മലയാളികളുടെ ലേഡീസ് സൂപ്പർസ്റ്റാറായ മഞ്ജുവാര്യർ പതിനാല് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയത്. മഞ്ജുവിൻ്റെ ഈ തിരിച്ചുവരവിനെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. തിരിച്ചുവരവിനുശേഷം മഞ്ജുവിൻ്റെ ഒരു സുവർണ്ണ കാലം തന്നെ ആയിരുന്നു. മഞ്ജു അഭിനയിച്ച എല്ലാ സിനിമകളും ഒന്നിനൊന്ന് മെച്ചം തന്നെ ആയിരുന്നു. കോളേജ് കുട്ടികൾക്കുപോലും വലിയ ഒരു ഇൻസ്പിറേക്ഷൻ തന്നെയായിരുന്നു. മഞ്ജുവിൻ്റെ മെയ്ക്കോവർ. ആരാധകർക്ക് എന്നും ഒരു അത്ഭുതമായിരുന്നു മഞ്ജുവാര്യർ.
ഇപ്പോഴിതാ കൊച്ചിയിലെ ലുലു മാളിൽ ഒൻപതാം വാർഷികത്തിന് എത്തിയിരിക്കുന്ന മഞ്ജുവിൻ്റെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതിൽ മഞ്ജുവാര്യർ മാത്രമല്ല സഹോദരൻ മധുവാര്യറും കൂടെയുണ്ട്. മാത്രമല്ല കുട്ടികളുടെ എല്ലാ ആരാധന കഥാപാത്രമായ ക്രിക്കറ്റ് താരം ശ്രീശാന്തും കൂടെയുണ്ട്. ശ്രീശാന്തിനും മധുവാര്യർക്കും മറ്റ് അടുത്ത് നിൽക്കുന്ന എല്ലാവർക്കും മഞ്ജുവാര്യർ കെയ്ക്ക് നൽകുന്ന ആ ഒരു ചിത്രം ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. മഞ്ജുവാര്യർ ഒരു കോളേജ് കുട്ടിയുടെ അതേ ശുഷ്കാന്തിയോടെയാണ് വാർഷികത്തിന് എത്തിയിരിക്കുന്നത്.
പോവുകയാണ് വീഡിയോയും ഇപ്പോൾ വൈറലാവുകയാണ്. എപ്പോഴും സ്വന്തം മെയ്ക്കോവറിൽ വെറൈറ്റി കൊണ്ടുവരാൻ ശ്രമിക്കുന്ന മഞ്ജു ഇപ്പോഴും അത് തെറ്റിച്ചിട്ടില്ല. മുടിയൊക്കെ ഷോൾഡറിൽ വെട്ടിയിട്ടുള്ള മഞ്ജുവിൻ്റെ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സാധാരണക്കാരുടെ ഇടയിൽ ചിരിച്ചും കളി തമാശയും ഒക്കെ ആയി നടക്കുന്ന മഞ്ജു ഒരു ഗ്ലാസ് വൈറ്റ് ഗൗണിൽ കാണുമ്പോൾ ഒരു ചൈനാക്കാരിയുടെ ലുക്കാണ് എന്നാണ് തമാശയായി ആരാധകർ പറയുന്നത്. എന്തായാലും നമുക്ക് ആ വീഡിയോയിൽ കാണാവുന്നതാണ് എല്ലാവരുമായി വളരെ സന്തോഷത്തോടുകൂടി വലിപ്പച്ചെറുപ്പമില്ലാതെ പെരുമാറുന്ന മഞ്ജുവിന് വലിയ വലിയ നേട്ടങ്ങൾ കൈവരിക്കട്ടെ എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
All rights reserved News Lovers.