ദിലീപും കാവ്യയും മഹാലക്ഷ്മിയും യാത്രയിൽ. മീനാക്ഷി ഇല്ല. വീഡിയോ വൈറൽ.

in Uncategorized 67 views

എന്നും ജനപ്രിയനായ നടനാണ് ദിലീപ്. അതുകൊണ്ടുതന്നെ ദിലീപിൻ്റെയും കാവ്യയുടെയും കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഇന്നും താൽപര്യമാണ്. കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുടുംബസമേതം തൻ്റെ പുതുപുത്തൻ ആഡംബര കാറിൽ സഞ്ചരിക്കുന്ന ദിലീപിൻ്റെയും കുടുംബത്തിൻ്റെയും വീഡിയോ ആണ്. കൊച്ചിയിലേക്കുള്ള താര കുടുംബത്തിൻ്റെ യാത്രമധ്യേ ആരാധകരിൽ ആരോ പകർത്തിയതാണ് ദിലീപ് കുടുംബത്തിൻ്റെ പുതിയ വീഡിയോ. ഇത്തവണ താരം യാത്രയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത് ആഡംബരകാറുകളുടെ ശ്രേണിയിൽ കേമനായ മിനി കൂപ്പറിനെയാണ്. മറ്റ് താരങ്ങളെപ്പോലെ തന്നെ വവാഹന പ്രേമിയാണ് ദിലീപ്. എങ്കിലും താരം എപ്പോഴാണ് മിനി കൂപ്പർ വാങ്ങിയത് എന്ന് വ്യക്തമല്ല. മലയാളത്തിലെ നിരവധി അഭിനേതാക്കളുടെ സ്വപ്ന വാഹനങ്ങളിൽ ഒന്നാണ് മിനി കൂപ്പർ.അടുത്തിടെ നടി നവ്യാ നായരും മിനി കൂപ്പർ വാങ്ങിയിരുന്നു.

മിനിയുടെ റേയ്സിംങ് കാർ വീടിയൻറാണ്ട് എല്ലാവർക്കും പ്രിയങ്കരനായ മിനി കൂപ്പർ. ചുവപ്പും കറുപ്പും കലർന്ന മിനി കൂപ്പറാണ് ദിലീപ് സ്വന്തമാക്കിയിരിക്കുന്നത്. വാഹനമോടിക്കുന്നത് ദിലീപ് തന്നെയാണ്. തൊട്ടപ്പുറത്തെ സീറ്റിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് മഹാലക്ഷ്മി മടിയിലിരുത്തി ദിലീപിനൊപ്പം കാവ്യമാധവനും ഉണ്ട്. എന്നാൽ മീനാക്ഷിയെ കാണാനില്ല.താരപുത്രി ഡോക്ടർ പഠനത്തിൻ്റെ തിരക്കിലായിരിക്കുന്നതുകൊണ്ടാകാം താഴെ കുടുംബത്തിൻ്റെ യാത്രകളിൽ കാണാത്തത്. ദിലീപിൻ്റെ ദുബായ് സന്ദർശന യാത്രയിലും മീനാക്ഷി കൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പുത്തൻ വീഡിയോയ്ക്ക് താഴെ മീനാക്ഷി എവിടെയെന്ന് തിരക്കിയുള്ള പതിവുചോദ്യങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒട്ടനവധി ആഡംബരക്കാറുകൾ ദിലീപിൻ്റെ ഗ്യാരേജിലുണ്ട്.

അവയിൽ ഏറ്റവും പുതിയതായി വന്ന ചേർന്നാണ് മിനി കൂപ്പർ.റിപ്പോർട്ടുകൾ പ്രകാരം രണ്ട് പോർഷ്യ കാറുകളാണ് ദിലീപിന് സ്വന്തമായിട്ടുള്ളത്. കൂടാതെ ടൊയാറ്റോ റാൻഡ് ക്രൂയിസറും താരത്തിന് സ്വന്തമായുണ്ട്. ജർമ്മൻ നിർമ്മാതാവായ പോർഷ്യയുടെ ആഡംബര എസ് യു വി, കെയ്നിൻ്റെ പ്ലാറ്റിനം എഡിഷനുമാണ് താരം കാവ്യയുമായുള്ള വിവാഹശേഷം സ്വന്തമാക്കിയത്. കൊച്ചിയിലുള്ള പോർഷ്യ ഷോറൂമിൽ നിന്നാണ് കാർ വാങ്ങിയത്.പനമേല സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു പുതിയ പോർഷ്യ കൂടി ദിലിപ് സ്വന്തമാക്കിയത്. പോർഷ്യകെയിം കൂടാതെ പോർഷ്യ പനമേല, ബിഎംഡബ്ല്യു എക്സ് സിക്സ്, ബിഎംഡബ്ള്യു സെവൻ ഉപയോഗിച്ചുകൊണ്ടിരുന്ന പഴയ മോഡൽ കാറുകൾ തുടങ്ങി നിരവധി വാഹനങ്ങൾ ദിലീപിന് ഉണ്ട്.

കുടുംബത്തോടൊപ്പമുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ് എന്ന ക്യാപ്ഷ നോടെയാണ് കാവ്യ മാധവൻ്റെ ഫാൻസ്പേജിൽ ദിലീപ് കുടുംബത്തിൻ്റെ പുതിയ വീഡിയോ പ്രചരിക്കുന്നത്. ദുബായ് എക്സ്പോ കാണാനാണ് താര കുടുംബം നവംബർ അവസാനം ദുബൈയിലേക്ക് പോയത്. ദിവസങ്ങളോളം ദുബായിൽ ദിലീപും കാവ്യയും മകൾ മഹാലക്ഷ്മിയും അവധി ആഘോഷിച്ചിരുന്നു. ചില പൊതുപരിപാടികളിലും ദിലീപ് പങ്കെടുത്തിരുന്നു. കൂടാതെ കുടുംബ സമേതം ദേ പുട്ടിൻ്റെ ശാഖയിലും ദിലീപ് എത്തിയിരുന്നു. ഇവിടെനിന്നുള്ള താര കുടുംബത്തിൻ്റെ വീഡിയോകൾ വൈറലായിരുന്നു.

ക്രിസ്മസ്-ന്യൂഇയർ റിലീസായി ദിലീപ്,നാദിർഷ ചിത്രം കേ ശു ഈ വീടിൻ്റെ നാഥൻ റിലീസിന് തയ്യാറെടുക്കുകയാണ്. ഓഡിയോ റിലീസ് ആയ സിനിമഹോട്ട് സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കുശേഷം നാദിർഷ സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. ദിലീപിൻ്റെ ഭാര്യയായി ഉർവശി എത്തുന്നു.നസ്ലിനാണ് മകൻ്റെ വേഷത്തിൽ അഭിനയിക്കുന്നത്. സിദ്ദിഖ്, സലിംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ ,ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി തുടങ്ങിയവരും ചിത്രത്തിലെ ഭാഗമായിട്ടുണ്ട്.

Share this on...