കോഴിക്കോട് സ്വദേശിനിയായ നടി ചഞ്ചലിൻ്റെ ജീവിതം.

in Uncategorized 976 views

ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടംനേടിയ നിരവധി നായികമാർ ഇല്ല. അവരെ മലയാളികൾ എക്കാലവും ഓർത്തിരിക്കുകയും ചെയ്യും. അങ്ങനെ പ്രേക്ഷകരുടെ ഹൃദയം ചേക്കേറി പേര് അറിയെങ്കിൽക്കൂടിയും സിനിമയിലെ അതേ കഥാപാത്രത്തിൻ്റെ പേര് പറഞ്ഞാൽ പോലും നമുക്ക് മനസ്സിലാകുന്ന ചില താരങ്ങളുമുണ്ട്. വെറും മൂന്ന് ചിത്രത്തിലൂടെ മാത്രം അഭിനയിച്ച് കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പൂച്ചകണ്ണുള്ള സുന്ദരിയായ ഒരു നടി. പറയുന്ന നടി ചഞ്ചലിനെയാണ്. 1998-ൽ എം.ടിവാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘എന്ന് സ്വന്തം ജാനകിക്കുട്ടി.’ ജാനകിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തെ ജോമോ കയിരുന്നു ചിത്രത്തിൽ അവതരിപ്പിച്ചത്.

ആ വർഷത്തെ സംസ്ഥാന സർക്കാരിൻ്റെ മികച്ച നടിക്കുള്ള പുരസ്കാരം ജോമോളെ തേടിയെത്തുകയും ചെയ്തിരുന്നു.എന്നാൽ ജാനകി കുട്ടിയുടെ കൂടെ കട്ടക്ക് പിടിച്ചു നിൽക്കുന്ന മറ്റൊരു കഥാപാത്രം കൂടി ഉണ്ട് ആ ചിത്രത്തിൽ. ചഞ്ചൽ അവതരിപ്പിച്ച കുഞ്ഞാത്തോൾ. കുഞ്ഞാത്തോളില്ലാതെ ഈ സിനിമ പൂർത്തിയാകില്ല. കാരണം കുഞ്ഞാത്തോലിൻ്റെ കൂടി കഥപറയുന്ന ചിത്രമായിരുന്നു ഇത്. ചിരിക്കുമ്പോൾ മുറുക്കാൻ നിറയുന്ന പല്ലുകളും, സംസാരിക്കുമ്പോൾ തിളങ്ങുന്ന വെള്ളാരം കണ്ണുകളുമായി പല്ലാപ്പൂ ഗന്ധത്തിൻ്റെ അകമ്പടിയോടെ വെള്ള സാരിയുമുടുത്ത് മുല്ല പൂ ചൂടിവന്ന കുഞ്ഞാത്തോൾ. പ്രേക്ഷകരെ അതിശയിപ്പിച്ചു കൊണ്ടാണ് ചഞ്ചൽ കുഞ്ഞാത്തോളായി സിനിമയിലേക്ക് മാറിയത്. കോഴിക്കോട് സ്വദേശിനിയായ ചഞ്ചലിനെ മലയാളി പ്രേക്ഷകർക്ക് ഓർക്കാൻ ഈ ഒരൊറ്റ കഥാപാത്രം തന്നെ ധാരാളവുമാണ്.

ഹരിഹരൻ കണ്ടെത്തിയ ഈ പുതുമുഖ നടിയെ മലയാളികൾ നെഞ്ചിലേറ്റിയതും ഈ ഒരൊറ്റ കാരണത്താൽ തന്നെയാണ്. ചെറുപ്പം മുതൽ തന്നെ നൃത്തം അഭ്യസിക്കുകയായിരുന്നു ഈ താരം. കലാക്ഷേത്ര വിലാസിനി ആയിരുന്നു ഭരതനാട്യത്തിൽ ചഞ്ചലിൻ്റെ ഗുരു. കോളേജ് പഠനകാലത്ത് തന്നെ നടി മോഡലിംഗ് രംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു. അതിനു പിന്നാലെ മിനിസ്ക്രീന് അവതാരകയായി തിളങ്ങിയിരുന്നു. സംവിധായകൻ ചഞ്ചലിനെ ശ്രദ്ധിക്കുന്നതും അങ്ങനെയാണ്. പിന്നീടാണ് അതേ വർഷം തന്നെ ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ലാൽ, ദിലീപ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ഓർമ്മച്ചെപ്പ് ‘ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. സമീറ എന്നായിരുന്നു ചിത്രത്തിൽ ചഞ്ചൽ കഥാപാത്രത്തിൻ്റെ പേര്.

കാഴ്ചയിൽ കുഞ്ഞാത്തോളായി വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു സമീറ. പ്രേക്ഷകർ ഇരുകൈയും നീട്ടി ആയിരുന്നു സ്വീകരിച്ചത്. ചഞ്ചൽ അവസാനമായി അഭിനയിച്ച ചിത്രം ‘ഋഷി വംശം’ എന്ന ചിത്രം കൂടിയാണ്. രേഖ എന്നായിരുന്നു താരത്തിൻ്റെ കഥാപാത്രത്തിൻ്റെ പേര്.മൂന്ന് ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും, പൂച്ചകണ്ണുള്ള പെൺകുട്ടിയെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കുകയുമില്ല. അമേരിക്കയിൽ ഇപ്പോൾ സ്ഥിരതാമസമാക്കിയ ഹരിശങ്കറിനെ ആണ് നടി വിവാഹം കഴിച്ചിരിക്കുന്നത്.

അവിടെ കലാഞ്ജലി സ്കൂൾ ആർട്സ് എന്ന പേരിൽ നൃത്തവിദ്യാലയം ഇപ്പോൾ താരം നടത്തുകയാണ്. പതിനേഴ് വർഷത്തോളമായി നൃത്തരംഗത്ത് ചഞ്ചൽ സജീവമാണ്. നിഹാർ, നിള എന്നിവരാണ് താരത്തിൻ്റെ മക്കൾ. മലയാള സിനിമ ഒരുപാട് മാറിയിട്ടുണ്ട് എന്നും, ഇപ്പോഴും റിയലിസ്റ്റിക്കായി സിനിമകളാണ് ഇറങ്ങുന്നതെന്നും നടി ഒരുവേള ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുകയും ചെയ്തു. എന്നാൽ സിനിമയിലേക്കുള്ള തൻ്റെ തിരിച്ചു വരവിനെ കുറിച്ച് നടി ഒന്നും പറഞ്ഞില്ല.
All rights reserved News Lovers.

Share this on...