ഒരു പെൺകുട്ടി സ്വന്തം വീട്ടിൽ വന്നു നിന്നാൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നാട്ടുകാർക്കാണ്, എന്ന് മാറും.

in Uncategorized 2,045 views

തൊണ്ണൂറുകളുടെ അവസാന ഘട്ടം വരെയുള്ള മലയാള സിനിമയിൽ ഒരു സ്ഥിരം കഥാപാത്രം ഉണ്ടായിരുന്നു. മരുമകൻ്റെ മുന്നിൽ നിസ്സഹായനായി നിന്ന് എൻ്റെ മകളുടെ ജീവിതം തകർക്കല്ലേ മോനെ എന്ന് വിലപിക്കുന്ന ദുർബലനായ വൃദ്ധൻ. സിനിമ മാറിയാലും, കഥ മാറിയാലും ഈ കഥാപാത്രത്തിൻ്റെ സ്വഭാവം മാറില്ല. സ്ത്രീധനത്തിൻ്റെ ബാക്കി ചോദിച്ച് ശല്യപ്പെടുത്തുന്ന മോളെ തല്ലുന്ന മരുമകനോട് കരുണയ്ക്കായി യാചിക്കുന്ന ഈ റോൾ മോഡൽ കഥാപാത്രം അക്കാലത്തെ കേരളസമൂഹത്തിൻ്റെ നേർ പകർപ്പായിരുന്നു. മലയാളികളുടെ ജീവിത പരിസരങ്ങളിൽ നിന്നും, കലയിലേക്കും സിനിമയിലേക്കുംവന്നതാണോ, അതോ സിനിമയും കലയും മലയാള ജീവിതത്തെ അത്ര ആഴത്തിൽ സ്വാധീനിച്ചതിൻ്റെ ഫലമാണോ ഇതെന്ന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴും അത്തരം ഒരു കുടുംബ സാമൂഹിക പശ്ചാത്തലത്തിൻ്റെ ഹാങ് ഓവർ മാറാത്തവരാണ് നമ്മളിൽ പലരും.

അതാണ്മൊടുവിൽ വിസ്മയയുടെ മ.ര.ണ.വുമായി ബന്ധപ്പെട്ട ചർച്ചകളിലും ഇനിയും സഹിക്കേണ്ടത് ഉണ്ടോ എന്ന ചോദ്യം ഉയർത്തി നിൽക്കുന്നത്. വിസ്മയയുടെ പിതാവിനെ കുറ്റപ്പെടുത്തുന്നവരോടും,അദ്ദേഹം എന്തുകൊണ്ട് സ്വന്തം മകളെ വീട്ടിലേക്ക് തിരികെ വിളിച്ചു കൊണ്ടു വന്നില്ല എന്ന് ചോദിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ. കാലാകാലങ്ങളായി ഈ സമൂഹം ഓരോ മനുഷ്യനിലും കുത്തിവെച്ച നാട്ടുകാർ എന്തു പറയുമെന്ന പേടിയുടെ ഇരയാവണം മകളെ നഷ്ടപ്പെട്ട ആ പാവം മനുഷ്യനും. നാമോരോരുത്തരിലും ആ പേടിയുണ്ട്. ഇനിയും തീർന്നിട്ടില്ല. നാളെയുംഒത്തുതീർപ്പുകളുടെയും,പോട്ടെ പോട്ടെ പറച്ചിലുകളും നിർബന്ധത്തിനു വഴങ്ങി ജീവനും ജീവിതവും തേടി വരുന്ന പെൺകുട്ടികൾ ഉണ്ടാകും. അപ്പോഴും നമ്മൾ ഇതൊക്കെ തന്നെ ആവർത്തിക്കും. അതൊക്കെ ഇല്ലാതെയാവണം. സംശയമില്ല. പക്ഷേ അതിന് തയ്യാറാക്കേണ്ടത് നാം ഓരോരുത്തരുമാണ്.

