സംശയം തോന്നി അമ്മയുടെ ഫോൺ പരിശോധിച്ച മകൻ ഞെട്ടി പോയി

in Story 19,600 views

അച്ഛൻ എപ്പോഴും വാട്സാപ്പിൽ ചാറ്റിങ് ആണെന്ന് പറഞ്ഞ് സ്ഥിരമായി വഴക്ക് കൂടിയിരുന്ന അമ്മ മകനോട് പെട്ടെന്ന് ഒരു ദിവസം വാട്ട്സ്ആപ്പ് വേണം എന്ന് പറഞ്ഞു. ഇതു കേട്ടപ്പോൾ മകന് അമ്പരപ്പാണ് തോന്നിയത്. ഇനി അച്ഛനോടുള്ള വാശി തീർക്കാൻ വേണ്ടി അമ്മയും മുഴുവൻ സമയവും വാട്സാപ്പിൽ മുഴുകി ഇരിക്കാൻ ആണോ എന്ന് മകൻ സംശയിച്ചു. അങ്ങനെ പ്ലേസ്റ്റോറിൽ നിന്ന് അവൻ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തു കൊടുത്തു. ആപ്പ് ഡൗൺലോഡ് ചെയ്തിട്ട് ചാറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് മകൻ അമ്മയെ പഠിപ്പിച്ചു കൊടുത്തു.

അന്ന് രാത്രി വീട്ടു ജോലി നേരത്തെ ഒതുക്കിയിട്ട് ഫോൺ എടുത്ത് അമ്മ ബെഡ്റൂമിൽ കയറി കതകടച്ചു. മകൻ ആകെ പരിഭ്രമിച്ചു പോയി. അമ്മയ്ക്ക് എന്തു പറ്റി എന്ന് കരുതി. ഇതുവരെയില്ലാത്ത പുതിയ ശീലങ്ങൾ ആയിരുന്നു അത്. അടച്ചിട്ട് ചാറ്റ് ചെയ്യാൻ മാത്രം പുതിയ ബന്ധങ്ങൾ അമ്മയ്ക്ക് ഉണ്ടോ എന്ന് മകൻ സംശയിച്ചു. അച്ഛൻ ആ സമയം ടിവിയുടെ മുന്നിൽ ഇരുന്ന് വാർത്ത കാണുകയായിരുന്നു. ടിവി ഓഫ് ചെയ്ത് ബെഡ്റൂമിലേക്ക് അച്ഛൻ എത്താൻ പതിനൊന്നു മണി എങ്കിലും ആകും എന്ന് അമ്മയ്ക്ക് അറിയാം.

ആ ധൈര്യത്തിലാണ് അമ്മ കതക് അടച്ചത്. അച്ഛൻ എത്ര നേരം ചാറ്റ് ചെയ്താലും അത് എല്ലാവരുടെയും മുന്നിൽ വെച്ചായിരുന്നു ചെയ്തത്. അമ്മ അച്ഛനെ വഞ്ചിക്കുകയാണോ എന്ന് മകൻ ചിന്തിച്ചു പോയി. അമ്മ ഇറങ്ങി വരുമ്പോൾ ചോദിക്കാം എന്ന് അവൻ കരുതി. പഠിക്കാൻ നോക്കിയെങ്കിലും ഒന്നും പഠിക്കാൻ കഴിഞ്ഞില്ല. എന്തോ ഒരു ഭീതി അവനെ അലട്ടിക്കൊണ്ടിരുന്നു. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു.

കുറച്ചു നാളുകൾക്കു മുമ്പ് വരെ അവർ തമ്മിൽ ഒരുപാട് സ്നേഹം ആയിരുന്നു. പിന്നീട് അവർക്കിടയിൽ ഒരു അകൽച്ച ഉണ്ടായി. അച്ഛൻ മൊബൈൽ ഫോണിലെ കൂടുതൽ ആസ്വദിക്കാൻ തുടങ്ങിയപ്പോൾ ആയിരുന്നു അവർക്കിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. ഒടുവിൽ അമ്മയെ തീരെ ശ്രദ്ധിക്കുന്നില്ലെന്ന് അമ്മയ്ക്ക് തന്നെ മനസ്സിലായി. അങ്ങനെയായിരുന്നു അച്ഛന്റെ മൊബൈൽ ഫോൺ ഉപയോഗം അമ്മ കുറ്റം പറയാൻ തുടങ്ങിയത്.

