മലയാളികളുടെ പ്രിയ നടിയാണ് മേഘ്ന രാജ്.2020-ലാണ് മേഘ്നയ്ക്ക് ഭർത്താവ് ചിരഞ്ജീവിസർജയെ നഷ്ടമായത്. ആ വലിയ നഷ്ടത്തെ മേഘ്ന അതിജീവിച്ചു വരികയാണ്. ഇപ്പോഴിതാ മേഘ്ന കളേഴ്സ് കണ്ണട ഡാൻസ് റിയാലിറ്റി ഷോയുടെ ജഡ്ജാണ്. പുതിയ എപ്പിസോഡിൽ തൻ്റെ ആദ്യ വാലൻറ്റൈൻസ്ഡേയെ കുറിച്ചും, ചിരഞ്ജീവിയിൽ നിന്ന് കിട്ടിയ വിവാഹവാർഷിക സമ്മാനത്തെ കുറിച്ചും മേഘ്ന തുറന്ന് സംസാരിച്ചു.
2019 ന് ആദ്യത്തെ വിവാഹ വാർഷികത്തിന് അതി മനോഹരമായ ഒരു നെക്ലേസാണ് ചിരഞ്ജീവി മേഘ്നയ്ക്ക് സമ്മാനിച്ചത്. വയലൻ്റെയ്ൻസ് ഡേക്കും സമ്മാനങ്ങൾ നൽകാനും അദ്ദേഹം മറന്നിരുന്നില്ല. അവയൊക്കെ ഇപ്പോഴും നടി വിലപ്പെട്ട വസ്തുക്കളായി സൂക്ഷിച്ചുവച്ചിട്ടുണ്ട്. മുട്ട് കുത്തി നിന്ന് ചീരു തന്നോട് വിവാഹ അഭ്യർത്ഥന നടത്തിയത് എങ്ങനെയാണെന്നും മേഘ്ന വിശദീകരിച്ചു. ചീരുവും താനും തമ്മിലുള്ള ഫോട്ടോ ഇപ്പോഴും കുറെ കിടക്കയിൽ സൂക്ഷിക്കുന്നുണ്ട് എന്നും മേഘ്ന പറഞ്ഞു. ചീരുവിൻ്റെ ഓർമ്മകൾ ഒന്നൊന്നായി വിവരിക്കുമ്പോൾ മേഘ്ന ചിരിക്കുകയായിരുന്നു.
ഒരു തരി വിഷാദം പോലും അവരുടെ മുഖത്തോ,ഭാവങ്ങളിലോ കാണാനില്ലായിരുന്നു.എന്നാൽ പൊടുന്നനെ സംഘാടകർ ചിരഞ്ജീവിയുടെ ശബ്ദം കേൾപ്പിച്ചതോടെ മേഘ്ന വിങ്ങി പൊട്ടുകയായിരുന്നു. ശബ്ദം കേട്ട് പൊട്ടിക്കരഞ്ഞ മേഘ്നയെ മറ്റുള്ളവർ ചേർന്ന് ആശ്വസിപ്പിക്കുന്നതും കാണാം. ഇത് സത്യമാണെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന് മേഘ്ന കരഞ്ഞുകൊണ്ടു പറഞ്ഞു.ഏറെ വേദനിപ്പിക്കുന്ന വീഡിയോ തന്നെയാണ് പുറത്തുവന്നത്.
നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരാളുടെ വേദന കണ്ടു അതിനെ റേറ്റിംഗ് കൂട്ടുകയല്ല ചാനലുകൾ ചെയ്യേണ്ടതെന്ന് നിരവധി പേരാണ് അഭിപ്രായപ്രകടനങ്ങൾ നടത്തിയിരിക്കുന്നത്. മേഘ്നയുടെ കണ്ണുനീർ കണ്ട് സഹിക്കാൻ കഴിയുന്നില്ല എത്രത്തോളം വേദനയിലാണ് അവർ ജീവിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. അപ്പോൾ അവരുടെ വേദന ഇനിയും തുറന്നുകാണിക്കാൻ ഇങ്ങനെ ഒരു പരിപാടി ആവശ്യമായിരുന്നോ എന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്.
All rights reserved news lovers.