അല്ലാതെ വിസ്മയയെ ക്രൂ.ര.മാ.യി ഉപദ്രവിച്ച ആളല്ല. തിരിച്ച് വിളിച്ച് കൊണ്ട് വരാത്ത അച്ഛനെയാണ് കു.റ്റ.ക്കാ.ര.നെന്ന രീതിയിൽ സോഷ്യൽ മീഡിയ ആക്ടിവിസം പ്രചരിപ്പിച്ചിട്ട് എന്ത് നേട്ടം. അദ്ദേഹത്തിന് നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കി നാല് വിരലുകളും പരോക്ഷമായെങ്കിലും നമ്മളോരോരുത്തരും ഉൾപ്പെടുന്ന സമൂഹത്തിനു നേരെയാണ് ചൂണ്ടപെടുന്നത്. സാധാരണക്കാരനായ ഏതു മനുഷ്യനെയും ഏറ്റവും കൂടുതൽ ഭയപ്പെടുത്തുക സോഷ്യൽ ഓഡിറ്റിങ് ആണ്. ഓരോ വിവാഹമോചിതയും നേരിടുന്ന ക്രൂരമായ പരിഹാസങ്ങളും, കുറ്റപ്പെടുത്തലുകളും നാം കാണുന്നതാണല്ലോ. ഉദാഹരണത്തിന് ഒരു സ്ത്രീ പറയുന്നു. എനിക്ക് അയാൾക്കൊപ്പം ജീവിക്കാൻ ആവില്ല. ഞാൻ ഈ ബന്ധം ഉപേക്ഷിക്കുന്നു.

ഇതൊരു സോഷ്യൽ മീഡിയ കുറിപ്പായാണ് അവർ പങ്കുവയ്ക്കുന്നതെങ്കിൽ, അതിന് താഴെ വരുന്ന കമൻറുകൾ മാത്രം നോക്കിയാൽ മതി എന്താണ് ഈ സോഷ്യൽ ഓഡിറ്റിങ് എന്ന് മനസ്സിലാക്കാൻ. ഈ ഡിജിറ്റൽ കാലത്തിന് മുമ്പാണെങ്കിൽ, ഭർത്താവിൻ്റെ വീട്ടിലെ ദ്രോങ്ങൾ സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് മടങ്ങി വരുന്ന പെണ്ണ് ഒരു സാമൂഹിക ബാധ്യതയാണെന്ന് പ്രചരിപ്പിക്കുന്ന നാട്ട് സംഘങ്ങളും സുലഭമായിരുന്നു. ഇതൊക്കെ ഒരു സാധാരണക്കാരനായ പിതാവിനെ അധീരനാക്കും. അതാണ് വിസ്മയയുടെ കാര്യത്തിലും സംഭവിച്ചത്.

വിസ്മയയുടെയും, ഉത്തരയുടെയും, റസിയയുടെയും, ഷഹാനയുടെയും എല്ലാം കാര്യത്തിൽ സംഭവിച്ചത് സമൂഹം പുലർത്തുന്ന സദാചാര വീക്ഷണങ്ങളെ പേടിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ നിസ്സഹായതയാണ്. സൈബർ സ്വകാര്യതയുടെ ചില്ല് മേടയിലിരുന്ന് മക്കളെ നഷ്ടമായ മാതാപിതാക്കളെ കല്ലെറിയുമ്പോൾ ആൾക്കൂട്ടത്തിൽ വ്യത്യസ്തരായി മാറാം. എന്നാൽ പരോക്ഷമായി ആ പെൺകുട്ടികളെ മരണത്തിലേക്ക് തള്ളിവിട്ട ന.രാ.ധ.മ.ൻ.മാർക്കുള്ള ന്യായീകരണ പിടിവള്ളിയുമായി ഇത്തരം വാദങ്ങൾ മാറാൻ ഇടയുണ്ട് എന്ന് കല്ലെറിയുന്നവർ ഓർത്താൽ നന്ന്.
All rights reserved News Lovers.

Share this on...