മനസ്സ് അസ്വസ്ഥമായതോടെ കൂട്ടുകാരി സോനയേ വിളിച്ച് അവൻ കാര്യങ്ങൾ പറഞ്ഞു . കൂടുതൽ മധ്യവയസ്കരാണ് ഇത്തരം ബന്ധങ്ങൾ തേടി പോകുന്നത് എന്നും സൂക്ഷിക്കണമെന്നും സുഹൃത്ത് പറഞ്ഞു. അമ്മ മുറി തുറന്നാൽ ഉടനെ ഫോൺ വാങ്ങി പരിശോധിക്കണമെന്ന് സുഹൃത്ത് ഉപദേശിച്ചു. മുറിയിൽ നിന്ന് ഇറങ്ങി വന്ന അമ്മയുടെ മുഖത്ത് അത്രയും കാലം കാണാതിരുന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് വെള്ളം കുടിക്കാനായി അടുക്കളയിൽ ചെന്നപ്പോൾ അമ്മ പഴയ മൂളിപ്പാട്ടും പാടി അടുക്കളയിൽ പാത്രം കഴുകുന്നുണ്ടായിരുന്നു.

അമ്മ ദേഹം കഴുകാനായി കുളിമുറിയിലേക്ക് പോവുമ്പോൾ ഫോൺ പരിശോധിക്കുമെന്ന് മകൻ ഉറപ്പിച്ചു. ബാത്റൂമിലെ ഷവറിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടയുടനെ മകൻ ഓടിച്ചെന്ന് അമ്മയുടെ വാട്സ്ആപ്പ് എടുത്തു നോക്കി. അതിൽ അമ്മയുടെ കസിൻസിറെ ഒരു ഗ്രൂപ്പ് ആയിരുന്നു കണ്ടത്. അസ്വാഭാവികമായ ഒന്നും തന്നെ അതിൽ ഇല്ലായിരുന്നു. 92 ബാച്ചിലെ പത്താം ക്ലാസ്സുകാരുടെ റിയൂണിയൻ ഗ്രൂപ്പ് ഉണ്ടായിരുന്നു അതിൽ.

അമ്മയും സഹപാഠികളും പഴയ ഓർമ്മകൾ പങ്കു വെച്ചതും പുതിയ വിശേഷങ്ങൾ പറഞ്ഞതും എല്ലാം അതിലുണ്ടായിരുന്നു. അമ്മയുടെ ഏതോ കൂട്ടുകാരി പങ്കുവെച്ച ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ കണ്ടു മകന് അത്ഭുതം തോന്നി. അമ്മ വളരെ സുന്ദരിയായിരുന്നു. ആ ചാറ്റ് മുഴുവൻ വായിച്ചപ്പോൾ കൂട്ടുകാരുടെ പ്രിയപ്പെട്ടവൾ ആയിരുന്നു അമ്മ എന്ന മകന് മനസ്സിലായി. അതായിരുന്നു അമ്മയുടെ മുഖത്തെ സന്തോഷം എന്ന് അവൻ തിരിച്ചറിഞ്ഞു.

ആ ചാറ്റിലൂടെ അമ്മ തന്റെ കൗമാരത്തിലേക്ക് തിരിച്ചു പോയിട്ടുണ്ടാവും എന്ന് അവൻ മനസ്സിലാക്കി. എന്നാലും എന്തിനാണ് കതക് അടച്ചത് എന്ന ചിന്ത മകനെ അലട്ടി. അപ്പോഴായിരുന്നു എന്തിനാണ് എന്റെ ഫോൺ എടുത്തത് എന്ന അമ്മയുടെ ചോദ്യം. ഇതോടെ അമ്മ എന്തിനാണ് മുറിയടച്ച് ചാറ്റ് ചെയ്തത് എന്ന് മകൻ ചോദിച്ചു. ‘അമ്മ ഒന്ന് കതക് അടച്ച് ചാറ്റ് ചെയ്തപ്പോഴേക്കും മകൻ പലതും ആലോചിച്ചു കൂട്ടി.

അത് പോലെ പ്രായപൂർത്തിയായ മക്കൾ കതകടച്ച് ചാറ്റ് ചെയ്യുമ്പോൾ മാതാപിതാക്കളുടെ ഉള്ളിലുള്ള ആധിയെ കുറിച്ച് ‘അമ്മ പറഞ്ഞു. അത് മക്കൾ മനസിലാക്കുവാൻ വേണ്ടി മനഃപൂർവം ചെയ്തതാണെന്നും ഇനി അമ്മയെ വിശ്വാസം ആയ സ്ഥിതിക്ക് ഇത് പോലെ കതകടച്ച് ഉള്ള ചാറ്റിങ് ഇല്ല എന്നും ‘അമ്മ തുറന്നു പറഞ്ഞു. കുടുംബത്തിൽ നിന്നും മറച്ചു പിടിക്കാൻ അമ്മയ്ക്ക് ഒന്നുമില്ല എന്നും ‘അമ്മ കൂട്ടിച്ചേർത്തു.

Share this on...