സംശയം തോന്നി ഡോർ തള്ളി തുറന്ന് അകത്ത് കയറിയ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

in Story 36,244 views

ലൂസി എന്നൊരു പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്.ഈ പെൺകുട്ടി എന്താണ് ചെയ്തത് എന്നറിയാമോ…?ഈ പെൺകുട്ടി ലണ്ടനിലെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്.തൊട്ടയൽക്കാരെ പോലെ തന്നെ വളരെ തിരക്ക് പിടിച്ച ജീവിതമായിരുന്നു അവളുടേത്.എങ്കിലും ഈ പെൺകുട്ടി തൻ്റെ അയൽക്കാരിയായ വൃദ്ധയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ആ വൃദ്ധയെ പറ്റി പറയുകയാണെകിൽ ഒരുപാടുണ്ട്.ഒറ്റക്കാണ് താമസം കൂടെ ആരും തന്നെ ഇല്ല ഇത് വരെ ആരും ആ വൃദ്ധയെ കാണാൻ എത്തിയിട്ടില്ല ആരെങ്കിലും വന്നാൽ തന്നെ ആ വൃദ്ധ അവരെ ഫ്ലാറ്റിലേക്ക് കടത്തിയിട്ടുമില്ല.

ഇത് ശ്രദ്ധയിൽ പെട്ട പെൺകുട്ടിക്കാകെ സംശയമായി.ആ വൃദ്ധ എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ എന്നായി പെൺകുട്ടി.വളരെ ക്ഷീണിതയായിരുന്നു വൃദ്ധ.മുഷിഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് പോലും അറിയില്ല.അത്തരത്തിലുള്ള അവസ്ഥ ആഴ്ചയിൽ ഒരിക്കൽ പച്ചക്കറികൾ വാങ്ങാൻ മാത്രമാണ് അവർ പുറത്തിറങ്ങുന്നത് അവരോട് എന്തെങ്കിലും സഹായം വേണോ എന്ന് പെൺകുട്ടി ചോദിച്ചെങ്കിലും അവരുടെ ഭാഗത്ത് നിന്ന് അതിന് മറുപടി ഒന്നും ലഭിച്ചില്ല.ഫ്ലാറ്റിനുള്ളിൽ എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ എന്നറിയാൻ ഒരു ദിവസം പെൺകുട്ടി വാതിൽ തള്ളി തുറന്ന് അകത്ത് കയറി.എന്നാൽ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

ചവറ് പോലെയുള്ള റൂമുകൾ വൃത്തിയില്ലായ്മ്മ കറകൾ പിടിച്ചിരിക്കുന്ന ചുവരുകളും സോഫകളും ഒരു നിമിഷം പോലും അവിടെ ജീവിക്കാൻ കഴിയാത്ത അവസ്ഥ.തുടർന്ന് ആരുമില്ലാത്ത വൃദ്ധയെ ആ പെൺകുട്ടി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു പെൺകുട്ടിക്കിപ്പോൾ നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത് ആ പെൺകുട്ടി തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം പങ്കുവെച്ചതും

Share this on...