അമ്മയെ സ്നേഹിക്കുന്നവർക്ക് എങ്ങനെ കരയാതിരിക്കാനാകും ഇത് കേട്ടാൽ

in Story 20,804 views

അല്ലെങ്കിലും അമ്മ യെപ്പോഴും എൻ്റിഷ്ടങ്ങൾക്ക് തടസ്സം നിന്നിട്ടല്ലുള്ളൂ. എന്തൊക്കെ പറഞ്ഞാലും ഞാൻ വരുണിനെ മാത്രേ കല്യാണം കഴിക്കൂ…. അവനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.

ഊർമ്മിള യ്ക്കത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി…മോളേ….നീ എന്താ പറഞ്ഞേ……..
മോൾടെ എന്ത് കാര്യങ്ങൾക്കാ ഞങ്ങൾ തടസ്സം നിന്നത്.

ഈ നാട്ടിലെ ഏറ്റവും വലിയ സ്കൂളിൽ അല്ലേ നീ അഞ്ചാം ക്ലാസ് വരെ പഠിച്ചത്.ആറാം ക്ലാസിൽ എത്തിയപ്പോൾ അപ്പോൾ കൂട്ടുകാരൊക്കെ നവോദയിൽ ചേരുന്നുണ്ടെന്നും പറഞ്ഞു അവിടെ ചേർന്നില്ലേ…. പ്ളസ്ടു വരെ അവിടെ ത്തന്നെ പഠിച്ചില്ലേ…

അതുകഴിഞ്ഞ് എംബിബിഎസിന് ചേരണമെന്നും പറഞ്ഞ് വാശിപിടിച്ച്
ബാങ്കിന് ലോൺ എടുത്തിട്ടും ചിട്ടി പിടിച്ചും ഒക്കെ അല്ലേ….. നിന്നെ ചേർത്തത്.
എന്നിട്ടിപ്പോ… പഠിത്തം കഴിയാൻ ഒരുവർഷം കൂടിയല്ലേ ഉള്ളൂ എന്നിട്ടിപ്പോ…..കല്യാണം കഴിക്കണംന്ന് പറഞ്ഞാൽ എന്താണിപ്പം ചെയ്യാ…

എംബിബിഎസിന് ചേർക്കാൻ ഞാൻ ലോണെടുത്തതും ചിട്ടിപിടിച്ചതും നിങ്ങളല്ലല്ലോ അച്ഛനല്ലേ…. അപ്പോ അക്കാര്യം നിങ്ങള് മിണ്ടണ്ട….നീയെന്താ…..മോളേ….. അമ്മയെ വിളിച്ചത്…. നിങ്ങളെന്നോ…….പിന്നെ ഞാനെന്താ വിളിക്കേണ്ടത് .

ഞാനും വരുണും ഇഷ്ടത്തിൽ ആണെന്നറിഞ്ഞപ്പോൾ മുതൽ അമ്മയ്ക്ക് എന്നെ കണ്ടുകൂടാ…
നമുക്ക് സ്വപ്നം കാണാൻ കൂടി കഴിയാതെ ഫാമിലി അവരുടേത്.വരുണിന്റെ പപ്പയും മമ്മിയും ചേച്ചിയുംഡോക്ടറാ…

അച്ഛനും അമ്മയും കൂടി വരുണിന്റെ വീട്ടിൽ പോയി അവൻെറ പപ്പയോടടും മമ്മിയോടും സംസാരിക്കണംന്നല്ലേ ഞാൻ പറഞ്ഞുള്ളൂ.

നീ എന്താ മോളെ പറയുന്നേ…. സാധാരണ ചെക്കന്റെ വീട്ടുകാരാ… പെണ്ണിന്റെ വീട്ടിൽ വന്ന് കല്യാണം ആലോചിക്കുന്ന ഞങ്ങളെങ്ങനെയാ അവരുടെ വീട്ടിൽ പോയി പറയ്യാ….
അവരൊക്കെ വല്യ വല്യ ആളുക ളല്ലേ…..

അതിന് ഞാനും ഒരു വർഷം കഴിഞ്ഞാൽ ഡോക്ടറാകില്ലേ…..ഒരു വർഷം കൂടി കഴിഞ്ഞാലല്ലേഡോക്ടറാകൂ അതുതന്നെയാ…. അമ്മയും പറഞ്ഞത് പഠിത്തം പൂർത്തിയാക്കണംന്ന്.

