ഒരു മകൻ ഭൂമിയിൽ വന്നപ്പോൾ തൻ്റെ മറ്റൊരു മകൻ ഭൂമിയിൽ നിന്നും പോയ ഈ അമ്മയുടെ കണ്ണീർ.

in Uncategorized 1,076 views

ഒരു മകന് ജന്മം നൽകിയപ്പോൾ മറ്റൊരു കുഞ്ഞിനെ ന.ഷ്ട.മായി. കണ്ണുനിറയാതെ കേട്ടിരിക്കാൻ ആവില്ല ഈ അമ്മയുടെ വാക്കുകൾ. ഇന്ന് പരിചയപ്പെടുത്തുന്നത് ഫൗസിയ അഷ്റഫ് എന്ന യുവതിയെയാണ്. തൻ്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി വെറും പതിമൂന്ന് ദിവസങ്ങൾക്കകം ഫൗസിയയ്ക്ക് നഷ്ടപ്പെട്ടത് തൻ്റെ ആദ്യ പൊന്നോമനയെയാണ്. അഞ്ച് വയസായിരുന്നു മൂത്ത മകൻ്റെ പ്രായം. പേര് സാഖിബ്. ബ്രെയ്ൻ ട്യൂമർ ബാധിച്ചാണ് ആ കുരുന്ന് മ.ര.ണ.ത്തി.ന് കീഴടങ്ങിയത്. കളിയും ചിരിയുമായി നടന്നിരുന്ന സാഖിബിന് വിട്ടുമാറാത്ത തലവേദന അനുഭവപ്പെട്ടിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം ഗുരുതരമാണെന്ന് കണ്ടെത്തിയത്. രോഗം തിരിച്ചറിഞ്ഞ് രണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ കുഞ്ഞ് മ.ര.ണ.ത്തിന് കീഴടങ്ങി.

മറ്റൊരു കുഞ്ഞിനെ ഗർഭിണിയായിരിക്കെയാണ് കുഞ്ഞിന് ക്യാ.ൻ.സ.ർ ആണെന്ന് ഫൗസിയ തിരിച്ചറിഞ്ഞത്. കുഞ്ഞിനെ നഷ്ടപ്പെടും എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ തൻ്റെ കുഞ്ഞിനൊപ്പം കൂടുതൽ സമയം ചിലവിടാൻ ഫൗസിയ തീരുമാനിച്ചു. എങ്കിലും തൻ്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാൻ ആയി ആശുപത്രിയിൽ കഴിയുമ്പോൾ സഹോദരനെ കാണാതെ അവൻ മ.ര.ണ.പ്പെ.ടുമോ എന്ന പേടിയും, അമ്മ കൂടെയില്ലാതെ അവൻ മരിക്കുമോ എന്ന ആശങ്കയും ഫൗസിയയെ പിന്തുടർന്നുകൊണ്ടിരുന്നു. കുഞ്ഞ് അനിയനെ കാണാൻ കഴിഞ്ഞാൽ സാഖിബിൻ്റെ വേദന അല്പം കുറഞ്ഞേക്കാം എന്ന് അവർ പ്രതീക്ഷിച്ചു.

അമ്മയുടെ ആഗ്രഹം പോലെ അവനെ പ്രസവിച്ച് ദിവസങ്ങൾക്കുള്ളിൽ സാഖിബ് ഈ ലോകത്തോട് വിടപറഞ്ഞു. കുഞ്ഞ് ജനിച്ച് രണ്ടാഴ്ചകൾ കഴിഞ്ഞതോടെയാണ് സാഖിബ് മ.ര.ണ.പ്പെട്ടത്. സ്കൂളിലെ സുഹൃത്തുകളോടും അധ്യാപകരോടും സെപ്തംബറിൽ കാണാം എന്ന് പറഞ്ഞു കൊണ്ടാണ് സാഖിബ് അവധി വീട്ടിലെത്തിയത്. എന്നാൽ അ.പ്രതീക്ഷിതമായെത്തിയ തലവേദന അവൻ്റെ ജീവൻ തന്നെ ക.വ.ർ.ന്നെ.ടു.ക്കുകയായിരുന്നു.
All rights reserved News Lovers.

Share this on...