Dk ആയി സൂപ്പർ താരം. മിസിസ് ഹിറ്റ്ലർ ഇനി പൊളിക്കും.

in Uncategorized 68 views

മലയാളികൾക്ക് ഏറെ സുപരിചിതനായ ഒരു മിനിസ്ക്രീൻ താരം തന്നെയാണ് ഷാനവാസ്. ഷാനു എന്നാണ് ആരാധകർ ഷാനവാസിനെ ഏറെ സ്നേഹത്തോടെ വിളിക്കുന്നത്, ഷാനവാസ് ഏറ്റവും കൂടുതൽ പ്രിയങ്കരനായത് കുങ്കുമപ്പൂവിലെ രുദ്രനായും പിന്നീട് അതിനുശേഷം സീതയിലെ ഇന്ദ്രനായുമൊക്കെ എത്തിയ ശേഷമാണ്. ഈ രണ്ടു പരമ്പരകളിലും മിന്നുന്ന പ്രകടനം തന്നെയാണ് ഷാനവാസ് കാഴ്ചവെച്ചത്.

അതിനുശേഷം സി കേരളം സംപ്രേക്ഷണം ചെയ്ത മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിൽ ഡി കെ എന്ന കഥാപാത്രമായി ഷാനവാസ് എത്തിയിരുന്നു. നല്ല രീതിയിൽ തന്നെയായിരുന്നു പരമ്പര മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. ഡികെയ്ക്കും ആരാധകർ ഒരുപാട് ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് താനിനി ഡികെ ആയി പരമ്പരയിൽ തുടരുന്നില്ല എന്നുള്ള കാര്യം ആരാധകരെ അറിയിച്ച് ഷാനവാസ് തന്നെ എത്തിയത്.

100% വും സി കെയായി അഭിനയിച്ചപ്പോൾ ആ ഒരു കഥാപാത്രത്തോട് തനിക്ക് നീതി കാട്ടാൻ കഴിഞ്ഞുവെന്നും തന്നെ ഇങ്ങനെ ഇത്രയധികം വിജയിപ്പിച്ച ആരാധകർക്ക് ഒരുപാട് നന്ദിയുണ്ട് എന്നും പറഞ്ഞായിരുന്നു സീരിയലിൽ നിന്നും പിന്മാറുന്നതിനെ കുറിച്ച് പറഞ്ഞ് ഷാനവാസ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. ഷാനവാസ് പിന്മാറുന്നു എന്നുള്ള വാർത്ത ആരാധകരെ ഒരുപാട് വേദനിപ്പിച്ചിരുന്നു. ഷാനവാസ് പിന്മാറുമ്പോൾ ഇനി അടുത്തത് മിസിസ് ഹിറ്റ്ലറിൽ ഡി കെ ആയിട്ട് എത്തുന്നത് ആരാണെന്ന് ഉറ്റു നോക്കിയിരിക്കുകയായിരുന്നു ആരാധകർ എല്ലാം തന്നെ.

ഇപ്പോഴിതാ ഇതിനൊരു മറുപടി ലഭിച്ചിരിക്കുകയാണ്. ഭാര്യ പരമ്പരയിലെ ശരതായും പൂക്കാലം വരവായി പരമ്പരയിലെ അഭിമന്യുവായും എത്തി മലയാളികളുടെ പ്രിയനടൻ ആയ ആളായ അരുൺ ജി രാഘവായിരിക്കും ഇനി ഡി കെ യായി എത്തുക എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മലയാളികൾക്ക് ഷാനവാസിനെ പോലെ തന്നെ ഏറെ പ്രിയപ്പെട്ട ഒരു മുഖം തന്നെയാണ് അരുൺ രാഘവിൻ്റേത്. അതുകൊണ്ടുതന്നെ അരുൺ രാഘവ് ഡി കെ ആയി എത്തുമ്പോൾ ആരാധകർ ഈ കഥാപാത്രത്തെ വീണ്ടും ഷാനവാസിനെ സ്വീകരിച്ചതുപോലെ തന്നെ സ്വീകരിക്കുമെന്ന് തന്നെയാണ് എല്ലാപേരും പ്രതീക്ഷിക്കുന്നതും.

ഒരേസമയം വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സ്ത്രീവേഷത്തിൽ വരെ എത്തി യുമൊക്കെയാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് അരുൺ കയറി കൂടിയത്. അതുകൊണ്ട് തന്നെ അരുണും ഡി കെ യായി എത്തു ഷാനവാസിനെ പോലെ തന്നെ മിന്നും പ്രകടനം കാഴ്ച വയ്ക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷയും. എത്രയും പെട്ടെന്ന് നല്ലൊരു ആക്ടർ തന്നെ ഡി കെ എന്ന കഥാപാത്രം കൈകാര്യം ചെയ്യാൻ എത്തട്ടെ എന്ന് തന്നെയാണ് ആരാധകരും ആഗ്രഹിക്കുന്നത്.

Share this on...