ഓ…. ഇപ്പ ,……അച്ഛനും അമ്മയുടെ കൂടെ കൂടിയോ…..പിന്നെ ഊർമ്മിള പറയുന്നതിലും കാര്യമില്ലേ,….. മോളെ.

നിൻെറ പഠിത്തം കഴിഞ്ഞാലല്ലേ… നീ…… ഒരു ഡോക്ടറാണെന്ന് പറയാൻ പറ്റൂ…..
അച്ഛാ….. എംബിബിഎസ് കഴിഞ്ഞ ഉടനെ പപ്പയും മമ്മിയും ഹയർ സ്റ്റഡീസിന് അവനെ ലണ്ടനിലേക്ക് അയക്കുന്നുണ്ട് പോലും അവിടെ ചെന്ന് കഴിഞ്ഞാൽ പിന്നെ അവൻ നാട്ടിലേക്ക് വന്നില്ലെങ്കിലോ …..എനിക്ക് അവനില്ലാതെ ജീവിക്കാൻ പറ്റില്ലച്ഛാ…,…

അതുവരെ മിണ്ടാതിരുന്ന ഊർമ്മിള മേഘയോട് പറഞ്ഞു….നിന്നോട് അവനുളള സ്നേഹം സത്യമാണെങ്കിൽ ഏത് രാജ്യത്ത് പോയാലും നിന്നെ തേടി അവൻ വരും.

അതല്ല വെറും ടൈം പാസ്സിനാണെങ്കിൽ……… പിന്നെ…….മതി….. നിർത്ത്……
കേട്ടോ….അച്ഛാ…..ഇവര് പറയുന്നത്….കേട്ടോ…….ഈ സ്ത്രീ എന്റെ അമ്മ തന്നെയാണോന്ന്
സംശയോണ്ട്.

എനിക്ക് നല്ലൊരു ജീവിതം കിട്ടുന്നറിഞ്ഞപ്പോൾ ഇവർക്ക് അസൂയ്യയാ …….അത് കേട്ടതും ഊർമ്മിള കരഞ്ഞുകൊണ്ട് കിടപ്പുമുറിയിലേക്കോടി…..നീ എന്താടി പറഞ്ഞേ…… ഗോപൻ ശബ്ദമുയർത്തി കൊണ്ട് ചോദിച്ചു…..അവൾക്ക് അസൂയ്യയണെന്നോ…….

ങ്ഹും…..നീ തന്നെ അത് പറയണം……അവള് ….. എത്രമാത്രം കഷ്ടപ്പെട്ടാ…… നിന്നെ……
മതി …. അച്ഛാ….. 10 മാസം വയറ്റിലിട്ട കണക്കല്ലേ…. അതെല്ലാഅമ്മമാരും പറയണതല്ലേ…….
എല്ലാവരും പറയണോ പോലെയല്ല അവൾ ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ട്……

മോളെ പ്രസവിക്കുന്നതിനു മുൻപേ ഊർമ്മിള രണ്ടുതവണ പ്രഗ്നൻറായതാ.
പക്ഷേ…… രണ്ടുതവണയും മൂന്നുമാസം ആകുമ്പോഴേക്കും അബോർഷൻ ആയി പോയി.
മൂന്നാമതും പ്രഗ്നൻറായപ്പോൾ ഡോക്ടർ ആദ്യം തന്നെ സ്കാൻ ചെയ്തു നോക്കി…… അപ്പോഴാ അറിഞ്ഞത്… അവളുടെ……. ഗർഭപാത്രത്തിന് …. ശക്തിയില്ലെന്ന് അതുകൊണ്ടാ… രണ്ടു പ്രാവശ്യവും അബോർഷനായത്.

കുഞ്ഞിന് പൂർണവളർച്ച യെത്തുമ്പോഴേക്കും ചിലപ്പോൾ അമ്മയുടെ ജീവൻ തന്നെ അപകടത്തിലാകും….. അതുകൊണ്ട് ഈ…. കുഞ്ഞിനെ വേണ്ടെന്നു വയ്ക്കുന്നതാണ് നല്ലതെന്ന് ഡോക്ടർ പലവട്ടം പറഞ്ഞതാ……

എനിക്കെന്ത് സംഭവിച്ചാലും കുഴപ്പമില്ല പക്ഷേ…… ഗോപേട്ടന് ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ എങ്കിൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ലെന്നും പറഞ്ഞ് കരഞ്ഞു ഡോക്ടറുടെ കാലു പിടിച്ചിട്ടാ അവര് സമ്മതിച്ചത്.

