സംസാരിക്കാത്ത ചേട്ടനെ അനിയൻ പെണ്ണ് കിട്ടിയതിന്റെ പേരിൽ വീട്ടിൽ നിന്നും പുറത്താക്കി അച്ഛനും അമ്മയും.!

in Story 1,321 views

ആ പൊട്ടന് കല്യാണം കഴിക്കണമത്രേ. കവലയിൽ ഇന്നത്തെ വാർത്ത. ചെക്കൻ്റെ പൂതി നോക്കണേ.ഇവിടെ എല്ലാം തികഞ്ഞവർക്ക് പെണ്ണില്ല. ആളുകൾ ആർത്തുചിരിച്ചു.അതെ അവനും മോഹമുണ്ടായിരുന്നു. ഒരു പെണ്ണിനെ പോറ്റാൻ കഴിവുമുണ്ടായിരുന്നു. ഡാ, പൊട്ടാ പണിസഞ്ചിയുമായി നടക്കുമ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു. ജനിച്ചപ്പോൾ അമ്മയും അച്ഛനും തന്ന പേര് കൃഷ്ണൻ എന്നാണ്. പക്ഷേ മിണ്ടാത്തവനാണെന്ന് അറിഞ്ഞതോടെ ആരോ ഇട്ട പേരാണ് പൊട്ടൻ. ചെറുതിലെ അർത്ഥമറിയാതെ ഒരുപാട് തവണ കേട്ടു. പക്ഷെ പ്രായം കൂടി വന്നപ്പോൾ പൊട്ടൻ എന്ന് വിളിക്കുന്ന വേദനയും കൂടി. ഇന്ന് നാട്ടുകാർക്കെല്ലാം അവൻ പൊട്ടനാണ്. ആ മൂന്നക്ഷരം അവനെ ശരിക്കും നോവിച്ചത് അച്ഛൻ അവനെ അങ്ങനെ വിളിച്ചപ്പോഴാണ്. അനിയൻ ഉണ്ടായപ്പോൾ അവന് മിണ്ടാനുള്ള കഴിവുണ്ടെന്നറിഞ്ഞപ്പോഴാണ് അച്ഛന് തന്നോട് ദേഷ്യം ഇരട്ടിച്ചത്. അച്ഛനും അമ്മയും അവനെ സംസാരിക്കാൻ പഠിപ്പിക്കുമ്പോൾ ഒളിച്ചുനിന്നു കേൾക്കും.

അച്ഛൻ അപ്പോൾ തന്നെ കാണുന്നത് പോലും കലിയായിരുന്നു. പള്ളിക്കൂടത്തിലും പരിഹാസങ്ങൾ അതിരു കടന്നപ്പോഴാണ് പഠിക്കാൻ പറ്റാതെയായത്. അന്നുമുതൽ ഹോട്ടലിൽ പാത്രം കഴുകിയും, വണ്ടി പണിക്ക് സഹായിച്ചും അവൻ പുത്തനുണ്ടാക്കി തുടങ്ങി. വീട്ടിൽ അവനെ വേണ്ടെങ്കിലും അവൻ്റെ പണം കൈ നീട്ടി വാങ്ങാൻ ആളുണ്ടായിരുന്നു. വളരെ താന്തോന്നിയായാണ് അനിയൻ വളർന്നത്. പക്ഷേ എല്ലാവരുടെയും ഓമന ആയതുകൊണ്ട് ആരും അവരെ ശ്വാസിച്ചില്ല. ചെറുപ്രായത്തിൽതന്നെ മദ്യപാനവും പെണ്ണുപിടുത്തവും അവൻ്റെ കൂടെ കൂടി. ഏട്ടനെന്ന നിലയ്ക്ക് ഒരു ദിവസം അവനു ചങ്ങാതിമാരും ഇരിക്കുന്ന സ്ഥലത്ത് ചെന്നപ്പോൾ കരണത്തടിച്ച് പറഞ്ഞു വിട്ടതും അഞ്ച് വയസ്സിന് ഇളയതായ കൂടപ്പിറപ്പ് തന്നെയായിരുന്നു. ആ ചെറിയ വീട്ടിൽ അവൻ കിടന്നിരുന്നത് വരാന്തയിൽ ആയിരുന്നു. പെട്ടെന്നൊരു നാൾ അനിയൻ ഒരു പെണ്ണിനെ കൂട്ടിവന്നപ്പോൾ അമ്മയും അച്ഛനും നിലവിളക്ക് എടുത്തു സ്വീകരിച്ചു. ആ പെൺകുട്ടി ഗർഭിണിയുമായിരുന്നു.

