കാക്കി വസ്ത്രം ധരിച്ച കിരൺ ഇനി 5018-ാംനമ്പർ ജയിൽവസ്ത്രം ധരിക്കും. ജയിലിലെ എല്ലാ പണിയും ചെയ്യണം.

in Uncategorized 66 views

വിസ്മയ കേസിൽ 10 വർഷം കഠിന തടവിന് ശി.ക്ഷി.ക്ക.പ്പെട്ട പൂജപ്പുര സെൻട്രൽ ജയിൽ എത്തിയ കിരൺ കുമാറിന് അധികൃതർ നൽകിയത് എട്ടാം നമ്പർ ബ്ലോക്കിലെ അഞ്ചാം നമ്പർ സെൽ.ജയിലിലെ നമ്പർ 5018. സെല്ലിൽ കിരൺ കുമാർ മാത്രമാണ് ഉള്ളത്. കിരൺകുമാറിൻ്റെ മാനസിക, ശാരീരിക അസ്വസ്ഥതകൾ വിലയിരുത്തിയ ശേഷം മറ്റ് തടവുകാർക്കൊപ്പം വേറെ സെല്ലിലേക്ക് മാറ്റും. ശി.ക്ഷി.ക്ക.പ്പെ.ട്ടതിനാൽ ജയിലിൽ ജോലി ചെയ്യേണ്ടിവരും. ജയിൽ വസ്ത്രം ധരിക്കണം. ജോലി ചെയ്യാൻ കഴിയുമെന്ന് ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ ജയിലിനുള്ളിലെ ജോലികളിൽ ഏർപ്പെട്ടു തുടങ്ങണം. എന്തുതരം ജോലി ചെയ്യണമെന്ന് ജയിൽ അധികാരികൾ ആണ് തീരുമാനിക്കുന്നത്.

വിദ്യാഭ്യാസമുള്ള വരെ ജയിൽ ഓഫീസിൽ സഹായികളായി നിർമിക്കാറുണ്ട്. മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിനെ കേസിനെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. കൊല്ലം ജില്ലാ ജയിലിൽ ആയിരുന്ന കിരൺകുമാറിനെ ബുധനാഴ്ച രാവിലെയാണ് പൂജപ്പുരയിലെ സെൻട്രൽ ജയിലിൽ എത്തിച്ചത്. നേരത്തെ വിചാരണ ഘട്ടത്തിൽ കുറച്ചുനാൾ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. സ്ത്രീധന മ.ര.ണ.ത്തി.ൻ്റെ പേരിലാണ് ഐപിസി 304 ബി കൂടിയായ ശിക്ഷയായ 10 വർഷം കഠിന തടവ്.

വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കിരണിൻ്റെ കുടുംബം. 2021 ജൂൺ 21 നാണ്ട് സ്ത്രീധന പീ.ഡ.ന.ത്തെ. തുടർന്ന് ഭർത്താവിൻ്റെ വീട്ടിൽ വിസ്മയ ജീ.വ.നൊ.ടു.ക്കി.യത്. ആരോടും ഇപ്പോൾ ഒന്നും മിണ്ടാതെ എപ്പോഴും തല കുനിച്ചിരിക്കുകയാണ് കിരൺകുമാർ. ജയിലിനുള്ളിൽ എത്തിയിട്ടും ഇതുതന്നെയാണ് കിരൺകുമാറിൻ്റെ അവസ്ഥ. കൂടുതൽ മെഡിക്കൽ പരിശോധനകൾക്കു ശേഷമായിരിക്കും എന്തു തരത്തിലുള്ള ജോലികൾ ആണ് കിരൺ കുമാറിന് നൽകുക എന്ന് പോലീസ് ഉദ്യോഗസ്ഥർ തീരുമാനിക്കുക.
All rights reserved News Lovers.

Share this on...