പൂർണ്ണ ബെഡ്റെസ്റ്റാ ഡോക്ടർ പറഞ്ഞത്…..ഇക്കാലത്ത്…. പ്രസവിച്ചാൽ സൗന്ദര്യം പോകുമെന്നും കുട്ടികൾ നല്ലൊരു ജോലിക്ക് തടസ്സമാകുമെന്ന് കണ്ട് കുഞ്ഞുങ്ങളെ വേണ്ടാന്നു വയ്ക്കുന്നവരാ കൂടുതലും…… പക്ഷേ…. ഊർമ്മിള…. ഞങ്ങൾക്കൊക്കെ ഒരത്ഭുതം തന്നെയായിരുന്നു…..

ഡോക്ടറുടെ നിർദ്ദേശപ്രകാരം മൂന്ന് മാസം മുതൽ ഒൻപത് മാസം വരെ അവൾ കിടന്നകിടപ്പിൽ എഴുന്നേറ്റിട്ട് കൂടിയില്ല….. ഒരു വശം ചെരിഞ്ഞ് മാത്രം കിടന്നു…… സ്കാൻ ചെയ്യാൻ ഡോക്ടറുടെ അടുത്ത് പോകുന്നത് തന്നെ ആംബുലൻസിലാ…….

ലോകത്തൊരമ്മയും ഒരു കുഞ്ഞിനെ കിട്ടാൻ ഞാൻ ഇത്രയും കഷ്ടപ്പെട്ടുണ്ടാകില്ല.
ഒൻപത് മാസത്തോളം കിടക്കയിൽ നിന്ന് എഴുന്നേൽക്കാതെ……….മോൾക്കൊന്നും അത് ചിന്തിക്കാൻ കൂടി പറ്റില്ല….

എന്റമ്മയും അവളുടെ അമ്മയും കൂടിയാ ഒമ്പത് മാസവും വും അവളുടെ കാര്യങ്ങളൊക്കെ ചെയ്തു കൊടുത്തത്.കുഞ്ഞിനെന്തെങ്കിലും പറ്റുമോന്ന്… കരുതി ഡോക്ടർ പറഞ്ഞാതിനേക്കാളും
ശ്രദ്ധിച്ചാ….അവള് ഓരോ കാര്യങ്ങളും ചെയ്തത്…..

മോൾക്കിതൊക്ക മനസ്സിലാവണെങ്കില് നീയും ഒരമ്മയാകണം. കുറച്ചുമുമ്പ് മോള്…. അവളോട് പറഞ്ഞില്ലേ എന്തിനാ കഷ്ടപ്പെട്ട് വളർത്തിയത് ജനിച്ചുടനെ കഴുത്ത് ഞെ,രി,ച്ചു കൊ,ല്ലാ,മാ,യി,രു,ന്നി,ല്ലേന്ന്……..

അവളുടെ കഷ്ടപ്പാട് കണ്ട് ഞാനും അമ്മയും പല വട്ടം പറഞ്ഞതാ… നമുക്കീ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാം…. എന്നിട്ട്…… അനാഥാലയത്തീന്നോ മാറ്റോ…. ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന്…….

അന്നവൾ അതിന് സമ്മതിച്ചിരുന്നെങ്കിൽ എന്റെ മോള്….ഇന്നീ…. ഭൂമിയിൽ ജീവനോടെ ഉണ്ടാകില്ലായിരുന്നു…….നീ പറഞ്ഞ ഓരോ വാക്കും അവളെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകും….
സോറി …….അച്ഛാ…… എനിക്കിതൊന്നും….. അറിയില്ലായിരുന്നു……..നീ അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്….

