വരണ്ടുണങ്ങിയ പാടത്ത് കെട്ടിപ്പിടിച്ച് അമൃതയും ഗോപീസുന്ദറും വീണ്ടുമെത്തി.

in Uncategorized 435 views

മലയാള സിനിമയിൽ മലയാളികൾ എപ്പോഴും ഏറ്റെടുക്കാറുള്ളത് താരങ്ങളുടെ വിശേഷങ്ങൾ തന്നെയാണ്. അത്തരത്തിൽ താരങ്ങൾ ഇപ്പോഴും വിടാത്ത അല്ലെങ്കിൽ താരങ്ങളെ ഒരിക്കലും മലയാളികൾ വിടാൻ ആഗ്രഹിക്കാത്ത രണ്ടു പേരായി മാറി അമൃതയും ഗോപിസുന്ദറും. അമൃതയെ ചേർത്ത് പിടിച്ചുള്ള ഫോട്ടോയുമായി ഗോപിസുന്ദർ എത്തിയിട്ടുണ്ട്. കമൻറുമായി അനുജത്തി അഭിരാമി സുരേഷും. അമൃത സുരേഷും, സംഗീതസംവിധായകനായ ഗോപിസുന്ദറും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നു എന്നതാണ് ഇപ്പോഴത്തെ കാര്യം.

കാരണം ഇപ്പോൾ അവർ രണ്ടാമത് ഒരു വിവാഹം കഴിച്ചതിന് ശേഷം മലയാളികൾക്ക് ഇവരുടെ വിശേഷങ്ങൾ അറിയുന്നത് വലിയ ഇഷ്ടമായി തുടങ്ങി. ഇവർ പങ്കിടുന്ന വിശേഷങ്ങൾ അതുകൊണ്ടുതന്നെ നിമിഷങ്ങൾകൊണ്ട് ആരാധകരുടെ ശ്രദ്ധ ഏൽക്കാറുമുണ്ട്. ഇപ്പോൾ അമൃതയുമായി പങ്കുവച്ചിരിക്കുന്ന സെൽഫി ആണ്. വിവാഹം വാർത്ത പങ്കുവെച്ചുകൊണ്ട് ഇവർ രണ്ടുപേരും എടുത്ത അതേ സ്ഥലത്തുനിന്ന് കൊണ്ട് തന്നെ അമൃതയെ ചേർത്തുപിടിച്ച് അതേ രീതിയിലുള്ള ഒരു ഫോട്ടോ എടുത്തിരിക്കുകയാണ് ഗോപിസുന്ദർ. ഇതിന് താഴെ അഭിരാമി ആണ് ഈ ചിത്രത്തിന് കമൻറുമായി എത്തിയിരിക്കുന്നത്. രണ്ടു പേർക്കും എൻ്റെ സ്നേഹം നൽകുന്നു എന്നും അഭിരാമി ഇതിന് താഴെ കമൻറ് ചെയ്ത് എത്തിയിട്ടുണ്ട്.

നിമിഷങ്ങൾകൊണ്ട് ഇവരുടെ ഈ ചിത്രവും ആരാധകർ ഏറ്റെടുക്കുകയായിരുന്നു. വ്യക്തി ജീവിതം എപ്പോഴും സ്വകാര്യമായി വയ്ക്കാൻ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും, എൻ്റെ പാട്ടിനെക്കുറിച്ച് പരസ്യമായി വിമർശിച്ചാൽ അത് കേൾക്കാൻ ബാധ്യസ്ഥനാണ്. എന്നാൽ സ്വകാര്യ ജീവിതത്തെ കുറിച്ച് പറയുന്നത് ഞാൻ വിലയ്ക്ക് എടുക്കാറില്ല എന്ന് കൂടി പറയുന്നു. എൻ്റെ വീടിൻ്റെ ഗേറ്റിന് പുറത്ത് എന്ത് വിമർശനം നടന്നാലും അത് എന്നെ ബാധിക്കാറില്ല എന്നു ഗോപിസുന്ദർ മുമ്പ് പറഞ്ഞിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെ കുറിച്ച് പറയാൻ ഇഷ്ടമില്ലാത്ത ആളാണ് താനെന്നും അമൃതയും പറഞ്ഞിരുന്നു. പാട്ടും കുടുംബവുമായി സന്തോഷ നിമിഷമാണ് അമൃത എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്.

താനും അമൃതയും ഒന്നിച്ചുവെന്നും, കുറച്ചുകാലം കൊച്ചിയിലും പിന്നീട് ഹൈദരാബാദിലും പോകുമെന്ന് ഗോപിസുന്ദർ വ്യക്തമാക്കിയിരുന്നു. ക്ഷേത്രസന്ദർശനം, സ്റ്റേജ് പരിപാടികൾ ഒക്കെ സജീവമാണ്. അനാവശ്യമില്ലാതെ തങ്ങളെ വിമർശിക്കുന്നവർക്കെതിരെയും പറയുന്നുണ്ട്. വിൻ്റ് എന്ന ക്യാപ്ഷനോടെയാണ് ഗോപിസുന്ദർ ഇപ്പോൾ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അമൃതയോട് ചേർന്ന് നിന്ന് സെൽഫി പകർത്തിയിരിക്കുകയാണ് അദ്ദേഹം. അമൃതയുടെ സഹോദരി അഭിരാമി ആയിരുന്നു ആദ്യം സ്നേഹം അറിയിച്ചത്. തനിക്കൊരു സഹോദരനെ ലഭിച്ചുവെന്നായിരുന്നു ഗോപിസുന്ദറിനെ കുറിച്ച് നേരത്തെ അഭിരാമി പറഞ്ഞത് പോലും. എൻറെ സഹോദരി പുഞ്ചിരി നിറയ്ക്കുന്നുവെന്നും, എൻ്റെ മൂത്തമകൾ എന്ന് വിശേഷിപ്പിക്കുകയാണ് ഗോപിസുന്ദർ അമൃതയുടെ അനിയത്തിയായ അഭിരാമിയെ.

All rights reserved News Lovers.

Share this on...