കെ തമാശയായേ അബ്ദുല്ലയും കരുതിയുള്ളൂ. അവസാനം നടക്കാനാവാത്ത വീൽചെയറിലേക്ക് മാറേണ്ടി വന്നപ്പോൾ തന്റെ വാശിക്ക് മുകളിലാണ് നാട്ടിൽ പോകാൻ അനുവാദം തന്നത്. തനിക്കും പോകാൻ ഇഷ്ടമുണ്ടായിട്ടല്ല. പക്ഷേ താൻ അവർക്കൊരു ഭാരമാകരുത്.

“പോകാം….” തേങ്ങൽ നിർത്തി അബ്ദുല്ല എഴുന്നേറ്റു. തന്റെ വീൽ ചെയർ തള്ളി ഹാളിലെത്തി. ആറു മക്കളും അവരുടെ ഭാര്യമാരും അവരുടെ കുട്ടികളും എത്തിയിരിക്കുന്നു തന്നെ യാത്രയയക്കാൻ. മാഡത്തിന്റെയും ഭർത്താവിന്റെയും മരണശേഷം താൻ അബ്ദുല്ലയുടെ കൂടെയാണ് താമസമെങ്കിലും രണ്ടു പെരുന്നാളിനും അവർ അബ്ദുല്ലയുടെ വീട്ടിലെത്തും. അവരുടെ വീട്ടിലെ വിശേഷങ്ങൾക്ക് അബ്ദുല്ല തന്നെയും കൊണ്ട് പോകും. സഹോദരങ്ങളുടെ ഭാര്യമാരുടെ പ്രസവ സമയം അടുക്കുമ്പോൾ രണ്ടു മാസമെങ്കിലും അബ്ദുല്ല തന്നെ അവരുടെ കൂടെ നിൽക്കാൻ അനുവദിക്കുമായിരുന്നു. തന്റെ മരിച്ചു പോയ ഉമ്മയുടെ സ്ഥാനത്ത്.

ഓരോരുത്തരായി വീൽ ചെയറിനടുത്തേക്ക് വന്നു കെട്ടിപ്പിടിച്ചു. നെറ്റിയിൽ മുത്തം നൽകി. മക്കളെ അടുത്തേക്ക് കൊണ്ട് വന്നു. മാഡത്തിന്റെ മരണ ശേഷം കുടുംബത്തിൽ കുട്ടികൾ ഉണ്ടായാൽ ആദ്യം തന്റെ കൈകളിലേക്കാണ് കുട്ടികളെ നൽകുക. തന്റെ കൈകളിലൂടെ ലോകം കണ്ടവർ. ഓരോരുത്തർക്കായി താലിബ ചുംബനം നൽകി.

കുട്ടികളെ മോളെ കെട്ടിപ്പിടിച്ചു കരയുമ്പോൾ മക്കളുടെ കരച്ചിലിനൊപ്പം ഒരു തേങ്ങൽ കൂടി വ്യക്തമായി താലിബ വീണ്ടും കേട്ടു. അബ്ദുല്ലയുടെ ഭാര്യയാണ്. ഏറ്റവും കൂടുതൽ അടുപ്പമുള്ളതും അവരോടാണ്. കഴിഞ്ഞ ദിവസം മുറിയിൽ വന്നിരുന്ന് കുറെ കരഞ്ഞതാണ്. എട്ടു വർഷം മുൻപ് ഈ വീട്ടിലേക്ക് കയറി വന്നത് മുതൽ അവരുടെ നിഴലായി അബ്ദുല്ലയെ നോക്കിയ പോലെ തന്നെ അവരുടെ കൂടെയും താലീബ ഉണ്ടായിട്ടുണ്ട്.

“മതി. ഇനി കൂടുതൽ സമയം ഇവിടെ നില്ക്കാൻ വയ്യ. എന്നെ കൊണ്ട് പോകൂ”. അബ്ദുല്ലയോട് താലിബ പറഞ്ഞു. അബ്ദുല്ല വീൽ ചെയർ തള്ളി മുറ്റത്തെത്തി. “ബാബാ കൊണ്ട് പോകല്ലേ….” അബ്ദുല്ലയുടെ മകൾ ഹാദിയാണ്. വീണ്ടും കെട്ടിപ്പിച്ചപ്പോൾ കുട്ടിയുടെ കവിളിലെ കണ്ണുനീരിന്റെ നനവ് താലിബ അറിഞ്ഞു. അതോടെ എല്ലാ നിയന്ത്രണങ്ങളും വിട്ട് താലിബ പൊട്ടിക്കരഞ്ഞു പ്രാർത്ഥിച്ചു. “എന്റെ കുഞ്ഞു മക്കളെ നീ കാത്തോളണേ നാഥാ”

ഇരുവരുടെയും തേങ്ങലുകൾക്കിടയിൽ വീൽ ചെയർ അവിടെ വെച്ച് അബ്ദുല്ല ഡോർ തുറക്കാനായി കാറിനരികിലേക്ക് നീങ്ങി. നിമിഷങ്ങൾ കഴിഞ്ഞിട്ടും ഹാദിയയെ കെട്ടിപ്പിടിച്ച താലിബയുടെ കരങ്ങൾ അയഞ്ഞില്ല. “മമ്മാ…” അബ്ദുല്ല വിളിച്ചിട്ടും താലിബ തല ഉയർത്തി നോക്കിയില്ല. അടുത്തെത്തിയ അബ്ദുല്ല താലിബയുടെ കരങ്ങളിൽ നിന്നും മകളെ വേർപ്പെടുത്തിയതോടെ വീൽ ചെയറിൽ നിന്നും താലിബ താഴേക്ക് വീണിരുന്നു.

അബ്ദുല്ലയും അസീസും കൂടി താലിബയെ വാരിയെടുത്ത് കാറിലേക്കിരുത്തി ആശുപത്രിയിലേക്കായി കാർ മുന്നോട്ടെടുക്കുമ്പോൾ തന്നെ താലിബയുടെ മരണം വ്യക്തമാക്കുന്ന അബ്ദുല്ലയുടെ ശബ്ദം അവരെല്ലാം വ്യക്തമായി കേട്ടു.“ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊ

Share this on...