ഇനിയെങ്കിലും എൻ്റെ കുഞ്ഞ് നന്നാവും. അമ്മ പേര് അറിയാത്ത ദൈവങ്ങളെ ഓർത്ത് പറഞ്ഞു. അനിയൻ്റെ മാംഗല്യം കണ്ട് അതിയായി സന്തോഷിച്ചത് താൻ തന്നെയായിരുന്നു. പക്ഷേ വ്യത്യ പെണ്ണ് വന്നതോടെ ആ വീട് ഒന്നുകൂടി ചെറുതായി. നിനക്ക് വേറെ വീട്ടിലേക്ക് മാറി കൂടേ. ഈ വീട് അച്ഛൻ അവന് കൊടുക്കും. അമ്മയുടെ വാക്കുകൾ മുള്ള് പോലെയായിരുന്നു. താൻ എത്രമാത്രം ആർക്കും വേണ്ടാത്തവനാണെന്ന് അപ്പോഴാണ് അറിഞ്ഞത്. കണ്ണുനീരിനെ പുഞ്ചിരിയാക്കി തലയാട്ടിക്കൊണ്ട് അവിടെനിന്നിറങ്ങി. രണ്ടുദിവസം കടത്തിണ്ണയിൽ ഉറങ്ങി. മൂന്നാം ദിവസം ആരുടെയൊക്കെ കാലുപിടിച്ച് അവൻ ഒരു വാടകപ്പുര ഒപ്പിച്ചെടുത്തു. പൊട്ടൻ മുടങ്ങാതെ വാടക തരണം. വീട്ടുടമ പരിഹാസചിരി ചിരിച്ചു കൊണ്ട് ഓർമ്മപ്പെടുത്തി. അവൻ ഒറ്റക്കായിരിക്കുന്നു. എന്തൊക്കെയോ തട്ടിക്കൂട്ടി പാചകം ചെയ്തവൻ ഭക്ഷിച്ചു. രാത്രി ഉറങ്ങാൻ മാത്രം ഒരു വീട്. പക്ഷെ അധികനാൾ കഴിയുന്നതിനു മുമ്പേ അമ്മ അവനെ കന്ന് കാണാൻ വന്നു.

ഇളയ മകന് അച്ഛനും അമ്മയും അധികപ്പറ്റാണത്രേ. അവരെ ഉപദ്രവിക്കാനും തുടങ്ങിയിരിക്കുന്നു. ആ സ്ത്രീയുടെ കണ്ണുനീർ അവന് സഹിക്കാനായില്ല. അന്നുതന്നെ അച്ഛനെയും അമ്മയെയും ആ വാടക പുരയിലേക്ക് കൊണ്ടുവരുമ്പോൾ എങ്ങനെ മാപ്പ് പറയണം എന്നറിയാതെ അച്ഛൻ്റെ ഉള്ള് പിടയുന്നുണ്ടായിരുന്നു. പക്ഷേ അവൻ്റെ കൂടെ താമസിക്കാൻ വന്നത് തന്നെ ആ പാവത്തിന് വലിയൊരു അംഗീകാരമായിരുന്നു. നാളുകൾ കഴിഞ്ഞു. അന്നൊരു ദിവസം കൈ കുഞ്ഞിനെ എടുത്ത് ആ പെണ്ണ് അവൻ്റെ വീട്ടിൽ വന്നു. അനിയൻ്റെ ഭാര്യ. അവളുടെ ഭർത്താവ് മറ്റൊരു പെണ്ണിനെ കൂടി വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നു. കുഞ്ഞിനെയും കൊണ്ട് മരിക്കാനുള്ള ധൈര്യം അവൾക്കില്ലത്രേ. അവൻ ജയിലിൽ കിടക്കുന്ന കാണാൻ വയ്യാത്തോണ്ട. അമ്മ ഏങ്ങലടിച്ച് കരഞ്ഞു. അങ്ങനെ അവൻ്റെ കുടുംബം വലുതായിരിക്കുന്നു.

പക്ഷേ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്തോഷം മാത്രം .നീ അവളെ വിവാഹം കഴിക്ക് .അച്ഛൻ പറഞ്ഞപ്പോൾ അവൻ പകച്ചു പോയി. പക്ഷേ അനിയൻ്റ ഭാര്യ വന്ന നാൾ മുതൽ അനിയത്തിയായാണ് മനസ്സിൽ പതിഞ്ഞത്. ഒരു ഏട്ടൻ്റെ സ്ഥാനത്ത് നിന്ന് പെങ്ങളെ അവൻ സംരക്ഷിച്ചു. ആ കുഞ്ഞിൻ്റെ വലിയച്ഛൻ ആയി . കാലം പിന്നെയും മുന്നോട്ടു പോയി. അനിയന് ഒരു അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ടു. നാട്ടുകാർ അവൻ്റെ അഹങ്കാരത്തിന് തിരിച്ചടി എന്ന് വിളിച്ചു പറഞ്ഞു. അതോടെ ആ പുതിയ പെണ്ണും അവനെ വിട്ടുപോയി. കൂട്ടുകാർ തിരിഞ്ഞു നോക്കാതെ ആയി. അന്ന് രാത്രി അവൻ എടുത്തു വച്ച ആ വിഷ കുപ്പി കണ്ടെത്തി ദൂരേക്ക് വലിച്ചെറിഞ്ഞത് അവിടെ ആ പൊട്ടൻ ഏട്ടനായിരുന്നു. ജീവിതത്തിൽ ആദ്യമായി അന്ന് രണ്ട് സഹോദരങ്ങളും കെട്ടിപ്പിടിച്ചു കരഞ്ഞു. വാക്കുകൾക്കതീതമായ രംഗങ്ങൾ. ചെറുതെങ്കിലും…

Share this on...