നടൻ കോട്ടയം പ്രദീപ് അ.ന്ത.രിച്ചു. കണ്ണീരോടെ സിനിമാലോകം

in Uncategorized 34 views

സിനിമാ സീരിയൽ താരം കോട്ടയം പ്രദീപ് അ.ന്തരി.ച്ചു. കോട്ടയം, കുമാരനല്ലൂർ സ്വദേശിയാണ്. ഇന്ന് പുലർച്ചെ മൂന്നോടെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലോടെ മ.ര.ണം സംഭവിക്കുകയായിരുന്നു. എൽഐസി ജീവനക്കാരനായ പ്രദീപ് ഐവി ശശി ചിത്രമായ ‘ഈ നാട് ഇന്നലെ വരെ ‘ യിലൂടെയാണ് സിനിമയിലെത്തുന്നത്. ആ ചിത്രത്തിൻ്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. മലയാളം, തമിഴ് സിനിമകളിൽ നിരവധി കോമഡി റോളുകൾ ചെയ്ത് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

2010-ൽ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോൻ ചിത്രം ‘വിണ്ണൈത്താണ്ടി വരുവായ’ യിലൂടെ തൃഷയുടെ അമ്മാവനാ അഭിനയിച്ച കഥാപാത്രം പ്രദീപിൻ്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായി. വിനീത് ശ്രീനിവാസൻ്റെ ‘തട്ടത്തിൻ മറയത്തിലെ 1 പൊലീസ് കോൺസ്റ്റബിളിൻ്റെ വേഷം പ്രേക്ഷക പ്രീതി പിടിച്ചു പറ്റി. പിന്നീട് അച്ഛനും, അമ്മാവനും, ചേട്ടനും, കടക്കാരനും അയൽക്കാരനുമായി പ്രദീപ് സിനിമയിൽ സജീവമായി. ആമേൻ, വടക്കൻ സെൽഫി, സെവൻത് ഡേ, പെരുച്ചായി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ.

ആട് ഒരു ഭീകരജീവിയാണ്, അഞ്ച് സുന്ദരികൾ, ജമ്നാപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരെ കൂട്ടമണി, കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലും പ്രേക്ഷകരെ ചിരിപ്പിച്ചു. 70ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2020-ൽ പുറത്തിറങ്ങിയ ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ ആണ് കോട്ടയം പ്രദീപിൻ്റെ റിലീസായ അവസാനത്തെ ചിത്രം. പത്താംവയസ്സിൽ എൻ എൻ പിള്ളയുടെ ‘ഈശ്വരൻ’ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ കോട്ടയം പ്രദീപ് 50 വർഷമായി നാടക രംഗത്ത് സജീവമായിരുന്നു.

കോട്ടയം ജില്ലയിലെ തിരുവാതുക്കൽ ആണ് പ്രദീപ് ജനിച്ചതും വളർന്നതും.കാരാപ്പുഴ, സർക്കാർ സ്കൂൾ കോട്ടയം ബസേലിയസ് കോളേജ് കോ-ഓപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. 1989 മുതൽ എൽഐസി ജീവനക്കാരനാണ്. അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിൽ ബാലതാരങ്ങളെ ആവശ്യമുണ്ടെന്ന് കണ്ട മകനെയുംകൂട്ടി സെറ്റിൽ എത്തിയപ്പോഴാണ് മകന് പകരം സീനിയർ റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്. ഭാര്യ മായ, മക്കൾ വിഷ്ണു, വൃന്ദാ.
All rights reserved news lovers.

Share this on...