നടി മഞ്ജിമ മോഹന് കല്യാണം. വരൻ തെന്നിന്ത്യയിലെ സൂപ്പർ താരം.

in Uncategorized 67 views

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് മഞ്ജിമമോഹൻ. ആദ്യമായി മലയാളത്തിൽ ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി വളർന്ന് വലുതായ ശേഷവും നായികയായിട്ടും അഭിനയിച്ചു. ഇപ്പോഴും തമിഴിലും മലയാളത്തിലുമൊക്കെ തിളങ്ങാനും മഞ്ജിമയ്ക്കും സാധിച്ചിരുന്നു. ഇതിനിടെ
പ്രമുഖരായ പല നടന്മാരുടെ പേരിനൊപ്പവും മഞ്ജിമയുടെ പേരും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഏറ്റവും ഒടുവിൽ നടൻ ഗൗതം കാർത്തിക്കും ആയുള്ള നടിയുടെ പ്രണയകഥയാണ് വൈറലാകുന്നത്.

ഈ വർഷം തന്നെ ഗൗതമുമായിട്ടുള്ള മഞ്ജിമയുടെ വിവാഹം ഉണ്ടാകുമെന്ന് തന്നെയാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. വർഷങ്ങൾക്ക് മുൻപേ പ്രണയത്തിലായ താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് അനേകം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.എന്നാൽ താരങ്ങൾ അതിൽ വ്യക്തത വരുത്തിയതുമില്ല. അതേസമയം വീണ്ടും ഇരുവരും വാർത്തകളിൽ നിറയുന്നത് വിവാഹത്തിൻ്റെ പേരിലാണ്. നിലവിൽ ഗൗതമിനൊപ്പം മഞ്ജിമ ലിവിംഗ് ടുഗതറിലാണെന്നാണ് മറ്റ് അഭ്യൂഹങ്ങൾ. ഇരുവരും ചെന്നൈയിൽ ഒരുമിച്ചാണ് താമസിക്കുന്നതെന്നും റിപ്പോർട്ട് ഉണ്ട്.

ഈ വർഷത്തിന് അവസാനം ഒരു ശുഭദിനത്തിനുവേണ്ടിയാണ് താരങ്ങൾ കാത്തിരിക്കുന്നത്. വരും മാസങ്ങളിൽ വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന് തന്നെയാണ് അറിയുന്നത്.വയലൻ്റെയ്ൻ ദിനത്തിന് മുന്നോടിയായി ഗൗതമിൻ്റെയും മഞ്ജിമയുടെയും ആരാധകർക്ക് ഇത് ഒരു വലിയ വാർത്തയാണ്. വിവാഹം ഏപ്രിലിൽ നടക്കും എന്ന തരത്തിൽ പ്രചരിച്ചിരുന്ന വാർത്തകൾ സത്യം അല്ലെന്നാണ് വിവരം. ഏപ്രിലിൽ വിവാഹം നടക്കില്ലെന്ന് മഞ്ജിമ തന്നെ പറയുകയും ആ വാർത്ത നിഷേധിക്കുകയും ചെയ്തു.

എന്നാൽ ഗൗതം കാർത്തിക്കുമായിട്ടുള്ള ബന്ധം നടി നിഷേധിച്ചിരുന്നില്ല. ഏപ്രിലിൽ താൻ ഷൂട്ടിംങ് തിരക്കുകളിൽ ആയിരിക്കും. ഒരു കല്യാണം നടക്കുകയാണെങ്കിൽ അത് നിങ്ങളെ അറിയിക്കുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണ് എന്നാണ് വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മഞ്ജിമ നൽകിയ മറുപടി. എന്തായാലും വലിയ പ്രതീക്ഷകളോടെ ആരാധകർ ആ വാർത്തയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്.2019- ൽ റിലീസ് ചെയ്ത ദേവരേട്ടം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുമാണ് ഗൗതം കാർത്തിക്കും മഞ്ജിമയും പരിചയത്തിലാകുന്നത്.

ചിത്രത്തിലെ നായികയും നായകനുമായി അഭിനയിച്ചതും ഇരുമായിരുന്നു.വൈകാതെ താരങ്ങൾ പ്രണയത്തിലായി. വിവാഹം ഉടനെ ഉണ്ടാകുമെന്ന വാർത്തകൾക്കിടയിലും സിനിമാ തിരക്കുകളിലാണ് താരങ്ങൾ.എഫ് ഐ ആർ, ഒക്ടോബർ 31, ലേഡീസ് നൈറ്റ് എന്നീ 2 തമിഴ് സിനിമകളിലും, മലയാളത്തിൽ സംസം എന്ന ചിത്രവുമാണ് മഞ്ജിമയുടെതായി വരാനിരിക്കുന്നത്.

Share this on...