പ്രസവിച്ച് പന്ത്രണ്ടാമത്തെ ദിവസം ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ചെയ്തത്.കരഞ്ഞു പോകും.

in Information 7,514 views

പ്രസവം കഴിഞ്ഞ് പന്ത്രണ്ടാമത്തെ ദിവസം കാലിനടിയിലെ സ്റ്റിച്ച് പൊട്ടി ലേബർ റൂമിൽ ഇരിക്കുന്ന അവളെ നോക്കി നഴ്സുമാർ അടക്കം പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. കൈയിലുണ്ടായിരുന്ന ഒരു കഷ്ണം തുണി കൊണ്ട് ഇടയ്ക്കിടയ്ക്ക് അവൾ വായ പൊത്തി കൊണ്ടിരുന്നു. കണ്ണുകളുയർത്തി അന്നേരം ഒന്നും അവൾ ആരെയും നോക്കിയിരുന്നില്ല. അമ്മായിഅമ്മ എന്ന് തോന്നുന്ന ഒരു സ്ത്രീ എന്തോ അമർഷം അടക്കി ഇടയ്ക്കിടെ അവളെ നോക്കി പിറുപിറുക്കുന്നുണ്ടായിരുന്നു. 21ന് അടുത്താണ് പ്രായം. തൻ്റെ പേര് എന്തായിരുന്നു. രേണുക, ഇത് ആദ്യത്തെ ഡെലിവറി അല്ലായിരുന്നോ. അതേ ഇന്നേക്ക് എത്ര ദിവസമായി. 12, ഫയൽ എടുത്ത് നഴ്സ് അതിൽ എന്തൊക്കെ എഴുതിക്കൊണ്ടിരുന്നു.

ഇതിൻ്റെയൊക്കെ വല്ല കാര്യമുണ്ടോ മോളേ, പ്രസവം കഴിഞ്ഞ് പന്ത്രണ്ടാമത്തെ ദിവസം ഒക്കെ ഇമ്മാതിരി വേണ്ടാതീനം കാണിക്കാൻ. അവൾ ഒന്നും പറഞ്ഞില്ല. എത്രാമത്തെ ദിവസമാ ഭർത്താവ് ഗൾഫിൽ നിന്ന് വന്നത്. പതിനൊന്ന്, ആണുങ്ങൾക്ക് ആക്രാന്തം ഒക്കെ കാണും. അത് അടക്കേണ്ടത് പെണ്ണുങ്ങള. അതെങ്ങനെയാ അവനേക്കാൾ മുട്ട് നിനക്ക് ആയിട്ടുണ്ടാവും. അവളുടെ കണ്ണു നിറഞ്ഞു പോയി. അല്ല, അമ്മേ ഇത് നിങ്ങളുടെ മോളാണോ, മരുമോളോ. മരുമോൾ. ഈ പേറ് കഴിഞ്ഞ് പെണ്ണിൻ്റെ അടുത്താണോ മോനെ കിടത്തുന്നേ. നിങ്ങൾക്ക് അത്ര ബോധമില്ലേ. എനിക്കാണോ സിസ്റ്ററെ ബോധം വേണ്ടേ. ഇവൾക്കല്ലേ. പിന്നെ വീട്ടുകാരെ ഉപേക്ഷിച്ച് എൻ്റെ മോൻ്റെ കൂടെ പോകുന്നതാണ് ഇവൾ. അതുകൊണ്ട് വീട്ടുകാർ തിരിഞ്ഞുനോക്കുന്നില്ല. ഞങ്ങളുടെ വീടൊക്കെ ചൊറുതാ. പിന്നെ ഗൾഫിൽ നിന്ന് വന്ന എൻ്റെ മോനെ താഴത്ത് പായ വിരിച്ചു കൊടുക്കാൻ പറ്റുമോ സിസ്റ്ററേ.