പഠിത്തം പൂർത്തിയായിട്ട് മതി കല്യാണംന്ന്….. ഊർമ്മിള വാശി പിടിക്കുന്നത് എന്താന്ന് അറിയോ…..അവൾക്കനുഭവം ഉള്ളതുകൊണ്ടാ…

ഡിഗ്രി അവസാനവർഷം പഠിക്കുമ്പോഴാ… ഞാൻ അവളെ കല്യാണം കഴിച്ചത്……. റിസൽട്ട് വന്നപ്പോൾ…. അവൾക്കായിരുന്നു കോളേജിൽ വെച്ച് ഏറ്റവും കൂടുതൽ മാർക്ക്……
തുടർന്ന് പഠിപ്പിക്കാമെന്ന് വാക്ക് പറഞ്ഞിട്ടാ… അവള് കല്യാണത്തിന് സമ്മതിച്ചത് തന്നെ…… പക്ഷേ… ബിഎഡിന് അഡ്മിഷൻ കിട്ടുമ്പോഴേക്കും എന്റമ്മ കുളിമുറിയിൽ തെന്നി വീണ് നടുവിന്റെല്ല് പൊട്ടി…. രണ്ടുവർഷത്തോളം കിടപ്പിലായി….

അമ്മയെ നോക്കാൻ ഒരു ഹോം നഴ്സിനെ ഏർപ്പാടാക്കുന്ന പറഞ്ഞതായിരുന്നു
പക്ഷേ…. അവൾ സമ്മതിച്ചില്ല . അവൾ തന്നെ അമ്മയുടെ കാര്യങ്ങളൊക്കെ നോക്കി…..
അതിനിടയ്ക്ക് രണ്ടുമൂന്ന് പി എസ് സി എക്സാം എഴുതിയിരുന്നു.

അവൾക്ക് ഗവൺമെൻറ് ജോലി കിട്ടിയ താ…. ഒന്നരവർഷത്തോളം ജോലിക്ക് പോയതാ…….
പിന്നെ….. നീ വയറ്റിൽ ഉണ്ടായപ്പോ….. നിനക്ക് എന്തെങ്കിലും പറ്റുമോന്ന് കരുതിയാ… അവള് ജോലി പോലും വേണ്ടെന്നു വെച്ചത്…അറിയ്യോ…..ഇത്രയൊക്കെ കഷ്ടത അനുഭവിച്ചിട്ടും അവൾക്ക് അ നിൻെറ മുഖമൊന്നു കാണാൻ രണ്ടര വർഷം കഴിഞ്ഞാ…. സാധിച്ചത്……

ഒൻപതാം മാസത്തിന്റെ തുടക്കത്തിൽ തന്നെ സിസേറിയൻ ചെയ്താ… നിന്നെ പുറത്തെടുത്തത്……
സിസേറിയൻ ചെയ്യാൻ അനസ്തേഷ്യ ക്കുള്ള മരുന്നു കൊടുത്തപ്പോൾ ഡോസ് കുടീട്ട്…. രണ്ടര വർഷത്തോളം അവൾ കോമ സ്റ്റേജിൽ കിടന്നു…..

നന്നേ കുഞ്ഞായിരിക്കുമ്പോൾ നീ…. മുട്ടിലിഴയുന്നതും പിച്ചവെച്ച് നടക്കുന്നതൊന്നും കാണാൻ പറ്റാത്തതതും നിന്നെ പൊട്ടുകുത്താനും കണ്ണെഴുതിക്കാനും കഴിയാത്തതും അവൾക്ക് വല്യ സങ്കടമായിരുന്നു.

നിൻെറ കുസൃതികളും കളിചിരികളും ഒക്കെ കണ്ട് അവൾ സന്തോഷിച്ച ഇരിക്കുമ്പോഴാ… നവോദയയിൽ ചേർന്ന് പഠിക്കണമെന്ന് നീ… വാശി പിടിച്ചത്.

ഏഴുവർഷം നീ… അവിടെ താമസിച്ച് പഠിച്ചപ്പോൾ അവളിവിടെ നിന്നെയോർത്ത് സങ്കടപ്പെട്ട് ഊണും ഉറക്കവുമില്ലാതെ വെന്തുരുകുകയായിരുന്നു ………

മാസത്തിൽ നിന്നെ കാണാൻ വന്ന ദിവസം മാത്രമാ അവളുടെ മുഖത്ത് സന്തോഷം കാണാറ്……
ങ്ഹാ… പിന്നെ…നീ…. എംബിബിഎസിന് ചെയ്യണം എന്ന് വാശി പിടിച്ചപ്പോൾ
ഊർമ്മിളയുടെ അച്ഛൻ അവളുടെ പേരിൽ എഴുതി കൊടുത്ത സ്ഥലത്തിന്റെ ആധാരം പണയം വെച്ചാ ലോണെടുത്തത്…. അറിയ്യോ…. നിനക്ക്….