എല്ലാവരും കൊള്ളാം, ഇനി വീണ്ടും സ്വിച്ച് ഇടാൻ പറ്റുമോ എന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. എന്തായാലും ഡോക്ടർ വരട്ടെ. സ്റ്റിച്ചിടാൻ പറ്റിയില്ലെങ്കിൽ ഇനി അത് തുറന്നു കിടക്കയേയുള്ളൂ. ആക്രാന്തം കൂടിയിട്ടല്ലേ. കെട്ടിയോനും കെട്ടിയോളും ഇനി ശരിക്ക് പഠിച്ചോളും. പ്രസവിക്കാൻ കിടക്കുന്ന പെണ്ണുങ്ങളും പെറ്റ പെണ്ണുങ്ങളും നഴ്സുമാരും അവളെ നോക്കി നിന്നു. എന്നാലും ഈ സ്റ്റിച്ചിൻ്റെയും ഇടയിലൂടെ ഇമ്മാതിരി തോന്നിവാസം കാണിക്കാൻ ഇത്തിരി ചങ്കൂറ്റം ഒന്നും പോര എന്ന മട്ടായിരുന്നു എല്ലാവർക്കും. എല്ലാവരുടെ മുഖത്തെയും പരിഹാസം ഏറ്റു വാങ്ങിയവൾ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഇരുന്നു. ഇടയ്ക്കിടെ ചുളുങ്ങനെ കുത്തുന്ന ജനനേന്ദ്രിയത്തെ മുറുക്കി പിടിക്കാൻ കാലുകൾ കെട്ടി പിണഞ്ഞ് വച്ചു. ആരോട് പറയാൻ അല്ലേ. ചെരുപ്പുകൾ പുറത്തൂരിയിട്ട് ഉടുത്ത സാരി കുറച്ചു മേലോട്ട് കുത്തി ബാഗ് തോളിൽ നിന്നും ഊരി കക്ഷത്ത് വച്ച് സ്റ്റെതസ്കോപ്പ് കൈയിൽ ചുരുട്ടി പിടിച്ചു ഡോക്ടർ വേഗം പ്രസവമുറിയിലേക്ക് കടന്നു.

ഡോക്ടറെ കണ്ടപാടെ എല്ലാവരും എഴുനേറ്റു നിന്നു. മാഡം ഇവരാണ് സ് റ്റ്വിച്ച് പൊട്ടിയിട്ട് വന്നത് .അവൾക്കെന്തോ പേടിതോന്നി. അല്ലെങ്കിൽ ഡോക്ടർക്ക് ദേഷ്യം കൂടുതലാണ്. ഇനി എന്താ പറയാ.രേണുക അകത്തേക്ക് വരു. കുഞ്ഞിനെ അമ്മയുടെ കൈയിൽ കൊടുത്തിട്ട് അവൾ അകത്തേക്കു നടന്നു. എന്താ ഉണ്ടായത് രേണുക. അത് ഡോക്ടറെ ഭർത്താവ്…. കുട്ടിക്ക് അറിയില്ല ഇതൊന്നും പാടില്ല ഇപ്പോൾ എന്ന് .അറിയാം, പിന്നെ എന്തിനാ ഇങ്ങനെ ചെയ്തത്. അവൾ ഒന്നും മിണ്ടിയില്ല. പകരം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. പറയൂ, ബലം പ്രയോഗിച്ചാണോ? അതേ, ഗൾഫിൽ വന്ന രാത്രി നന്നായി കുടിച്ചിട്ട് ഉണ്ടായിരുന്നു. എല്ലാവരും കിടന്നിട്ടാണ് ഏട്ടൻ മുറിയിലേക്ക് വന്നത്.

വന്നപാടെ എന്നെ പിടിച്ചു. ഞാൻ പറഞ്ഞത.പക്ഷേ, സമ്മതിച്ചില്ല. കരഞ്ഞാൽ പുറത്തുള്ളവർ കേട്ടാലോ എന്ന് കരുതി. അന്നാണെങ്കിൽ എല്ലാവരുമുണ്ട് വീട്ടിൽ. വായപൊത്തി ഞാൻ കിടന്നു. അതു പറഞ്ഞപ്പോൾ പരിസരം മറന്നു അവൾ കരഞ്ഞു തുടങ്ങി. എന്നെ സംശയമാണ്, അല്ലെങ്കിൽ ഭർത്താവ് ഗൾഫിൽ പോയതിനു ശേഷം ഞാൻ ഗർഭിണി ആണെന്ന് അറിഞ്ഞത്.അന്ന് തുടങ്ങി ഇത് ആരുടെ കൊച്ചാണ് എന്ന് ചോദിക്കുന്നത്. എനിക്ക് മടുത്തു. ഇനി സ്റ്റിച്ചിട്ടാലും അത് പൊട്ടും. എനിക്ക് വേദന സഹിക്കുന്നില്ല. കരയാതിരിക്കൂ ഹസ്ബൻഡ് വന്നിട്ടുണ്ടോ, ഉണ്ട്. പുറത്തുണ്ട്. വിളിക്കൂ.മാഡം ഞാൻ പറഞ്ഞത് പറയല്ലേ,എന്നെ കൊല്ലും. അയാൾ ഡോക്ടറുടെ മുറിയിലേക്ക് കടന്നുവന്നു. തനിക്ക് എപ്പോഴെങ്കിലും സ്റ്റിച്ചിട്ടുണ്ടോ? ഇല്ല ഡോക്ടർ. എങ്കിൽ ഞാൻ ഇപ്പോൾ നിനക്ക് സ്റ്റിച്ച് ഇടാൻ പോവാണ്.

കഥ മുഴുവനായി കേൾക്കുവാൻ മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കേട്ട് നോക്കൂ.

Share this on...