അച്ഛാ…… ഞാനിനി…. ഒരിക്കലും അമ്മയെ …. വേദനിപ്പിക്കില്ല…. എനിക്ക് അമ്മയുടെ കാലുപിടിച്ചു മാപ്പ് പറയണം.അച്ഛാ…… അമ്മ എന്നോട് ക്ഷമിക്കില്ലേ……..മക്കൾ എന്ത് തെറ്റ് ചെയ്താലും എത്ര വേദനിപ്പിച്ചാലും ഉം അമ്മമാർക്ക് മാത്രേ ക്ഷമിക്കാൻ കഴിയൂ… മോളേ…..

മക്കള് കരയണത് കാണുമ്പോൾ സന്തോഷിക്കുന്നത് ഒരിക്കൽ മാത്രാ…. എപ്പോഴാണെന്നറിയാമോ….. തൻ്റെ കുഞ്ഞു ഭൂമിയിൽ പിറന്നുടനെ കരയണത് കേൾക്കുമ്പോൾ ……..വാ…. അച്ഛാ…..

മേഘ അച്ഛന്റെ കയ്യും പിടിച്ച് മുറിയിലേക്ക് ചെന്നു.കിടക്കയിൽ കരഞ്ഞുകലങ്ങിയ മുഖത്തോടെ ഇരിക്കുന്ന ഊർമ്മിളയെ കണ്ടപ്പോൾ മേഘയ്ക്ക് സഹിക്കാനായില്ല……..

സോറി….. അമ്മാ…… ഞാൻ…… ഒന്നും…. എനിക്കറിയില്ലായിരുന്നു……. വരുണിന്റെ
സ്നേഹം കണ്ടപ്പോൾ…ഞാനമ്മയെ മറന്നു…. പൊട്ടിക്കരഞ്ഞു കൊണ്ട് മേഘ അമ്മയുടെ മാറിലേക്ക് ചാഞ്ഞു.

എനിക്ക് ഇപ്പോ കല്ല്യാണോന്നും വേണ്ട….എന്റമ്മേ ടെ സ്നേഹം മാത്രം മതി എനിക്ക്……
മേഘയുടെ മുടിയിഴ കളിൽ തലോടിക്കൊണ്ട് … ഊർമ്മിള പറഞ്ഞു…. അമ്മയ്ക്ക് എൻ്റെ മോളോട് ഒരു ദേഷ്യവും ഇല്ലാട്ടോ…….

അതും പറഞ്ഞ് മേഘയുടെ നെറുകയിൽമുത്തം കൊടുത്തു…….അമ്മയുടെ മടിയിൽ കിടക്കുമ്പോൾ മേഘ മനസ്സിലോർത്തു. ഞാൻ എന്തോരം വേദനിപ്പിച്ചതാ……എന്റമ്മയെ….

എന്നിട്ട് ഞാനൊന്ന് സോറി പറഞ്ഞ് കരഞ്ഞപ്പോൾ എല്ലാം മറനെന്നെ ചേർത്ത് പിടിച്ചില്ലേ…..
മേഘയ്ക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി……അല്ല…… എത്ര നേരായി ഇങ്ങനെ രണ്ടുപേരും ഇരിക്കുന്നെ…. എനിക്കൊരു ഗ്ലാസ് ചായ താടീ ഭാര്യേ……

ചായ വേണമെങ്കില് അച്ഛൻ സ്വന്തം ഉണ്ടാക്കി കുടിച്ചോ …. എനിക്ക് കുറെ നേരം അമ്മയുടെ മടിയിൽ തല വെച്ച് കിടക്കണം.ഓ…..ഉത്തരവ്……എന്നും പറഞ്ഞ് ചിരിച്ചു കൊണ്ട് ഗോപൻ അടുക്കളയിലേക്ക് നടന്നു…….അമ്മയുടെ മടിത്തട്ടിൽ ഇങ്ങനെ കിടക്കുമ്പോൾ എന്തെന്നില്ലാത്ത സുരക്ഷിതത്വവും സമാധാനവും തോന്നി അവൾക്ക്………..

Share this on...